ᴀʙᴠᴘ ᴋᴏɴᴅᴏᴛᴛʏ ɴᴀɢᴀʀ

  • Home
  • ᴀʙᴠᴘ ᴋᴏɴᴅᴏᴛᴛʏ ɴᴀɢᴀʀ

ᴀʙᴠᴘ ᴋᴏɴᴅᴏᴛᴛʏ ɴᴀɢᴀʀ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ᴀʙᴠᴘ ᴋᴏɴᴅᴏᴛᴛʏ ɴᴀɢᴀʀ, Political organisation, kondotty, .

നഗർ തല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം 🧡
04/06/2025

നഗർ തല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം 🧡

എബിവിപി കൊണ്ടോട്ടി നാഗറിന്റ നേതൃത്വത്തിൽ പുളിക്കൽ സ്ഥാനീയ സമിതിയിൽ പറവൂരിൽ പതാക ഉയർത്തി.🔥🧡🚩
09/07/2024

എബിവിപി കൊണ്ടോട്ടി നാഗറിന്റ നേതൃത്വത്തിൽ പുളിക്കൽ സ്ഥാനീയ സമിതിയിൽ പറവൂരിൽ പതാക ഉയർത്തി.🔥🧡🚩



ജൂലൈ 9ദേശീയ വിദ്യാർത്ഥി ദിനം എബിവിപി സ്ഥാപന ദിനം
08/07/2024

ജൂലൈ 9
ദേശീയ വിദ്യാർത്ഥി ദിനം
എബിവിപി സ്ഥാപന ദിനം


പുളിക്കൽ സ്ഥാനീയ സമിതിയിൽ ഇന്നു നടന്ന മെമ്പർഷിപ് ക്യാമ്പയിൻ🔥🧡
03/06/2024

പുളിക്കൽ സ്ഥാനീയ സമിതിയിൽ ഇന്നു നടന്ന മെമ്പർഷിപ് ക്യാമ്പയിൻ🔥🧡





സ്വർഗീയ വിശാൽ അനുസ്മരണം 🙏 ബലിദാന ദിനം
17/07/2023

സ്വർഗീയ വിശാൽ അനുസ്മരണം 🙏 ബലിദാന ദിനം

  🧡
26/06/2023

🧡

ഡോക്ടർ കുത്തേറ്റു മരിച്ച  സംഭവം, അതിദാരുണം..  നിയമ സംവിധാനത്തിന്റെ കുറ്റകരമായ വീഴ്ച്ച -എബിവിപികൊട്ടാരക്കര താലൂക്ക് ആശുപത...
10/05/2023

ഡോക്ടർ കുത്തേറ്റു മരിച്ച സംഭവം, അതിദാരുണം..
നിയമ സംവിധാനത്തിന്റെ കുറ്റകരമായ വീഴ്ച്ച -എബിവിപി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കിടെ ഡോക്ടർക് കുത്തേറ്റ് മരിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി.

അതിദാരുണമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ഡോക്റ്ററുടെ കൊലപാതകത്തിലേക്ക് നയിച്ചത് നിയമസംവിധാനത്തിന്റെ കുറ്റകരമായ വീഴ്ച്ചയാണ്. ലഹരിക്കടിമയായി ആക്രമാസക്തനായ ഒരു പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കുമ്പോൾ കൈയ്യിൽ വിലങ്ങിടുകയോ കൂടുതൽ പോലീസുകാരെ നിയോഗിക്കുകയോ ചെയ്യേണ്ടതായിരുന്നു. പോലീസടക്കം അഞ്ചിലധികം പേരെയാണ് പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്. ഈ രീതിയിൽ അക്രമകാരിയായ പ്രതിയെ കൊണ്ടുപോകുമ്പോൾ പോലീസ് വലിയ ജാഗ്രത പുലർത്തേണ്ടതായിരുന്നു, അതിന് വിലയായി ഒരു ഡോക്ടറുടെ ജീവൻ നൽകേണ്ടിവന്നു.

