AIDWA kozhikode NORTH AC

  • Home
  • AIDWA kozhikode NORTH AC

AIDWA kozhikode NORTH AC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIDWA kozhikode NORTH AC, Political organisation, westhill, .

നല്ല നാളുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യയെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടവർ കോർപ്പറേറ്റ് ഭീമന്മാർക്ക് അമൃതകാലം നിർമ്മിക...
02/02/2023

നല്ല നാളുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യയെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടവർ കോർപ്പറേറ്റ് ഭീമന്മാർക്ക് അമൃതകാലം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കി, ഭരണഘടനയെ കാഴ്ചവസ്തുവാക്കി നമ്മുടെ രാജ്യത്തെ വർഗീയ ഫാസിസത്തിലേക്ക് മോദി സർക്കാർ കൂടുതൽ അടുപ്പിക്കുകയാണ്. വൈവിധ്യങ്ങളുടെയും ഭിന്ന സംസ്കാരങ്ങളുടെയും നാടായ ഇന്ത്യയെ ഏക ശിലാത്മക സംസ്കാരത്തിലേക്ക് നിർബന്ധപൂർവ്വം പരിവർത്തനപ്പെടുത്തുന്നതിന് ആവശ്യമായ നിയമങ്ങൾ ഓരോന്നായി നടപ്പിലാക്കുകയാണ്. ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിച്ച് സംസ്ഥാനത്തോട് ക്രൂരമായ അവഗണന തുടരുകയാണ് കേന്ദ്രം. ഇതിനെതിരെ ജനകീയ പ്രതിരോധം അതിശക്തമായി രൂപപ്പെട്ടു വരേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സിപിഐഎം ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിക്കുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥയിൽ സ. പി കെ ബിജു, സ. എം സ്വരാജ്, സ. സി എസ് സുജാത, സ. ജെയ്ക് സി തോമസ്, സ. കെ ടി ജലീല്‍ എന്നിവര്‍ സ്ഥിരാംഗങ്ങളുമാണ്. ഫെബ്രുവരി 20ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും.

സമസ്തമേഖലകളിലും ഫാസിസം പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷ പാരമ്പര്യം തകർത്ത് കൊണ്ട് മനുനിയമങ്ങൾ പൊതുനിയമങ്ങളാക്കാൻ സംഘപരിവാർ തുനിഞ്ഞിറങ്ങുകയാണ്. ഫാസിസ്റ്റ് ജർമ്മനിയുടെ ജൂതവിരോധത്തിന്റെ ചരിത്രാവർത്തനം പോലെ മുസ്ലീം - ക്രിസ്ത്യൻ - ദളിത് വിഭാഗങ്ങളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ആഗോള പട്ടിണി സൂചികയിൽ രാജ്യം കൂപ്പുകുത്തുമ്പോൾ, പാവങ്ങളുടെ എണ്ണം നാൾക്കുനാൾ കൂടി വരുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴുക്കോൽ വരെ ഊരി വിറ്റ് കോർപറേറ്റുകൾക്ക് തടിച്ചു കൊഴുക്കാൻ കേന്ദ്ര സർക്കാർ നിരന്തരം അവസരമൊരുക്കി കൊണ്ടിരിക്കുകയാണ്. ഫാസിസത്തിലേക്ക് ഇന്ത്യയെ നീക്കി കൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിരോധം അനിവാര്യമായിരിക്കുകയാണ്. ജനകീയ ബദലുയർത്തി മുന്നേറുന്ന കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ജാഥയിലൂടെ ജനങ്ങൾക്ക്‌ മുൻപിൽ വിശദീകരിക്കും.

