Krishi Bhavan Vattavada

Krishi Bhavan Vattavada Highlighting Hope and Success in Agriculture

1954 നവംബര്‍ 17-ാം തിയതിയാണ് വട്ടവട ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ദേവികുളം ബ്ളോക്കിലാണ് വട്ടവട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 67.81 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 20% വനമേഖലയാണ്. 15,000 വരുന്ന ജനസംഖ്യയില്‍ 80% പേരും സാക്ഷരരാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളായ പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്, കമ്പക്കല്ലാര്‍, ആനമുടി ചോല എന്നിവ പഞ്ചായത്തില്‍ സ

്ഥിതി ചെയ്യുന്നു. പഞ്ചായത്തില്‍ 20 പൊതുകുടിവെള്ള ടാപ്പുകളും 1 പൊതുകിണറും ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 3 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. 25 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വഴികള്‍ രാത്രികാലങ്ങളിലും സഞ്ചാരയോഗ്യമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വട്ടവട ഗ്രാമപഞ്ചായത്ത്. ദേവികുളം, കാന്തല്ലൂര്‍, തമിഴ്നാട് തുടങ്ങിയവയാണ് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. കൊടുമുടികളും, കീഴ്ക്കാംതൂക്കായ പാറകളും, കുന്നുകളും, താഴ്വരകളും, ചെറിയ സമതലങ്ങളും നിറഞ്ഞതാണ് വട്ടവട പഞ്ചായത്തിന്റെ ഭൂപ്രകൃതി. ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീന്‍സ് തുടങ്ങിയവയാണ് വട്ടവടയില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. ഇടമണലാര്‍, ചിലന്തിയാര്‍ എന്നീ പുഴകള്‍ പഞ്ചായത്തിലൂടെ ഒഴുകുന്നു. ഈ ജലസ്രോതസ്സുകള്‍ കൂടാതെ കണ്ണിമാര്‍ കനാല്‍, കൊട്ടാ കൊമ്പൂര്‍ കനാല്‍, ചേര്‍ത്തന കനാല്‍, ചടയല്‍വീട കനാല്‍, മുളയന്നൂര്‍ കനാല്‍ എന്നിവയും പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സുകളാണ്. കൂടാതെ ഒരു കുളവും പഞ്ചായത്തിലുണ്ട്.
വിദ്യാഭ്യാസരംഗം
പഞ്ചായത്തില്‍ 2 സര്‍ക്കാര്‍ സ്കൂളുകളും, 1 സ്വകാര്യ മാനേജ്മെന്റ് സ്കൂളും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ കടന്നുവരുന്നത് ഇവിടത്തെ വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല ഗ്രാമത്തിന്റെ മൊത്തം പുരോഗതിക്കും സഹായകരമായിരിക്കും.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി പഞ്ചായത്തിലെ കോവിലൂരില്‍ സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസ്, 2 തപാല്‍ ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച്, പോലീസ് സ്റ്റേഷന്‍, വാട്ടര്‍ അതോറിറ്റി ഓഫീസ് എന്നിവയാണ് വട്ടവട പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ കാര്യാലയങ്ങള്‍. കൂടാതെ ഒരു പോലീസ് ഔട്ട് പോസ്റ്റും പഞ്ചായത്തിലുണ്ട്. ജില്ലാ സഹകരണ ബാങ്കിന്റെ ഒരു ശാഖയും, വി.എസ്.സി.ബി യും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണ്.
ഗതാഗതരംഗം
നെടുമ്പാശ്ശേരി- കൊഡൈക്കനാല്‍ പാത, പഞ്ചായത്തിലൂടെ കടന്നു പോകുന്നു. വട്ടവട ഗ്രാമപഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പ്രധാന സ്ഥലം കോവിലൂര്‍ ബസ്സ് സ്റ്റാന്റാണ്. ആലുവ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. പഞ്ചായത്ത് നിവാസികള്‍ വിദേശയാത്രക്കായി ആശ്രയിക്കുന്നത് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളമായ കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ഗതാഗതമേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുന്നത് പഞ്ചായത്തിന്റെ പുരോഗതിക്ക് ഏറെ സഹായകരമായിരിക്കും.
വാണിജ്യരംഗം
കോവിലൂരാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം. പഞ്ചായത്തില്‍ ഒരു ഷോപ്പിംഗ് കോംപ്ളക്സും പ്രവര്‍ത്തിക്കുന്നു. കൂടാതെ കോവിലൂരില്‍ ഒരു ചന്തയും സ്ഥിതി ചെയ്യുന്നു.
സാംസ്കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 10 ക്ഷേത്രങ്ങളും 3 ക്രിസ്ത്യന്‍ ദേവാലയങ്ങളും പഞ്ചായത്തില്‍ പലയിടങ്ങളിലായി നിലകൊള്ളുന്നു. മഹാശിവരാത്രി, കാര്‍ത്തിക, ദീപാവലി, അമ്പല്‍പൊങ്കല്‍, ശ്രീരാമഉത്സവം, ഗണേശന്‍കോവില്‍ ഉത്സവം, ആണ്ടവന്‍ കോവില്‍ ഉത്സവം എന്നീ ഉത്സവങ്ങള്‍ പ്രദേശത്തെ ജനങ്ങള്‍ ജാതി-മത ഭേദമന്യേ ആഘോഷിക്കുന്നു. പഞ്ചായത്തിലെ ജനവിഭാഗങ്ങളുടെ സാംസ്കാരികതനിമ വിളിച്ചോതുന്നവയാണ് ഇവിടത്തെ ഉത്സവങ്ങള്‍. 6 കമ്മ്യൂണിറ്റി ഹാളുകളും 1 കല്ല്യാണമണ്ഡപവും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.
ആരോഗ്യരംഗം
ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. സര്‍ക്കാര്‍ ഹോമിയോ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ വട്ടവട ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ മാര്‍ത്തോമ സെന്ററില്‍ ആംബുലന്‍സ് സൌകര്യം ലഭ്യമാണ്.

