Binu Chacko Pazhayachira

Binu Chacko Pazhayachira Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Binu Chacko Pazhayachira, Ernakulam.

ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുവാൻ 'ഹിജാബി'ൽ കവചം തീർക്കുന്നവർ. എറണാകുളം അല്മായ മുന്നേറ്റത്തിന്റെ ഇടപെടലിന്റെ ദുരൂഹത..✍️ ...
19/10/2025

ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുവാൻ 'ഹിജാബി'ൽ കവചം തീർക്കുന്നവർ. എറണാകുളം അല്മായ മുന്നേറ്റത്തിന്റെ ഇടപെടലിന്റെ ദുരൂഹത..

✍️ ബിനു പഴയചിറ.

കൊച്ചി ലത്തീൻ രൂപതയിലെ സന്യാസ സമൂഹത്തിന്റെ സ്ഥാപനമായ സെന്റ് റീത്താസ് സ്കൂളിലെ യൂണിഫോമുമായി ബന്ധപ്പെട്ട തർക്കത്തിൽ എറണാകുളം അല്മായ മുന്നേറ്റത്തിന്റെ നിലപാട് ദുരൂഹതയോട് കൂടി മാത്രമേ നമുക്ക് വിലയിരുത്താൻ സാധിക്കുകയുള്ളൂ. കത്തോലിക്ക സഭയുടെ സന്യാസത്തെ കൊച്ചി നഗരത്തിൽ തന്നെ മറ്റൊരു പ്രദേശത്ത് നടത്തിയ അവഹേളനങ്ങൾക്ക് ഒരു സമയത്ത് 'ഒക്ക ചങ്ങായി"മാരായി നിന്നവരാണ് "ഇന്നൊരു സൗഹൃദ മത്സരം" പോലെ സാമൂഹ്യ മാധ്യമങ്ങളിലും പൊതുമാധ്യമങ്ങളിലും നിറഞ്ഞാടുന്നത്.

കത്തോലിക്കാ സഭയുടെ സമ്പന്നമായ സന്യാസത്തെ,ഏറെ പ്രത്യേകമായി സ്ത്രീകളുടെ സന്യാസത്തെ അവഹേളിച്ചുകൊണ്ട്, നമ്മുടെ രാജ്യത്തെ നിയമ സംവിധാനങ്ങളുടെ ഭാഗമായ കോടതി കള്ള പരാതിയെന്ന് പിന്നീട് കണ്ടെത്തി തള്ളിക്കളഞ്ഞ ഒരു കന്യാസ്ത്രീ യുടെ പരാതിയെ മുൻനിർത്തിക്കൊണ്ട്, ഇന്ന് സെന്റ് റീത്ത സ്കൂളിൽ ഹിജാബ് ആവശ്യമില്ലന്ന് പറയുന്ന അല്മായ മുന്നേറ്റം " തട്ടമിട്ട" [ ഹിജാബ് ] പെൺകുഞ്ഞുങ്ങളെ കൊണ്ട് സമരം ചെയ്യിപ്പിച്ചത് നാമാരും മറന്നു പോയിട്ടില്ല. അങ്ങനെയങ്ങ് മറക്കാൻ പറ്റുന്നതുമല്ലല്ലോ.

കേന്ദ്ര ഗവൺമെന്റ് ഈ അടുത്തകാലത്ത് നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന തീവ്രവാദ സംഘടനയുടെ സ്ലീപ്പർസെല്ലായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവിന്റെ മകളെ മുൻനിർത്തിക്കൊണ്ട് സ്കൂളിൽ "ഇല്ലാത്ത പ്രശ്നം വല്ലാതെ കൊണ്ടുവരികയും", വളരെ പെട്ടെന്ന് എറണാകുളത്തെ അല്മായ മുന്നേറ്റ- സൂനഹദോസ് വിരുദ്ധരുടെ മറ്റൊരു ശാക്തീക ചേരിയായ എറണാകുളം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമവായ കരാർ ഉണ്ടാക്കിയതും, ആ കരാറിനെതിരെ തന്നെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ, അതും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രി തന്റെ ജാള്യത { ഭിന്നശേഷി സംവരണത്തിൽ ക്രൈസ്തവസഭകൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്ന സാഹചര്യം ] മറക്കാൻ രംഗത്തെത്തിയതുമൊക്കെ കൂട്ടി വായിക്കുമ്പോൾ അരിയാഹാരം കഴിക്കുന്നവർക്ക് പലതും ചിന്തിക്കേണ്ടി വരും.

കത്തോലിക്കാ സഭയിലെ സന്യാസിനിമാർ അവരുടെ സന്യാസത്തിന്റെ ഭാഗമായ വേഷവിധാനത്തിലെ ശിരോവസ്ത്രത്തെ അവഹേളിച്ചുകൊണ്ട് , കൊച്ചി വഞ്ചി സ്ക്വയറിൽ അല്മായ മുന്നേറ്റത്തിന്റെ ഒത്താശയോടുകൂടി തീവ്രവാദ നക്സൽ മാവോയിസ്റ്റ് സംഘടനകൾ നടത്തിയ പ്രസംഗത്തെ സെന്റ് റീത്താസ് സ്കൂളിൽ അതേ ശക്തികൾ ആവർത്തിച്ചപ്പോൾ അതിന് ഗിഞ്ചിറ മീട്ടുകയായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനകളും, അഥവാ അതുതന്നെ ആവർത്തിച്ചുവെന്നതാണ് യാഥാർത്ഥ്യം. ഇവിടെയാണ് അല്മായ മുന്നേറ്റത്തിന്റെ ഗൂഢാലോചന നാം തിരിച്ചറിയേണ്ടത്.

ഒരുകാലത്ത് തങ്ങളുടെ സ്വന്തമായിരുന്ന " ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകൾക്കെതിരെ സഭയുടെ സംവിധാനമാകെ എതിരാകുന്നതിന് മുമ്പുത ന്നെ അവരെ എതിർക്കുന്നുവെന്ന വ്യാജേന അല്മായ മുന്നേറ്റം ചാടി ഇടപെടുകയായിരുന്നു. അല്മായ മുന്നേറ്റമെന്ന തീവ്രവാദ ഇസ്ലാമിസ്റ്റ് സംഘടനകളുടെ സാമ്പത്തിക ഉറവിടത്തിൽ പ്രവർത്തിക്കുന്ന സംഘടന രംഗത്ത് വന്നതോടുകൂടി സഭയുടെ ഔദ്യോഗിക സംഘടനകൾ നിശബ്ദമാക്കപ്പെട്ടപ്പോൾ ഇരു കൂട്ടരും തമ്മിലുള്ള വാണിയൻ' വാണിയത്തി കളിയാണ് പിന്നീട് നാം കണ്ടത്.

കൊച്ചിയിലെ വളരെ പ്രധാനപ്പെട്ട ഒരു സ്കൂളായ കൊച്ചിയിലെ വളരെ പ്രധാനപ്പെട്ട ഒരു സ്കൂളായ സെന്റ് റീത്താസ് സ്കൂളിൽ നിന്നും, കുട്ടികൾ പഠനം നിർത്തി പോകുന്നു എന്ന വ്യാപക പ്രചരണം തുടർന്നുകൊണ്ട് ഇപ്പോഴും പ്രശ്നത്തെ കലുഷിതമായി നിർത്തുമ്പോൾ ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുവാൻ കൂട്ടുനിൽക്കുന്നവരുടെ നാടകങ്ങൾ തുടരുകയാണ്. സഭയ്ക്കുള്ളിലേ സഭാ ശത്രുക്കളെ തിരിച്ചറിയുവാൻ നാം ഇനിയും വൈകികൂടാ... സീറോ മലബാർ സഭയിലെ ഇസ്ലാമിസ്റ്റ് ബന്ധമുള്ള ചില മെത്രാന്മാർ എറണാകുളം അല്മായ മുന്നേറ്റത്തിന്റെ സ്പോൺസർമാരാണെന്നത് കൂട്ടി വായിക്കുമ്പോളാണ് ക്രൈസ്തവ സന്യാസത്തിനെതിരെയുള്ള ഗൂഢാലോചനയുടെ ആഴത്തെ നാം വായിച്ചെടുക്കേണ്ടത്, ഈ വിഷയത്തിലെ മെത്രാൻമാരുടെ നിസംഗതയും ദുരൂഹമാണ്.

ശ്രദ്ധിക്കുക...

ക്രൈസ്തവ സഭയുടെ പ്രത്യേകിച്ച് കേരളത്തിലെ സീറോ മലബാർ സഭയിലെ വിവിധ രൂപതകളുടെ സാമൂഹ്യ മാധ്യമ ഇടപെടലുകളുടെ ഭാഗമായ വെബ്സൈറ്റ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ ഇടങ്ങൾ, ഗൂഗിളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ, അവയുടെ പേജുകൾ പോലും കൈകാര്യം ചെയ്യുന്നത് ഇത്തരം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. എന്തിനേറെ, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവനെന്ന് വിളിച്ച കുപ്രസിദ്ധ വ്യവസായി വളഞ്ഞ മാർഗത്തിലൂടെ, മലബാറിലെ മെത്രാപ്പോലീത്തയുടെ കെയറോഫിൽ ബിനാമിയിലൂടെ ദീപികക്കുള്ളിൽ കടന്നുകൂടിയെന്നുപോലും മനസ്സിലാക്കാൻ പറ്റുന്നു.

ഫാ :വർഗീസ് പയ്യപ്പള്ളി അനുസ്മരണത്തിലെ 'പാമ്പ്ലാനിത്തരം' സീറോ മലബാർ സഭയിലെ സന്യാസ സമൂഹങ്ങളെ പിളർത്താനോ?മാർ പാമ്പ്ലാനി സഭയ...
07/10/2025

ഫാ :വർഗീസ് പയ്യപ്പള്ളി അനുസ്മരണത്തിലെ 'പാമ്പ്ലാനിത്തരം' സീറോ മലബാർ സഭയിലെ സന്യാസ സമൂഹങ്ങളെ പിളർത്താനോ?

മാർ പാമ്പ്ലാനി സഭയിലെ ആട്ടിമറികളുടെ കേന്ദ്രം.. Part -8

✍️ ബിനു പഴയചിറ.

സീറോ മലബാർ സഭയുടെ സ്വത്വ അട്ടിമറിയുടെ കേന്ദ്രമായ ആർച്ച് ബിഷപ്പ് മാർ പാമ്പ്ലാനിയുടെ നേതൃത്വത്തിൽ, സീറോ മലബാർ സഭയിലെ സന്യാസ സമൂഹങ്ങളിലും പിളർപ്പിന് കളമൊരുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.

Sistres Of Destitute { SD} സന്യാസ സമൂഹത്തിന്റെ സ്ഥാപകനായിരുന്ന അവിഭക്ത എറണാകുളം രൂപതയിലെ വൈദികനായിരുന്ന ഫാ: വർഗീസ് പയ്യപ്പള്ളി അനുസ്മരണം നടത്തിയ സാഹചര്യം വിലയിരുത്തുമ്പോഴാണ്, സീറോ മലബാർ സഭയിലെ അട്ടിമറികളുടെ കേന്ദ്രമായ മാർ പാമ്പ്ലാനിയുടെ വികൃതമായ വേറൊരു മുഖം തിരിച്ചറിയേണ്ടത്.

