Pravasi Welfare Kozhikkode

Pravasi Welfare Kozhikkode Qatar Pravasi Welfare and Cultural Forum Kozhikode is a socio-cultural organization, aimed to serve our society.

ജനപക്ഷരാഷ്ട്രീയം എന്ന ആശയവും ജനസേവനവും ഉയർത്തി പ്രവാസി മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹിക സംഘടന. ജനങ്ങളുടെ ക്ഷേമവും രാജ്യം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ആശയങ്ങളും മൂല്യങ്ങളും മുൻനിർത്തി സാമൂഹിക-രാഷ്ട്രീയ രംഗത്ത് ഇടപെടുന്ന പ്രവാസി കൂട്ടായിമ. കേരളത്തെ നിർമിച്ച ഗൾഫ് പ്രവാസത്തെ സവിശേഷമായി അഭിമുഖീകരിക്കുകയും പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കും ഭാവി ഭദ്രതക്കും വേണ്ടി നിലകൊള്ളുകയും അതിനായി വിവിധ

തരം സുരക്ഷാ പദ്ധതികളും സർവിസ് സ്കീമുകളും ആവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്യുന്നു. പ്രവാസം കനത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പുതിയ കാലത്തു സാമൂഹികമായും രാഷ്ട്രീയമായും അതിനെ അതിജീവിക്കാനുള്ള അജണ്ടകളാണ് സംഘടന മുന്നോട്ട് വെക്കുന്നത്. പ്രവാസ ലോകത്തിന്റെ മിന്നുംകാഴ്ചകൾക്കിരുവശവും അതിന്റെ കയറ്റിറക്കങ്ങളിലും വീണുപോയ ധാരാളം ഹതഭാഗ്യരുണ്ട്. അവർക്കുമുണ്ടായിരുന്നു ധാരാളം നിറമുള്ള സ്വപ്‌നങ്ങൾ. ഒരുവേള പ്രവാസം തന്നെ തളർത്തിക്കളഞ്ഞ നിസ്സഹായരായ ഒരുപാട് മനുഷ്യർ. അവർക്കു പുനരധിവാസം ഉൾപ്പടെ, ആവും വിധം താങ്ങ് നൽകുക എന്നത് പ്രധാന ലക്ഷ്യമാണ്. സർവോപരി പൗരജീവിതത്തിനു നന്മ ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരുടെയും പൊതു കൂട്ടായിമ.

പ്രവാസി വെൽഫെയർ ഖത്തർ നടത്തിയ നോർക്ക കാമ്പയിൻ്റെ ഭാഗമായി കോഴിക്കോട് ജില്ല നടത്തിയ  നോർക്ക ഹെൽപ് ഡെസ്ക് ഉപയോഗപ്പെടുത്തി ന...
22/08/2026

പ്രവാസി വെൽഫെയർ ഖത്തർ നടത്തിയ നോർക്ക കാമ്പയിൻ്റെ ഭാഗമായി കോഴിക്കോട് ജില്ല നടത്തിയ നോർക്ക ഹെൽപ് ഡെസ്ക് ഉപയോഗപ്പെടുത്തി നിരവധി ആളുകൾ വിവിധ പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗങ്ങളായി..

📢 പ്രവാസി വെൽഫെയർ ഖത്തർനോർക്ക – പ്രവാസി ക്ഷേമ പദ്ധതികൾഅംഗത്വ കാമ്പയിൻ 2026🟢 കോഴിക്കോട് ജില്ലാ നോർക്ക ഹെൽപ് ഡെസ്ക്📅 ഓഗസ്റ...
18/08/2026

📢 പ്രവാസി വെൽഫെയർ ഖത്തർ

നോർക്ക – പ്രവാസി ക്ഷേമ പദ്ധതികൾ

അംഗത്വ കാമ്പയിൻ 2026

🟢 കോഴിക്കോട് ജില്ലാ നോർക്ക ഹെൽപ് ഡെസ്ക്

📅 ഓഗസ്റ്റ് 21,വെള്ളിയായിച്ച
⏰ വൈകുന്നേരം 5.00 മുതൽ 9.00 വരെ
📍 പ്രവാസി വെൽഫെയർ ഓഫീസ്, നുഐജ

പ്രവാസികൾക്ക് ആവശ്യമായ വിവിധ നോർക്ക, പ്രവാസി ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങളും മാർഗനിർദേശങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു.