ഇത്തവണ മോശമില്ലാത്ത വിലയുണ്ടായിരുന്നു വട്ടവട വെളുത്തുള്ളിക്ക്.... കേരള കാർഷിക സർവ്വകലാശാലയുടെ പഠനത്തിൽ ഇന്ത്യയിലെ തന്നെ ...
16/10/2019

ഇത്തവണ മോശമില്ലാത്ത വിലയുണ്ടായിരുന്നു വട്ടവട വെളുത്തുള്ളിക്ക്....
കേരള കാർഷിക സർവ്വകലാശാലയുടെ പഠനത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേൻമയുള്ള എരിവുള്ള വെളുത്തുള്ളി വിളയുന്നത് വട്ടവടയിലാണെന്ന് അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട് 18 ഇനം വെളുത്തുള്ളികൾ ഇത്തവണ അവർ ഇവിടെ പരീക്ഷണാർത്ഥം വിളവിറക്കിയിരുന്നു.
അത്ര ഗുണമേൻമയുള്ള വെളുത്തുള്ളി ഉത്പാദിപ്പിച്ചിട്ടും പോലും കർഷകർക്ക് ഇപ്പോഴും ആനുപാതികമായ മാന്യമായ വില ലഭിക്കുന്നില്ല എന്നത് സങ്കടകരമാണ്
എതായാലും വട്ടവട വെളുത്തുള്ളിയും ബ്രാൻഡിംഗിലേക്കുള്ള അവസാന ഘട്ടത്തിലാണ് താമസിയാതെ പ്രഖ്യാപനം ഉണ്ടാവും എന്ന് കരുതുന്നു....
ഭൗമ സൂചികാ പദവി ലഭിക്കുന്നതോടെ കൂടുതൽ സ്വീകാര്യതയും ഉയർന്ന വിലയും മാർക്കറ്റും ലഭ്യമാകും എന്നു കരുതാം...