പി പി ഷീജ സെക്രട്ടറിഎം ശ്രീജ പ്രസിഡണ്ട്‌എം സത്യഭാമ ട്രഷറർ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നോർത്ത് ഏരിയാ സമ്മേളനം 3...
10/09/2022

പി പി ഷീജ സെക്രട്ടറി
എം ശ്രീജ പ്രസിഡണ്ട്‌
എം സത്യഭാമ ട്രഷറർ

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നോർത്ത് ഏരിയാ സമ്മേളനം 35 അംഗ പുതിയ ഏരിയാക്കമ്മറ്റിയെയും 9 അംഗ പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. എരഞ്ഞിപ്പാലം
കലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടന്ന സമ്മേളനമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. പൊതുസമ്മേളനം ഞായറാഴ്ച്ച കിഴക്കേ നടക്കാവിൽ കേന്ദ്രക്കമ്മറ്റിയംഗം പി കെ സൈനബ ഉദ്ഘാടനം ചെയ്യും.

ഭാരവാഹികൾ: പി പി ഷീജ (സെക്രട്ടറി) എം ശ്രീജ (പ്രസിഡണ്ട്) കെ ടി പ്രമീള,ഷാഫിജ (വൈ.പ്രസിഡൻ്റ്) കെ നിഷ, കെമിനി (ജോ. സെക്രട്ടറി) എം സത്യഭാമ ട്രഷറർ.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് നോർത്ത് ഏരിയാ സമ്മേളനം എരത്തിപ്പാലം കലിക്കറ്റ് ട്രേഡ് സെൻ്ററിൽ കേന്ദ്രക...
10/09/2022

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് നോർത്ത് ഏരിയാ സമ്മേളനം എരത്തിപ്പാലം കലിക്കറ്റ് ട്രേഡ് സെൻ്ററിൽ കേന്ദ്രക്കമ്മറ്റിയംഗം സ. പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് എം ശ്രീജ പതാക ഉയർത്തി. കെ മിനി അനുശോചന പ്രമേയവും ഷെരീഫ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ നിഷ, കെ ടി പ്രമീള, എം ശ്രീജ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി പി പി ഷീജ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോ. സെക്രട്ടറി കാനത്തിൽ ജമീല സംഘടനാ റിപ്പോർടും എം സത്യഭാമ വരവ് ചെലവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ പുഷ്പജ, സംസ്ഥാന കമ്മറ്റിയംഗം ഉഷാദേവി, ജില്ലാ കമ്മറ്റിയംഗങ്ങളായ ഡി ദീപ, പി എം ആതിര, കെ ടി സജിത, മീര ഭർശക്, പാണൂർ തങ്കം തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷൻ നോർത്ത് ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു.
09/09/2022

ജനാധിപത്യ മഹിളാ അസോസിയേഷൻ നോർത്ത് ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു.

ജനാധിപത്യമഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ക്യാപ്റ്റൻലക്ഷ്മി അനുസ്മരണം എം കെ ഗീത ഉദ്ഘാടനം ചെയ്യുന്നു.
23/07/2022

ജനാധിപത്യമഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ക്യാപ്റ്റൻലക്ഷ്മി അനുസ്മരണം എം കെ ഗീത ഉദ്ഘാടനം ചെയ്യുന്നു.

02/05/2022
25/04/2022

അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക വ്യവസായ പ്രദർശനം പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ വി എം വിനു സംസാരിക്കുന്നു

ജനാധിപത്യ മഹിളാ അസോസിയേഷൻ നോർത്ത് ഏരിയാ പഠന ക്യാമ്പ് സി പി ഐ എം ജില്ലാക്കമ്മറ്റിയംഗം ടി വി നിർമ്മലൻ ഉദ്ഘാടനം ചെയ്യുന്നു
02/04/2022

ജനാധിപത്യ മഹിളാ അസോസിയേഷൻ നോർത്ത് ഏരിയാ പഠന ക്യാമ്പ് സി പി ഐ എം ജില്ലാക്കമ്മറ്റിയംഗം ടി വി നിർമ്മലൻ ഉദ്ഘാടനം ചെയ്യുന്നു

ലോകപ്രശസ്തമായ ടിബറ്റിലെ ലാസയിൽ നിന്നും ശുദ്ധജല തടാകമായ മാനസ സരോവരം കോഴിക്കോട് നഗരത്തിന്റെ സരവോരത്ത് കാണാൻ അവസരമൊരുങ്ങുന്...
16/03/2022

