Kerala Association Kuwait

Kerala Association Kuwait കലാ,കായിക,കാരുണ്യ, സാമൂഹിക,സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന കുവൈറ്റിലെ കേരളത്തിന്റെ മുഖം...

പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മനസ്സിൽ മായാതെ നിൽക്കുന്ന ആ പഴയ നാട്ടുപൂക്കളങ്ങളുടെയും ഓണസദ്യയുടെയും മധുരിക്കുന്ന ഓർമ...
26/08/2026

പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മനസ്സിൽ മായാതെ നിൽക്കുന്ന ആ പഴയ നാട്ടുപൂക്കളങ്ങളുടെയും ഓണസദ്യയുടെയും മധുരിക്കുന്ന ഓർമ്മകളുമായി മറ്റൊരു ഓണക്കാലം കൂടി വന്നെത്തി.

പ്രവാസത്തിന്റെ ചൂടുകാറ്റിലും മാഞ്ഞുപോകാത്ത ഓർമ്മകളുടെ കെട്ടും പേറി, നാട്ടിലുള്ള പ്രിയപ്പെട്ടവരെയും കൂട്ടുകാരെയുമെല്ലാം ഓർക്കാൻ ഈ ദിനം നമ്മെ പ്രേരിപ്പിക്കുന്നു. നമ്മളിൽ നിന്ന് കാതങ്ങൾക്കപ്പുറമുള്ള നാട്ടിലെ മുറ്റത്തെ പൂക്കളത്തിന് ചുറ്റും മനസ്സ് കൊണ്ട് നാം ഓരോരുത്തരും ഓടിയെത്തുന്ന നിമിഷങ്ങളാണിത്.
പ്രവാസത്തിലെ ഓണനാളിലെ ഒത്തുചേരലുകൾ നമ്മുടെ നാടൻ തനിമയുടെയും സ്നേഹബന്ധങ്ങളുടെയും മാധുര്യം ഏറെ നൽകട്ടെ . ഈ പൊന്നോണനാളിൽ എല്ലാവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

കേരള അസോസിയേഷൻ കുവൈറ്റ്‌

ചലച്ചിത്രപ്രേമികൾക്കായി വീണ്ടും 'നോട്ടം': കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജനുവരി 8 ന്  കുവൈറ്റ് സിറ്റി:മലയാള സിന...
24/08/2026

ചലച്ചിത്രപ്രേമികൾക്കായി വീണ്ടും 'നോട്ടം': കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജനുവരി 8 ന്

കുവൈറ്റ് സിറ്റി:

മലയാള സിനിമ- നാടക രംഗത്തും രാഷ്ട്രീയ സാംസ്കാരിക രംഗത്തും നിറ സാന്നിധ്യമായിരുന്ന കണിയാപുരം രാമചന്ദ്രന്റെ സ്മരണാർത്ഥം കേരള അസോസിയേഷൻ കുവൈറ്റിന്റെ നേതൃത്വത്തിൽ പതിമൂന്നാമത് കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം' 13-ാമത് എഡിഷൻ, 2027 ജനുവരി 8 ന് അബ്ബാസിയ ആസ്പയർ ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിക്കുന്നു.

മികച്ച സംഘാടകനും കലാസ്നേഹിയുമായിരുന്ന കണിയാപുരത്തിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനും കുവൈറ്റിലെ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച പ്രോത്സാഹനം നൽകുന്നതിനും കൂടിയാണ് കുവൈറ്റിൽ ഈ ചലച്ചിത്രമേള വർഷങ്ങളായി സംഘടിപ്പിച്ചു വരുന്നത്. കുവൈറ്റിലെ ചലച്ചിത്ര പ്രവർത്തകർക്ക് മികച്ച പ്രോത്സാഹനം നൽകുന്നതിനായി വർഷങ്ങളായി നടത്തിവരുന്ന ഈ മേളയുടെ വിജയത്തിനായി അബ്ബാസിയ ഇക്കായീസ് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗം വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ സ്വാഗതവും ട്രഷറർ അനിൽ കെ.ജി. നന്ദിയും പറഞ്ഞു. യോഗത്തിൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറായി അനിൽ കെ ജി യെയും, കൺവീനറായി പ്രഫിൻ ദാസിനെയും തിരഞ്ഞെടുത്തു.

ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ്‌കമ്മിറ്റികളും രൂപീകരിച്ചു. അമൃത് സെൻ (സ്‌പോൺസർഷിപ്പ്), സ്റ്റെല്ലസ് ജോസഫ് (റാഫിൾ കൂപ്പൺ), റോബിൻ വിൻസെന്റ് (സുവനീർ), ബേബി ഔസെഫ് (പബ്ലിസിറ്റി & മീഡിയ), ജിജു ചാക്കോ (റിസപ്ഷൻ), സലിൽ മുഹമ്മദ് (സ്റ്റേജ് & ഡെക്കറേഷൻ), ശ്രീഷ ദയാനന്ദ് (രജിസ്ട്രേഷൻ), ഷിജു എം.കെ. (വളണ്ടിയേഴ്‌സ്) എന്നിവരെ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി യോഗം തെരഞ്ഞെടുത്തു.

മുഴുവൻ സിനിമ പ്രേമികളെയും കലാ സ്നേഹികളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ഫിലിം രജിസ്ട്രേഷനുമായി 69064246, 97213840, 99753705, 60661283 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

🇮🇳🫡
15/08/2026

🇮🇳🫡

കേരള അസോസിയേഷൻ കുവൈറ്റ് മുൻ ജനറൽ സെക്രട്ടറി പ്രവീൺ നന്തിലത്തിന്റെ മാതാവ് ഗീത രാമൻ (68) മരണപ്പെട്ടു... കുടുംബത്തിന്റെ ദുഃ...
14/08/2026

കേരള അസോസിയേഷൻ കുവൈറ്റ്
മുൻ ജനറൽ സെക്രട്ടറി
പ്രവീൺ നന്തിലത്തിന്റെ മാതാവ് ഗീത രാമൻ (68) മരണപ്പെട്ടു...

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു

ആദരാഞ്ജലികൾ 🌹.....

ശ്രീംലാൽ മുരളിക്ക് ഊഷ്മള യാത്രയയപ്പ് നൽകി കേരള അസോസിയേഷൻ കുവൈറ്റ്കുവൈറ്റ് സിറ്റി: പ്രവാസജീവിതം താത്കാലികമായി അവസാനിപ്പിച...
09/08/2026

ശ്രീംലാൽ മുരളിക്ക് ഊഷ്മള യാത്രയയപ്പ് നൽകി കേരള അസോസിയേഷൻ കുവൈറ്റ്

കുവൈറ്റ് സിറ്റി:

പ്രവാസജീവിതം താത്കാലികമായി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന, ദീർഘകാലം കേരള അസോസിയേഷൻ കുവൈറ്റിന്റെ നേതൃനിരയിൽ ജനറൽ സെക്രട്ടറി, ജനറൽ കോർഡിനേറ്റർ ആയും ലോകകേരള സഭാ അംഗമായും പ്രവർത്തിച്ച ശ്രീംലാൽ മുരളിക്ക് സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രായയപ്പ് നൽകി.

അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭാംഗങ്ങളായ മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപ്പറമ്പിൽ, ജോയിന്റ് സെക്രട്ടറി അമൃത് സെൻ, ശൈലേഷ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജി രഘുവരൻ, ബേബി ഔസേഫ്, സ്റ്റെല്ലസ് ജോസഫ്, ബൈജു തോമസ്, അബ്ബാസിയ മേഖല കൺവീനർ സലിൽ മുഹമ്മദ് , ഉണ്ണിമായ ഉണ്ണികൃഷ്‌ണൻ,മുജീബ് മുഹമ്മദ്, ശ്രീഹരികുമാർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ശ്രീംലാൽ മുരളിക്കുള്ള കേരള അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് ബിവിൻ തോമസ് സമ്മാനിച്ചു. തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ ശ്രീംലാൽ മുരളി കേരള അസോസിയേഷനൊപ്പമുള്ള തന്റെ പ്രവാസകാല ഓർമ്മകൾ പങ്കുവെച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതവും ട്രെഷറർ അനിൽ കെ.ജി നന്ദിയും രേഖപ്പെടുത്തി.

