ഹരിതം കുറുകത്താണി

ഹരിതം കുറുകത്താണി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഹരിതം കുറുകത്താണി, Political organisation, KERALA, Kollam.

ഹരിത പതാകയേന്തിയ പോരാളികളുടെ സംഗമഭൂമി! കുറകത്താണിയിലേ മുസ്‌ലിം ലീഗ് - യു.ഡി.എഫ് പ്രവർത്തകർക്കും അനുഭാവികൾക്കുമായി ഒരു ഡിജിറ്റൽ ഇടം. സത്യസന്ധമായ വാർത്തകൾക്കും പാർട്ടി വിശേഷങ്ങൾക്കുമായി ഈ പേജ് പിന്തുടരുക.

യു.ഡി.എഫിനൊപ്പം മുന്നോട്ട്!

29/05/2026

“Never underestimate the common sense of the people of Kerala!”🔥🔥

ജനങ്ങളുടെ ക്ഷമയെയും വിവേകത്തെയും വിലകുറച്ചു കാണുന്ന സി.പി.എം നേതാക്കന്മാർക്കുള്ള കൃത്യമായ താക്കീതാണിത്. അഹങ്കാരത്തിനും ജനവിരുദ്ധതയ്ക്കും കേരളത്തിലെ ജനങ്ങൾ നൽകിയ മറുപടി ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ കൊള്ളാം.

വി.ഡി. സതീശന്റെ വാക്കുകളിൽ കനലുണ്ട്!

ഈ പെരുന്നാൾ കാലത്ത് ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന "ആനുകൂല്യങ്ങൾ നൽകാത്ത പെരുന്നാൾ" എന്ന വാർത്ത തികച്ചും വ്യാജമാണ്. ക...
28/05/2026

ഈ പെരുന്നാൾ കാലത്ത് ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന "ആനുകൂല്യങ്ങൾ നൽകാത്ത പെരുന്നാൾ" എന്ന വാർത്ത തികച്ചും വ്യാജമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നമ്മുടെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും, ഒപ്പം വിഷു-പെരുന്നാൾ പ്രമാണിച്ചുള്ള ക്ഷേമ പെൻഷൻ കുടിശ്ശികയും ജനങ്ങളുടെ കൈകളിൽ കൃത്യമായി എത്തിച്ചിട്ടുണ്ട്. ഇതുകൂടാതെ അർഹമായ ബോണസും ഉത്സവകാല അലവൻസും വിതരണം ചെയ്യുകയും, സപ്ലൈകോ ചന്തകൾ വഴി സബ്‌സിഡി സാധനങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് യഥാർത്ഥ വസ്തുത.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി നാടിന്റെ സന്തോഷം കെടുത്താൻ സഖാക്കൾ മെനയുന്ന ഇത്തരം നുണക്കഥകളെ വിശ്വസിക്കരുത്. കള്ളങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നിൽ വസ്തുതകൾ കൃത്യമായി വിളിച്ചുപറഞ്ഞ് തന്നേ മുന്നോട്ട്‌ പോകാം...👍🏻


ചരിത്രം ഇങ്ങനെ മാറിമറിയുകയാണ് സുഹൃത്തുക്കളെ! പണ്ട് കറുത്ത കൊടി കാണിച്ച പിള്ളേരെ മുഖ്യമന്ത്രിയുടെ കമാൻഡോകൾ വളഞ്ഞിട്ട് തല്...
28/05/2026

ചരിത്രം ഇങ്ങനെ മാറിമറിയുകയാണ് സുഹൃത്തുക്കളെ! പണ്ട് കറുത്ത കൊടി കാണിച്ച പിള്ളേരെ മുഖ്യമന്ത്രിയുടെ കമാൻഡോകൾ വളഞ്ഞിട്ട് തല്ലിയപ്പോൾ അതിനെ "രക്ഷാപ്രവർത്തനം" എന്ന് വിളിച്ച് ന്യായീകരിച്ചു. ഇന്നിതാ ഇ ഡി-ക്കാരെ തല്ലിയ ഓവർടൈം ന്യായീകരണവുമായി എം. സ്വരാജ് ഇറങ്ങിയിരിക്കുന്നു; അക്രമമല്ലത്രേ, "നെറികേടിനെതിരെയുള്ള ജനസഞ്ചയത്തിന്റെ പ്രതികരണം" എന്ന്!

