ABVP പാറശ്ശാല നഗർ

  • Home
  • ABVP പാറശ്ശാല നഗർ

ABVP പാറശ്ശാല നഗർ ABVP PARASSALA NAGAR OFFICIAL PAGE ....
ABVP TRIVANDRUM, ABVP KERALA Student organization
(1)

തിരംഗ യാത്ര 🧡
05/08/2022

തിരംഗ യാത്ര 🧡

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്ക് വേണ്ടി സ്വർണം...
30/07/2022

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. സ്നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോയും ഉയർത്തിയാണ് നേട്ടം 🧡

എബിവിപി തിരുവനന്തപുരം വിഭാഗ് പഠന ശിബിരംഓഗസ്റ്റ് 13,14 കൊല്ലത്ത്
27/07/2022

എബിവിപി തിരുവനന്തപുരം വിഭാഗ് പഠന ശിബിരം

ഓഗസ്റ്റ് 13,14 കൊല്ലത്ത്

🙏
27/07/2022

🙏

അഭിനന്ദനങ്ങൾ 🧡
24/07/2022

അഭിനന്ദനങ്ങൾ 🧡

സ്വർഗ്ഗീയ വിശാൽ ബലിദാന ദിനത്തിൽപാറശാല നഗർ സമിതിയുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി.
17/07/2022

സ്വർഗ്ഗീയ വിശാൽ ബലിദാന ദിനത്തിൽ
പാറശാല നഗർ സമിതിയുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി.

ഫെബ്രുവരി 27 ചന്ദ്രേശേഖർ ആസാദ് ബലിദാന ദിനം പേര്.? "ആസാദ്"‌അച്ഛന്‍റെ പേര്..?"സ്വാതന്ത്ര്യം"വീട്‌..?"ജയിൽ"പതിനാലാം വയസ്സിൽ...
27/02/2022

ഫെബ്രുവരി 27 ചന്ദ്രേശേഖർ ആസാദ് ബലിദാന ദിനം

പേര്.?
"ആസാദ്"‌
അച്ഛന്‍റെ പേര്..?
"സ്വാതന്ത്ര്യം"
വീട്‌..?
"ജയിൽ"

പതിനാലാം വയസ്സിൽ കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക്‌ ധീരമായി ഉത്തരം നൽകിയ ബാലൻ..
ഇരുപത്തിയഞ്ച്‌ വർഷത്തെ ജീവിതംകൊണ്ട്‌ ഭാരത സ്വാതന്ത്രസമര ചരിത്രത്തിൽ അവിസ്മരണീയ മുദ്രപതിപ്പിച്ച വിപ്ലവനായകൻ..
നിസ്സഹകരണ പ്രസ്ഥാനത്തിൽ സഹകരിച്ചതിനു കോടതി ശിക്ഷിച്ചത്‌ 15 ചാട്ടവാറടി, അടികൊണ്ട്‌ രക്തം തെറിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞില്ല, ഭാരത്‌ മാതാ കീ ജയ്‌.. വന്ദേ മാതരം.. എന്നീ ദേശീയ മന്ത്രങ്ങൾ ഉദ്ഘോഷിച്ച ധീരതയുടെ പര്യായം..

1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. സുഖ്ദേവ് രാജ് എന്ന സഹപ്രവർത്തകനെ കണ്ട് സംസാരിക്കാനായിരുന്നു ചന്ദ്രശേഖർ ആൽഫ്രഡ് പാർക്കിലെത്തിയത്. എന്നാൽ ഒറ്റുകാരന്‍റെ സഹായത്തോടെ പോലീസ് ആ സ്ഥലം മനസ്സിലാക്കുകായിരുന്നു. തുടർന്നു നടന്ന വെടിവെപ്പിൽ ആസാദ് മൂന്നു പോലീസുകാരെ വധിക്കുകയുണ്ടായി. രക്ഷപ്പെടാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ചന്ദ്രശേഖർന്‍റെ കൈത്തോക്കിലെ അവസാന ബുള്ളറ്റുകൊണ്ട് തന്‍റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു.