കത്തോലിക്ക സഭയിലെ വിശുദ്ധരുടെ നാമകരണ നടപടികളുടെ ഭാഗമായ " ധന്യൻ" പദവിയിലേക്ക് സഭ ഉയർത്തിയിട്ടുള്ള ഭാഗ്യസ്മരണാർഹനായ ഫാ: വർഗീസ് പയ്യപ്പള്ളിയുടെ അനുസ്മരണ കുർബാന സീറോ മലബാർ സഭയുടെ ഔദ്യോഗികമായ ക്രമത്തിൽ അർപ്പിക്കുവാനുള്ള എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള ' പ്രത്യേക സമവായ ക്രമീകരണം പോലും" അട്ടിമറിച്ചു കൊണ്ട് നടത്തപ്പെട്ട സാഹചര്യമാണുണ്ടായത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുടെ "എപ്പിസ്കോപ്പൽ വികാരി ജനറലാ"യ മാർ പാമ്പ്ലാനിയുടെ "മുഖ്യ വികാരി ജനറലാ"യ, { നാടൻ പഴഞ്ചൊല്ല് കടമെടുത്താൽ "അരിവെയ്പ്പുകാരന്റെ കഞ്ഞിവെയ്പ്പു"കാരനായ } റവ : ഡോ: ജിമ്മി പൂച്ചക്കാട്ട് സീറോ മലബാർ സഭ കഴിഞ്ഞ നാലു വർഷത്തിനിടയ്ക്ക് എറണാകുളം അങ്കമാലി അതിരൂപതയ്ക്കായി ഇറക്കിയ ഒരു ഡസനോളം വരുന്ന "സമവായ ക്രമീകരണ" സർക്കുലറുകളെ അട്ടിമറിച്ചു കൊണ്ട് നടത്തിയ കുർബാന ഗൂഢാലോചന തന്നെയായിരുന്നുവെന്ന് പറയേണ്ടിവരും.

സീറോ മലബാർ സഭയുടെ ദേവാലയഘടനയുടെ ഭാഗമായി, ഒരുതരത്തിലും സമവായത്തിൽ പോലും വിട്ടുവീഴ്ച ചെയ്യാതെ അനുസരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള "ബേമ്മ അഥവാ വചനവേദി" പോലും ക്രമീകരിക്കാതെ സഭയിലെ അടുത്ത മെത്രാൻ കുപ്പായക്കാരനായ - എറണാകുളം അങ്കമാലി അതിരൂപതയ്ക്കു വേണ്ടി മേൽപ്പട്ട സ്ഥാനത്തേക്ക് കരേറുവാൻ പ്രോസസ്സിൽ ഉൾപ്പെട്ടിരിക്കുന്ന - ഫാദർ ജിമ്മിയുടെ കുർബാന നാടകം സഭയോടു തന്നെയുള്ള വെല്ലുവിളിയാണെന്ന് വിലയിരുത്തുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഇത് "സഹ മുറിയന്മാർ" { സെമിനാരിയിലെ സഹപാഠികളെ വിളിക്കുന്ന ഓമനപ്പേര് } തമ്മിലുള്ള നാടകമെന്നു പറഞ്ഞാലും അധികമാവില്ല.

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഭീഷണിക്ക് വഴങ്ങിയില്ലെങ്കിൽ സഭയിൽ തന്നെ ഒരു പിളർപ്പുണ്ടാകുമെന്ന വ്യാപകമായ "പ്രചരണ സിദ്ധാന്തത്തിന്റെ" പ്രയോക്താവും, ശേഷം ഇപ്പോൾ അതിന്റെ ഗുണഭോക്താവുമായ മാർ പാമ്പ്ലാനി സഭയിൽ തന്നെ സന്യാസ സമൂഹങ്ങൾക്കിടയിൽ പിളർപ്പുണ്ടാക്കുവാനാണ്, ധന്യൻ ഫാദർ പയ്യപ്പള്ളിയുടെ ഓർമ്മ കുർബാനയിൽ സഭാവിരുദ്ധ കുർബാന അർപ്പിപ്പിച്ചത്.

സഭയുടെ ഏകീകൃത വിശുദ്ധ ബലി നിലവിൽ വന്നതിനുശേഷം നാളിതുവരെ പരസ്യമായി ഒരു വിശുദ്ധ കുർബാന അർപ്പിക്കാതിരുന്ന ഫാദർ പൂച്ചക്കാട്ട്, എസ് ഡി സന്യാസ സമൂഹത്തിന്റെ മുഴുവൻ പ്രൊവിൻസുകളിൽ നിന്നും ഉള്ള സന്യാസിനിമാർ പങ്കെടുക്കുന്ന, അഥവാ പങ്കെടുക്കേണ്ടിയിരുന്ന ഓർമ്മ കുർബാനയിൽ "എറണാകുളത്തിന്റെ കുർബാന" അർപ്പിച്ചതുവഴി സന്യാസ സമൂഹത്തിനുള്ളിൽ പിളർപ്പുണ്ടാക്കുവാനുള്ള പാമ്പ്ലാനിയുടെ അജണ്ടയ്ക്ക് വഴങ്ങുകയായിരുന്നു.

എറണാകുളം കേന്ദ്രീകരിച്ച് പാമ്പ്ലാനി ആഗ്രഹിക്കുന്ന ഒരു പിളർപ്പിലൂടെ ഉണ്ടാകുന്ന സഭയുടെ തലപ്പത്തേക്ക് എത്തുകയും, സീറോ മലബാർ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ എറണാകുളം കേന്ദ്രീകരിച്ചുള്ള പ്രോവിൻസുകളെയും, വിവിധ രൂപതകളിലെ സമാന ചിന്താഗതിക്കാരെയും കൂട്ടി കൂടെ നിർത്തുവാനുമുള്ള തന്ത്രമാണ് മാർ പാമ്പ്ലാനി പയറ്റുന്നത്.

സീറോ മലബാർ സഭയുടെ ഹൃദയത്തിൽ സ്ഥാപിതമായ സന്യാസ സമൂഹങ്ങളിൽ ച ഭൂരിപക്ഷത്തിന്റെയും ജനറലേറ്റുകൾ ഇന്ന് സ്ഥിതി ചെയ്യുന്നത് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂപ്രദേശത്താണ്.

വളരെ തന്ത്രത്തിൽ മാർപാറേക്കാട്ടിൽ ആദ്യ കാലഘട്ടങ്ങളിൽ ജനറലേറ്റുകൾ എറണാകുളം രൂപതയുടെ ഭൂപ്രദേശങ്ങളിൽ എത്തിക്കുവാനും ഗൂഢാലോചന നടത്തിയിരുന്നുവെന്നതാണ് യാഥാർത്ഥ്യം. സഭയുടെ സ്വത്വത്തെ സംബന്ധിച്ച വലിയ ബോധ്യമില്ലാതിരുന്ന കാലഘട്ടത്തിൽ, ഏറെ പ്രത്യേകിച്ച് പൊന്തിഫിക്കൽ കോൺഗ്രിഗേഷനുകൾ ആയിരുന്നതുകൊണ്ടുതന്നെ , യാത്രാസൗകര്യമൊക്കെ പരിഗണിച്ച് മേലാളന്മാരെ ആ തന്ത്രത്തിൽ കുടുക്കി പാറേക്കാട്ടിലും കൂട്ടരും എറണാകുളത്തിന്റെ ഭൂപ്രദേശത്തേക്കെത്തിക്കുകയായിരുന്നു. വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പറഞ്ഞു കൊണ്ടാണല്ലോ സീറോ മലബാർ സഭയുടെ ആസ്ഥാനം കാക്കനാട്ടേക്ക് കൊണ്ടുവന്നതും.

സീറോ മലബാർ സഭയുടെ ഹൃദയത്തിൽ ഉണ്ടായ സന്യാസ സമൂഹങ്ങളെ എല്ലാം എറണാകുളം ശീഷ്മയുടെ ഭാഗമാക്കുവാനുള്ള തന്ത്രം മാർ പാറേക്കാട്ടിൽ പണ്ടേ തുടങ്ങിവച്ചു എങ്കിൽ, സന്യാസ സമൂഹങ്ങൾക്കുള്ളിൽ പിളർപ്പുണ്ടാക്കുവാൻ,അതും ആരാധനാക്രമത്തിന്റെ പേരിൽ പിളർപ്പുണ്ടാക്കുവാൻ, അഥവാ ആരാധനാക്രമ പാരമ്പര്യത്തിന്റെ പേരിൽ പിളർപ്പുണ്ടാക്കുവാൻ "പാമ്പ്ലാനിത്തരം" തൊടുത്തു വിട്ട അസ്ത്രമായിരുന്നു കോന്തുരുത്തിയിലെ ജിമ്മിയുടെ കുർബാന നാടകം.

എസ് ഡി സന്യാസ സമൂഹത്തിന്റെ ജനറൾ അമ്മയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്ന " അല്മായ മുന്നേറ്റ ഗുണ്ടകളുടെ വിലകുറഞ്ഞ പ്രസ്താവനകളും,
സീറോ മലബാർ സഭയുടെ സ്വത്വ അട്ടിമറികൾക്ക് നേതൃത്വം നൽകുന്ന മാർ പാമ്പ്ലാനിയുടെ തന്ത്രങ്ങളുടെ ഭാഗമായ ജിമ്മിയുടെ കോന്തുരുത്തിയിലേ കുർബാന നാടകവും സന്യാസ സമൂഹങ്ങളെ പിളർത്തി വരുതിയിൽ നിർത്തുവാനുള്ള സഭാവിരുദ്ധ അജണ്ടയുടെ ഭാഗമാണ്.

മാർ പാമ്പ്ലാനിയുടെ സഭാവിരുദ്ധ അജണ്ടകൾ തുറന്നു കാണിക്കുന്ന കുറിപ്പുകൾ തുടരും....

തലശ്ശേരിയിൽ തരം പോലെ തട്ടിപ്പ്.. കാര്യങ്ങൾ 'വശപ്പിശകിൽ'...✍️ ബിനു പഴയചിറ. സീറോ മലബാർ സഭയിലെ തലശ്ശേരി അതിരൂപതയിലെ സാമ്പത്...
26/09/2025

തലശ്ശേരിയിൽ തരം പോലെ തട്ടിപ്പ്.. കാര്യങ്ങൾ 'വശപ്പിശകിൽ'...

✍️ ബിനു പഴയചിറ.

