CPI Thiruvarppu LC

  • Home
  • CPI Thiruvarppu LC

CPI Thiruvarppu LC സിപിഐ തിരുവാർപ്പ് ലോക്കൽ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ്

25/09/2025
സ.വിനീത് തങ്കപ്പൻ അനുസ്മരണം...
29/05/2024

സ.വിനീത് തങ്കപ്പൻ അനുസ്മരണം...

ഇടതു രാഷ്ട്രീയത്തിൻ്റെ ഉറച്ച ശബ്ദമായിരുന്നു സ.കാനം...ആദരാഞ്ജലികൾ
08/12/2023

ഇടതു രാഷ്ട്രീയത്തിൻ്റെ ഉറച്ച ശബ്ദമായിരുന്നു സ.കാനം...
ആദരാഞ്ജലികൾ

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ...
18/07/2023

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ...

പി എസ്; ഒളിമങ്ങാത്ത സ്മരണകള്‍കേരളജനതയുടെ മനസില്‍ മങ്ങാത്ത ഓര്‍മ്മകളാണ് പി എസ് എന്ന പി എസ് ശ്രീനിവാസന്‍. 1923 സെപ്തംബര്‍ ...
08/07/2023

പി എസ്; ഒളിമങ്ങാത്ത സ്മരണകള്‍

കേരളജനതയുടെ മനസില്‍ മങ്ങാത്ത ഓര്‍മ്മകളാണ് പി എസ് എന്ന പി എസ് ശ്രീനിവാസന്‍. 1923 സെപ്തംബര്‍ 16ന് വൈക്കത്തിനടുത്ത് ഉല്ലലയിൽ കർഷകത്തൊഴിലാളിയായ കോപ്പുഴ കെ. കൃഷ്ണന്റേയും നാരായണിയമ്മയുടെയും രണ്ടാമത്തെ മകനായാണ് പി എസ് ശ്രീനിവാസന്റെ ജനനം. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയും സ്റ്റേറ്റ് കോൺഗ്രസിലൂടെയും രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1943 ൽ സിപിഐയിൽ അംഗമായി. സി പി രാമസ്വാമിയുടെ സർക്കാരിന്റെ കാലത്ത് 16 മാസത്തോളം ജയിലിൽ കിടന്നു, പിന്നീട് മൂന്ന് വർഷം ജയിൽവാസം അനുഭവിച്ചു. പോരാട്ടങ്ങളുടെയും സഹനത്തിന്റെയും നാള്‍വഴികളില്‍ പി എസ് തളര്‍ന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കൈപിടിച്ച് നയിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിപിഐയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചതിനൊപ്പം വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃനിരയിലും അദ്ദേഹം പ്രവർത്തിച്ചു.വൈക്കത്തെ ചെത്തുതൊഴിലാളി പോരാട്ടങ്ങള്‍ക്ക് സമരവീര്യം പകര്‍ന്ന് മുന്‍നിരയിൽ പി എസ് ഉണ്ടായിരുന്നു .
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഡിവിഷണല്‍ സെക്രട്ടറിയും, കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന പി എസ് 1960, 1967, 1970 വർഷങ്ങളിൽ വൈക്കം മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . 1977-ൽ അരൂരിൽ നിന്നും 1980-ൽ ചേർത്തലയിൽ നിന്നും 1987ലും 1991ലും കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു .

സഖാവ് സി.അച്യുതമേനോൻ മന്ത്രിസഭയിൽ 1970 ഒക്ടോബർ മുതൽ 1971 സെപ്തംബർ വരെ ഗതാഗത-വൈദ്യുതി മന്ത്രിയായും സഖാവ് പികെവി മന്ത്രിസഭയിൽ 1978 നവംബർ മുതൽ 1979 ഒക്‌ടോബർ വരെ വ്യവസായ-വനം മന്ത്രിയായും പ്രവർത്തിച്ചു. 1980 ജനുവരി മുതൽ 1981 ഒക്ടോബർ വരെ റവന്യൂ, ഫിഷറീസ് മന്ത്രിയായിരുന്നു; 1987 മാർച്ച് മുതൽ 1991 ജൂൺ വരെ ഇ കെ നായനാർ മന്ത്രിസഭയിൽ റവന്യൂ, ടൂറിസം മന്ത്രിയായിരുന്നു .
കടന്നുപോന്ന വഴികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ അദ്ദേഹം ആധുനിക കേരളത്തിലെ ടൂറിസത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നതും ആ മേഖലയില്‍ നടത്തിയ നേട്ടങ്ങളുടെ പിന്‍ബലത്തിലാണ്. ടൂറിസത്തെ ശ്രദ്ധേയമായ ഒരു വകുപ്പാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വൈക്കം കായലിലെ നടരാജ വിഗ്രഹവും പൊന്‍മുടി കാലയിലെ ജഡായുവും പല്ലന കുമാരകോടിയിലെ ബ്രിഡ്ജ് മ്യൂസിയവും എല്ലാം അദ്ദേഹത്തിന്റെ സ്വപ്നങ്ങളായിരുന്നു.