📌 ലഭ്യമാകുന്ന സേവനങ്ങൾ

✅ നോർക്ക ID രജിസ്ട്രേഷൻ / പുതുക്കൽ
✅ നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ്
✅ പ്രവാസി ക്ഷേമ പെൻഷൻ അംഗത്വം
✅ ICBF ഇൻഷുറൻസ് സ്കീം
✅ മറ്റ് നോർക്ക റൂട്സ് പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങൾ



🪪 1. നോർക്ക ID കാർഡ്

കേരള സർക്കാരുമായി ഒരു പ്രവാസിയെ ഔദ്യോഗികമായി ബന്ധിപ്പിക്കുന്ന പ്രധാന തിരിച്ചറിയൽ രേഖയാണ് നോർക്ക ID.

കാലാവധി: 3 വർഷം

പ്രധാന ഗുണങ്ങൾ:

✅ അപകട ഇൻഷുറൻസ് പരിരക്ഷയായി ₹5 ലക്ഷം വരെ
✅ സ്ഥിര / ഭാഗിക വൈകല്യത്തിന് ₹3 ലക്ഷം വരെ ധനസഹായം
✅ NDPREM ഉൾപ്പെടെയുള്ള സംരംഭകത്വ പദ്ധതികളുടെ ആനുകൂല്യങ്ങൾ
✅ നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസിൽ അംഗമാകാനും പുതുക്കാനും സാധുവായ നോർക്ക ID ആവശ്യമാണ്

ആവശ്യമായ രേഖകൾ:

• കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ട്
• സാധുവായ ഖത്തർ ID
• പാസ്പോർട്ട് സൈസ് ഫോട്ടോ
• അപേക്ഷ ഫീസ്



🏥 2. നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ്

പ്രവാസി മലയാളികൾക്കായി നോർക്ക റൂട്സ് നടപ്പിലാക്കുന്ന Group Mediclaim & Group Personal Accident Policy.

അംഗമാകാവുന്നവർ:

✅ സാധുവായ നോർക്ക ID കാർഡുള്ള പ്രവാസികൾ
✅ 18 മുതൽ 70 വയസ് വരെ
✅ മാതാപിതാക്കൾക്കും / പങ്കാളിയുടെ മാതാപിതാക്കൾക്കും 80 വയസ് വരെ

പ്രധാന പ്രത്യേകതകൾ:

✔️ നിലവിലുള്ള രോഗങ്ങൾക്കും കവറേജ്
✔️ ₹5 ലക്ഷം മുതൽ ₹1 കോടി വരെ വിവിധ ഇൻഷുറൻസ് കവറേജ് ഓപ്ഷനുകൾ
✔️ 80 വയസ് വരെ മാതാപിതാക്കളെ ഉൾപ്പെടുത്താം



👴 3. പ്രവാസി ക്ഷേമ പെൻഷൻ അംഗത്വം

അർഹത:

✅ വിദേശത്ത് ജോലി ചെയ്യുന്നവർ
✅ കുറഞ്ഞത് 2 വർഷം വിദേശത്ത് ജോലി ചെയ്തവർ
✅ പ്രായപരിധി: 18–60 വയസ്

പ്രധാന ആനുകൂല്യങ്ങൾ:

✅ 60 വയസിന് ശേഷം ₹3,500 മുതൽ ₹7,000 വരെ പെൻഷൻ
✅ കുടുംബ പെൻഷൻ
✅ അവശത പെൻഷൻ
✅ ₹50,000 വരെ ചികിത്സാ സഹായം
✅ രണ്ട് പെൺമക്കളുടെ വിവാഹത്തിന് ₹10,000 വീതം സഹായം
✅ വനിതാ അംഗങ്ങൾക്ക് പ്രസവ ധനസഹായം
✅ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റ്
✅ മരണാനന്തര ധനസഹായം ₹1 ലക്ഷം വരെ

ആവശ്യമായ രേഖകൾ:

• 6 മാസം കാലാവധിയുള്ള പാസ്പോർട്ട് കോപ്പി
• സാധുവായ ഖത്തർ ID കോപ്പി
• ആധാർ കാർഡ് കോപ്പി
• പാസ്പോർട്ട് സൈസ് ഫോട്ടോ
• അപേക്ഷ ഫീസ്



🛡️ 4. ICBF ഇൻഷുറൻസ് സ്കീം

കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ICBF ഇൻഷുറൻസ് പദ്ധതി.