സീറോ മലബാർ സഭയിലെ തലശ്ശേരി അതിരൂപതയിലെ സാമ്പത്തിക ഇടപാടുകളും, സാമൂഹ്യ സേവന പ്രവർത്തനങ്ങളും ദിശ തെറ്റിയോ സഞ്ചരിക്കുന്നത് എന്നത് ന്യായമായി ഉയരുന്ന ചില സംശയങ്ങളാണ്. " ഞാൻ ഇങ്ങനെയേ പെരുമാറുവെന്ന്, ഏകാധിപതിയെ പോലെ പ്രവർത്തിക്കുന്ന ഒരാൾക്ക് സംഭവിക്കുന്ന ദുരന്തമാണ് "ഇപ്പോൾ തലശ്ശേരി അതിരൂപതയിൽ നടക്കുന്നത്.

വൈദികനായിരുന്ന കാലഘട്ടത്തിൽ തന്നെ ഇപ്പോഴത്തെ മെത്രാപ്പോലീത്തയായ മാർ പാമ്പ്ലാനി, യാതൊരുവിധ അഫിലിയേഷനും ഇല്ലാതെ ഒരു തട്ടിപ്പ് കൂട്ടം പോലെ നടത്തിയ ദൈവശാസ്ത്ര പഠനകേന്ദ്രത്തിന്റെ തുടർച്ച പോലെ തന്നെ ചില "കാട്ടിക്കൂട്ടലിലൂടെ" നടത്തുന്നതു മുഴുവൻ ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളാണെന്ന് തുടർച്ചയായി പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. "രാജാവ് നഗ്നനാണെന്ന്" വിളിച്ചു പറയുവാൻ ആരെങ്കിലുമൊക്കെ ഉണ്ടാവണമെന്ന ബോധ്യത്തിൽ നിന്നാണ് ഖേദത്തോടെ ചില കാര്യങ്ങൾ കുറിക്കുന്നത്.

സീറോ മലബാർ സഭക്ക്, കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിൽ കൂടുതൽ ഉത്തരവാദിത്വ നിർവഹണം ആവശ്യപ്പെടുന്ന സമയത്ത്, സഭയിലെ ഒരു അതിരൂപതയുടെ കാട്ടിക്കൂട്ടലുകൾ പ്രഹസനമെന്നു പറയേണ്ടി വരുന്നത് വേദനയോടെയാണ്. തലശ്ശേരി അതിരൂപതയുടെ കാലഹരണപ്പെട്ട കാട്ടിക്കൂട്ടലുകൾ പ്രഹസനമായി മാറുന്നു. പ്രധാനമായും മൂന്നു കാര്യങ്ങൾ ചുവടെ സൂചിപ്പിക്കുന്നു.

✨1. തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ { TSSS }ആടു വിതരണം.

കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിൽ ഏതു സമൂഹത്തോടും കിടപിടിക്കത്തക്ക രീതിയിൽ വളരുകയെന്നത് ക്രൈസ്തവ സമൂഹത്തിന്റെ കടമയാണ്. മറ്റുള്ളവരെ വളർത്തി എടുക്കേണ്ടത് ക്രൈസ്തവ സമൂഹത്തിന്റെ ഉത്തരവാദിത്വവുമാണ്. ഈ ഉത്തരവാദിത്ത നിർവഹണം അതിന്റെ പൂർണതയിൽ കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാടിൽ നിർവഹിച്ചവർ തന്നെയാണ് കേരളത്തിലെ ക്രൈസ്തവ സഭ, ഏറെ പ്രത്യേകമായി സീറോ മലബാർ സഭ.

വിദ്യാഭ്യാസ, ആതുര സേവന, സാമൂഹിക ചുറ്റുപാടുകളുടെ വികസനം, സാമ്പത്തികമായ ഉന്നതിക്ക് വേണ്ട നടപടികൾ ഒക്കെ പൂർണമായി ചെയ്ത ഒരു സമൂഹമാണ്, അഥവാ സർക്കാരിനെക്കാൾ കൂടുതൽ ചെയ്തു എന്ന് അവകാശപ്പെടാൻ പറ്റുന്ന ഒരു സമൂഹം തന്നെയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടങ്ങളിൽ തന്നെ നടത്തിയിരുന്ന പ്രവർത്തനമാണ് - സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളുടെ വളർച്ചയ്ക്കായി- കൃഷി,കന്നുകാലി വളർത്തലിലൂടെ സാമ്പത്തിക ഉന്നമനത്തിനായി ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുവാൻ നടത്തിയ പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങൾ ഒക്കെ തന്നെയും വിജയിപ്പിച്ച ചരിത്രമാണ് ക്രൈസ്തവ സഭയുടെ സാമൂഹ്യപ്രവർത്തനങ്ങളെന്ന് പറയുന്നതിൽ അഭിമാനിക്കാവുന്നതുമാണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് അത്തരം മേഖലയിൽ നിന്നും മാറി പുതുവഴികൾ തുറന്ന ഒരു സമൂഹത്തിന്റെ മുന്നിലാണ്, ഈ പുതു സാഹചര്യത്തിൽ, അഥവാ ഡിജിറ്റൽ കാലഘട്ടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ ആടു വിതരണവുമായി തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയെത്തുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ "പ്രഹസന കാട്ടിക്കൂട്ടൽ" കാണിക്കുന്നത്.

"മൊബൈൽ ഫോണ് സുവിശേഷ പ്രഘോഷണത്തിലൂടെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ കാർലോയുടെ കാലഘട്ടത്തിലാണ് ആടു വിതരണത്തിന്റെ കാട്ടിക്കൂട്ടലുകൾ നടത്തുന്നു വെന്നതാണ് വൈരുദ്ധ്യം.

സാമൂഹ്യ സേവനത്തിന്റെ പഴഞ്ചൻ മാതൃകകൾ കാട്ടിക്കൂട്ടലുകൾ ആകുമ്പോൾ താനെന്തോ വലിയ സംഭവമാണ് എന്ന് വരുത്തുവാൻ ഉള്ള ശ്രമമാണെന്ന് 'ദോഷൈകദൃഷ്ടികൾ'കണ്ടെത്തിയാൽ ആർക്ക് കുറ്റപ്പെടുത്താൻ കഴിയും.

✨2. വിളക്കന്നൂരിലെ 'മുഖചിത്രക്കച്ചവടം'.

തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂർ പള്ളിയിലെ, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിലെ മുഖച്ചിത്രത്തെ കച്ചവടം തന്നെയാണെന്ന് തന്നെയാണ് ഞാൻ തുടക്കം മുതൽ വിശേഷിപ്പിക്കുന്നത്. അത് സംബന്ധിയായ കാര്യങ്ങൾ ഞാൻ മുൻപ് ഈ മുഖപുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്നതുകൊണ്ട് ഞാൻ ആവർത്തിക്കുന്നില്ല. എങ്കിലും ഒരു കാര്യം സൂചിപ്പിക്കാതിരിക്കാൻ പറ്റുകയില്ല.

"വിളക്കന്നൂരിലെ മുഖചിത്രം" തലശ്ശേരി മെത്രാപ്പോലീത്തായുടെ കുതന്ത്രങ്ങൾ മറക്കാനുള്ള ഉപാധിയാണെന്നതാണ് യാഥാർത്ഥ്യം. അത്തരം കാര്യങ്ങൾക്ക്, ക്രൈസ്തവ സഭയിലെ ചില വ്യക്തികളും, സന്യാസ സമൂഹങ്ങൾ നടത്തുന്ന ചാനലുകളെയും ഉപയോഗിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

തലശ്ശേരി മെത്രാപ്പോലീത്തയെന്ന നിലയ്ക്ക് നടത്തിയ ചില ഗവേഷണങ്ങളും അതിനെ തുടർന്നുള്ള സർട്ടിഫിക്കറ്റുകളും വച്ചുകൊണ്ട് നടത്തുന്ന " വിളക്കന്നൂരിലെ അത്ഭുത മുഖചിത്ര നാടകം ", തലശ്ശേരി അതിരൂപതയുടെ സാമ്പത്തിക സമാഹരണ ഉപാധിയാക്കി മാറ്റുന്നുവെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. കാലവും ചരിത്രവും വിളക്കന്നൂരിലെ മുഖചിത്ര കച്ചവടം ശുദ്ധതട്ടിപ്പായിരുന്നുവെന്ന് പറയുമെന്ന കാര്യത്തിൽ എനിക്ക് വ്യക്തിപരമായി യാതൊരു സംശയവുമില്ല.

തലശ്ശേരി മെത്രാപ്പോലീത്ത സ്പോൺസർ ചെയ്യുന്ന ചില കേന്ദ്രങ്ങളല്ലാതെ, സീറോ മലബാർ സഭയോ, സഭയുടെ മെത്രാൻ സിനഡോ, ആഗോള കത്തോലിക്ക സഭയുടെ സംവിധാനങ്ങളോ ഇതുവരെ ഔദ്യോഗികമായി അംഗീകരിക്കാത്ത " മുഖചിത്ര കച്ചവടം",, പൗരസ്ത്യ സുറിയാനി സഭാ വിശ്വാസികളോടുള്ള വെല്ലുവിളിയും, ശുദ്ധ തട്ടിപ്പിന്റെ കച്ചവടവുമാണ്.

✨3. ക്യു ആർ കോഡിലൂടെയുള്ള പത്തുരൂപ ചലഞ്ച്.

കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിലുള്ള പ്രോലൈഫ് കമ്മീഷന്റെ തീരുമാനത്തിന്റെ ഭാഗമായി വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രോജക്ടുകൾ, കേരളത്തിലെ എല്ലാ രൂപതകളും നടത്തുന്നുണ്ട്. നാലാമത്തെ കുട്ടി മുതലുള്ള കുഞ്ഞുങ്ങളുടെ സൗജന്യ വിദ്യാഭ്യാസവും, അവരുടെ വളർച്ചയും, വലിയ കുടുംബങ്ങളോടുള്ള കരുതലായി സഭ നടത്തുന്നുണ്ട്.

കൂടാതെ, നാലാമത്തെ കുട്ടി മുതൽ ഉള്ള കുഞ്ഞുങ്ങളുടെ പ്രവേശക കൂദാശകൾ രൂപതാ മെത്രാൻ അതാത് ഇടവകകളിൽ നേരിട്ട് എത്തി ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കേരളത്തിലെ വിവിധ രൂപതകളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണത്തിന് ഏറെ പ്രത്യേകമായി മുൻതൂക്കം കൊടുക്കുന്ന ഒരു രൂപതയാണ് താമരശ്ശേരി, പാലക്കാട് രൂപതകളും അഭിവന്ദ്യ റിമിജിയോസ് പിതാവും, അഭിവന്ദ്യ പീറ്റർ പിതാവുമെന്ന് പറയുന്നതിൽ അഭിമാനവുമുണ്ട്.

എന്നാൽ തലശ്ശേരി അതിരൂപതയിൽ ഒരു വലിയ പിരിവ് തട്ടിപ്പ് ഇതിന്റെ പിന്നിലുണ്ടെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.