പ്രതിഫലം നല്‍കാതെ സ്വകാര്യ വനങ്ങള്‍ ദേശസാത്ക്കരിച്ച നടപടി അദ്ദേഹത്തിന്റെ സുപ്രധാന നേട്ടമായിരുന്നു. മത്സ്യതൊഴിലാളികളുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയ മത്സ്യതൊഴിലാളി ഗ്രാമസംഘങ്ങള്‍ക്ക് രൂപം നല്‍കി. ഭരണാധികാരി എന്ന നിലയില്‍ കരുത്തും കാര്യപ്രാപ്തിയും പുലര്‍ത്താന്‍ അദ്ദേഹത്തിനായി. പാര്‍ട്ടിയുടെ നേതൃനിരയിലും ജനപ്രതിനിധി എന്ന നിലയിലും പ്രവര്‍ത്തിക്കുമ്പോഴും ആവശ്യങ്ങള്‍ക്കായി തന്നെ തേടിയെത്തുന്ന സാധാരണക്കാരെ നിരാശരാക്കി മടക്കിയില്ല അദ്ദേഹം. സാധാരണക്കാരന്റെ പ്രശ്നങ്ങളെ അനുഭാവപൂര്‍വ്വം സമീപിച്ചിരുന്ന അദ്ദേഹത്തിനെ അതുകൊണ്ട് തന്നെ ജനങ്ങളുടെ പ്രിയപ്പെട്ടവനാക്കി.
സ.പി എസ് വിട വാങ്ങിയിട്ട് ഇന്ന് 26 വർഷം പൂർത്തിയാവുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകൾ നമുക്ക് കരുത്താവട്ടെ....

14/03/2023

മാർച്ച് 14 കാൾ മാർക്സ് 140-ാം ചരമദിനം.
ലോകം മാർക്സിനോട് കടപ്പെട്ടിരിക്കുന്നു.
മാർക്സ് വിശന്നിരുന്ന് കണ്ട സ്വപ്നങ്ങളിൽ പിറന്നു വീഴാനാണ് ചൂഷിതരായ തൊഴിലാളികൾ ഇന്നും കിനാവ് കാണുന്നത്.

02/03/2023

എൻ കെ കമലാസനൻ

മുതിർന്ന സിപിഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്ന എൻ കെ കമലാസനൻ വിട വാങ്ങിയിട്ട് ഇന്ന് ഒരുവർഷം. തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, മിനിമം വേജസ് കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിപിഐ കുട്ടനാട് മണ്ഡലം സെക്രട്ടറി, ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗം, കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു അദ്ദേഹം.

