Kasaragod Expatriates Association KEA - Kuwait

Kasaragod Expatriates Association KEA - Kuwait NAME - KASARAGOD EXPATRIATES ASSOCIATION ( KEA ) KUWAIT
November 2004 - kuwait

കാസറഗോഡ് ജില്ലാ അസോസിയേഷൻ കെ. ഇ. എ. കുവൈറ്റ്‌, ഹാരിസ് മുട്ടുന്തല അനുസ്മരണം സംഘടിപ്പിച്ചുകുവൈത്ത് : കഴിഞ്ഞ ആഴ്ച്ച കുവൈറ്റ...
06/09/2026

കാസറഗോഡ് ജില്ലാ അസോസിയേഷൻ കെ. ഇ. എ. കുവൈറ്റ്‌, ഹാരിസ് മുട്ടുന്തല അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത് : കഴിഞ്ഞ ആഴ്ച്ച കുവൈറ്റിൽ വെച്ചു മരണപെട്ട കാസറഗോഡ് ജില്ലാ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും, മുൻ കേന്ദ്ര വൈസ് പ്രസിഡന്റ്റുമായ ഹാരിസ് മുട്ടുന്തലയുടെ അനുസ്മരണം സംഘടിപ്പിച്ചു.

തന്റെ നിലപാടിലുറച്ചു കൊണ്ട് സംഘടയ്ക്കും സമൂഹത്തിനും വേണ്ടി ആത്മാർഥമായി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്മരിച്ചു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപറേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ, പ്രസിഡന്റ്‌ സി.എച് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചെയർമാൻ ഖലീൽ അടൂർ ഉൽഘാടനം ചെയ്തു.

KEA പാട്രൺ സലാം കളനാട്, വിവിധ സംഘടനകളെ പ്രതിനിധികരിച്ചുകൊണ്ട് KIG സെക്രട്ടറി ഫിറോസ് ഹമീദ്, KKMA പ്രസിഡന്റ്‌ റഫീഖ് ഉസ്മാൻ, KMCC ജില്ലാ പ്രസിഡന്റ്‌ റസാഖ് അയ്യൂർ, OICC ജില്ലാ പ്രസിഡന്റ്‌ സുരേന്ദ്രൻ മുങ്ങത്ത്, കാഞ്ഞങ്ങാട് സാധു പ്രസിഡന്റ്‌ ശംസുദ്ധീൻ ബദരിയ, രാമകൃഷ്ണൻ കള്ളാർ, മുനീർ കുണിയ, ഹസ്സൻ ബല്ല , ജലീൽ ആരിക്കാടി, നവാസ് പള്ളിക്കാൽ, സിദ്ദിഖ് ശർക്കി, തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു.

ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും, ട്രഷറർ ശ്രീനിവാസൻ എം.വി നന്ദിയും പറഞ്ഞു.

03/09/2026
കാസർഗോഡ് ജില്ലാ അസോസിയേഷൻ ഹാരിസ് മുട്ടുംതല അനുസ്മരണം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട്: കുവൈറ്റിലെ കാസർഗോട്ട്കാരുടെ പ്രവാസി കൂട്...
03/09/2026

കാസർഗോഡ് ജില്ലാ അസോസിയേഷൻ ഹാരിസ് മുട്ടുംതല അനുസ്മരണം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: കുവൈറ്റിലെ കാസർഗോട്ട്കാരുടെ പ്രവാസി കൂട്ടായ്മയായ കാസർഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ, കെ ഇ എ കുവൈറ്റ്‌, എക്സിക്യൂട്ടീവ് സീനിയർ അംഗവും മുൻ വൈസ് പ്രസിഡന്റുമായ ഹാരിസ് മുട്ടുംതല അനുസ്മരണം നടത്തി.

അജാനൂർ സി എച്ച്‌ ഹൗസിൽ ചേർന്ന അനുസ്മരണ യോഗം കാസർഗോഡ് ജില്ലാ അസോസിയേഷൻ പ്രസിഡന്റ്‌ മുഹമ്മദ് കുഞ്ഞി സി എച്ചിന്റെ അധ്യക്ഷതയിൽ ചീഫ് പട്രോൺ മഹമൂദ് അപ്സര ഉൽഘാടനം ചെയ്തു.