തലശ്ശേരി അതിരൂപത പ്രോലൈഫ് ഡയറക്ടർ, തലശ്ശേരി അതിരൂപതയിലെ ഏകദേശം മൂന്നരലക്ഷത്തോളം വരുന്ന വിശ്വാസികൾക്ക് ഒരു ക്യു ആർ കോഡ് അയച്ചു കൊടുത്തിട്ടുണ്ട്. തലശ്ശേരിയതിരുപതയിലെ ഒരു കുടുംബത്തിൽ നാലാമതോ അതിൽ കൂടുതലോ ഒരു കുട്ടി ഉണ്ടായാൽ വിവിധ ഗ്രൂപ്പുകളിലേക്ക് വളരെ പെട്ടെന്ന് ഒരു മെസ്സേജ് പോവുകയാണ്. ആ സമയം 10 രൂപ എല്ലാവരും ആ ക്യു ആർ കോഡിൽ സ്കാൻ ചെയ്ത് അയക്കണമെന്നാണ് പറഞ്ഞിട്ടുള്ളത് .

മൂന്നര ലക്ഷം വിശ്വാസികളിൽ, പകുതി പേരെങ്കിലും 10 രൂപ വച്ച് അയച്ചു കൊടുത്താൽ , -10 രൂപ അല്ല അതിൽ കൂടുതൽ ഏതാണ്ട് 1000 രൂപ വരെ ഓരോ പ്രാവശ്യവും കൊടുക്കുന്നവരെ സംബന്ധിച്ച് പോലും വിവരങ്ങളുണ്ട്- ഒരേസമയം അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങളാണ്. എന്നാൽ ഇത്തരം വലിയ കുടുംബങ്ങൾക്ക് കൊടുക്കുന്നതാവട്ടെ വളരെ നിസ്സാരമായ ഒരു തുകയും.

വലിയ കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ പ്രവേശക കൂദാശകൾ കൊടുക്കുന്നതായ , തലശ്ശേരി മെത്രാപ്പോലീത്തായുടെ ഒരു ഫോട്ടോയും നാളിതുവരെ ഞാൻ കണ്ടിട്ടില്ല എന്നതുമാണ് യാഥാർത്ഥ്യം.

വലിയ കുടുംബങ്ങളുടെ പ്രോത്സാഹനത്തിന് മറവിലും തലശ്ശേരി അതിരൂപതയിൽ നടക്കുന്നത് തരം പോലെയുള്ള തട്ടിപ്പാണ് എന്ന് പറയേണ്ടി വരുന്നതിൽ വേദനയുണ്ട്.

ഉപസംഹാരം.

തലശ്ശേരി അതിരൂപതയിലെ ഈ സംഭവങ്ങൾ എന്തുകൊണ്ട് ഇത്ര വ്യക്തമായി, അഥവാ തലശ്ശേരി മെത്രാപ്പോലീത്തയെ പറ്റി എഴുതേണ്ടി വരുന്നുവെന്നതിന് കൂടി ഉത്തരം നൽകിക്കൊണ്ട് ഞാൻ ഈ ലേഖനം അവസാനിപ്പിക്കുകയാണ്.

സീറോ മലബാർ സഭയുടെ വളർച്ചയുടെ ചരിത്രത്തിലെ നിർണായകമായ നീക്കമായിരുന്നു കുടിയേറ്റത്തിന്റെ ഭൂമികയിലേക്കുള്ള സഭയുടെ പ്രേഷിത പ്രവർത്തനം. കണ്ണൂരുകാർക്ക് ഒരു പാരമ്പര്യമു ണ്ടെന്ന് ഇന്ന് ചില തൽപരകക്ഷികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, തലശ്ശേരി അതിരൂപതയുടെ പാരമ്പര്യം അത് തിരുവിതാംകൂറിന്റെ പാരമ്പര്യമാണ്, പൗരസ്ത്യ സുറിയാനി ആദ്ധ്യാത്മികതയുടെ പാരമ്പര്യമാണ്, കുടിയേറ്റ ഭൂമികയുടെ വളർച്ചയ്ക്ക് അടിത്തറ ഇട്ടത് അഭിഭക്ത ചങ്ങനാശ്ശേരി അതിരൂപതയാണ്.

ലോകമെമ്പാടും കുടിയേറ്റക്കാരായി മാറിയ സീറോ മലബാർ വിശ്വാസികളുടെ ഇടയിലെ ശുശ്രൂഷ ഇന്ന് ബലപ്പെട്ട് സഭ ആഗോള സഭയാകുമ്പോഴും, കുടിയേറ്റ വിശ്വാസികളെ തേടിയുള്ള സഭയുടെ ആദ്യ യാത്രയായിരുന്നു തലശ്ശേരിയിലേക്ക് ഏറെ പ്രത്യേകമായി മലബാറിലേക്കുള്ള സഭയുടെ പ്രവർത്തനം. അഭിമാനത്തോടുകൂടി നാം ചിന്തിക്കേണ്ടത് ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പ് തന്നെ ഏതാണ്ട് 1944 നു തന്നെ ക്രൈസ്തവ വിശ്വാസികളുടെ, ഏറെ പ്രത്യേകമായി സുറിയാനി ക്രിസ്ത്യാനികളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച പ്രദേശമായിരുന്നു മലബാർ. അതുകൊണ്ടുതന്നെയാണ് തലശ്ശേരി പോലെയുള്ള ബ്രിട്ടീഷ് പ്രതാപ കാലഘട്ടത്തിന്റെ അവശേഷിപ്പുകളുള്ള ഒരു മണ്ണിൽ കുടിയേറ്റ കർഷകരുടെ ആത്മാഭിമാനം ഉയർത്തിയ സുറിയാനി സഭയുടെ ഒരു അതിരൂപത ഇന്ന് നിലവിൽ വന്നതും.

മലബാറിന്റെ മോശയെന്നറിയപ്പെടുന്ന അഭിവന്ദ്യ വള്ളോപള്ളി പിതാവ് അടിത്തറയിട്ട പ്രവർത്തനങ്ങൾ, മാർ വലിയമറ്റവും, മാർ ഞരളക്കാട്ടും വളർത്തിയെടുത്തപ്പോൾ തമിഴ്നാടിനോടുള്ള ഭൂപ്രദേശങ്ങൾ ചേർത്ത് മാനന്തവാടിയും, കേരളത്തിനുള്ളിൽ തന്നെ താമരശ്ശേരിയും, കർണാടകയിലെ ബൽത്തങ്ങാടിയും. ഭദ്രാവതിയും. മാണ്ടിയായും ചേർന്ന് സഭ വളർന്നു.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, സഭയുടെ സംവിധാനത്തെ ദുർബലപ്പെടുത്തുവാൻ ശ്രമിക്കുന്നവരുടെ ചട്ടുകമായി മാറുകയോ, അഥവാ അത്തരം ആളുകളുടെ ഉറ്റതോഴനാവുകയോ ചെയ്തുകൊണ്ട് ഇന്നത്തെ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാമ്പ്ലാനി നടത്തുന്ന കാട്ടിക്കൂട്ടലുകൾ , ആഗോള കത്തോലിക്കാ സഭയിലെ രണ്ടാമത്തെ വലിയ വ്യക്തിസഭയായി മാറിയ സീറോ മലബാർ സഭക്ക് വരും കാലങ്ങളിൽ ബാധ്യതയായി മാറുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ കുറിപ്പുകൾ.

സീറോ മലബാർ സഭയിൽ സൂപ്പർ മെത്രാപ്പോലീത്ത ചമയുന്ന മാർ പാമ്പ്ലാനിയുടെ ഭൂതം ബാധിച്ച ചില മെത്രാന്മാരും കേരളത്തിലെ സീറോ മലബാർ സഭയുടെ രൂപതകളിൽ മുളപൊട്ടുന്നുണ്ടെന്ന യാഥാർത്ഥ്യവും കൂടി പറയുവാനാഗ്രഹിക്കുകയാണ്.

ഇത്തരം ചില കാര്യങ്ങൾ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ എഴുതേണ്ടി വരുന്നതിലെ അനൗചത്യവും മനസ്സിലാക്കുന്നു. സഭയുടെ നന്മയെ കരുതി ചില കാര്യങ്ങൾ പറയാതിരിക്കാനും പറ്റില്ലല്ലോ. "തലശ്ശേരിയിലെ വശപ്പിശക് ", ക്യാൻസർ പോലെ സഭയിൽ വളരാതിരിക്കാനുള്ള ഓർമ്മപ്പെടുത്തൽ മാത്രമാണ്.

സഭയിൽ സമരവഴികൾ വെട്ടിയ വട്ടോളിയുടെ 'ഗീർവാണം' ആർക്കെതിരെ? കലൂർ റിന്യൂവൽ സെന്റർ നക്സൽ മാവോയിസ്റ്റ് കേന്ദ്രം.  വട്ടോളി ഒരു ...
18/09/2025

സഭയിൽ സമരവഴികൾ വെട്ടിയ വട്ടോളിയുടെ 'ഗീർവാണം' ആർക്കെതിരെ?
കലൂർ റിന്യൂവൽ സെന്റർ നക്സൽ മാവോയിസ്റ്റ് കേന്ദ്രം.

വട്ടോളി ഒരു പ്രതീകം.
Part-3

✍️ ബിനു പഴയചിറ.

ഫാ: അഗസ്റ്റിൻ വട്ടോളിയുടെ രാജിക്കത്തിലെ ശ്രദ്ധേയമായ ഒരു പരാമർശമാണ്, ഭൂമി കുംഭകോണത്തിനെതിരെയും { തുണ്ട് ഭൂമി കച്ചവടത്തെ വിവാദമാക്കിയത് ചില അജണ്ടയായിരുന്നു വെന്ന് ഞാൻ മുൻപ് ലേഖനങ്ങളിലൂടെ സൂചിപ്പിച്ചിട്ടുണ്ട്} കന്യാസ്ത്രീ പീഡനത്തിനെതിരെയും { സഭയുടെ പൗരോഹിത്യത്തെയും സന്യാസത്തെയും ഇകഴ്ത്തുവാനുള്ള ചില അജണ്ടയുടെ ഭാഗമായിരുന്നുവെന്ന് ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുണ്ട് }സമരം നടത്തിയ കാലഘട്ടത്തിൽ, എറണാകുളം അങ്കമാലി അതിരൂപതയുടെ കലൂർ റിന്യൂവൽ സെന്ററിൽ തന്നെ താമസിപ്പിച്ചുവെന്നതാണ്,എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക ഒറ്റക്കെട്ടിന്റെ പ്രത്യേകതയെന്ന് പറയുന്നുണ്ട്.

അതിലൂടെ ഒരു കാര്യം വ്യക്തമായി ഫാദർ വട്ടോളി വരികൾക്കിടയിലൂടെ പറഞ്ഞുവെക്കുന്നത്, താൻ നേതൃത്വം കൊടുത്തു നടത്തിയ രണ്ടു പോരാട്ടങ്ങളും സഭാവിരുദ്ധമായിരുന്നുവെന്നുള്ള തിരിച്ചറിവാണ്, അഥവാ സഭയുടെ സ്വത്വത്തെ തകർക്കുവാനുള്ള ചില ദേശവിരുദ്ധ ശക്തികളുമായി താൻ നടത്തിയ പ്രവർത്തനങ്ങൾക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക ഒറ്റക്കെട്ടിന്റെ പിന്തുണയുണ്ടായിയെന്ന് പറഞ്ഞു വെക്കുകയാണ്.