അക്രമത്തിന് ഇങ്ങനെ പുതിയ പുതിയ പേരിടുന്ന സ്വരാജ്‌ സാറേ... ഒരു ചെറിയ സംശയം! റെയ്ഡ് കഴിഞ്ഞ് 12 മണിക്കൂർ കഴിഞ്ഞിട്ടും നമ്മുടെ പഴയ ക്യാപ്റ്റന്റെ വായിൽ നിന്ന് 'മോദി' എന്നൊരു വാക്ക് പോലും പുറത്തേക്ക് വരാത്തത് എന്താണ്? 🤫
താഴേക്കിടയിലുള്ള അണികളെക്കൊണ്ട് ഇ ഡി-ക്കാരെ തല്ലിച്ച് 'ജനകീയ പ്രതികരണം' എന്ന് ക്യാപ്സൂൾ ഇറക്കാം, പക്ഷേ മുകളിൽ ഇരിക്കുന്നവർക്ക് 'മോദി' എന്ന് കേട്ടാൽ മിണ്ടാട്ടമില്ല! കൊള്ളാം നിങ്ങളുടെ ഈ ഇരട്ടത്താപ്പ് വിപ്ലവം! 😉

28/05/2026

മരണത്തിന്റെ നിഴലിൽ നിന്ന്, വിറയ്ക്കുന്ന കൈകളോടെ ആ ഉമ്മ മകനെ നെഞ്ചോട് ചേർക്കുമ്പോൾ തോറ്റത് മരണവിധി മാത്രമാണ്... വർഷങ്ങളായുള്ള ആ ഉമ്മയുടെ നെഞ്ചുരുക്കത്തിന് പടച്ചവൻ നൽകിയ മറുപടി! കോടികൾ കൊണ്ട് നമ്മൾ കാത്തത് ഒരു ജീവനല്ല, ഒരു ഉമ്മയുടെ ശ്വാസമാണ്. മനുഷ്യത്വം ജയിച്ച ഈ ദിവസത്തേക്കാൾ വലിയൊരു പെരുന്നാൾ ഇനി മലയാളികൾക്കില്ല! 🩹😭 🌙

27/05/2026

കേന്ദ്ര ഏജൻസി വീട് വളഞ്ഞ് റെയ്ഡ് നടത്തിയിട്ടും മോദിയുടെ പേര് ഉച്ചരിക്കാൻ ഭയന്ന്, ഒടുവിൽ "രാഹുൽ ഗാന്ധിക്ക് സന്തോഷമായില്ലേ" എന്ന് ചോദിക്കുന്ന പിണറായിയുടേ ഈ നിസ്സഹായാവസ്ഥ കാണുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല 😔

ഇഡി എന്ന് പറയുന്നത് മോദിയുടെ കളിപ്പാവയാണെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും മോദിയെ പേടിച്ച് വിറച്ച് കോൺഗ്രസിനെതിരെ തിരിയുന്ന ഈ രാഷ്ട്രീയം വെറും ഭീരുത്വമാണ്!

27/05/2026

അക്രമം നടത്തി പാർട്ടി ഓഫീസിൽ ഒളിച്ചിരുന്നാൽ നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട;
ഇത് കേരള പോലീസ്!" 🔥

കെ.എം ഷാജിയുടെ വീട്ടിൽ ED വന്നപ്പോൾ 'ചായയും കുടിച്ച്, ഉമ്മറത്ത് കൂളായി നിന്ന' ഈ പഴയ ചിത്രം ഓർമ്മയുണ്ടോ സഖാക്കളേ? അന്ന് ഫ...
27/05/2026

കെ.എം ഷാജിയുടെ വീട്ടിൽ ED വന്നപ്പോൾ 'ചായയും കുടിച്ച്, ഉമ്മറത്ത് കൂളായി നിന്ന' ഈ പഴയ ചിത്രം ഓർമ്മയുണ്ടോ സഖാക്കളേ? അന്ന് ഫേസ്ബുക്കിലും ക്യാപ്‌സൂൾ ഗ്രൂപ്പുകളിലും കിടന്ന് നിങ്ങൾ ഒരുപാട് ചിരിച്ചതും ട്രോളിയതുമാണ്. 😉

ഇന്ന് കാലം കാത്തുവെച്ച കാവ്യനീതി പോലെ റെയ്ഡ് നിങ്ങളുടെ സ്വന്തം പഴയ 'ക്യാപ്റ്റന്റെ' വീട്ടിലെത്തിയപ്പോൾ... ദേ കിടക്കുന്നു സഖാക്കൾ കൂട്ടത്തോടെ ഇരുന്ന് മെഴുകുന്നു, നിലവിളിക്കുന്നു!

അടിയന്തിരമായി ഒരു കാര്യം ചോദിക്കാൻ തോന്നുവാ... അന്ന് ഷാജി സാഹിബ് കാണിച്ച ആ 'ഗെറ്റപ്പിന്റെയും' കൂൾ ലുക്കിന്റെയും പകുതിയെങ്കിലും ഇപ്പൊ ഒന്നു പുറത്തെടുക്കാൻ പറ്റുമോ? അതോ പവർ പോയപ്പോൾ ആ 'ഇരട്ടച്ചങ്കും' കൂടെ പണയം വെച്ചോ? 🤭

അധികാരക്കസേരയും പോയി, ഒടുവിൽ EDയും വന്നു... ഇനിയിപ്പോ സഖാക്കൾക്ക് വട്ടത്തിലിരുന്ന് കരയാൻ ഒരു 'കട്ടൻ ചായ' ആരെങ്കിലും എടുത്തു കൊടുക്കുമോ ആവോ! 🛑🏃‍♂️💨

