CPIM Arasummodu NORTH Branch

 • Home
 • CPIM Arasummodu NORTH Branch

CPIM Arasummodu NORTH Branch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Arasummodu NORTH Branch, Political Party, .

11/02/2023
19/05/2021

മെയ്‌ 19, നായനാർ അനുസ്മരണദിനത്തിൽ അരശുമ്മൂട് നോർത്തിൽ ബ്രാഞ്ച് സെക്രട്ടറി പതാകയുയർത്തുന്നു.. !!

ശക്തമായ കോവിഡ് പ്രതിരോധത്തിൽ ARA.------------------------------------------------------------------------സംസ്ഥാനത്തെ നാല...
17/05/2021

ശക്തമായ കോവിഡ് പ്രതിരോധത്തിൽ ARA.
------------------------------------------------------------------------
സംസ്ഥാനത്തെ നാല് ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്‌ഡോൺ -നോടനുബന്ധിച്ച് തിരുവനന്തപുരം കുളത്തൂർ, അർശുമ്മൂട്‌ റസിഡൻസ് അസോസിയേഷൻ (ARA. )പരിധിയിലെ മെയിൻ റോഡുമായി ലിങ്ക് ചെയ്യുന്ന എല്ലാ റോഡുകളും ARA. സെക്രട്ടറിയുടെയും, കഴക്കൂട്ടം SHO. യുടെയും നേതൃത്വത്തിൽ അടക്കുവാൻ തീരുമാനിച്ചു... !

⭕100 ദിവസം കൊണ്ട് 50,000 തൊഴിലെന്ന വലിയ ലക്ഷ്യം പിണറായി ഗവ: മറികടന്നു. ⭕പുതിയതായി 61,290 തൊഴില്‍ ആണ് സൃഷ്ടിച്ചു. ഡിസംബ...
06/11/2020

⭕100 ദിവസം കൊണ്ട് 50,000 തൊഴിലെന്ന വലിയ ലക്ഷ്യം പിണറായി ഗവ: മറികടന്നു.

⭕പുതിയതായി 61,290 തൊഴില്‍ ആണ് സൃഷ്ടിച്ചു. ഡിസംബറോടെ പുതിയ 50,000 തൊഴില്‍ കൂടി സൃഷ്ടിക്കുക എന്ന പുതിയ ലക്ഷ്യമാണ് ഗവൺമെൻ്റിന് മുന്നിൽ ഉള്ളത്.

⭕ഇതിന് താഴെ വരാൻ ഉള്ള ചില കമൻ്റുകളിൽ പ്രധാനമായി കണ്ടേക്കാവുന്ന ഒന്ന് ,
ആർക്ക് തൊഴിൽ കൊടുത്തു എന്ന് ❓

⭕ജോലി കൊടുത്ത കണക്ക് എവിടെ❓

⭕എന്നൊക്കെ പറയുന്നവർക്ക് വേണ്ടി
സർക്കാർ തന്നെ അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

⭕തൊഴിൽ ലഭിച്ചവരുടെ പേരടക്കം ചൂവടെയുള്ള ലിങ്കിൽ ഉണ്ട് .
👇

https://100days.kerala.gov.in/pages/employee_administartive_departmentwise_report.jsp

01/11/2020

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ട് പ്രതികരിക്കുന്നു.

അക്ഷരങ്ങളെ.... ആശയങ്ങളെ...... വിഷലിപ്തമാക്കുന്ന മാധ്യമ നുണ പ്രചരണങ്ങൾക്കെതിരെ കഴക്കൂട്ടം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തി...
01/11/2020

അക്ഷരങ്ങളെ....
ആശയങ്ങളെ......
വിഷലിപ്തമാക്കുന്ന മാധ്യമ നുണ പ്രചരണങ്ങൾക്കെതിരെ കഴക്കൂട്ടം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിപ്ര L. C. യിൽ അരശുംമൂട് നോർത്ത് ബ്രാഞ്ച് നടത്തുന്ന ജനകീയ കൂട്ടായ്മ....
ലാൽസലാം.... !!