മുട്ടുംതല ജമാഅത്ത് കമ്മിറ്റി ജന. സെക്രട്ടറി റഷീദ്, മുട്ടുംതല ഹിഫ്‌ള് കോളേജ്‌ ചെയർമ്മാൻ ബദ്‌റുദ്ധീൻ, കാഞ്ഞങ്ങാട് യതീംഖാന സെക്രട്ടറി സുപ്രിം മുഹമ്മദ്, സത്താർ കുന്നിൽ, ഹമീദ്‌ മധൂർ, പി എ നാസർ, മജീദ് സി എച്ച്‌, കമറുദ്ദീൻ സി, ഹനീഫ് പാലായി ബാലക്യഷ്ണൻ വിവി, റഫീക്ക്‌ ഒളവറ, സുനിൽ, മുഹമ്മദ്‌ ആവിക്കൽ എൻ എം കുഞ്ഞി സുബൈർ കാടംങ്കോട്‌, യൂസുഫ്‌ ഓർച്ച, മുഹമ്മ്ദലി കടിഞ്ഞിമൂല, മുഹമ്മ്ദ്‌ ഹദ്ദാദ്‌, അബ്ദുൾ ഖാദർ തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടറി അബ്ദുള്ള കടവത്ത് സ്വാഗതവും ഹോം കമ്മിറ്റി ട്രഷറർ ഇരിയ മൊയ്‌ദു നന്ദിയും പറഞ്ഞു

Happy Independence Day
15/08/2026

Happy Independence Day

കെ ഇ എ റിഗ്ഗായ് ലോകകപ്പ് ഫുട്‌ബോൾ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.കുവൈത്ത് സിറ്റി: കാസർഗോഡ് ജില്ലാ അസോസ്സിയേഷൻ റിഗ്ഗ...
30/07/2026

കെ ഇ എ റിഗ്ഗായ് ലോകകപ്പ് ഫുട്‌ബോൾ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

കുവൈത്ത് സിറ്റി: കാസർഗോഡ് ജില്ലാ അസോസ്സിയേഷൻ റിഗ്ഗായ് ഏരിയാ കമ്മിറ്റി നടത്തിയ ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. റിഗ്ഗായ് കാസർഗോഡ് ഹബ്ബിൾ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് സത്താർ കൊളവയലിന്റെ അധ്യക്ഷതയിൽ കെഇഎ സെട്രൽ പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ഉത്‌ഘാടനം ചെയ്തു. കൺവീനർ അബ്ദുള്ള കടവത്ത് മത്സരത്തെ കുറിച്ച് അവലോകനം ചെയ്തു സംസാരിച്ചു. 197 പേര് പങ്കെടുത്ത് മത്സരം വൻ വിജയമാക്കി തന്ന കായിക പ്രേമികളെയും വിജയികളെയും യോഗം അഭിനന്ദിച്ചു. ശരിയുത്തരം അയച്ചവരിൽ നിന്നും തെരെഞ്ഞെടുത്തത് പ്രകാരം മുസ്തഫ പി പി, മനോളി മുഹമ്മദ് വടകര, സലിം വക്കീൽ പച്ചമ്പള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കെ ഇ എ അഡവൈസറി ബോർഡ് മെമ്പർ ഹമീദ് മധൂർ, മീഡിയ കൺവീനർ റഫിക്ക് ഒളവറ, ഫാറൂക്ക് മൊയ്തീൻ പച്ചമ്പള, അഹമ്മദ് ആസാദ് നഗർ സംസാരിച്ചു. ജന. സെക്രട്ടറി സിദ്ദീക്ക് ഷർഖി സ്വാഗതവും ട്രഷറർ റഹീം ആരിക്കാടി നന്ദിയും പറഞ്ഞു

കാഞ്ഞങ്ങാട് ബിഗ് മാൾ റെസിഡൻസി ഹാളിൽ വെച്ച്‌ നടന്ന കാസറഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ കെ.ഇ.എ കുവൈത്ത് വിദ്യാഭ്യാസ അവ...
08/07/2026

കാഞ്ഞങ്ങാട് ബിഗ് മാൾ റെസിഡൻസി ഹാളിൽ വെച്ച്‌ നടന്ന കാസറഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ കെ.ഇ.എ കുവൈത്ത് വിദ്യാഭ്യാസ അവാർഡ് സീസൺ പതിനൊന്ന് 206
[III]

കാഞ്ഞങ്ങാട് ബിഗ് മാൾ റെസിഡൻസി ഹാളിൽ വെച്ച്‌ നടന്ന കാസറഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ കെ.ഇ.എ കുവൈത്ത് വിദ്യാഭ്യാസ അവ...
08/07/2026

കാഞ്ഞങ്ങാട് ബിഗ് മാൾ റെസിഡൻസി ഹാളിൽ വെച്ച്‌ നടന്ന കാസറഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ കെ.ഇ.എ കുവൈത്ത് വിദ്യാഭ്യാസ അവാർഡ് സീസൺ പതിനൊന്ന് 206
[I]

കാസർകോട് പ്രവാസി അസോസിയേഷൻ കെ.ഇ.എ കുവൈത്ത് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തുകാഞ്ഞങ്ങാട് : കാസറഗോഡ് എക്സ്പ്പാട്രിയേറ്റസ് അ...
06/07/2026

കാസർകോട് പ്രവാസി അസോസിയേഷൻ കെ.ഇ.എ കുവൈത്ത് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

കാഞ്ഞങ്ങാട് : കാസറഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ കെ.ഇ.എ കുവൈത്ത് അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി നൽകുന്ന കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് സീസൺ 11 വിതരണം ചെയ്തു