24/05/2026

ആഘോഷപ്പൂരത്തിന് തിരികൊളുത്താൻ പൂന്തോട്ടംപടി ഒരുങ്ങിക്കഴിഞ്ഞു! 💥🚗🎵

കോഴിക്കോടിന്റെ MLA ബ്രോ ആയി തെരഞ്ഞെടുത്ത നമ്മുടെ സ്വന്തം നാട്ടുകാരൻ...!
നമ്മുടെ പ്രിയങ്കരനായ അഡ്വ. വി.കെ. ഫൈസൽ ബാബുവിന് ജന്മനാട് നൽകുന്ന സ്നേഹാദരം!
ഈ വരുന്ന മേയ് 28 വ്യാഴാഴ്ച പെരുന്നാൾ സുദിനത്തിൽ വൈകുന്നേരം 6:30 നു പൂന്തോട്ടപ്പടിയിൽ വെച്ച്. ആവേശം വാനോളമുയർത്തുന്ന റോഡ് ഷോ, ആകാശപ്പൂരം തീർക്കുന്ന കരിമരുന്ന് പ്രയോഗം, മനസ്സ് നിറയ്ക്കുന്ന ഇശൽ രാവ്, ഒപ്പം പ്രിയ ഗായിക ഫാസില ബാനുവും ടീമും നയിക്കുന്ന മെഗാ ഗാനമേളയും അരങ്ങേറുന്നു. ✨

ജനപ്രിയ പരിപാടികളാൽ സമൃദ്ധമായ ഈ സുവർണ്ണ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ എല്ലാവരെയും കുടുംബസമേതം സ്നേഹത്തോടെ ക്ഷണിക്കുന്നു. 🤝❤️



Iuml Klarimoochikkal
Sadik Sha. Vk
UDF Keralam
Sadath Ali
Ishaqe Attupurath

20/05/2026

കെ.കെ. രാഗേഷിന്റെ വാക്കുകൾ കേരളത്തിലെ മതേതര ബോധത്തെയും മുസ്ലിം സമുദായത്തെയും പച്ചയായി അധിക്ഷേപിക്കുന്നതാണ്. "മതം നോക്കിയും പള്ളി നോക്കിയും മാത്രമേ വോട്ട് ചെയ്യാവൂ എന്ന് മുസ്ലിം ലീഗ് ആഹ്വാനം ചെയ്തു" എന്ന രാഗേഷിന്റെ പ്രസ്താവന പച്ചക്കള്ളവും രാഷ്ട്രീയ പാപ്പരത്തവുമാണ്.

തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽ വിറളിപൂണ്ട് വിശ്വാസികളെയും ആരാധനാലയങ്ങളെയും അനാവശ്യമായി രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് വിദ്വേഷം പടർത്താനാണ് ഇവർ ശ്രമിക്കുന്നത്. മതേതര കേരളത്തിലെ ജനങ്ങൾ വിവേകത്തോടെ വോട്ട് ചെയ്തതിനെ 'ന്യൂനപക്ഷ വർഗ്ഗീയത' എന്ന് മുദ്രകുത്തുന്ന രാഗേഷ്, പരാജയഭീതിയിൽ വകതിരിവ് നഷ്ടപ്പെട്ടവനെപ്പോലെയാണ് സംസാരിക്കുന്നത്. മുസ്ലിം ലീഗിനെയും യുഡിഎഫിനെയും വർഗ്ഗീയമായി ചിത്രീകരിച്ച് രക്ഷപ്പെടാമെന്ന് സി.പി.എം കരുതേണ്ട.

കഴിഞ്ഞ തിരഞ്ഞെടുപ്പോടെ സി.പി.എമ്മിന്റെ രാഷ്ട്രീയ ധാർഷ്ട്യത്തെ കേരളത്തിലെ ജനങ്ങളും യുഡിഎഫ് പ്രവർത്തകരും ചേർന്ന് ശവപ്പെട്ടിയിൽ അടക്കിക്കഴിഞ്ഞു. ഇനിയും ഇത്തരം വർഗ്ഗീയ നുണപ്രചാരണങ്ങളുമായി കെ.കെ. രാഗേഷ് ഇറങ്ങിപ്പുറപ്പെടുകയാണെങ്കിൽ, ആ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കാനും മുസ്ലിം ലീഗും യുഡിഎഫ് പ്രവർത്തകരും തയ്യാറാണെന്ന് ഓർമ്മിപ്പിക്കുന്നു. വർഗ്ഗീയത പറഞ്ഞ് രക്ഷപ്പെടാൻ നോക്കേണ്ട, ഇത് കേരളമാണ്!

Address

KERALA
Kollam
691533

Website

Alerts

Be the first to know and let us send you an email when ഹരിതം കുറുകത്താണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share