ബാർ കോഴ തുക കൈപ്പറ്റിയ രമേശ്‌ ചെന്നിത്തലയും, V. S. ശിവകുമാറും M. L. A. സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്... C. ...
28/10/2020

ബാർ കോഴ തുക കൈപ്പറ്റിയ രമേശ്‌ ചെന്നിത്തലയും, V. S. ശിവകുമാറും M. L. A. സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്... C. P. I. (M)അരശുമ്മൂട് ബ്രാഞ്ച് .... നാലാം നമ്പർ ബൂത്ത് അടിസ്ഥാനത്തിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ.. !

22/10/2020

കുളത്തൂർ കോലത്തുകര GHSSൽ പുതിയതായി നിർമ്മിച്ച ഓപ്പൻ സ്റ്റേജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവുമായി മുൻ MLA ഒരു പാട് വർത്തമാനം പറയുന്നു.കഴിഞ്ഞ 4 വർഷങ്ങൾക്ക് മുൻപ് 15 വർഷം കഴക്കൂട്ടം മണ്ഡലത്തിലെ MLA ആയിരുന്ന ഇദ്ദേഹത്തോട് സ്കൂൾ PTAപലതലവണ ആവശ്യപ്പെട്ടതാണ് ഞങ്ങളുടെ കുട്ടികൾക്ക് നല്ലെരു ആഡിറ്റോറിയും നിർമ്മിച്ച് നൽകണമെന്ന് .ഈ ആവശ്യം സാധിച്ച് തരാൻ കഴിയാത്ത പഴയ MLA ഇപ്പോൾ MLA യും മന്ത്രിയുമായിട്ടുള്ള ശ്രീ. കടകംപള്ളി സുരേന്ദ്ര ന്റെ MLA ആസ്തി വികസന ഫണ്ടിൽ നിർമ്മിച്ച സ്റ്റേജിനെ സംബന്ധിച്ച് വലിയ വായിൽ കുളത്തൂർ ജംഗ്ഷനിൽ പ്രസംഗിക്കുന്നത് കുറച്ച് കേട്ടു. അതിന് മറുപടി പറയാതിരിക്കാൻ കഴിയില്ല. കുളത്തൂർ സ്ക്കൂളിന് ഒരു സ്റ്റേജും ആഡിറ്റോറിയവും നിർമ്മിക്കുന്നതിന് MLA യുടെ 2017-18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചു. പണി പൂർത്തിയായി ഉദ്ഘാടനത്തിന് വന്ന മന്ത്രി താൻ അനുവദിച്ച ഫണ്ട് മുഴുവൻ ഉപയോഗിച്ചതായി അദ്ദേഹത്തിന് ബോധ്യപ്പെട്ടില്ല. അപ്പോൾ തന്നെ എന്നൊട് സംശയം പ്രകടിപ്പിച്ചു അന്വേഷിക്കണമെന്ന് പറഞ്ഞു. ഫണ്ട് ഇരിക്കുന്നത് pwd യുടെ കൈവശം, പ്ലാൺ തയ്യാറാക്കിയത് PWD, ' നിർമ്മാണത്തിന് നേതൃത്വം നൽകിയത് PWD .നിർമ്മിച്ച കോൺട്രാക്ടർ ബില്ല് മാറിയിട്ടില്ല. നടന്ന പ്രവൃത്തി ബന്ധപ്പെട്ടവർ അളന്ന് തുക അടക്കം കളക്ടർക്ക് ഫയൽ ചെന്ന് കളക്ടർ ഒപ്പ് വെച്ചതിന് ശേഷം മാത്രം ബില്ല് മാറും.മന്ത്രി അനുവദിച്ച ഫണ്ട് പൂർണമായി ചെലവാക്കിയില്ലാന്ന് സംശയം തോന്നിയ മന്ത്രിതന്നെഅന്വേഷണം ആവശ്യപ്പെട്ടൽ മന്ത്രിഅഴിമതിക്കാരനാകുമോ.മഞ്ഞപിത്തം ഉള്ളവർക്ക് കാണുന്നതെല്ലാം മഞ്ഞയായി തോന്നും എന്ന് പറയുന്നപോലേ അഴിമതി മാത്രം നടത്തി ശീലമുള്ളവർക്ക് കാണുന്നതെല്ലാം അഴിമതിയായി തോന്നും.