വട്ടവട വെളുത്തുള്ളി ഭൗമ സൂചികാ പദവിയുമായി ബന്ധപ്പെട്ട് വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി രാമരാജ് അവറുകളുടെ അദ്ധ...
06/10/2019

വട്ടവട വെളുത്തുള്ളി ഭൗമ സൂചികാ പദവിയുമായി ബന്ധപ്പെട്ട് വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി രാമരാജ് അവറുകളുടെ അദ്ധ്യക്ഷതയിൽ വട്ടവട ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് വെളുത്തുള്ളി കർഷകരുടെ പ്രാരംഭ യോഗം നടന്നു. യോഗത്തിൽ കേരള കാർഷിക യൂണിവേഴ്സിറ്റി പ്രെഫസർ IPR സെൽ കോഓർഡിനേറ്റർ ശ്രീമതി സി.ആർ എൽസി വട്ടവടയിലെ വെളുത്തുള്ളി കർഷകരുടെ പ്രതിനിധികളുമായി സംവദിച്ചു.


വട്ടവട വെളുത്തുള്ളി ഭൗമ സൂചികാ പദവിയുമായി ബന്ധപ്പെട്ട് വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി രാമരാജ് അവറുകളുടെ അദ്ധ...
06/10/2019

വട്ടവട വെളുത്തുള്ളി ഭൗമ സൂചികാ പദവിയുമായി ബന്ധപ്പെട്ട് വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി രാമരാജ് അവറുകളുടെ അദ്ധ്യക്ഷതയിൽ വട്ടവട ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് വെളുത്തുള്ളി കർഷകരുടെ പ്രാരംഭ യോഗം നടക്കുന്നു. യോഗത്തിൽ കേരള കാർഷിക യൂണിവേഴ്സിറ്റി പ്രെഫസർ IPR സെൽ കോഓർഡിനേറ്റർ ശ്രീമതി സി.ആർ എൽസി കർഷകരുമായി സംവദിക്കുന്നു...


വട്ടവടയിൽ പച്ചക്കറി വിപണന കേന്ദ്രം, കാർഷിക സമുച്ചയ കേന്ദ്രം ഉത്ഘാടനം സെപ്റ്റംബർ 24 ന്കാർഷിക വികസന ക്ഷേമവകുപ്പ് , മണ്ണ് പ...
22/09/2019

വട്ടവടയിൽ പച്ചക്കറി വിപണന കേന്ദ്രം, കാർഷിക സമുച്ചയ കേന്ദ്രം ഉത്ഘാടനം സെപ്റ്റംബർ 24 ന്

കാർഷിക വികസന ക്ഷേമവകുപ്പ് , മണ്ണ് പര്യവേക്ഷണ മണ്ണുസംരക്ഷണ വകുപ്പ് എന്നിവയുടെ അഭിമുഖ്യത്തിൽ വട്ടവടയിൽ നടപ്പിലാക്കുന്ന ശീതകാല പച്ചക്കറി വിപണന കേന്ദ്രം, പരിശീലന കേന്ദ്രം എന്നിവ ഉൾപ്പെടുന്ന കാർഷിക സമുച്ചയത്തിന്റെ ഉത്ഘാടനം, വട്ടവട ഗ്രാമപഞ്ചായത്തിൽ പണി പൂർത്തിയായ 12 ജലസേചന പദ്ധതികളുടെ ഉത്ഘാടനം, പദ്ധതി നടപ്പിലാക്കിയ വകുപ്പുകളെ ആദരിക്കൽ, വെളുത്തുള്ളി ഇനങ്ങളുടെ പങ്കാളിത്ത ഗവേഷണ ഫലപ്രഖ്യാപനം എന്നിവ സെപ്റ്റംബർ 24 ന് രാവിലെ 10ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും.

വട്ടവട ഊർക്കാട് കാർഷിക വിപണന സമുച്ചയത്തിൽ ചേരുന്ന യോഗത്തിൽ എസ്.രാജേന്ദ്രൻ എം എൽ എ അധ്യക്ഷനായിരിക്കും.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എംഡി ജെ.ജസ്റ്റിൻ മോഹൻ പദ്ധതി വിശദീകരണം നടത്തും.

