Binu Mattakkara

Binu Mattakkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Binu Mattakkara, Kanjirapalli.

പ്രിയമുള്ള സുഹൃത്തുക്കളെ, ജീവിതത്തിൽ ഒത്തിരി സന്തോഷത്തോടെ യാണ് ഈ പോസ്റ്റ് ചെയ്യുന്നത്. ഈ കോവിഡ് കാലം ആരംഭിച്ച നാൾ മുതൽ എ...
01/06/2022

പ്രിയമുള്ള സുഹൃത്തുക്കളെ, ജീവിതത്തിൽ ഒത്തിരി സന്തോഷത്തോടെ യാണ് ഈ പോസ്റ്റ് ചെയ്യുന്നത്. ഈ കോവിഡ് കാലം ആരംഭിച്ച നാൾ മുതൽ എന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളുടെ സഹകരണത്തോടെ എരുമേലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലുള്ള യുവാക്കളെ കോർത്തിണക്കിക്കൊണ്ട് യൂത്ത് കെയർ എരുമേലി എന്ന ഒരു ചാരിറ്റബിൾ സംഘടനയ്ക്ക് രൂപം നൽകാൻ സാധിച്ചു. ഈ സംഘടനയുടെ നേതൃത്വത്തിൽ വിവിധ ആളുകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഈ പഞ്ചായത്തില എയ്ഞ്ചൽ വാലി പ്രദേശത്ത് ഒരു കുടുംബത്തിന് രണ്ടു ബെഡ്റൂമും ഒരു സിറ്റൗട്ടും, ബാത്റൂമും അടങ്ങുന്ന മനോഹരമായ ഒരു മിനി ഹോം നിർമ്മിച്ചു നൽകുവാൻ നമുക്ക് സാധിച്ചു. ഈ മിനി ഹോമിന്റെ താക്കോൽദാനം ഇന്ന് (01/06/2022 ബുധൻ 10.30am ന് )ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ശ്രീ നാട്ടകം സുരേഷ് നിർവഹിക്കുകയും,തുടർന്ന് ചേർന്ന പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുകയും ചെയ്തു , മലനാട് ലൈവ് എന്ന ഓൺലൈൻ ചാനലാണ് ഈ കുടുംബത്തിന്റെ വിവരം ഞങ്ങളെ അറിയിച്ചത്.
ഈ കോവിഡ് കാലത്ത് ആളുകൾ ഏറ്റവുമധികം ബുദ്ധിമുട്ടിയിരുന്നത് കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ പോകുവാനും തിരികെ വീട്ടിൽ എത്തുവാനും വാഹനസൗകര്യം ഇല്ലായിരുന്നു എന്ന കാര്യമാണ്. ഇതു മനസ്സിലാക്കിയ യൂത്ത് കെയർ എരുമേലി ഈ നാട്ടിലെ സാധാരണ ജനങ്ങൾക്ക് സൗജന്യമായി അവരുടെ വീടുകളിൽ വാഹനങ്ങൾ എത്തിച്ചു നൽകിയിരുന്നു. ഈ കോവിഡ് ആംബുലൻസിനെ ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ സലിം ആണ് നിർവഹിച്ചത്. ഈ കാലത്ത് എരുമേലി പഞ്ചായത്തിലെ കോവിഡ് രോഗികളായ ആളുകൾക്കും അവരുടെ കുടുംബത്തിനും ഒരുനേരത്തെ ആഹാരം അവരുടെ വീടുകളിൽ എത്തിച്ചു നൽകുവാൻ യൂത്ത് കെയർ എരുമേലിക്ക് സാധിച്ചു.
ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക്, ബിരിയാണി ചലഞ്ചിലൂടെയും വിവിധ സുഹൃത്തുക്കളുടെയും സഹായത്താൽ 40 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുവാൻ നമുക്ക് സാധിച്ചു.വിതരണ ഉദ്ഘാടനം കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ നിർവഹിച്ചു.
ഈ കാലത്ത് കോവിഡ് രോഗത്താൽ മരണമടഞ്ഞ വിവിധ ആളുകളുടെ ശവസംസ്കാര ശുശ്രൂഷകൾ ഏറ്റെടുത്തു നടത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ പ്രളയ സമയത്ത് ഈ നാട്ടിലെ ജനങ്ങൾക്കൊപ്പം നിന്നു കൊണ്ട് അവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക്, കൂട്ടിക്കലും മുണ്ടക്കയത്തും, കൊരട്ടിയിലും, എരുമേലിയിലും,പമ്പാവാലിയിലും ഒക്കെ ഒരു കൂട്ടം യുവാക്കൾക്കൊപ്പംനേതൃത്വം നൽകാൻ യൂത്ത്കെയർ എരുമേലിക്ക് കഴിഞ്ഞിട്ടുണ്ട്.. എയ്ഞ്ചൽവാലി നിർമ്മിച്ച ഈ മിനി ഹോമിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് എന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു... ഈ താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്ത ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരൻ നാട്ടകം സുരേഷിനോടും നമ്മുടെ എംപി ശ്രീ ആന്റോ ആന്റണിയോടും, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ,പ്രകാശ് പുളിക്കൽ കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡണ്ട് ശ്രീ റോയ് കപ്പലുമാക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി വി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാഗി ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാസർ പനച്ചി, മാത്യു ജോസഫ്,സുബിസണ്ണി,പി കെ കൃഷ്ണകുമാർ,ആന്റണി ആലപ്പാട്ട്,ഒ ജെ കുര്യൻ,ജോസഫ് പുതിയത്ത്,ബോബൻപള്ളിക്കൽ, ഷൈൻ എയ്ഞ്ചൽവാലി,റെജി പുതിയത്ത്, ജോൺ തോപ്പിൽ,പ്രിൻസ് കോന്നക്കൽ, മോഹനൻ,അനിയൻ തുടങ്ങിയ നേതാക്കന്മാരോടുമുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്ന തിനോപ്പം, എന്നോടൊപ്പം രാവും പകലും കരുത്തായി നിന്ന് പ്രവർത്തിച്ച എല്ലാ യൂത്ത് കെയർ അംഗങ്ങൾക്കുംഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു....

Address

Kanjirapalli

Telephone

+919846299933

Website

Alerts

Be the first to know and let us send you an email when Binu Mattakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Binu Mattakkara:

Share