 1933 ഡിസംബറിൽ പാർട്ടിയുടെ താൽക്കാലിക കേന്ദ്രകമ്മിറ്റി രൂപീകരിച്ചു. ഒക്ടോബർ 17കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകരണത്തിന്റെ...
16/10/2020


1933 ഡിസംബറിൽ പാർട്ടിയുടെ താൽക്കാലിക കേന്ദ്രകമ്മിറ്റി രൂപീകരിച്ചു.

ഒക്ടോബർ 17
കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം

ഇ എം എസ് അക്കാദമി സംഘടിപ്പിക്കുന്ന മന്ത്രിമാരുടെ പ്രഭാഷണ പരമ്പരയിലെ മൂന്നാമത്തെ വിഷയം "കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയ...
16/10/2020

ഇ എം എസ് അക്കാദമി സംഘടിപ്പിക്കുന്ന മന്ത്രിമാരുടെ പ്രഭാഷണ പരമ്പരയിലെ മൂന്നാമത്തെ വിഷയം "കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയവും സംസ്ഥാന സർക്കാരിന്റെ സമീപനവും", സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയുമായ സ. തോമസ് ഐസക്ക് കൈകാര്യം ചെയ്യും.

* #എന്‍റെ_സ്കൂൾ* * #എന്‍റെ_അഭിമാനം** #നെയ്യാറ്റിൻകര_ഇപ്പൊ_വേറെ_ലെവലാ* *ഇന്ന് JBS നെ കുറിച്ച്*...ഞാൻ അക്ഷരങ്ങളുടെ  ലോകത്...
11/10/2020

* #എന്‍റെ_സ്കൂൾ*
* #എന്‍റെ_അഭിമാനം*

* #നെയ്യാറ്റിൻകര_ഇപ്പൊ_വേറെ_ലെവലാ*

*ഇന്ന് JBS നെ കുറിച്ച്*...ഞാൻ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ച വെക്കുന്നത് ഇവിടെ നിന്നാണ്.... പഴയ ചിത്രം കൈവശമില്ല... * #ലാലേട്ടൻ "സാൾട്ട് മാംഗോ ട്രീ"* പഠിപ്പിക്കുന്ന ദൃശ്യങ്ങളിൽ കാണുന്നത് പോലെ വേമ്പായ് കൊണ്ടായിരുന്നു അന്നൊക്കെ ക്ലാസ് തിരിച്ചിരുന്നത്... ഇന്ന് സ്കൂൾ ആകെ മാറി... *കേരളം സമ്പൂർണ ഡിജിറ്റൽ ക്ലാസ് റൂമുകളുള്ള സംസ്ഥാനമെന്ന് നാളെ പ്രഖ്യാപിക്കുമ്പോൾ മണ്ഡലതല പ്രഖ്യാപനം നടക്കുന്നതും ഇവിടെ വച്ചാണ്*