#

കേരള അസോസിയേഷൻ കുവൈറ്റിന്റെ 'കിക്ക് 2026' ചാമ്പ്യന്മാരായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ...
09/08/2026

കേരള അസോസിയേഷൻ കുവൈറ്റിന്റെ 'കിക്ക് 2026' ചാമ്പ്യന്മാരായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ

കുവൈറ്റ് സിറ്റി:

പ്രവാസി യുവാക്കൾക്ക് ആവേശത്തിന്റെ ഷൂട്ട് ഔട്ട് വിരുന്നൊരുക്കി കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച 'കിക്ക് 2026' പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് വൻ വിജയമായി. ഇഖ്‌റ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ടർഫ് ഗ്രൗണ്ടിൽ നടന്ന ആവേശപ്പോരാട്ടം കാണാൻ പൊള്ളുന്ന ചൂടിനെ വകവെക്കാതെ ഒട്ടനവധി ഫുട്ബോൾ പ്രേമികളാണ് തടിച്ചുകൂടിയത്.

ദേശീയ താരം അലി ഹസൻ അൽ ഖാലിദി ഉദ്ഘാടനം ചെയ്തു
കുവൈറ്റ് ഫുട്ബോൾ ദേശീയ താരവും അൽ നാസർ ഫുട്ബോൾ ക്ലബ് അംഗവുമായ അലി ഹസൻ അൽ ഖാലിദി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. അൽ നാസർ ക്ലബ് താരം യൂസഫ് മുഹമ്മദ്, ഹെയ്‌സ്‌കോ കമ്പനി പ്രൊജക്റ്റ് എഞ്ചിനീയർ അബ്ദുൾറഹ്മാൻ അൽഷാലെഹ്, അൽ മുസൈനി എക്സ്ചേഞ്ച് ഇന്ത്യൻ കോറിഡോർ ബിസിനസ് ഇൻചാർജ് റോബർട്ട് വിൽസൺ , മാർക്കറ്റിംഗ് സൂപ്പർവൈസർ ശിവനാഥൻ മാധവൻ ,ഫരീജ് റെസ്റ്റോറന്റ് ഗ്രൂപ്പ് മാനേജർ ഫയാസ് പടിക്കൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ ബേബി അൻവിക വിഷ്ണു മുഖ്യാതിഥിക്ക് ബൊക്ക നൽകി സ്വീകരിച്ചു. കേരള അസോസിയേഷൻ കുവൈറ്റ് ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ മുഖ്യാഥിതി ആയ അലി ഹസൻ അൽ ഖാലിദിക്കു മൊമെന്റോ നൽകി ആദരിച്ചു.

കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും കിക്ക് 2026 സംഘാടക സമിതി ജോയിന്റ് കൺവീനറുമായ പ്രഫിൻ ദാസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

ആവേശം നിറഞ്ഞ ഫൈനൽ:ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ -ഫോക് കുവൈറ്റിന് കിരീടം
ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗങ്ങളിലായി മാറ്റുരച്ച കുവൈറ്റിലെ 38 കരുത്തരായ ടീമുകളിൽ നിന്നാണ് ഫ്രണ്ട്സ് ഓഫ് കണ്ണൂരും (ഫോക്) ചെന്നൈ എഫ്‌സിയും ഫൈനലിൽ എത്തിയത്. ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ മുനമ്പിൽ നിർത്തിയ ഫൈനൽ പോരാട്ടത്തിൽ ചെന്നൈ എഫ്‌സിയെ പരാജയപ്പെടുത്തി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) വിജയകിരീടം ചൂടി.

സമ്മാനദാനം
വിന്നേഴ്‌സിനുള്ള അൽ മുസൈനി എക്സ്ചേഞ്ച് സ്പോൺസർ ചെയ്ത 75 ദിനാറും ട്രോഫിയും കേരള അസോസിയേഷൻ ജനറൽ കോഓർഡിനേറ്റർ ശ്രീംലാൽ മുരളി, അൽ മുസൈനി എക്സ്ചേഞ്ച് ബിസിനസ് ഹെഡ് റോബർട്ട് എന്നിവർ ചേർന്ന് ജേതാക്കളായ ഫോക് കുവൈറ്റിന് നൽകി.
Q8IAS സ്പോൺസർ ചെയ്ത 50 ദിനാറും ട്രോഫിയും കിക്ക് 2026 കൺവീനർ മുജീബ് മുഹമ്മദ്, കേരള അസോസിയേഷൻ ട്രഷറർ അനിൽ കെ.ജി എന്നിവർ ചേർന്ന് റണ്ണേഴ്‌സ് അപ്പായ ചെന്നൈ എഫ്‌സിക്ക് സമ്മാനിച്ചു. ചെന്നൈ എഫ്‌സിയുടെ ലിജോ ജോയി മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് കൺവീനർ പ്രഫിൻ ദാസ് മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി കൈമാറി.