ഫാദർ വട്ടോളിയുടെ രാജിക്ക് കാരണമായി അദ്ദേഹം പറയുന്ന മുഴുവൻ കാര്യങ്ങളും, ഒരുതരത്തിൽ സഭാ വിരുദ്ധമോ മറ്റൊരുതരത്തിൽ അയാളുടെ കുറ്റസമ്മതമോയാണന്ന് വരികൾക്കിടയിലൂടെ വ്യക്തമായി വായിച്ചെടുക്കുവാൻ സാധിക്കും. അതുമല്ലെങ്കിൽ വട്ടോളി എറണാകുളം അങ്കമാലി അതിരൂപതയിലെ സൂനഹദോസ് വിരുദ്ധ വൈദികരെ കെണിയിലാക്കുവാനാണ് ഇത്തരം നീണ്ട ഒരു കാരണക്കത്ത് പുറത്തുവിട്ടിട്ടുള്ളത്. ഒറ്റവാക്കിൽ പറഞ്ഞാൽ രാജിക്കത്തിലെ "ഗീർവാണങ്ങൾ" എറണാകുളം അങ്കമാലി അതിരൂപതയിലെ സഭാവിരുദ്ധ വൈദിക ഒറ്റക്കെട്ടിനെതിരെയുള്ള കുറ്റപത്രം തന്നെയാണ്.

👉👉. റിന്യൂവൽ സെന്റർ മാവോയിസ്റ്റുകളുടെ ഒളിത്താവളമോ?

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കലൂർ റിന്യൂവൽ സെന്റർ മാവോയിസ്റ്റുകളുടെ ഒളിത്താവളമെന്നുള്ള ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുള്ള യാഥാർത്ഥ്യങ്ങൾ ശരിവെക്കുന്നതാണ് ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ രാജിക്കത്തിലെ പരാമർശങ്ങൾ.

സഭയുടെ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതിനായി, ആഗോള തീവ്രവാദ, നക്സൽ- മാവോയിസ്റ്റ് ശക്തികളുമായി ചേർന്നു ഗൂഢാലോചന നടത്തിയ എറണാകുളം അങ്കമാലി അതിരൂപതക്കുള്ളിൽ തുണ്ട് ഭൂമി കച്ചവട വിവാദത്തെ തുടർന്ന് ഉണ്ടാക്കിയ സമരങ്ങളുടെയും, ജലന്തർ ബിഷപ്പായിരുന്ന ബിഷപ്പ് ഫ്രാങ്കോക്കെതിരെ ഉയർത്തിക്കൊണ്ടുവന്ന, വ്യാജ കന്യാസ്ത്രീ പീഡന പരാതിയെ തുടർന്നും നടത്തിയ സമരങ്ങളുടെയും സമയത്ത്, അതിന്റെ നേതൃസ്ഥാനമലങ്കരിച്ചിരുന്ന ഫാദർ വട്ടോളിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത് കലൂർ റിന്യൂവൽ സെന്ററിലായിരുന്നു.

✨✨.തുണ്ട് ഭൂമി കച്ചവടത്തെ വിവാദത്തിലേക്ക് കൊണ്ടുവന്ന ആദ്യ നാളുകളിൽ തന്നെ, വളരെ കൃത്യമായി പറഞ്ഞാൽ 2017 ഡിസംബർ മാസം 23ആം തീയതി , സീറോ മലബാർ സഭയുടെ തലവനും പിതാവുമായിരുന്ന മാർ ജോർജ് ആലഞ്ചേരി പിതാവിനെ ആക്രമിക്കുവാൻ, വട്ടോളിയുടെ അടുപ്പക്കാരിയായ നക്സൽ - മാവോയിസ്റ്റ് നേതാവ് അന്നാഷിബിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം യുവജനങ്ങൾ ശ്രമിച്ചിരുന്നു. ആ യുവജനങ്ങൾ ആരും തന്നെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു കുടുംബത്തിൽ നിന്നും ഉള്ളവരായിരുന്നില്ല. എറണാകുളം അങ്കമാലി അതിരൂപതയിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികളോ, യുവജനങ്ങളോ ആയിരുന്നില്ല.പ്രത്യേക പരിശീലനം ലഭിച്ച യുവ മാവോയിസ്റ്റ് - നക്സൽ പ്രവർത്തകരായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. എറണാകുളം അങ്കമാലി അതിരൂപതയിലെ തന്നെ മറ്റൊരു സീനിയർ വൈദികന്റെ കാറിലാണ് കലൂർ റിന്യൂവൽ സെന്ററിൽ താമസിച്ചിരുന്ന മാവോയിസ്റ്റുകളെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഓഫീസിന്റെ പരിസരത്ത് കൊണ്ട് ഇറക്കിവിട്ടത് എന്നതും സിസിടിവി യിലൂടെ വ്യക്തമാക്കപ്പെട്ടതാണ്.

✨✨. ജലന്തർ മെത്രാനായിരുന്ന ബിഷപ്പ് ഫ്രാങ്കോക്കെതിരെ ആ രൂപതയിലെ സന്യാസ സമൂഹത്തിലെ അംഗമുയർത്തിയ, വ്യാജ സ്ത്രീ പീഡന പരാതിയെ തുടർന്ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് രജിസ്റ്റർ ചെയ്ത കേസിനെ സംബന്ധിച്ചുള്ള സമരപരിപാടിയുമായി എറണാകുളം ജില്ലയിലെ ഹൈക്കോടതിക്ക് സമീപമുള്ള സമരപ്പന്തലിലേക്ക് വിഷയത്തെ എത്തിച്ചതും ഫാദർ വട്ടോളിയുടെ ഗൂഢാലോചനയായിരുന്നു. ആ സമരപ്പന്തലിലേക്ക് തീവ്രവാദ ശക്തികളെ എത്തിക്കുവാനും അത്തരം ആളുകളെ താമസിപ്പിക്കുവാനും കലൂർ റിന്യൂവൽ സെന്റർ ആ കാലഘട്ടത്തിലും, ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അർബൻ നക്സലുകളായി പ്രവർത്തിക്കുന്ന പലരുടെയും കൊച്ചി നഗരത്തിലെ ഇടത്താവളവുകൂടിയാണ് കലൂർ റിന്യൂവൽ സെന്റർ.

കലൂർ റീന്യൂവൽ സെന്ററിന്റെ പല മുറികളും , ചില ഇസ്ലാമിസ്റ്റ് തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്ന ഫാദർ പോൾ തേലക്കാട് ദീർഘകാലം താമസിച്ചിരുന്ന കാലഘട്ടം മുതൽ, ഫാദർ വട്ടോളിയിലൂടെ സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി മാറിയിട്ടുണ്ട്.

സഭയുടെ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതിനായി സഭയുടെ മേജർ ആർച്ച് ബിഷപ്പിനെതിരെയും, കേരള കത്തോലിക്കാ സഭയിലെ എട്ടു മെത്രാന്മാർക്കെതിരെയും നിർമ്മിച്ച വ്യാജരേഖയുടെ ഉറവിടവും കലൂർ റിന്യൂവൽ സെന്ററായിരുന്നു.

കലൂർ റിന്യൂവൽ സെന്റർ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ മാവോയിസ്റ്റ് തീവ്രവാദ ശക്തികളുടെ പ്രവർത്തനമുണ്ടെന്നും, അത്തരം സാമൂഹ്യവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങളുടെ ഏജന്റുമാരാണ് എറണാകുളത്തെ സൂനഹദോസ് വിരുദ്ധ വൈദികരിലെ ചിലരും, അല്മായ മുന്നേറ്റ തൊഴിലാളികളുടെ നേതാക്കന്മാരുമെന്ന് കാണിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് പരാതി കൊടുത്തിട്ടുള്ളതുമാണ്.

ഫാദർ വട്ടോളിയുടെ രാജിക്കത്തിലെ 'ഗീർവാണങ്ങൾ' എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികരെ ഭീഷണിപ്പെടുത്താനുള്ളതാണെന്നതാണ് യാഥാർത്ഥ്യം.

"അതിരൂപത സുതാര്യതാ സമിതി" { AMT} എന്ന പേരിൽ ആദ്യം രൂപീകരിച്ച സംഘടനയുടെ നേതാവായിരുന്നു ഫാദർ വട്ടോളിയുടെ സന്തതസഹചാരിയായിരുന്ന ശ്രീമതി അന്നാ ഷിബി. ഫാദർ വട്ടോളിയുടെ അജണ്ട അതിന്റെ പൂർണ്ണതയിൽ നടപ്പാക്കുവാൻ ശ്രമിച്ച അന്നാ ഷിബിക്കെതിരെ അന്നത്തെ എ എം ടി നേതാക്കന്മാർ, ഇന്നത്തെ അല്മായ മുന്നേറ്റ തൊഴിലാളി നേതാക്കന്മാർ തിരിഞ്ഞപ്പോഴാണ് ഇപ്പോഴത്തെ അല്മായ മുന്നേറ്റം "അന്നാ ഷിബി"യെ ഒഴിവാക്കി രൂപീകരിച്ചത്. അതോടുകൂടി അല്മായ മുന്നേറ്റ തൊഴിലാളികളോടും, അവർക്ക് നേതൃത്വം നൽകുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ സൂനഹദോസ് വിരുദ്ധ വൈദിക ഒറ്റക്കെട്ടിനോടും ഇടഞ്ഞ ഫാദർ വട്ടോളി ഇപ്പോഴത്തെ സമവായ ക്രമീകരണത്തിനുമെതിരായി മാറുകയായിരുന്നു. ഫാദർ വട്ടോളിക്കും വൈലിക്കോട് അടക്കമുള്ള സൂനഹദോസ് വിരുദ്ധ വൈദിക തീവ്രവാദികൾക്കും ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്ത സമവായ ക്രമീകരണത്തെയും അട്ടിമറിക്കുവാനാണ് ഫാദർ വട്ടോളി തന്റെ രാജിക്കത്ത് വൈദിക സമിതി സെക്രട്ടറിയുടെ കയ്യിൽ കൊടുത്തിട്ടുള്ളത്.

ഒരു ഘട്ടത്തിൽ ഫാദർ വട്ടോളിയുടെ നേതൃത്വത്തിൽ സഭയുടെ സ്വത്വത്തെയും സഭയുടെ തീരുമാനങ്ങളെയും ദുർബലപ്പെടുത്തുവാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ആളും അർത്ഥവും നൽകി പ്രോത്സാഹനം നൽകിയ വൈദിക സമിതി സെക്രട്ടറിയോടുള്ള അഥവാ വൈദിക സമിതിയോടുള്ള വെല്ലുവിളിയാണ് ഫാദർ വട്ടോളിയുടെ രാജിക്കത്ത്.