* #നെയ്യാറിൻ_തീരത്ത്‌_വികസനത്തിൻ_പൂക്കാലം*

https://www.facebook.com/429391307265108/posts/1396525343885028/

#എന്റെ_സ്കൂൾ
#എന്റെ_അഭിമാനം

#നെയ്യാറ്റിൻകര_ഇപ്പൊ_വേറെ_ലെവലാ

ഇന്ന് JBS നെ കുറിച്ച്...ഞാൻ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ച വെക്കുന്നത് ഇവിടെ നിന്നാണ്.... പഴയ ചിത്രം കൈവശമില്ല... #ലാലേട്ടൻ "സാൾട്ട് മാംഗോ ട്രീ" പഠിപ്പിക്കുന്ന ദൃശ്യങ്ങളിൽ കാണുന്നത് പോലെ വേമ്പായ് കൊണ്ടായിരുന്നു അന്നൊക്കെ ക്ലാസ് തിരിച്ചിരുന്നത്... ഇന്ന് സ്കൂൾ ആകെ മാറി... കേരളം സമ്പൂർണ ഡിജിറ്റൽ ക്ലാസ് റൂമുകളുള്ള സംസ്ഥാനമെന്ന് നാളെ പ്രഖ്യാപിക്കുമ്പോൾ മണ്ഡലതല പ്രഖ്യാപനം നടക്കുന്നതും ഇവിടെ വച്ചാണ്

#നെയ്യാറിൻ_തീരത്ത്‌_വികസനത്തിൻ_പൂക്കാലം

 #ജീവൻ-വേണേൽ-ജാഗ്രത-വേണം സിപിഐ(എം) കഴക്കൂട്ടം വാർഡ് കോവിഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം മാർക്കറ്റിൽ ...
08/10/2020

#ജീവൻ-വേണേൽ-ജാഗ്രത-വേണം
സിപിഐ(എം) കഴക്കൂട്ടം വാർഡ് കോവിഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം മാർക്കറ്റിൽ ലഘു ലേഖ , മാസ്ക് എന്നിവയുടെ വിതരണ ഉത്ഘാടനം ഏരിയ സെക്രട്ടറി സഖാവ് ശ്രീകാര്യം അനിൽ നിർവഹിക്കുന്നു. ചെയർമാൻ ആർ ശ്രീകുമാർ, കൺവീനർ എം ഷാജിമോൻ, എ നവാസ് ACM, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി...

*നെയ്യാറ്റിൻകരയിലുയർന്നത് 2702 വീടുകൾ* * #നെയ്യാറിൻ_തീരത്ത്‌_വികസനത്തിൻ_പൂക്കാലം* നഗരസഭയിലും അതിയന്നൂർ, തിരുപുറം, ചെങ്കൽ...
28/09/2020

*നെയ്യാറ്റിൻകരയിലുയർന്നത് 2702 വീടുകൾ*

* #നെയ്യാറിൻ_തീരത്ത്‌_വികസനത്തിൻ_പൂക്കാലം*

നഗരസഭയിലും അതിയന്നൂർ, തിരുപുറം, ചെങ്കൽ , കാരോട് കുളത്തൂർ പഞ്ചായത്തുകളിലുമായി *2702 ഭവനരഹിതർക്കാണ് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച എട്ട് വീടുകൾ ഉൾപ്പെടെ ലൈഫ് മിഷന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ എണ്ണമാണിത്*.

*ഈ വീടുകൾ ഭവന നിർമ്മാണ മേഖലയിൽ ഉണ്ടാക്കിയ തൊഴിൽ അവസരങ്ങളാണ് നോട്ട് നിരോധനം തളർത്തിയ നമ്മുടെ ഗ്രാമങ്ങളിലെ സമ്പദ് വ്യവസ്ഥയെ ചലിപ്പിച്ചിരുന്നത്. ഇനിയും വീടില്ലാത്ത നിരവധി പേരാണ് അപേക്ഷയും സമർപ്പിച്ച്പിണറായി സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നത്. ആരോപണങ്ങളുടെ പുകമറ ഉയർത്തി എങ്ങനെയും ഈ പദ്ധതിക്ക് ഇടങ്കോലിടാൻ പ്രതിപക്ഷം ശ്രമിക്കുന്നത്.*