കാഞ്ഞങ്ങാട് ബിഗ് മാൾ റെസിഡൻസി ഹാളിൽ നടന്ന ചടങ്ങിൽ കെ.ഇ.എ ഹോം കമ്മിറ്റി പ്രസിഡന്റ്‌ എൻജിനീയർ അബൂബക്കറിന്റെ അധ്യക്ഷതയിൽ കാസറഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

എസ് എസ് എൽ സി വിഭാഗത്തിൽ ഒന്നാം സ്ഥാനം, ലക്ഷ്മി നന്ദ എം, ദേവിക കെ വേറെ, രണ്ടാം സ്ഥാനം വൈഗ വിനോദ്, മുന്നാം സ്ഥാനം മുഹമ്മദ്‌ മിഷൽ സി പിയും, സി ബി എസ് ഇ പതതാം തരത്തിൽ ഒന്നാം സ്ഥാനം മറിയം ഷദ കുന്നിൽ. രണ്ടാം സ്ഥാനം വിഹാൻ വിനോദ് കെ, മുന്നാം സ്ഥാനം ഹൃദിനവും, പ്ലസ്‌ ടു തലത്തിൽ ഒന്നാം സ്ഥാനം ശിവാലയ സി, രണ്ടാം സ്ഥാനം, ഫാത്തിമത് റിഫ ടി, മുന്നാം സ്ഥാനം ഫാത്തിമത് ഷാഹ്‌ന കെയും, സി ബി എസ്‌ ഇ പന്ത്രണ്ടാം തരത്തിൽ ഒന്നാം സ്ഥാനം ഫിദഷ ഷാനിദ്, രണ്ടാം സ്ഥാനം ത്രിവേണി രാജേഷ്, മുന്നാം സ്ഥാനം മുഹമ്മദ്‌ ഷാമിലും, ഉന്നത വിദ്യഭാസ തലത്തിൽ ഫാത്തിമ റസ്മിൻ, ആതിര കെ, ഫാത്തിമത് നിഹാശിംറിൻ, സാറ, ഹലീമ അടൂർ, ഹംന സുൽത്താന, മുഹമ്മദ്‌ നിബ്രസ്, ഹിബ മുനീർ, നാസറീന ൻ പി, നുസൈബ ഷെറിൻ, ഫാത്തിമത് ജംഷീദ്ദ, സഫ്‌വാനാ ടി കെ, ഫാസില ഷെറിൻ എന്നീ വിദ്യാർത്ഥികൾ അവാർഡിന് അർഹത നേടി.
കൂടാതെ 100ൽ അധികം വിദ്യാർഥികൾക്ക് പ്രോത്സാഹനത്തിന്റെ ഭാഗമായി അനുമോദാനവും നൽകുകയുണ്ടായി

ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ, കാഞ്ഞങ്ങാട് നഗര സഭാ ചെയർമൻ വി.വി രമേശൻ, അക്കര ഫൗണ്ടേഷൻ ചെയർമാൻ അസീസ് അക്കര, മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ കുഞ്ഞാഹ്‌മദ്‌ ഹാജി, കെ.ഇ.എ കേന്ദ്ര സെക്രട്ടറി അഷ്‌റഫ് കോളിയടുക്കം, അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാനുമായി കൈകോർത്തു കൊണ്ടുള്ള ബോധവത്കരണ ക്ലാസ്സ്‌ കാഞ്ഞങ്ങാട് എം.എൽ.എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ അസ്സി. സബ് ഇൻസ്‌പെക്ടർ പ്രദീപൻ കോതോളി ക്ലാസ്സിന് നേതൃത്വം നൽകി

കെ.ഇ.എ നേതാകളായ നാസർ ചുള്ളിക്കര, ശംസുദ്ധീൻ ബദരിയാ, മുസ്തഫ ചെമ്നാട്,മുഹമ്മദ് ആവിക്കൽ,മുഹമ്മദ് ആറങ്ങാടി,സമിയുള്ള കെ.വി,വി.വി ബാലകൃഷ്ണൻ, എ.കെ ബാലൻ, കെ.പി ബാലൻ, കമറുദ്ധീൻ, അഷ്‌റഫ് കളത്തിൽ,അബ്ദുൽ ഖാദർ പി, വി.സി ബാലൻ,അൻസാർ നെല്ലിക്കട്ട തുടങ്ങിയവർ നേത്രത്വം നൽകി

ഹോം കമ്മിറ്റി ജനറൽ സെക്രട്ടറി അനിൽ കള്ളാർ സ്വാഗതവും ഫവാസ് അതിഞ്ഞാൽ നന്ദിയും പറഞ്ഞു

Address

Kuwait City

Alerts

Be the first to know and let us send you an email when Kasaragod Expatriates Association KEA - Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kasaragod Expatriates Association KEA - Kuwait:

Shortcuts

Share

Category