1931 ജനുവരി 26ന് കുട്ടനാട് താലൂക്കിൽ കണ്ണാടി ഗ്രാമത്തിൽ നടുവത്തുശേരിൽ വേലായുധൻ കൃഷ്ണന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനായി ജനിച്ച കമലാസനൻ പുളിങ്കുന്ന് ഗവ പ്രൈമറി സ്കൂളിലും സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിലും പഠിച്ചു. പുളിങ്കുന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്കൂളിൽ വിദ്യാർഥിയായിരിക്കെ 1945,46,47 വർഷങ്ങളിൽ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ പങ്കെടുത്തു. വിദ്യാർത്ഥി സംഘടനയായ വിദ്യാർത്ഥി കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച് അറസ്റ്റ് വരിച്ച് എട്ടുമാസവും 13 ദിവസവും ജയിലിൽ കിടന്നു. അതോടെ സ്കൂളിൽ നിന്നും പിരിച്ചുവിട്ടു. സംസ്ഥാനത്ത് ഒരു സ്കൂളിലും പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാരിന്റെ നിരോധന ഉത്തരവ് വന്നതോടെ ഔദ്യോഗിക വിദ്യാഭ്യാസം അവസാനിച്ചെങ്കിലും പ്രൈവറ്റ് ആയി പഠനം തുടർന്നു. കോൺഗ്രസിന്റെ ഭരണകാലത്ത് വിദ്യാർത്ഥികളെ ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് മങ്കൊമ്പിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന മുഖ്യമന്ത്രി പട്ടം താണുപിള്ളയെ കരിങ്കൊടി കാണിച്ചു പൊലീസ് പിടിയിലായി. കൊടിയ മർദ്ദനവും കേസും ഇതിന്റെ ഭാഗമായി. 1950ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് കർഷകത്തൊഴിലാളി രംഗത്ത് പ്രവർത്തനം ആരംഭിച്ചു. പിന്നീട് തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി 14 വർഷം പദവിയിൽ തുടർന്നു. നിരവധി കർഷകത്തൊഴിലാളി സമരങ്ങളിൽ പങ്കെടുക്കുകയും ജയിലിൽ കിടക്കുകയും ചെയ്തു. 1955ൽ വെള്ളിസ്രാക്കൽ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ആക്ഷൻ കമ്മിറ്റി ജോയിൻറ് സെക്രട്ടറിയുമായി. വിമോചന സമരക്കാരുടെ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. 1960 മുതൽ കർഷകത്തൊഴിലാളികളുടെ മിനിമം കൂലി നിശ്ചയിച്ചിരുന്ന മിനിമം വേജസ് കമ്മിറ്റിയിൽ അംഗമായി. 1965 കുട്ടനാട് സപ്ലൈ ഓഫീസ് കേന്ദ്രീകരിച്ച് ഗവൺമെന്റ് രൂപീകരിച്ച പോപ്പുലർ കമ്മിറ്റിയുടെ ചെയർമാൻ ആയിരുന്നു. 1970 ൽ സ്വാതന്ത്ര്യസമരസേനാനികൾക്കുള്ള പെൻഷൻ അദ്ദേഹത്തിന് അനുവദിച്ചു. 1972 മുതൽ കോട്ടയം ജില്ലാ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിരുന്നു. കുട്ടനാട്ടിലെ കാർഷിക മേഖലയിലെ പ്രക്ഷുബ്ദ്ധമായ സമര ചരിത്രത്തെ ആധുനിക ലോകത്തെ പുതിയ തലമുറക്ക് പാഠ്യവിഷയമാക്കിയ ചരിത്രകാരനായിരുന്നു അദ്ദേഹം. കുട്ടനാടൻ മേഖലയിൽ അടിമ തുല്യമായ ജീവിതം നയിച്ചിരുന്ന അടിയാന്മാരായ ജനങ്ങളെ ആധുനിക ലോകത്തെ സ്വതന്ത്ര പൗരന്മാരാക്കുന്നതിനും അവകാശബോധമുള്ള തൊഴിലാളികളാക്കിമാറ്റുന്നതിനും യുവത്വത്തിന്റെ നല്ലൊരുപങ്ക് മാറ്റിവെച്ച എൻ. കെ കമലാസനൻ തന്റെ പുസ്തകങ്ങളിലൂടെ കൂടുതൽ ശ്രദ്ധേയനായി. നിരവധി അവാര്‍ഡുകളും നേടിയ അദ്ദേഹത്തിന്റെ കുട്ടനാടും കര്‍ഷക തൊഴിലാളി പ്രസ്ഥാനവും എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

കോട്ടയത്തെയും കുട്ടനാടന്‍ മേഖലയിലെയും പാര്‍ട്ടിക്കും ബഹുജന പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ ഉണ്ടായത്. സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും വലിയ വെല്ലുവിളി നേരിടുന്ന വർത്തമാന കാലഘട്ടത്തിൽ സഖാവ് എൻ.കെ. കമലാസനന്റെ ഓർമകൾ പുതുതലമുറക്ക് കരുത്ത്പകരുന്നതാണ് .

അഡ്വ വി ബി ബിനു

സെക്രട്ടറി, സിപിഐ ജില്ലാ കൗണ്‍സില്

പി.കെ.വി ദിനം
12/07/2022

പി.കെ.വി ദിനം

സി.പി.ഐ ജില്ലാ സമ്മേളന വിളംബര ജാഥയ്ക്ക് ഇല്ലിയ്ക്കൽ നൽകിയ സ്വീകരണം.
11/07/2022

സി.പി.ഐ ജില്ലാ സമ്മേളന വിളംബര ജാഥയ്ക്ക് ഇല്ലിയ്ക്കൽ നൽകിയ സ്വീകരണം.

Address


Website

Alerts

Be the first to know and let us send you an email when CPI Thiruvarppu LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share