ആ വീര ബലിദാനത്തിന് മുന്നിൽ
പ്രണാമങ്ങൾ... ജയ് ഹിന്ദ്


ഫെബ്രുവരി 26, വീര സവർക്കർ സ്മൃതി ദിനംവിനായക ദാമോദര സവർക്കർ....അതെ.. വീര സവർക്കർ..!ഭാരതസ്വാതന്ത്ര്യ സമരത്തിന്റെ രണപഥങ്ങളി...
26/02/2022

ഫെബ്രുവരി 26, വീര സവർക്കർ സ്മൃതി ദിനം

വിനായക ദാമോദര സവർക്കർ....
അതെ.. വീര സവർക്കർ..!
ഭാരതസ്വാതന്ത്ര്യ സമരത്തിന്റെ രണപഥങ്ങളിൽ വിപ്ലവത്തിന്റെ ജ്വാലാമുഖങ്ങളെ ജ്വലിപ്പിച്ച ക്രാന്തികാരി..!ബ്രിട്ടീഷ് നരാധമന്മാർ വിധിച്ച ഇരട്ട ജീവപര്യന്തവുമായി ആന്റമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിൽ തീയിൽ പഴുപ്പിച്ച ഇരുമ്പു ചാട്ടയടിയേറ്റുവാങ്ങി പ്രാണൻ പിടയുമ്പൊഴും വന്ദേമാതരമഹാമന്ത്രം ജപിച്ച്, ജീവരക്തം കൊണ്ട് ജഗജ്ജനനിയുടെ പാവന പാദങ്ങളിലഭിഷേകം ചെയ്ത വീരനായ ഭാരത പുത്രൻ....!

ശരീരത്തിൽ നിന്ന് പുഴപോലൊഴുകിയിറങ്ങിയ ചുടുനിണം കൊണ്ട് ജയിലറയിലെ കനത്ത കരിങ്കൽ ഭിത്തികളിൽ സ്വാതന്ത്ര്യത്തിന്റെ അമര കാവ്യമെഴുതിയ സമാനതകളില്ലാത്ത സമരവീര്യം....!

കഠിനമെങ്കിലും ധന്യമായ ഈ മാതൃകാര്യത്തിന്റെ കർമ്മവീഥികളിൽ
ഹേ.... ചിരഞ്ജീവിത്വം നേടിയ ഭാരതപുത്രാ...
അവിടുന്നു പകർന്നു നൽകിയ ആദർശത്തിന്റെ അണയാത്ത അഗ്നിജ്വാലകൾ
ഞങ്ങൾക്ക് ഏത് അന്ധകാരത്തേയും നിർവ്വീര്യമാക്കുന്ന ദിവ്യപ്രകാശമേകുക തന്നെ ചെയ്യും...

ആദരാഞ്ജലികൾ 🙏
23/02/2022

ആദരാഞ്ജലികൾ 🙏

പ്രണാമം....
06/02/2022

പ്രണാമം....

ഇന്ന് രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 74-ാം രക്തസാക്ഷിത്വ ദിനം. സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്ന ...
30/01/2022

ഇന്ന് രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 74-ാം രക്തസാക്ഷിത്വ ദിനം. സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്ന ആ മഹാനുഭാവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഏറെയാണ്.

സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച മഹാത്മാവ്. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്‌ക്ക് കഴിഞ്ഞു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ, ഉപവാസങ്ങളിലൂടേയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടേയും ഗാന്ധിജി മുട്ടുകുത്തിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം എന്ന ആഹ്വാനം ചെവിക്കൊണ്ട് പതിനായിരങ്ങളാണ് പഠനവും, ജോലിയും ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്. ഉപ്പ് സത്യാഗ്രത്തിലൂടേയും, ക്വിറ്റ് ഇന്ത്യാ സമരത്തിലൂടേയും ഗാന്ധിജി ഒരു രാജ്യത്തിനു തന്നെ മാര്‍ഗ ദീപമായി നിലക്കൊണ്ടു. തന്റെ ജീവിതകാലം മുഴുവന്‍ ഹൈന്ദവ തത്വങ്ങള്‍ പിന്തുടര്‍ന്ന ബാപ്പുജി, രാമരാജ്യമായിരുന്നു സ്വപ്നം കണ്ടത്..

രാഷ്‌ട്രപിതാവിന് പ്രണാമങ്ങൾ..