കൂടാതെ, അതിരൂപതാ സുതാര്യത സമിതിയെ തകർത്ത് അല്മായ മുന്നേറ്റമുണ്ടാക്കി ഫാദർ വട്ടോളി മുന്നോട്ട് വെച്ച അജണ്ടകളെ തകർത്ത അല്മായ മുന്നേറ്റ നേതാക്കന്മാരുടെ സമവായ തീരുമാനത്തെയും അട്ടിമറിക്കുകയെന്ന അജണ്ടയാണ് അന്നാ ഷിബിക്കുമുള്ളത്. തന്റെ വിശ്വസ്ത സഹചാരിണിയായ അന്നാ ഷിബിയുടെ കുതന്ത്രം കൂടിയാണ് ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ രാജി.

ചുരുക്കത്തിൽ, അതിരൂപതാ സുതാര്യത സമിതിയെന്ന പേരിൽ എറണാകുളം അങ്കമാലി അതിരൂപതക്കുള്ളിൽ തുടങ്ങി, സീറോ മലബാർ സഭയുടെ മേജർ അതിരൂപതയെ തകർത്തുകൊണ്ട്, സഭയുടെ സംവിധാനത്തെ ആകെ അട്ടിമറിക്കുവാൻ ശ്രമിച്ച ഗൂഢാലോചന തകർത്തവർക്കെതിരെയുള്ള ഭീഷണിയാണ് ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ രാജിക്കത്തിലെ ഗീർവാണങ്ങൾ.

വട്ടോളി രാജിക്കത്തിലൂടെ അവതരിപ്പിക്കുന്ന ഗീർവാണങ്ങൾ, സഭയുടെ സംവിധാനത്തെ ദുർബലപ്പെടുത്തുവാൻ ഉപയുക്തമാക്കുമ്പോൾ, ഒരു കാലഘട്ടം മുഴുവൻ കൂടെ നിന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ സൂനഹദോസ് വിരുദ്ധ വൈദിക ഒറ്റക്കെട്ടും, അല്മായ മുന്നേറ്റ തൊഴിലാളികളുടെ നേതാക്കന്മാരും വരും ദിവസങ്ങളിൽ പ്രതിരോധത്തിലാകും. അല്ലെങ്കിൽ ഫാദർ വട്ടോളിയും അന്നാ ഷിബിയും പ്രതിരോധത്തിലാക്കും. അതുകൊണ്ടുതന്നെയാണ് എന്റെ സഹപാഠിയായ മെത്രാപ്പോലീത്തയും{ മെത്രാപ്പോലീത്തയുമായി പോലും ഗൂഢാലോചന നടത്തിയെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞതായി സാമൂഹ്യ മാധ്യമങ്ങളിൽ വന്നിട്ടുണ്ട് } വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടനെന്നും പേര് പറഞ്ഞു കൊണ്ട് രാജിക്കത്ത് ആരംഭിക്കുന്നത് തന്നെ..

ഫാദർ വട്ടോളിയുടെ രാജിക്കത്ത് വരികൾക്കിടയിലൂടെ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ തുടരും.

ലിസി ഹോസ്പിറ്റൽ കേരളത്തിലെ പുട്ടപർത്തിയാക്കുമോ.? വട്ടോളി ഒരു പ്രതീകം!Part - 2✍️ ബിനു പഴയചിറ. എറണാകുളം അങ്കമാലി അതിരൂപതയു...
16/09/2025

ലിസി ഹോസ്പിറ്റൽ കേരളത്തിലെ പുട്ടപർത്തിയാക്കുമോ.?

വട്ടോളി ഒരു പ്രതീകം!

Part - 2

✍️ ബിനു പഴയചിറ.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ലിസി ഹോസ്പിറ്റൽ , ശ്രീ സത്യസായി ട്രസ്റ്റിന്റെ കീഴിലുള്ള പുട്ടപർത്തിയിലെ ആശുപത്രിക്ക് സമാനമാക്കുമോ എന്നുള്ളതാണ് ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ രാജിക്കത്തിലെ മറ്റൊരു വെല്ലുവിളി.

👉👉. ഭാരതത്തിലെ കത്തോലിക്കാ രൂപതകളുടെ കീഴിൽ വരുന്ന അഥവാ കത്തോലിക്ക സഭാ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വലിയ ആശുപത്രി തന്നെയാണ് ലിസ്സി ഹോസ്പിറ്റൽ. എറണാകുളത്ത് ലിസ്സി ഹോസ്പിറ്റലിന്റെ സമീപം പ്രവർത്തിച്ചിരുന്ന മറ്റൊരു ആശുപത്രി കൂടി വിലയ്ക്ക് വാങ്ങിയോടുകൂടി ഭാരതത്തിലെ ഏറ്റവും വലിയ ആശുപത്രി കെട്ടിട സമുച്ചയവും ഇപ്പോൾ ലിസ്സിക്ക് സ്വന്തമാണ്.

എറണാകുളം അങ്കമാലി അതിരൂപതയുടെ 'വൈദിക സമിതി ഒറ്റക്കെട്ടിന്റെ സ്വകാര്യ അഹങ്കാരവു'മാണ് ലിസ്സി ഹോസ്പിറ്റൽ. ഒരു വ്യാവസായിക നഗരമായ കൊച്ചിയുടെ ഭാഗമാണ് എറണാകുളം- അങ്കമാലി അതിരൂപത. അതുകൊണ്ടുതന്നെ കേരളത്തിലെ വലിയ വ്യാവസായിക നഗരത്തോട് ചേർന്ന് നിൽക്കുന്നുവെന്നതുകൊണ്ട് തന്നെ വിലപിടിച്ചതെല്ലാം എറണാകുളത്തിന് സ്വന്തമാണ്. അത് സീറോ മലബാർ സഭയുടെ സ്വകാര്യ അഹങ്കാരവുമാണ്. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതയുള്ള പ്രദേശത്തും ഏറെ സൗകര്യമുള്ള പ്രദേശത്തുമാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെല്ലാം നിൽക്കുന്നത് എന്നതുകൊണ്ട് അതിന്റെ വളർച്ചയും അതിന്റെ ഗരിമയും ഉയർന്നു തന്നെ നിൽക്കുന്നു.

👉👉. ഫാദർ വട്ടോളി എന്തുകൊണ്ട് ലിസ്സി ഹോസ്പിറ്റലിനെ ചൂണ്ടി, പുട്ടപർത്തിയെ കാണിച്ച് വെല്ലുവിളിക്കുന്നു.

✨. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഹൃദ്യോഗ ചികിത്സാ സൗജന്യമായി ലഭ്യമാക്കുന്ന ഇടമാണ് ശ്രീ സത്യസായി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുട്ടപർത്തിയിലെ ഹോസ്പിറ്റൽ.
കേരളത്തിൽ നിരവധി ഹൃദ്രോഹ രോഗികൾക്ക് ആശ്രയം പകരുന്ന സ്ഥാപനമാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ലിസ്സി ഹോസ്പിറ്റൽ. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ മുതൽ ഇതിനോടകം നിരവധി ഹൃദയമാറ്റൽ ശസ്ത്രക്രിയകൾ നടത്തിയ ഹോസ്പിറ്റലെന്ന നിലക്ക്, ഹൃദ്രോഗരംഗത്ത് സമാനതകളില്ലാത്ത സേവനം പങ്കുവെക്കുന്നുവെന്നതുകൊണ്ട് തന്നെ ലിസ്സി ഹോസ്പിറ്റൽ ഉയർന്നുനിൽക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും അഭിമാനം തന്നെയാണ് ലിസ്സി ഹോസ്പിറ്റൽ.

സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനും, മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലാണ് ലിസ്സി ഹോസ്പിറ്റൽ എന്നതുകൊണ്ട്, ഒരു "പൂ ഇറുക്കുന്ന" ലാഘവത്തോടെയാണ്, ലിസ്സി ഹോസ്പിറ്റലിനോട് ചേർന്നുള്ള മറ്റൊരു ഹോസ്പിറ്റൽ { സാമ്പത്തിക രംഗത്ത് ചില ദുരൂഹതകളൊക്കെ പുറത്തു വരുന്നുണ്ട് } വാങ്ങിച്ചെടുത്തത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പുതിയതായി വാങ്ങിയ ആശുപത്രി കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാവശ്യമായ പണികൾക്ക് വേണ്ടി മാത്രം തന്നെ ഏതാണ്ട് 100 കോടിയിൽ കൂടുതൽ രൂപ ചിലവഴിച്ചു കഴിഞ്ഞു. ആന്ധ്രയിലുള്ള ഏതോ വലിയ ആശുപത്രിയിൽ നിന്നോ, അതോ ആന്ധ്രക്കാരനായ ഏതോ ഇടനിലക്കാരൻ മുഖേനയോ മറ്റൊരു ആശുപത്രിയിൽ ഉപയോഗിച്ചു പഴകിയ ഉപകരണങ്ങൾ സെക്കൻഡ് ഹാൻഡ് വിലയ്ക്ക് ഉപകരണങ്ങൾ പുതിയതാക്കി പൂശി വാങ്ങിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ലിസി ഹോസ്പിറ്റൽ എറണാകുളം അല്മായ മുന്നേറ്റ തൊഴിലാളികൾക്ക് വേണ്ടി, എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക തൊഴിലാളികളുടെ മാഫിയ നിയന്ത്രിക്കുന്ന ഒരു വെള്ളാനയാണെന്ന തിരിച്ചറിവിലാണ് ഫാദർ വട്ടോളി, സഭയെ ആകെ വെല്ലുവിളിച്ചുകൊണ്ട് കൊടുത്തിരിക്കുന്ന രാജിക്കത്തിൽ, 'നമ്മുടെ ലിസ്സി ഹോസ്പിറ്റൽ' എന്ന് പ്രത്യേകം പരാമർശിച്ചിരിക്കുന്നത്. ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള ഫാദർ വട്ടോളിയുടെ ബോധ്യത്തിൽ നിന്നാണ് ഇത്തരമൊരു വെല്ലുവിളി നടത്തിയിരിക്കുന്നത് എന്നത് നിസ്തർക്കമാണ്. ലിസി ഹോസ്പിറ്റലിന്റെ അഴിമതികളെ സംബന്ധിച്ച് മറ്റൊരു ലേഖനം മുൻപ് ഞാൻ തന്നെ എഴുതിയിട്ടുണ്ട്.

തന്റെ കയ്യിൽ 350 രൂപ മാത്രമേ പേഴ്സിലുള്ളുവെന്നും, തന്റെ സഹവൈദികരിൽ പലരിൽ നിന്നും കടം വാങ്ങിയ 42000 രൂപ കടബാധ്യതയുണ്ടന്നും എന്ന് പറഞ്ഞു വെക്കുമ്പോൾ, എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികരെങ്കിലും സാമ്പത്തിക സമാഹരണമാഫിയയുടെ ഭാഗമാണെന്ന് പറയാതെ പറഞ്ഞുവെക്കുകയാണ് ഫാദർ വട്ടോളി.

