27/11/2021
ഹലാൽ വിവാദം സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ്, ഇത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള ശ്രമമാണ്, ഇതിന്റെ ഭാഗമായി കേരളത്തിലും വലിയ തോതിലുള്ള വിവാദങ്ങൾ ഉയർത്തികൊണ്ട് വരികയാണ്. ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുവാനുള്ള ഒരുപാട് ആരോപണങ്ങളുയർത്തി അങ്ങനെയൊരു വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്, അത് രാജ്യവ്യാപകമായാണ് സംഘപരിവാർ നടപ്പിലാക്കുന്നത്. കേരളത്തിലും അതിന്റെ ഭാഗമായുള്ള നടപടികളാണ് സംഘപരിവാർ സ്വീകരിക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെടുന്നു, ജനാധിപത്യ വാദികൾ വലിയ തോതിലുള്ള വേട്ടയാടലിന് ഇരയാകുന്നു. ഇത്തരത്തിൽ ആധുനിക ജനാധിപത്യ കാഴ്ചപ്പാടിൽനിന്ന് വ്യതിചലിച്ചുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്ത് പ്രചരിപ്പിക്കാനും വ്യാപകമാക്കാനുമുള്ള പ്രവർത്തനങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്.
സ. പിണറായി വിജയൻ