അഭിനന്ദനങ്ങൾ 🧡
26/01/2022

അഭിനന്ദനങ്ങൾ 🧡


കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന എബിവിപി പാറശ്ശാല നഗർ സമ്മേളനം എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം മനോജ്‌ ഉദ്ഘാട...
26/01/2022

കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന എബിവിപി പാറശ്ശാല നഗർ സമ്മേളനം എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം മനോജ്‌ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ സമിതി അംഗം BS. സന്ദീപ് ഭാരവാഹി പ്രഖ്യാപനം നടത്തി.

പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ..


ജനുവരി 23 ഐതിഹാസികമായഭാരത സ്വാതന്ത്ര്യ പോരാട്ടത്തിലെ വീരനായകന്റെ ജന്മദിനം..നേതാജി ജയന്തി.."എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങ...
23/01/2022

ജനുവരി 23
ഐതിഹാസികമായ
ഭാരത സ്വാതന്ത്ര്യ പോരാട്ടത്തിലെ വീരനായകന്റെ ജന്മദിനം..
നേതാജി ജയന്തി..

"എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം" എന്ന് സ്വാതന്ത്ര്യ ദാഹികളായ ജനതയോട് പ്രഖ്യാപിച്ച ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അഗ്നിനക്ഷത്രമായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപകനും സായുധ സ്വാതന്ത്ര്യ സമരത്തില്‍ വിശ്വസിച്ചയാളുമായ നേതാജി തുടര്‍ച്ചയായി രണ്ടുതവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു. ആയിരങ്ങളെ വരുംവരായ്കകൾ വകവയ്ക്കാതെ സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് എടുത്തുചാടാൻ പ്രചോദിപ്പിച്ച നേതാജിയുടെ ആഹ്വാനങ്ങൾ അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തിന്റെ കൊടുങ്കാറ്റായിരുന്നു.

ഒറീസ്സയിലെ കട്ടക്കിൽ 1897 ജനുവരി 23 ന് അഭിഭാഷകനായ ജാനകിനാഥ് ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ മകനായി ജനിച്ചു. വിദ്യാഭ്യാസ കാലം മുതല്‍ ബ്രിട്ടീഷ് ഭരണത്തില്‍ അസംതൃപ്തനായിരുന്നു. കോളജ് വിദ്യാഭ്യാസത്തോടൊപ്പം കോളജിനു പുറത്തുള്ള വിപ്ലവപ്രവര്‍ത്തനങ്ങളേയും സുഭാഷ് കൗതുകപൂര്‍വ്വം വീക്ഷിച്ചിരുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പഠനമാരംഭിച്ച അദ്ദേഹം 1920 ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ എഴുതുകയും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ചെയ്തു. പക്ഷേ സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാന്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവർത്തനം ആരംഭിച്ചു.

1921 ല്‍ വെയില്‍സിലെ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ നേതാജി ജനങ്ങളെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായി. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി അദ്ദേഹം രൂപീകരിച്ചു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ജര്‍മനിയില്‍ എത്തി അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു. 1943ല്‍ റാഷ് ബിഹാരി ബോസില്‍ നിന്ന് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത നേതാജി ജൂലൈ അഞ്ചിനു ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിച്ചു. 1945 ഓഗസ്റ്റ് 18 ന് നാൽപ്പത്തിയെട്ടാമത്തെ വയസ്സില്‍ തായ്‌വാനില്‍ നടന്ന വിമാനപകടത്തില്‍ മരിച്ചതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. 16 ന് നടന്ന വിമാനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഭാഷ് രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം 18 ന് മരണമടഞ്ഞു എന്നാണ് ചില രേഖകള്‍. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷന്‍, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന്‍ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് സ്ഥിരീകരിച്ചത്. എന്നാല്‍ ഈ രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. 1999 ല്‍ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖര്‍ജി കമ്മീഷന്‍ നിലവില്‍ വന്നു. ബോസിന്റേതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന റങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. 1991ല്‍ ഇന്ത്യന്‍ ഗവണ്മെന്റ് ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം പ്രഖ്യാപിച്ചു. എന്നാല്‍ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഗവണ്മെന്റ് ഈ പുരസ്‌കാരം പിന്‍വലിച്ചു.