https://m.facebook.com/story.php?story_fbid=1385418028329093&id=429391307265108

നെയ്യാറ്റിൻകരയിലുയർന്നത് 2702 വീടുകൾ

#നെയ്യാറിൻ_തീരത്ത്‌_വികസനത്തിൻ_പൂക്കാലം

നഗരസഭയിലും അതിയന്നൂർ, തിരുപുറം, ചെങ്കൽ , കാരോട് കുളത്തൂർ പഞ്ചായത്തുകളിലുമായി 2702 ഭവനരഹിതർക്കാണ് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച എട്ട് വീടുകൾ ഉൾപ്പെടെ ലൈഫ് മിഷന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ എണ്ണമാണിത്.

ഈ വീടുകൾ ഭവന നിർമ്മാണ മേഖലയിൽ ഉണ്ടാക്കിയ തൊഴിൽ അവസരങ്ങളാണ് നോട്ട് നിരോധനം തളർത്തിയ നമ്മുടെ ഗ്രാമങ്ങളിലെ സമ്പദ് വ്യവസ്ഥയെ ചലിപ്പിച്ചിരുന്നത്. ഇനിയും വീടില്ലാത്ത നിരവധി പേരാണ് അപേക്ഷയും സമർപ്പിച്ച്പിണറായി സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നത്. ആരോപണങ്ങളുടെ പുകമറ ഉയർത്തി എങ്ങനെയും ഈ പദ്ധതിക്ക് ഇടങ്കോലിടാൻ പ്രതിപക്ഷം ശ്രമിക്കുന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണ്. കോവിഡ് കാരണം മരണനിരക്ക് ഉയരാൻ സാധ്യതയുണ്ട്. ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ ചില പ്രവ...
28/09/2020

സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണ്. കോവിഡ് കാരണം മരണനിരക്ക് ഉയരാൻ സാധ്യതയുണ്ട്. ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ ചില പ്രവർത്തനങ്ങൾ കോവിഡ് പ്രതിരോധകാലത്ത് ഉണ്ടായി. മാണദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരങ്ങൾ കൂടിയതോടെ കേസുകളും കൂടി. കോവിഡിന്റെ രണ്ടാം തരംഗമാണ് ഇപ്പോഴുള്ളത്.

എന്നാൽ കേരളത്തിൽ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തിൽ മരണത്തിന് കീഴടങ്ങിയത്. 0 .39 ശതമാനമാണ് മരണനിരക്ക്. 20-40 ഇടയിൽ ഉള്ളവർക്കാണ് കൂടുതൽ കോവിഡ് ബാധിച്ചതെങ്കിലും മരിച്ചവരിൽ 72% പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. കേരളം സ്വീകരിച്ച മാതൃക ശരിയായിരുന്നു എന്നാണ് മറ്റ് സ്ഥലങ്ങളിലെ അനുഭവം പഠിപ്പിക്കുന്നത്.

പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്റെ നിരക്ക് വളരെ കുറയ്ക്കാൻ സംസ്ഥാനത്തിന് സാധിച്ചു. എല്ലാവർക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളം സ്വീകരിച്ചത്. ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേർക്ക് രോഗംബാധിച്ചപ്പോൾ 1,14,530 പേർ രോഗമുക്തരായി. സംസ്ഥാനത്ത് കോവിഡ് നെഗറ്റീവായാൽ മാത്രമെ ആശുപത്രിയിൽ നിന്ന് വിടുന്നുള്ളു. കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരം രോഗലക്ഷണമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുന്ന രീതി പലയിടത്തും ഉണ്ട്, ഇത് കേരളം പിന്തുടരുന്ന രീതിയല്ല.