കാർഷിക സർവകലാശാല ഗവേഷണപദ്ധതി വിശദീകരണം ഡോ.പി. ഇന്ദിരാദേവി നിർവഹിക്കും.

യോഗത്തിൽ ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണവും കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു, കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ എന്നിവർ പ്രത്യേക പ്രഭാഷണവും നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിക്കും

പരിപാടിയുടെ ഭാഗമായി ശീതകാല കൃഷി മാർഗനിർദേശങ്ങൾ സംബന്ധിച്ച സെമിനാർ ഡോ.ജലജ എസ്.മേനോൻ നയിക്കും.

ഇതോടൊപ്പം വെളുത്തുള്ളി മേള, വിളകളുടെ പ്രദർശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

വട്ടവട, കാന്തല്ലൂർ മേഖലയുടെ സ്വന്തം വെളുത്തുള്ളിയായ മലപ്പൂണ്ടിന് ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും ചേർന്ന് നടത്തി വരുകയാണ്. ഏറെ ഗുണമേൻമയുള്ള

ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന ഈ വെളുത്തുള്ളി ഇനത്തിന് കിലോ 300 രൂപ വരെ വില വരുന്നതാണ്.

District Information Officer,
Information Office,
Idukki.

22/09/2019
വട്ടവട ഗവ: സ്കൂളിൽ വച്ച് നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാ കർഷക സുഹൃത്തുക്കളെയും സ്നേഹപൂർവ്വം , വട്ടവട വെജിറ...
19/05/2018

വട്ടവട ഗവ: സ്കൂളിൽ വച്ച് നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാ കർഷക സുഹൃത്തുക്കളെയും സ്നേഹപൂർവ്വം , വട്ടവട വെജിറ്റബിൾ വില്ലേജിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

എല്ലാ സുഹൃത്തുക്കൾക്കും സ്നേഹപൂർവ്വം മെയ് ദിനാശംസകൾ....
01/05/2018

എല്ലാ സുഹൃത്തുക്കൾക്കും സ്നേഹപൂർവ്വം മെയ് ദിനാശംസകൾ....

26/04/2018

ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിക്ക് സാമ്പത്തിക സഹായം

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള സര്‍ക്കാര്‍ വകുപ്പുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, കര്‍ഷകര്‍/കര്‍ഷക കൂട്ടായ്മകള്‍ എന്നിവരില്‍ നിന്നും ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മൊത്തം പദ്ധതി തുകയുടെ 35 ശതമാനം മുതല്‍ 100 ശതമാനം വരെയും, സ്വകാര്യ വ്യക്തികള്‍ക്കും കര്‍ഷകര്‍ക്കും 35 ശതമാനം മുതല്‍ 75 ശതമാനം വരെയും വിവിധ ഘടകങ്ങള്‍ക്ക് ധനസഹായം നല്‍കും. അപേക്ഷകള്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരളയില്‍ മെയ് 15നകം നല്‍കണം. www.hortnet.gov.in മുഖേന ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതിന് മിഷന്‍ ഡയറക്ടര്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള, യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം -34 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍ 0471 2330856, 2330867.

https://m.facebook.com/story.php?story_fbid=186395935336485&id=115364335772979
25/04/2018

https://m.facebook.com/story.php?story_fbid=186395935336485&id=115364335772979

നമ്മുടെ ധാന്യ-ഭക്ഷ്യ വിളകളിൽ പ്രധാനപ്പെട്ട ഒന്നാണ് ചോളം. നമ്മുടെ സംസ്ഥാനത്ത് ഇത് ഇനിയും വേണ്ടത്ര വ്യാപിച്ചിട.....

Address

Krishi Bhavan Vattavada
Vattavada
685615

Telephone

+919383471063

Website

Alerts

Be the first to know and let us send you an email when Krishi Bhavan Vattavada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Krishi Bhavan Vattavada:

Share