👤 പ്രായപരിധി: 18–65 വയസ്
💰 അപേക്ഷ ഫീസ്: 125 ഖത്തർ റിയാൽ
📆 കാലാവധി: 2 വർഷം

ആവശ്യമായ രേഖകൾ:

• ഖത്തർ ID കോപ്പി
• പാസ്പോർട്ട് കോപ്പി



📢 കോഴിക്കോട് ജില്ലയിൽ നിന്നുള്ള എല്ലാ പ്രവാസികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

നോർക്ക പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും അപേക്ഷാ സഹായത്തിനുമായി ഹെൽപ് ഡെസ്കിൽ എത്തിച്ചേരുക.

പ്രവാസി വെൽഫെയർ ഖത്തർ
കോഴിക്കോട് ജില്ല.

*പുതുയുഗ കേരളം പ്രവാസികൾക്കും പറയാനുണ്ട് അബുഹമൂർ സിദ്ര വില്ലയിൽ പ്രവാസി അവകാശ രേഖാ സംഗമം സംഘടിപ്പിച്ചു*കോഴിക്കോട് പ്രവാസ...
11/07/2026

*പുതുയുഗ കേരളം പ്രവാസികൾക്കും പറയാനുണ്ട് അബുഹമൂർ സിദ്ര വില്ലയിൽ പ്രവാസി അവകാശ രേഖാ സംഗമം സംഘടിപ്പിച്ചു*

കോഴിക്കോട് പ്രവാസി വെൽഫെയർ ഖത്തർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പുതുയുഗ കേരളം പ്രവാസികൾക്കും പറയാനുണ്ട്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കലിന്റെ ഭാഗമായി അബുഹമൂർ സിദ്റ വില്ലയിൽ 'പ്രവാസികളെ കേൾക്കുന്നു' സംഗമം പ്രൗഢമായി നടന്നു.

2026 ജൂൺ 10 മുതൽ ജൂലൈ 15 വരെ നീണ്ടുനിൽക്കുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായാണ് 2026 ജൂലൈ 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഈ പ്രത്യേക യോഗം സംഘടിപ്പിച്ചത്.
കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ശ്രീ. ആരിഫ് വടകര അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ സമകാലിക പ്രശ്നങ്ങളും അവകാശങ്ങളും ചർച്ച ചെയ്യപ്പെട്ടു.

പ്രവാസി വെൽഫെയർ ഖത്തർ സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീ. മജീദ് അലി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി കൃത്യമായ പദ്ധതികൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

നോർക്ക വിഷയങ്ങളിലുള്ള വിശദീകരണം
പ്രവാസികൾക്കായുള്ള വിവിധ സർക്കാർ പദ്ധതികളെയും നോർക്കയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളെയും കുറിച്ച് സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീ. ഷംസു വായേരി വിശദീകരണം നൽകി. നോർക്ക ഐഡി കാർഡ്, ഇൻഷുറൻസ് പദ്ധതികൾ, പ്രവാസി പെൻഷൻ, സ്വയംതൊഴിൽ വായ്പകൾ തുടങ്ങിയ പ്രവാസി ക്ഷേമ പദ്ധതികൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് അദ്ദേഹം വിശദീകരിച്ചു.

സംഗമത്തോടനുബന്ധിച്ച് പ്രവാസികൾക്കായി പ്രത്യേക നോർക്ക ഹെൽപ്പ് ഡെസ്ക് സൗകര്യവും ഒരുക്കിയിരുന്നു. ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾക്ക് ശ്രീ. സബാഹ് , ശ്രീ. നിസ്താർ എന്നിവർ നേതൃത്വം നൽകി. നിരവധി പേർ ഈ അവസരം ഉപയോഗപ്പെടുത്തി തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുകയും വിവിധ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി. സക്കീന അബ്ദുല്ല കൺവീനറായ സംഗമത്തിൽ
ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്രീ.അംജദ് കൊടുവള്ളി നന്ദി രേഖപ്പെടുത്തി.

07/06/2026
Champions
07/06/2026

Champions

Runner Up
07/06/2026

Runner Up

Thank you All
06/06/2026

Thank you All

05/06/2026

MatchDay
05/06/2026

MatchDay

Address

Doha

Alerts

Be the first to know and let us send you an email when Pravasi Welfare Kozhikkode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share