മന്ത്രി ജെ മേ‌ഴ്‌സികുട്ടിയമ്മയുടെ മക്കളേയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യേയും കുട്ടികളേയും തെരഞ്ഞ് പിടിച്ച് വീടുകയറി ആക്ര...
26/09/2020

മന്ത്രി ജെ മേ‌ഴ്‌സികുട്ടിയമ്മയുടെ മക്കളേയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യേയും കുട്ടികളേയും തെരഞ്ഞ് പിടിച്ച് വീടുകയറി ആക്രമിക്കുമെന്ന് യുവമോർച്ച നേതാവ്. യുവമോർച്ചാ സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് പരസ്യമായി കൊലവിളി നടത്തിയത്.

മന്ത്രിയും പൊലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും ശ്യാംരാജ് പറഞ്ഞു. മേഴ്‌സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക യുവമോർച്ച നടത്ത മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് കൊലവിളി പ്രസംഗം നടത്തിയത്.

പാരിപ്പള്ളിയിൽ വെച്ച് മന്ത്രി കെ ടി ജലീലിന്റെ കാറിനു കുറുകെ കാറിട്ട് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ യുവമോർച്ച പ്രവർത്തകരായ പിടികിട്ടാപുള്ളികളെ പൊലീസ് അന്വേഷിക്കുന്നതാണ് പ്രകോപനത്തിന് കാരണം. പ്രതികളെ അന്വേഷിച്ച് വീട്ടിലെത്തുന്ന പൊലീസുകാരെ തെരഞ്ഞു പിടിച്ച് വീട്ടിൽ കയറി ആക്രമിക്കുമെന്നാണ് ഭീഷണി.മന്ത്രി ജെ മേ‌ഴ്‌സികുട്ടിയമ്മയുടെ മക്കളേയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യേയും കുട്ടികളേയും തെരഞ്ഞ് പിടിച്ച് വീടുകയറി ആക്രമിക്കുമെന്ന് യുവമോർച്ച നേതാവ്. യുവമോർച്ചാ സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് പരസ്യമായി കൊലവിളി നടത്തിയത്.

മന്ത്രിയും പൊലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും ശ്യാംരാജ് പറഞ്ഞു. മേഴ്‌സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക യുവമോർച്ച നടത്ത മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് കൊലവിളി പ്രസംഗം നടത്തിയത്.

പാരിപ്പള്ളിയിൽ വെച്ച് മന്ത്രി കെ ടി ജലീലിന്റെ കാറിനു കുറുകെ കാറിട്ട് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ യുവമോർച്ച പ്രവർത്തകരായ പിടികിട്ടാപുള്ളികളെ പൊലീസ് അന്വേഷിക്കുന്നതാണ് പ്രകോപനത്തിന് കാരണം. പ്രതികളെ അന്വേഷിച്ച് വീട്ടിലെത്തുന്ന പൊലീസുകാരെ തെരഞ്ഞു പിടിച്ച് വീട്ടിൽ കയറി ആക്രമിക്കുമെന്നാണ് ഭീഷണി.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല യാഥാർഥ്യമാക്കി ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടു. ഇതോടെ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഔദ...
26/09/2020

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല യാഥാർഥ്യമാക്കി ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടു. ഇതോടെ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഔദ്യോഗികമായി നിലവിൽവന്നു.

കൊല്ലം ആസ്ഥാനമായ സർവകലാശാലയുടെ ഉദ്‌ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടിനാണ്‌. നാല്‌ വർഷത്തെ കാലാവധിയുള്ള സർവകലാശാല സെനറ്റിനും സിൻഡിക്കറ്റിനും നേരത്തെ അന്തിമരൂപമായിരുന്നു. ഇതിൻപ്രകാരം ഗവർണർ ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രോ ചാൻസലറുമാകും. നിലവിൽ കേരള, മഹാത്മാഗാന്ധി, കലിക്കറ്റ്‌, കണ്ണൂർ സർവകലാശാലകൾക്ക്‌ കീഴിലുള്ള വിദൂര കോഴ്‌സുകളും ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്ക്‌ കീഴിലാക്കും.