കേരളത്തിൽ ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കേരളത്തിൽ ആരോഗ്യപ്രവർത്തകർക്ക് നേരെ വർധിച്ചു വരുന്ന ആക്രമണങ്ങളിൽ അധികാരികളുടെ ഭാഗത്തുനിന്ന് സത്വരമായ നടപടികള്‍ കൈക്കൊള്ളാത്തതിന്റെ രക്തസാക്ഷിയായി മാറിയിരിക്കുകയാണ് ഡോ വന്ദന. ഓരോ പ്രാവശ്യവും ആക്രമണം ഉണ്ടാകുമ്പോഴുള്ള പാഴ് വാക്കുകളിൽ ഒതുങ്ങുകയാണ് ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം. ഇത്തരം ആക്രമണങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വികരിക്കാൻ ഭരണകൂടം തയ്യാറാവണം. ഐഎംഎ ആഹ്വനം ചെയ്ത സമരത്തിന് എബിവിപി പൂർണ്ണ ഐക്യദാർഢ്യം നൽകുന്നു. ഡോ വന്ദനയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അദ്ദേഹം പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി.

"കാലമില്ലാതാകുന്നുദേശമില്ലാതാകുന്നുകവിതേ നീയെത്തുമ്പോള്‍ഞാനുമില്ലാതാകുന്നു,"കാലത്തിനും ദേശത്തിനും അതീതമാണ് സാഹിത്യം, കവി...
10/05/2023

"കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു,"
കാലത്തിനും ദേശത്തിനും അതീതമാണ് സാഹിത്യം, കവിതക്കാണ് പ്രാധാന്യം കവിയ്‌ക്കല്ലയെന്ന് ഹ്രസ്വമായ വരികളിലൂടെ പറഞ്ഞുവച്ച കുഞ്ഞുണ്ണി മാഷ്. ജപ്പാനിൽ പ്രശസ്തമായ ഹൈകു എന്ന ശൈലിയിലുള്ള കവിതയുടെ മലയാള ഭാഷ്യമാണ് കുഞ്ഞുണ്ണിക്കവിതകൾ. 14 അക്ഷരങ്ങൾ മാത്രമുള്ള ജാപ്പനീസ് ഹൈക്കു പ്രയോഗിക്കണമെങ്കിൽ അഭേദ്യമായ പദസമ്പത്തും അർഥസമ്പുഷ്ടമായ വാക്യങ്ങളും അറിഞ്ഞിരിക്കണം. നാല് വരികളുടെ പരിമിതിക്കുള്ളിൽ നിന്ന് ഫലിതവും വിമർശനവും പരിഹാസവും സമന്വയിപ്പിച്ച് കുഞ്ഞുണ്ണി മാഷ് എഴുതിയ കൊച്ചു കൊച്ചു വലിയ കവിതകൾ മലയാള സാഹിത്യത്തിലെ അപൂർവശാഖയാണ്. മലയാളത്തിലെ ആധുനിക കവികളിലൊരാളായ അതിയാരത്ത് കുഞ്ഞുണ്ണിനായർ, കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷിന്‍റെ 96-ാം ജന്മദിനവാർഷികമാണിന്ന്.

1927 മേയ് 10ന് തൃശൂർ ജില്ലയിലെ വലപ്പാട് ജനിച്ചു. കുഞ്ചൻ നമ്പ്യാരുടെ ആരാധകനായിരുന്നതിനാൽ കുട്ടിക്കാലം മുതൽ അദ്ദേഹം വായിച്ചു പഠിച്ചതിൽ ഏറെയും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു. സ്കൂൾ പഠനകാലത്ത് തുള്ളൽക്കഥകൾ എഴുതി സ്വയം അവതരിപ്പിക്കുകയും ചെയ്തു. പത്താം തരം കഴിഞ്ഞ് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി പേരെടുത്തു തുടങ്ങി. കോഴിക്കോട് അധ്യാപകനായും തൃശൂരിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

പഠന വിധേയമാക്കേണ്ട വിഷയം തന്നെയാണ് ഓരോ കുഞ്ഞുണ്ണിക്കവിതകളും. ചെറിയ വരികളിൽ വലിയ ആശയങ്ങൾ കോർത്തുവച്ച കാവ്യമാല... 17 വർഷങ്ങളും കടന്നുപോയി കുഞ്ഞുണ്ണിമാഷില്ലാത്ത സാഹിത്യലോകത്ത്. അദ്ദേഹം തുടങ്ങിവച്ച ഹ്രസ്വകാവ്യശൈലിയ്ക്ക് മലയാളത്തിൽ പിൻഗാമികളില്ലെന്നത് വാസ്തവം. എങ്കിലും ആശയസമ്പുഷ്ടമായ കാവ്യശകലങ്ങളുമായി ഒരു നവയുഗം പിറക്കുകയാണെങ്കിൽ കുഞ്ഞുണ്ണി മാഷ് പറഞ്ഞുവച്ചതിന്‍റെ ബാക്കിയായി ഇനി പിന്തുടരാം.

"കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ"
ഇനിയും എഴുതി തീരാത്ത ഒരായിരം കുഞ്ഞുവലിയ കവിതകളുടെ രചയിതാവിന് ഓർമപൂക്കൾ..

ആദരാഞ്ജലികൾ..
08/05/2023

ആദരാഞ്ജലികൾ..

മാർച്ച് 22, വർഷപ്രതിപദ -ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ ജന്മദിനംമുന്നിലോ നീ ഉണ്ടെന്നാകിൽഎന്തെനിക്കസാദ്ധ്യംമഹാമേരു മൺപുറ്റാകുംമ...
22/03/2023

മാർച്ച് 22, വർഷപ്രതിപദ -ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ ജന്മദിനം

മുന്നിലോ നീ ഉണ്ടെന്നാകിൽ
എന്തെനിക്കസാദ്ധ്യം
മഹാമേരു മൺപുറ്റാകും
മൃത്യു മിത്രമാകും...

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനമാണ് ഇന്ന്. 1889 വർഷപ്രതിപദ ദിനത്തിൽ നാഗ്പൂരിലാണ് ഡോക്ടർജി എന്ന ഡോ.കേശവ ബലിറാം ഹെഡ്ഗേവാർ ജനിച്ചത്.

ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഡോ കേശവബലിറാം ഹെഡ്‌ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത്. ഭാരതത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയിൽ ഡോക്ടർജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്.

ചെറുപ്പകാലത്ത് തന്നെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം നാഗപ്പൂരിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്നു . ദേശാഭിമാന പ്രചോദിതമായ പ്രസംഗങ്ങളെത്തുടർന്ന് 1921 ൽ ഒരു വർഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തടവറയിൽ കഠിനശിക്ഷ അനുഭവിച്ചു.

സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു . 1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു. എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്‌ക്ക് തുടക്കമിട്ടു . കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്

പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്‌നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്‌തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്

ഒരിക്കൽ ഗാന്ധിജിയെ സന്ദർശിച്ച ഡോക്ടർജിയോട് ആർ എസ് എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഗാന്ധിജി ഇങ്ങനെ അനുഗ്രഹിച്ചു . ‘ഡോക്ടർജീ നിങ്ങളുടെ സ്വഭാവവും നിസ്വാർത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല‘ മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു

1940 ജൂൺ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദർശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളിൽ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ ഇന്നും ജീവിക്കുന്നു...

ഡോൾബി തീയറ്ററിൽ ചരിത്രം പിറന്നു...ഇന്ത്യൻ അഭിമാനമുയർത്തി ആർആർആറും ദ എലഫന്റ് വിസ്പറേഴ്സും..അഭിനന്ദനങ്ങൾ...
13/03/2023

ഡോൾബി തീയറ്ററിൽ ചരിത്രം പിറന്നു...
ഇന്ത്യൻ അഭിമാനമുയർത്തി ആർആർആറും ദ എലഫന്റ് വിസ്പറേഴ്സും..
അഭിനന്ദനങ്ങൾ...

പ്രസിദ്ധ ഗായിക വാണി ജയറാം അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 ലാണ് ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മികച്ച...
04/02/2023

പ്രസിദ്ധ ഗായിക വാണി ജയറാം അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 ലാണ് ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചത്..


Address

Kondotty

Alerts

Be the first to know and let us send you an email when ᴀʙᴠᴘ ᴋᴏɴᴅᴏᴛᴛʏ ɴᴀɢᴀʀ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ᴀʙᴠᴘ ᴋᴏɴᴅᴏᴛᴛʏ ɴᴀɢᴀʀ:

  • Want your organization to be the top-listed Government Service?

Share