ലോകപ്രശസ്തമായ ടിബറ്റിലെ ലാസയിൽ നിന്നും ശുദ്ധജല തടാകമായ മാനസ സരോവരം കോഴിക്കോട് നഗരത്തിന്റെ സരവോരത്ത് കാണാൻ അവസരമൊരുങ്ങുന്നു.🌧️🌧️🌊

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലതടാകമായ മാനസസരോവരത്തിന്റെ മഞ്ഞുമുടിയ നയന മനോഹര കാഴ്ചകൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനസൃഷ്ടിക്കുകയാണ് അഖിലേന്ത്യാപ്രദർശനത്തിലൂടെ.🌨️🌨️🌍
ഏപ്രിൽ ആദ്യവാരം മുതലാണ് പ്രദർശനമാരംഭിക്കുന്നത്.
🏥കോഴിക്കോട് നോർത്തിലെ കലാ,സാസ്‌കാരിക സാമുഹിക,ആതുരസേവനകേന്ദ്രത്തിനായി പണിയുന്ന കെട്ടിടത്തിന്റെ ധനശേഖരണാർത്ഥമാണ് അഖിലേന്ത്യാപ്രദർശനമൊരുക്കുന്നത്.
🌊🌊ലോകത്തിലേറ്റവും വലിയ വെള്ളച്ചാട്ടമായ കനേഡിയൻ പ്രവിശ്യയിലെ നയാഗ്ര വെള്ളച്ചാട്ടവും പ്രദർശനത്തിന്റെ മുഖ്യ ആകർഷണമാവും.
🚩അഖിലേന്ത്യാ വിദ്യാഭ്യാസ കാർഷിക,വ്യവസായ,ആരോഗ്യ,വിദ്യാഭ്യാസ മഹാമേള എന്നപേരിലാണ് പ്രദർശനം.
ഇതിന് പുറമെ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കുന്ന വിസ്മയക്കാഴ്ചകൾ, ആധുനിക അമ്യൂസ്മെന്റ് പാർക്ക്, അഗ്രികൾച്ചറൽ യുനിവേഴ്സിറ്റിയുടെയും ഫോറസ്റ്റിന്റെയും, ഡിഫൻസിന്റെയും പ്രദർശനങ്ങളും മേളക്ക് കൊഴുപ്പ് കൂട്ടും. മുമ്പ് കോർപറേഷനായിരുന്നു പ്രദർശനം നടത്തിയത് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി സാങ്കേതിക വിദ്യയുടെയും കാർഷിക ആരോഗ്യ മേഖലകളെയും പരമാവധി ഉപയോഗപ്പെടുത്തും,
🧀പുതിയ കാല ഫുഡ് കോർട്ടും പ്രത്യേകതയാവും.

അന്താരാഷ്ട്രാ വനിതാ ദിനത്തിൻ്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ സംഗമം സംഘടിപ്പിച്ചു. വിദ്യാഭ്യാസവും തൊഴിലും നമ്മ...
08/03/2022

അന്താരാഷ്ട്രാ വനിതാ ദിനത്തിൻ്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ സംഗമം സംഘടിപ്പിച്ചു.

വിദ്യാഭ്യാസവും തൊഴിലും നമ്മുടെ അവകാശം, തുല്യതക്കായി പോരാടുക, മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് നോർത്ത് ഏരിയാ കമ്മറ്റി എലത്തൂർ എ കെ ജി സ്റ്റഡി സെൻ്റെറിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മറ്റിയംഗം എംകെ ഗീത ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എം ശ്രീജ അധ്യക്ഷയായി. ജില്ലാ കമ്മറ്റിയംഗം എം സത്യഭാമ, ഏരിയാ സെക്രട്ടറി പി പി ഷീജ, കെ നിഷ, ഷീബ രാമചന്ദ്രൻ, സി രേണുകാ ദേവി എന്നിവർ സംസാരിച്ചു.

Address

Westhill

Telephone

+919645051881

Website

Alerts

Be the first to know and let us send you an email when AIDWA kozhikode NORTH AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share