രജിസ്‌ട്രേഷൻമുതൽ മൂല്യനിർണയംവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലാണ്‌. ഇതിന്റെ നിയന്ത്രണത്തിന്‌ അഞ്ച്‌ ഐടി വിദഗ്ധരടങ്ങുന്ന പ്രത്യേക സൈബർ കൗൺസിലുമുണ്ട്‌. വിദേശഭാഷകൾ ഉൾപ്പെടെയുള്ള കോഴ്‌സുകൾ ഏത്‌ പ്രായത്തിലുള്ളവർക്കും ഇവിടെ പഠിക്കാം.

25/09/2020

Dr. Thomas Isaac writes

1400 രൂപ നിരക്കിലുള്ള പെൻഷൻ വിതരണം ആരംഭിച്ചു. ഇനി എല്ലാ മാസവും പാവങ്ങൾക്കുള്ള പെൻഷൻ ആദ്യം.

100 ദിന പ്രഖ്യാപനങ്ങളിൽ ഏറ്റവും ജനകീയമായത് പെൻഷൻ 100 രൂപ വർദ്ധിപ്പിച്ചതും മാസംതോറും അവ വിതരണം ചെയ്യാൻ തീരുമാനിച്ചതുമാണ്. ഇതുസംബന്ധിച്ച ഉത്തരവുകൾ നേരത്തെ തന്നെ ഇറങ്ങിയിരുന്നു. ഇന്ന് പെൻഷൻ വിതരണം ആരംഭിച്ചു. സെപ്തംബർ മാസത്തിലെ പെൻഷനാണ് ഇപ്പോൾ നൽകുന്നത്. മാസം ആദ്യം നൽകുന്ന ശമ്പളം തലേമാസത്തെ ജോലിക്കുള്ള വേതനമാണ്. എന്നാൽ പെൻഷൻ അതതു മാസം നൽകുകയാണ്. ഇനിമേൽ പാവങ്ങൾക്കുള്ള പെൻഷനുകളാണ് ശമ്പളത്തേക്കാൾ മുന്നേ നൽകുക.

2016ൽ പിണറായി വിജയൻ സർക്കാർ അധികാരമേറ്റ സമയത്തെ ചിത്രം മനസ്സിലൂടെ കടന്നുപോകുന്നു. പെൻഷൻ കാര്യമായി കുടിശികയായിരുന്നു എന്നു മാത്രമല്ല. ഇത് എങ്ങനെ വിതരണം ചെയ്യുമെന്ന് അറിയാത്ത സ്ഥിതി. ആകെ അവതാളത്തിലായിരുന്നു സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം. ഏറെ പണിപ്പെട്ടാണ് ഇതിനുള്ള ചിട്ടയുണ്ടാക്കിയത്. ഇപ്പോൾ തീരുമാനിക്കുന്ന നിമിഷത്തിൽ കേരളത്തിൽ ക്ഷേമനിധി പെൻഷനടക്കം 53 ലക്ഷത്തിലധികം പേർക്ക് പണം എത്തിക്കാൻ കഴിയുന്ന ചിട്ടയും സൂക്ഷ്മതയുമുള്ള സംവിധാനമുണ്ട് എന്നത് ഒട്ടൊരു അഭിമാനത്തോടെ തന്നെ പറയട്ടെ.

പാവങ്ങൾക്കുളള പെൻഷനിൽ എൽഡിഎഫിന്റെ റെക്കോർഡ് ഇതാണ്:

👉600 രൂപയായിരുന്ന പെൻഷൻ 1400 രൂപയായി ഉയർത്തി

👉യുഡിഎഫ് കാലത്ത് പെൻഷണർമാർ 34,43,000. ഈ മാസം ക്ഷേമനിധി പെൻഷനുകളടക്കം 51.17 ലക്ഷം പേർക്കാണ് പെൻഷൻ അയക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ വഴിയും വീട്ടുപടിക്കലും പെൻഷൻ എത്തിക്കാൻ കുറ്റമറ്റ സംവിധാനം.