ഫൈനൽ മത്സരത്തിലെ വ്യക്തിഗത ട്രോഫികൾ വൈസ് പ്രസിഡന്റ് മഞ്ജു മോഹനൻ, ജോയിന്റ് സെക്രട്ടറി അമൃത് സെൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് വലൂപ്പറമ്പിൽ, മണിക്കുട്ടൻ എടക്കാട്ട്, ബിനുകുമാർ, സലിൽ മുഹമ്മദ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. വിന്നേഴ്സ് ആൻഡ് റന്നേഴ്സ് ക്യാപ്റ്റൻ മാർക്കുള്ള സോയ പെർഫ്യൂംസ് നൽകിയ ഗിഫ്റ്റ് കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ, എക്സിക്യൂട്ടീവ് അംഗം ബൈജു തോമസ് എന്നിവർ കൈമാറി. ടൂർണമെന്റോടനുബന്ധിച്ച് നടത്തിയ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലെ വിജയിക്കുള്ള സമ്മാനം എക്സിക്യൂട്ടീവ് അംഗം സ്റ്റെല്ലസ് ജോസഫ് നിർവഹിച്ചു. കിക്ക്‌ 2026 സംഘാടകസമിതി കൺവീനർ മുജീബ് മുഹമ്മദ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

🏆 മലയാളപ്പെരുമയ്ക്ക് വീണ്ടും ദേശീയ അംഗീകാരം! 🏆ബഡ്ജറ്റിന്റെ വലിപ്പത്തിലല്ല, കഥകളുടെയും കഥാപാത്രങ്ങളുടെയും കരുത്തിലാണ് മലയ...
19/07/2026

🏆 മലയാളപ്പെരുമയ്ക്ക് വീണ്ടും ദേശീയ അംഗീകാരം! 🏆

ബഡ്ജറ്റിന്റെ വലിപ്പത്തിലല്ല, കഥകളുടെയും കഥാപാത്രങ്ങളുടെയും കരുത്തിലാണ് മലയാള സിനിമ ലോകം കീഴടക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡുകളിൽ മലയാളത്തിന്റെ തിളക്കം വീണ്ടും കൂടുമ്പോൾ ഇത് വെറുമൊരു വിജയമല്ല, സിനിമയോടുള്ള നമ്മുടെ അടങ്ങാത്ത അഭിനിവേശത്തിന്റെ തെളിവാണ്!

തീയേറ്ററുകളിൽ നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ പ്രതിഭകൾക്ക് ഒടുവിൽ അർഹിച്ച അംഗീകാരം തേടിയെത്തിയിരിക്കുന്നു. മലയാള സിനിമയെ ഈ ഉന്നതങ്ങളിൽ എത്തിച്ച എല്ലാ പ്രിയപ്പെട്ട വിജയികൾക്കും, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രതിഭകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ❤️🎉

മലയാള സിനിമയുടെ ഈ സുവർണ്ണകാലം തുടരട്ടെ... 🎬✨

🎬 സിനിമയുടെ ചരിത്രതാളുകളിൽ വീണ്ടുമൊരു മമ്മൂട്ടി യുഗം!വയസ്സ് വെറും അക്കങ്ങൾ മാത്രമാണെന്നും, കഥാപാത്രങ്ങളിലേക്ക് പരകായപ്രവ...
19/07/2026

🎬 സിനിമയുടെ ചരിത്രതാളുകളിൽ വീണ്ടുമൊരു മമ്മൂട്ടി യുഗം!