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ ഉയർന്ന ചിന്താഗതിയുള്ളവരാണെന്ന് നിരവധിതവണയാവർത്തിക്കുന്ന ഫാദർ വട്ടോളി, തന്റെ പ്രത്യയശാസ്ത്ര ബോധത്തിൽ നിന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയെക്കൂടി വെല്ലുവിളിക്കുകയാണ്.

കേരളത്തിലെ ജനങ്ങൾക്ക് സൗജന്യ ഹൃദ്രോ ചികിത്സയെങ്കിലും ലഭ്യമാക്കുവാനുള്ള സാമ്പത്തിക സമാഹരണം ലിസിയിലുണ്ടന്ന ബോധ്യത്തിൽ തന്നെയാണ് ഫാദർ വട്ടോളി ഈ ഒരു വെല്ലുവിളി നടത്തിയതെന്നാണ് ചിന്തിക്കേണ്ടത്. സുതാര്യതയുടെ അപ്പോസ്തോലന്മാരായ എറണാകുളം അങ്കമാലി അതിരൂപതയുടെ ഒറ്റക്കെട്ടു വൈദിക സമിതിയും, അല്മായ മുന്നേറ്റ തൊഴിലാളികളും, ഫാദർ വട്ടോളിയുടെ സഹപാഠിയുടെ കാലഘട്ടത്തിൽ ലിസി ഹോസ്പിറ്റൽ പുട്ടപർത്തി മാതൃകയിൽ തുറന്നിടും എന്ന് പ്രതീക്ഷിക്കുകയാണ്.

ഭാരതത്തിലെ കത്തോലിക്കാ സഭയെ തന്നെ എറണാകുളം അങ്കമാലി അതിരുപതയിലെ വൈദിക സമിതി വെല്ലുവിളിച്ചുകൊണ്ട്, എറണാകുളം അങ്കമാലി അതിരൂപത നിയന്ത്രിക്കുന്ന വൈദിക സമിതി ലിസ്സി ഹോസ്പിറ്റൽ സൗജന്യ ചികിത്സയ്ക്കായി പുട്ടപർത്തി മാതൃകയിൽ തുറന്നിടണമെന്ന് പറയുമ്പോൾ, സഭയുടെ നെയ്യാമിക നിയമങ്ങൾക്കപ്പുറം തുറന്നിടെണ്ട വാതിലുകളാണ് സഭയുടെ ആരാധനാക്രമമെന്ന് പറയുന്ന " എറണാകുളം വൈദിക ഒറ്റക്കെട്ട് അൽമായ മുന്നേറ്റ തൊഴിലാളികളുടെ നിലപാടിന്റെ " വിപ്ലവകരമായ മറ്റൊരു തീരുമാനം ആകണമെന്ന് തന്നെയാണ് ഫാദർ വട്ടോളി ആവശ്യപ്പെടുന്നത്.

സഭയുടെ പൗരോഹിത്യത്തെയും, സന്യാസത്തെയും സഭയുടെ നൈയ്യാമിക ചുറ്റുപാടുകളിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുവാൻ പരിശ്രമിക്കുന്ന, ഫാദർ വട്ടോളിയുടെ മറ്റൊരു വെല്ലുവിളിയാണ് ലിസി ഹോസ്പിറ്റൽ പുട്ടപർത്തി മോഡലാക്കണമെന്ന ആഹ്വാനത്തിനു പിന്നിലും.

ഫാദർ വട്ടോളിയെ മുൻനിർത്തി സഭയുടെ സംവിധാനത്തെ ദുർബലപ്പെടുത്താൻ, അഥവാ ഫാദർ വട്ടോളി എങ്ങനെയാണോ സഭയുടെ സംവിധാനത്തെ ദുർബലപ്പെടുത്തുവാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക ഒറ്റപ്പെട്ട അല്മായ മുന്നേറ്റ തൊഴിലാളികളെ ഉപയോഗിച്ചത്, അത് ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതക്ക് കെണിയായി മാറിയിരിക്കുന്നു.

രാജിക്കത്തിന്റെ വരികൾക്കിടയിലൂടെ ഫാദർ വട്ടോളി കടത്തുവാൻ ശ്രമിച്ച സഭാവിരുദ്ധതയുടെ വിശദീകരിച്ച ലേഖനങ്ങൾ തുടരും.

'വട്ടോളി' ഒരു പ്രതീകമോ..... എറണാകുളം അങ്കമാലി അതിരൂപതയിലെ 'കുർബാനക്കളി'  സൂപ്പർ മെത്രാപ്പോലീത്തയുടെ അജണ്ട!✍️ ബിനു പഴയചിറ...
15/09/2025

'വട്ടോളി' ഒരു പ്രതീകമോ..... എറണാകുളം അങ്കമാലി അതിരൂപതയിലെ 'കുർബാനക്കളി' സൂപ്പർ മെത്രാപ്പോലീത്തയുടെ അജണ്ട!

✍️ ബിനു പഴയചിറ.

സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിൽ, അതിരൂപതാ മെത്രാപ്പോലീത്തയുടെ വികാരിയുടെ { എപ്പിസ്കോപ്പൽ വികാരി ജനറൽ } കാർമികത്വത്തിൽ 'കുർബാനക്കളി' തുടരും. അഥവാ എപ്പിസ്കോപ്പൽ വികാരി ജനറലായ സഭയിലെ സൂപ്പർ മെത്രാപ്പോലീത്തയുടെ അജണ്ട തന്നെയാണ് ഫാദർ വട്ടോളിയുടെ രാജി.

ഫാ :വട്ടോളിയുടെ രാജിക്കത്ത്, അഥവാ രാജിക്ക് കാരണമായി അദ്ദേഹം നീട്ടുന്ന വാദങ്ങൾ വായിച്ചു കഴിയുമ്പോൾ വ്യക്തിജീവിതത്തിൽ ചില ആദർശങ്ങൾ പുലർത്തുന്നുവെന്ന് പ്രഥമദൃഷ്ട്യ തോന്നാമെങ്കിലും, അദ്ദേഹത്തെ ആകമാനം വീക്ഷിക്കുമ്പോൾ
പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമെന്ന് സഭയിൽ അദ്ദേഹം നടത്തിയിട്ടുള്ള അഥവാ സഭയ്ക്കുള്ളിൽ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകൾ വീക്ഷിക്കുന്ന ചരിത്രാന്വേഷിക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. വളരെ പോസിറ്റീവായ ഒരു കാര്യം രാജിക്കത്തിൻറെ ഇതിവൃത്തം യഥാർത്ഥത്തിൽ സഭയുടെ സംവിധാനത്തെ തകർക്കുവാൻ എറണാകുളം കേന്ദ്രീകരിച്ച് നടത്തുന്ന സഭാവിരുദ്ധ പ്രവർത്തനങ്ങളുടെ, അഥവാ സൂനഹദോസ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വൈദികരെയും, അവരുടെ റാൻമൂളികളായ അല്മായ മുന്നേറ്റം തൊഴിലാളികളെയും വെട്ടിലാക്കുന്നതാണ്. സഭയിൽ സമാന്തരമായി നടത്തിയ സിനഡും,, അതിനെ തുടർന്ന് അവർ ആവശ്യപ്പെട്ടിട്ടുള്ളതായ സഭയുടെ കാനൻ നിയമത്തെ ലംഘിച്ചു കൊണ്ടുള്ള, അഥവാ കാനൻ നിയമത്തെ ലംഘിക്കുവാനുള്ള ആഹ്വാനം അരക്കിട്ടുറപ്പിക്കുന്നതാണ് വട്ടോളിയുടെ പ്രഖ്യാപനങ്ങൾ പലതും. പണത്തോടുള്ള ആർത്തിക്കാരാണ് വൈദികരെന്നു (മെത്രാന്മാർ) പറയാതെ പറയുകയാണ് തന്റെ രാജിക്ക് കാരണമായ ലേഖനത്തിലുടനീളം.എല്ലാ അർത്ഥത്തിലും എറണാകുളത്തെ സൂനഹദോസ് വിരുദ്ധതയുടെ ഗ്രാഫ് കുത്തനെ തലകുത്തി വീഴ്ത്തിയിരിക്കുന്നതാണ് ഫാദർ വട്ടോളിയുടെ കത്തിന്റെ ഉള്ളടക്കം. അതുകൊണ്ടുതന്നെയാണ് എറണാകുളത്തെ സൂനഹദോസ് വിരുദ്ധ വൈദികരുടെ പക്ഷം ഫാദർ വട്ടോളിക്കൊപ്പം നിൽക്കാത്തതും, സഭയുടെ സ്വത്വത്തെ അട്ടിമറിക്കുവാൻ ഇതേ വൈദികർ ഉപയോഗിച്ച അല്മായ മുന്നേറ്റ തൊഴിലാളികൾ വർദ്ധിത ആവേശത്തോടുകൂടി വട്ടോളിക്കു പ്രോത്സാഹനം കൊടുക്കുന്നതും.

👉👉. ഫാദർ വട്ടോളി എറണാകുളത്തെ സൂനഹദോസ് വിരുദ്ധതയുടെ പ്രതീകമോ?

ഫാദർ വട്ടോളിയുടെ രാജിക്കത്തു വിശദമായ രൂപത്തിൽ വായിക്കുമ്പോൾ 28 വർഷത്തോടടുക്കുന്ന പൗരോഹിത്യ ജീവിതത്തിൽ, അദ്ദേഹം സഭയുടെ പൊതുധാരയെ നശിപ്പിച്ചതിന്റെ നേർക്കാഴ്ച എല്ലാ അർത്ഥത്തിലും വായിച്ചെടുക്കാൻ പറ്റും. അദ്ദേഹം മുന്നോട്ടുവച്ച 18 കാര്യങ്ങൾക്കും വിവിധ ലേഖനങ്ങളിലൂടെ മറുപടി പറയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ലേഖനത്തിൽ വട്ടോളി എന്തുകൊണ്ട് രാജിവെച്ചു തുടക്കക്കാരനാകുന്നുവെന്ന് പറയുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

✨✨. സീറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയ്ക്കു വേണ്ടി പൗരോഹിത്യമേറ്റ ഫാ :അഗസ്റ്റിൻ വട്ടോളി , സഭയിലെ സാധാരണ ഒരു കുടുംബത്തിൽ പിറന്നതുകൊണ്ടുതന്നെ , അഥവാ എങ്ങനെയൊക്കെയോ ബാല്യത്തിൽ ഏറ്റ മുറിവുകൾ കാരണം ഒരു വിപ്ലവകാരിയായി മാറ്റപ്പെട്ട സാഹചര്യത്തിലാണ് പൗരോഹിത്യ ശുശ്രൂഷയ്ക്കായി 'വിളി' സ്വീകരിച്ചു പോയതെന്നത് അദ്ദേഹത്തിന്റെ ചരിത്രമന്വേഷിക്കുന്നവർക്ക് വളരെ പെട്ടെന്ന് മനസ്സിലാകും. അതുകൊണ്ടുതന്നെ തന്റെ ബാല്യ കൗമാര ജീവിതങ്ങളിലെ മുറിവുകൾക്ക് കാരണക്കാരായവർക്കെതിരെയുള്ള നിഷേധാത്മക സമീപനം സ്വീകരിച്ചിരുന്ന അഗസ്റ്റിൻ സെമിനാരി ജീവിതകാലത്തിലുടനീളം വിപ്ലവകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുവെന്നാണ് സതീർത്ഥ്യരിലൂടെ മനസ്സിലാക്കിയിട്ടുള്ളത്.