👉കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആകെ പെൻഷനായി നൽകിയത് 9311 കോടി രൂപ. ഈ മാസത്തേതടക്കം എൽഡിഎഫ് നൽകിയത് 25,963 കോടി രൂപ.

ഇതുവച്ച് സർക്കാരുകളെ താരതമ്യം ചെയ്തുകൊള്ളൂ.

ആറ്റിപ്ര വാർഡിന്റെ ജനനായകൻ B.J.P. കൗൺസിലർ സുനിൽചന്ദ്രന്റെ ചീഞ്ഞഴുകിയ വികസനമാതൃക... !റോഡുകൾ അപ്രത്യക്ഷമായിരിക്കുന്നു.. തൽ...
22/09/2020

ആറ്റിപ്ര വാർഡിന്റെ ജനനായകൻ B.J.P. കൗൺസിലർ സുനിൽചന്ദ്രന്റെ ചീഞ്ഞഴുകിയ വികസനമാതൃക... !
റോഡുകൾ അപ്രത്യക്ഷമായിരിക്കുന്നു.. തൽസ്ഥാനത്ത് പഴയ ശബരിമലയിലേക്കുള്ള കാനനപാതയെ ഓർമ്മിപ്പിക്കുന്ന നിർമ്മാണവൈദഗ്ധ്യം നിറഞ്ഞ റോഡ് വികസനം... ! കാണുക.. !!
-----------------------------------------------------------------------

കാലങ്ങളായി ഒരു പണിയും നടക്കാത്ത നമ്മുടെയൊക്കെ അടുത്ത് കിടക്കുന്ന റോഡുകളുടെ അവസ്ഥയാണിത്.. !ആറ്റിൻകുഴി -കല്ലിങ്ങൽ റോഡ്, ചേമ്പ്പറമ്പ് റോഡ്, തൃപ്പാദഗിരി ലൈൻ, കാക്കയിവിള -കല്ലിങ്ങൽ, കാക്കായിവിള -തൃപ്പാദപുരം റോഡ്..മൺവിള -സുഹ്ബ്രമണ്യ ക്ഷേത്രത്തിലോട്ടുള്ള റോഡ്..., ലക്ഷംവീട് കോളനി റോഡ്... . അങ്ങനെ കുറെ... !! ആർക്കും ഒരു പരാതിയുമില്ല.. !! ഇവിടെ ഒരു പണിയും നടക്കുന്നില്ല.. നടക്കാനോ, വണ്ടിയിൽ യാത്ര ചെയ്യാനോ കഴിയുന്നുമില്ല.. ആറ്റിപ്ര വാർഡിന്റെ വികസനം അപാരം തന്നെ. ഈ റോഡുകളിലൊക്കെ കൗൺസിലർ സുനിൽചന്ദ്രനെക്കൊണ്ട് ഗവണ്മെന്റിന്റെ സുഭിക്ഷകേരളം പദ്ധതി തുടങ്ങിയാലോ എന്ന ആലോചനയിലാണ് ജനങ്ങൾ.. അദ്ദേഹത്തെക്കൊണ്ട് തന്നെ ആദ്യം കുറച്ച് പച്ചക്കറിയും, വാഴയും വയ്പ്പിക്കാം. !!

21/09/2020

കഴക്കൂട്ടത്തെ ദേശീയ പാതയിലെ പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. സ്ഥിതിഗതികൾ വ്യക്തമാക്കി സ: കടകംപള്ളി സംസാരിക്കുന്നു

Address


Website

Alerts

Be the first to know and let us send you an email when CPIM Arasummodu NORTH Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

 • Address
 • Alerts
 • Videos
 • Claim ownership or report listing
 • Want your business to be the top-listed Government Service?

Share