വയസ്സ് വെറും അക്കങ്ങൾ മാത്രമാണെന്നും, കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്താൻ തനിക്കിപ്പോഴും പകരം വെക്കാൻ മറ്റാരുമില്ലെന്നും മമ്മൂക്ക വീണ്ടും തെളിയിച്ചിരിക്കുന്നു. ഓരോ അഭിനയ മുഹൂർത്തങ്ങളിലും തന്റെ അഭിനയപാടവം രാകിമിനുക്കി അഭ്രപാളികളിൽ വിസ്മയം സൃഷ്ടിക്കുന്ന, മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിച്ച നമ്മുടെ സ്വന്തം മെഗാസ്റ്റാറിന്, അഭിനയ ചക്രവർത്തിക്ക് കേരള അസോസിയേഷൻ കുവൈറ്റിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

വർഗീസ് കുഞ്ഞുമോന് കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകികുവൈറ്റ് സിറ്റി: ദീർഘകാലത്തെ പ്രവാസജീവിത...
12/07/2026

വർഗീസ് കുഞ്ഞുമോന് കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി:

ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന സഖാവ് വർഗീസ് കുഞ്ഞുമോന് കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.

ചടങ്ങിൽ മേഖല ജോയിന്റ് കൺവീനർ ബിനോയ് രാഘവൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ കുഞ്ഞുമോന് അസോസിയേഷന്റെ ഉപഹാരം കൈമാറി.

ട്രഷറർ അനിൽ കെ.ജി, ജോയിന്റ് സെക്രട്ടറി അമൃത് സെൻ, മുജീബ് മുഹമ്മദ്, സ്റ്റാൻലി ജോർജ്, റോബിൻ വിൻസെന്റ് , അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. മേഖല കൺവീനർ പ്രഫിൻ ദാസ് സ്വാഗതവും ആനന്ദ് ബിഎസ് നന്ദിയും രേഖപ്പെടുത്തി.

ആ വാനമ്പാടി നാദം ഇനി ഓർമ്മകളിൽ... ജാനകിയമ്മയ്ക്ക് ആദരാഞ്ജലികൾ! 🌹മലയാളികളുടെയും സംഗീതാസ്വാദകരുടെയും ഹൃദയങ്ങളിൽ പതിറ്റാണ്ട...
11/07/2026

ആ വാനമ്പാടി നാദം ഇനി ഓർമ്മകളിൽ... ജാനകിയമ്മയ്ക്ക് ആദരാഞ്ജലികൾ! 🌹

മലയാളികളുടെയും സംഗീതാസ്വാദകരുടെയും ഹൃദയങ്ങളിൽ പതിറ്റാണ്ടുകളായി മാധുര്യം നിറച്ച ആ വിസ്മയ നാദം ഇനി ഓർമ്മ. ഭാവസാന്ദ്രമായ ആലാപന ശൈലി കൊണ്ടും ശബ്ദമാധുര്യം കൊണ്ടും തലമുറകളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് കണ്ണീരണിഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലായി പതിനായിരക്കണക്കിന് അനശ്വര ഗാനങ്ങളാണ് ആ ശബ്ദത്തിലൂടെ നമ്മിലേക്ക് ഒഴുകിയെത്തിയത്. പ്രണയവും വിരഹവും വാത്സല്യവും ഭക്തിയും കരയിപ്പിച്ചും താരാട്ടുപാടിയുറക്കിയും നാമെല്ലാം ആ നാദത്തിൽ അലിഞ്ഞുചേർന്നിരുന്നു. തലമുറകൾ മാറിയാലും ആ ഗാനങ്ങൾ എന്നും സംഗീതപ്രേമികളുടെ മനസ്സിൽ ജീവിക്കും.

ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് ജാനകിയമ്മയുടെ വിയോഗം. ഭൗതികമായി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും ആ മാസ്മരിക ശബ്ദത്തിലൂടെ, തലമുറകൾ കൈമാറിവരുന്ന ആ ഗാനങ്ങളിലൂടെ ജാനകിയമ്മ എന്നും നമ്മുടെ ഓർമ്മകളിൽ ജീവിക്കും.

പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് ആദരാഞ്ജലികൾ... 🙏✨

Address

Kuwait City

Website

Alerts

Be the first to know and let us send you an email when Kerala Association Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share