പുരോഹിതവേഷത്തിനു കിട്ടുന്ന, അതും കത്തോലിക്കാസഭയിലെ ഒരു പുരോഹിത വേഷത്തിന് കിട്ടുന്ന സംരക്ഷണത്തിലൂടെ രാജ്യവിരുദ്ധ ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടിയ ഫാദർ വട്ടോളിയുടെ പ്രവർത്തനങ്ങൾ മുഴുവൻ, വൈദികജീവിതാവസ്ഥയിലേക്കുള്ള പ്രവേശനത്തിനുശേഷം ദുരൂഹമായിരുന്നു. അദ്ദേഹത്തിന്റെ ദുരൂഹമായ പ്രവർത്തനങ്ങളെ സംബന്ധിച്ച് വളരെ വിശദമായി പല ലേഖനങ്ങളിലൂടെ ഞാൻ പറഞ്ഞിട്ടുള്ളത് കൊണ്ട് ഒറ്റവാക്കിൽ പറയാം, കേരള സംസ്ഥാനത്ത് നടത്തിയിട്ടുള്ള എല്ലാ കലാപങ്ങളിലെയും ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യത്തിന്റെ ഇടനിലക്കാരനായിരുന്നു ഫാദർ വട്ടോളി എന്നത് സർക്കാരിന്റെ വിവിധ രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗോള സഭയിലെ രണ്ടാമത്തെ വലിയ സഭയായ സീറോ മലബാർ സഭയുടെ സ്വത്വത്തെ തകർക്കുവാനുള്ള അന്താരാഷ്ട്ര ഗൂഢശക്തികളുടെ ഏജന്റുമായിരുന്നു സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വൈദികൻ കൂടിയായിരുന്ന ഫാദർ വട്ടോളിയെന്നത് ചരിത്രമാണ്.

മാത്രമല്ല ആഗോള കത്തോലിക്കാസഭയുടെ പൂജ്യമായ പൗരോഹിത്യത്തെയും, സന്യാസത്തെയും തകർക്കുവാനുള്ള അന്താരാഷ്ട്ര ഏജന്റ്മാണ് ഫാദർ വട്ടോളി.

✨✨. എറണാകുളം അങ്കമാലി അതിരൂപതയുടെ കൂരിയായിൽ തീരേണ്ട ഒരു പ്രശ്നത്തെ, അഥവാ തുണ്ട് ഭൂമി കച്ചവടത്തെ ആഗോള കത്തോലിക്ക സഭയിലെ രണ്ടാമത്തെ പ്രബലസഭയായ സീറോ മലബാർ സഭയിലാകെ സാമ്പത്തിക അരാജകത്വം ആണെന്ന് വരുത്തി സഭയുടെ മേജർ ആർച്ച് ബിഷപ്പിനെ തന്നെ തകർക്കുവാൻ നടത്തിയ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുകയും, അതിന്റെ ഭാഗമായി പരസ്യമായി മാധ്യമങ്ങളുടെ മുന്നിലേക്ക് ആദ്യമെത്തി എറണാകുളം അങ്കമാലി അതിരൂപതയെ പ്രതിസന്ധിയിലാക്കിയത് ഫാദർ വട്ടോളിയായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. പിന്നീട് ഫാദർ വട്ടോളിയുടെ നേതൃത്വത്തിൽ സീറോ മലബാർ സഭയുടെ സ്വത്വത്തെ തകർക്കുവാൻ ഒരു കൂട്ടം ആളുകളെ കൂട്ടത്തിൽ നിർത്തുകയും അല്മായ മുന്നേറ്റ തൊഴിലാളികളായി പിന്നീട് രൂപാന്തരം പ്രാപിച്ചതുമാണ് ചരിത്രം. ഫാദർ വട്ടോളിയുടെ ഗൂഢാലോചനയുടെ ആദ്യത്തെ ഇരയായി മാറിയതും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഒറ്റക്കെട്ടാണെന്നതാണ് ആത്മാർത്ഥതയോടെ വിലയിരുത്തേണ്ടത്.

അദ്ദേഹത്തിന്റെ രാജിക്കത്തിൽ എറണാകുളം അങ്കമാലിയ തിരൂപതയിലെ വൈദിക കൂട്ടായ്മയെ ആവോളം പ്രശംസിക്കുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരെ പ്രതിസന്ധിയിലാക്കുന്നതാണ് രാജിക്കത്തെന്നത് അവിടെ വിവേകമുള്ള വൈദികർക്ക് വായിച്ചെടുക്കാൻ പറ്റുന്നതാണ്.

✨✨. ഭാരതത്തിന്റെ വടക്കേയറ്റത്തുള്ള ലത്തീൻ സഭയുടെ ജലന്തർ രൂപതയുടെ മെത്രാനായിരുന്ന ബിഷപ്പ് ഫ്രാങ്കോക്കെതിരെ അവിടുത്തെ ഒരു കന്യാസ്ത്രീ, കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയെ തുടർന്ന്, ഇങ്ങ് കേരളത്തിൽ എറണാകുളം ജില്ലയിലെ മറൈൻഡ്രൈവ് സമരവേദിയാക്കി സഭയുടെ പൗരോഹിത്യത്തെയും സന്യാസത്തെയും അവഹേളിക്കുവാൻ ഈ രാജ്യത്തെ സാമൂഹ്യവിരുദ്ധതയെ മുഴുവൻ കൂട്ടി സമരം നടത്തിയതിന്റെ ബുദ്ധി കേന്ദ്രവും ഫാദർ വട്ടോളിയായിരുന്നു.

ഒരു വ്യാവസായിക നഗരമെന്ന നിലക്ക് കൊച്ചി നഗരത്തിന് കിട്ടുന്ന പ്രസക്തിയെ മുൻനിർത്തി, അഥവാ മാധ്യമ ശ്രദ്ധയെ വളരെ ആസൂത്രിതമായി ഉപയോഗിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തിൽ സഭയുടെ പൗരോഹിത്യത്തെയും സന്യാസത്തെയും അവഹേളിക്കുവാൻ സാമൂഹ്യവിരുദ്ധരുമായി കൂട്ടുചേർന്ന് സഭയുടെ സ്വത്വത്തെ തകർക്കുവാൻ നേതൃത്വം നൽകിയ ഫാദർ വട്ടോളിയുടെ രാജിക്കത്തിന്റെ വരികൾക്കിടയിലൂടെയുള്ള വായന അദ്ദേഹം ആവർത്തിച്ചു പറയുന്ന എറണാകുളം അങ്കമാലി രൂപതയിലെ വൈദികർക്കെതിരെയുള്ള - എറണാകുളം അങ്കമാലിയിലെ വൈദികർ കത്തോലിക്കാ സഭയുടെ സ്വത്വത്തോട് ചേർന്ന് നിൽക്കുന്നിടത്തോളം കാലം - യുദ്ധപ്രഖ്യാപനം തന്നെയാണ്.

ഉപസംഹാരം.

ഫാദർ വട്ടോളിയുടെ രാജിയെ മുൻനിർത്തിയുള്ള എന്റെ ലേഖന പരമ്പരയുടെ ആദ്യ എപ്പിസോഡ് ഇവിടെ പൂർണമാവുകയാണ്. അദ്ദേഹം ഉയർത്തിയിട്ടുള്ള 18 കാര്യങ്ങൾക്കും വരും ദിവസങ്ങളിൽ ഓരോന്നായി മറുപടി പറയുന്നതാണ്.

സീറോ മലബാർ സഭയുടെ സ്വത്വത്തെ തകർക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഒരു ഘട്ടത്തിൽ മാറിക്കഴിഞ്ഞിരിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ ഇപ്പോഴത്തെ എപ്പിസ്കോപ്പൽ വികാരി ജനറലായ മാർ പാമ്പ്ലാനിയുടെ സെമിനാരിയിലെ സഹപാഠിയായ ഫാദർ വട്ടോളിയുടെ രാജി ഒരു പ്രതീകം മാത്രമാണ്. വരുംദിവസങ്ങളിൽ, അഥവാ വരും നാളുകളിൽ സീറോ മലബാർ സഭയെയും, ആഗോള കത്തോലിക്കാ സഭയെയും തകർക്കാനുള്ള, അഥവാ സഭയുടെ 'കാനോൻ' നിയമത്തെ ദുർബലപ്പെടുത്താനുള്ള അന്താരാഷ്ട്ര ശക്തികളുടെ ഏജന്റാണ് ഫാദർ വട്ടോളി.

സീറോ മലബാർ സഭയ്ക്കുള്ളിൽ സഭയുടെ നിയമ സംവിധാനത്തെ തകർക്കുന്ന ആളാണ് സഭയുടെ സൂപ്പർ മെത്രാപ്പോലീത്ത ചമയുന്ന മാർ പാമ്പ്ലാനിയെന്നും എറണാകുളം അങ്കമാലി അതിരൂപതയ്ക്കുള്ളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളിലൂടെ ഇതിനോടകം തന്നെ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. സഭയുടെ കോടതിവിധികളെയും ട്രിബൂണൽ വിധികളെയും തൃണവൽക്കരിച്ചു മുന്നോട്ട് പോകുന്ന മാർ പാമ്പ്ലാനിയുടെ സഹപാഠിയായ ഫാ: വട്ടോളി തന്റെ സഹപാഠിയാണ് പാമ്പ്ലാനി പിതാവെന്ന് ആവർത്തിച്ചു പറയുമ്പോൾ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമല്ല, തങ്ങൾ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് 'ഈ രാജി നാടകവുമെന്ന്' പറയാതെ പറയുകയാണ് ഫാദർ വട്ടോളി.

കുറിപ്പ്.

സീറോ മലബാർ സഭയുടെ സ്വത്വത്തെ തകർക്കുവാൻ എറണാകുളം കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള കഴിഞ്ഞകാലത്തെ പ്രവർത്തനങ്ങളും ഫാദർ വട്ടോളിയുടെ രാജിക്കത്തും വിലയിരുത്തിക്കൊണ്ടുള്ള ലേഖനങ്ങൾ തുടരും..

Address

Ernakulam
CHANDRANAGAR

Telephone

+919496951429

Website

Alerts

Be the first to know and let us send you an email when Binu Chacko Pazhayachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Binu Chacko Pazhayachira:

Share