എന്തായാലും സുഭാഷ് ബോസിന്റെ തിരോധാനം ഇപ്പോഴും ദുരൂഹമായിത്തന്നെ അവശേഷിക്കുന്നു. 1947 ല്‍ ബ്രിട്ടീഷ് സാമ്രാജ്യം ഒഴിഞ്ഞുപോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സുഭാഷിന്റെ സൈനിക മുന്നേറ്റം കൂടിയായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി അഭിപ്രായപ്പെട്ടിട്ടുണ്ട്. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായുള്ള ഐതിഹാസിക പോരാട്ടങ്ങളുടെ നായകന്റെ സ്ഥാനം ദേശഭക്തരുടെ ഹൃദങ്ങളിലാണ്.

Parassala nagar conference💥Jan 26
22/01/2022

Parassala nagar conference💥
Jan 26

ജനുവരി 19സ്വർഗീയ ശ്യാമപ്രസാദ് ബലിദാന ദിനം.കണ്ണൂർ കാക്കയങ്ങാട് ITI വിദ്യാർത്ഥിയായിരുന്ന ശ്യാമപ്രസാദിനെ, ക്ലാസ് കഴിഞ്ഞു ബൈ...
18/01/2022

ജനുവരി 19
സ്വർഗീയ ശ്യാമപ്രസാദ് ബലിദാന ദിനം.

കണ്ണൂർ കാക്കയങ്ങാട് ITI വിദ്യാർത്ഥിയായിരുന്ന ശ്യാമപ്രസാദിനെ, ക്ലാസ് കഴിഞ്ഞു ബൈക്കിൽ തിരിച്ചു വരുന്ന സമയത്താണ് റോഡിൽ ഇടിച്ചിട്ട് SDPI തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്...
ബലിദാനികൾ അമരന്മാരാണ്.ഒരു ശ്യാമപ്രസാദിലൂടെ ഒരായിരം പേർ ഉയർത്തെഴുന്നേൽക്കുന്നു.കൊലയാളികൾക്ക് ഭൗതികമായി മാത്രമേ ഒരാളെ ഇല്ലാതാക്കാനാവൂ...
ശ്യാമപ്രസാദ് ഇന്നും ജീവിക്കുന്നു. ആയിരം പേരിലൂടെ

വീര ബലിദാനിയുടെ ഓർമകൾക്കു മുന്നിൽ,
ഒരായിരം പ്രണാമങ്ങൾ...

പാർട്ടി സേവകരെ വൈസ് ചാൻസലറാക്കിയും പാർട്ടിക്കാരെ സിൻഡിക്കേറ്റുകളിൽ കുത്തിത്തിരുകിയും വിവിധ തലങ്ങളിൽ നിയമിച്ചും സർവ്വകലാശ...
06/01/2022

പാർട്ടി സേവകരെ വൈസ് ചാൻസലറാക്കിയും പാർട്ടിക്കാരെ സിൻഡിക്കേറ്റുകളിൽ കുത്തിത്തിരുകിയും വിവിധ തലങ്ങളിൽ നിയമിച്ചും സർവ്വകലാശാലകളെ പാർട്ടി കേന്ദ്രങ്ങളാക്കി മാറ്റുന്ന ഇടതുപക്ഷ സർക്കാറിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ

എബിവിപി പാറശ്ശാല നഗറിൽ നടന്ന സായാഹ്ന ധർണ്ണ എബിവിപി ജില്ലാ കമ്മിറ്റിയംഗം അരവിന്ദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു..


അനന്തപുരിയിലെ എബിവിപി  ഇവർ നയിക്കും ആശംസകൾ 🧡
12/12/2021

അനന്തപുരിയിലെ എബിവിപി ഇവർ നയിക്കും
ആശംസകൾ 🧡

എബിവിപി സംസ്ഥാന പ്രസിഡന്റായി വീണ്ടും ഡോ.അരുൺ കടപ്പാൾ സംസ്ഥാന സെക്രട്ടറിയായിNCT ശ്രീഹരി.. അഭിനന്ദനങ്ങൾ...
09/12/2021

എബിവിപി സംസ്ഥാന പ്രസിഡന്റായി വീണ്ടും ഡോ.അരുൺ കടപ്പാൾ
സംസ്ഥാന സെക്രട്ടറിയായി
NCT ശ്രീഹരി..
അഭിനന്ദനങ്ങൾ...

Address

Parassala Nagar
Thiruvananthapuram

Alerts

Be the first to know and let us send you an email when ABVP പാറശ്ശാല നഗർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Government Service?

Share