ABVP Government Law College,Ernakulam

  • Home
  • ABVP Government Law College,Ernakulam

ABVP Government Law College,Ernakulam The official page of Akhil Bharatiya Vidyarthi Parishad
Govt. Law College,Ernakulam

President
V.T.S Be a Part of Worlds Largest Students Organisation.

ABVP - Akhil Bharatiya Vidyarthi Parishad
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
::: KNOWLEDGE :::
::: CHARACTER :::
::: UNITY :::
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■

Akhil Bharatiya Vidyarthi Parishad is an all India student Organization, working in the field of education with a wider perspective of National Reconstruction. ABVP works with a faith in the collective existen

ce of the educational community, a firm belief in constructive work and a nationalist approach which stays above partisan politics.

23/01/2022
ജനുവരി 19സ്വർഗീയ ശ്യാമപ്രസാദ് ബലിദാന ദിനം..കണ്ണൂർ കാക്കയങ്ങാട് ITI വിദ്യാർത്ഥിയായിരുന്ന ശ്യാമപ്രസാദിനെ, ക്ലാസ് കഴിഞ്ഞു ബ...
19/01/2022

ജനുവരി 19
സ്വർഗീയ ശ്യാമപ്രസാദ് ബലിദാന ദിനം..

കണ്ണൂർ കാക്കയങ്ങാട് ITI വിദ്യാർത്ഥിയായിരുന്ന ശ്യാമപ്രസാദിനെ, ക്ലാസ് കഴിഞ്ഞു ബൈക്കിൽ തിരിച്ചു വരുന്ന സമയത്താണ് റോഡിൽ ഇടിച്ചിട്ട് SDPI തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്..
ബലിദാനികൾ അമരന്മാരാണ്, ഒരു ശ്യാമപ്രസാദിലൂടെ ഒരായിരം പേർ ഉയർത്തെഴുന്നേൽക്കും.. കൊലയാളികൾക്ക് ഭൗതികമായി മാത്രമേ ഒരാളെ ഇല്ലാതാക്കാനാവൂ...
ശ്യാമപ്രസാദ് ഇന്നും ജീവിക്കുന്നു ഒരായിരം കർമ്മധീരരായ പ്രവർത്തകരിലൂടെ..

വീര ബലിദാനിയുടെ ഓർമകൾക്കു മുന്നിൽ ഒരായിരം പ്രണാമങ്ങൾ...

21/11/2021
ദീപാവലി ആശംസകൾ..
04/11/2021

ദീപാവലി ആശംസകൾ..

സ്വതന്ത്ര ഭാരതത്തെ ഒന്നാക്കി തീർത്ത ഉരുക്ക് മനുഷ്യൻ...ഒക്ടോബർ 31സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം.
31/10/2021

സ്വതന്ത്ര ഭാരതത്തെ ഒന്നാക്കി
തീർത്ത ഉരുക്ക് മനുഷ്യൻ...
ഒക്ടോബർ 31
സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം.

VISHU PHOTO CONTEST->സമ്മാനം 500 രൂപ   ->നിങ്ങളുടെയോ നിങ്ങളുടെ ഫാമിലിയുടെയോ വിഷു ആഘോഷവുമായി ബന്ധപ്പെട്ട ഫോട്ടോ 14-04-21 ...
13/04/2021

VISHU PHOTO CONTEST

->സമ്മാനം 500 രൂപ

->നിങ്ങളുടെയോ നിങ്ങളുടെ ഫാമിലിയുടെയോ വിഷു ആഘോഷവുമായി ബന്ധപ്പെട്ട ഫോട്ടോ 14-04-21 വൈകിട്ട് 9 മണിക്ക് മുൻപാകെ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചു തരിക 7510782997

->മത്സരത്തിന് ലഭിക്കുന്ന ഫോട്ടോകൾ abvp_law college_ernakulam എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്നതാണ് ഏറ്റവും കൂടുതൽ like ലഭിക്കുന്ന ഫോട്ടോയാണ് സമ്മാനത്തിന് അർഹത നേടുന്നത്.

->വിജയിയെ 17-04-21ന് 6 മണിക്ക് പ്രഖ്യാപിക്കുന്നതാണ്

NB:- 14/4/2021 , 9 pm നു ശേഷം അയക്കുന്ന ഫോട്ടോകൾ സ്വീകരിക്കുന്നതല്ല

ഏവർക്കും വിഷു ആശംസകൾ

ABVP GOVERNMENT LAW COLLEGE ERNAKULAM UNIT

മഹാശിവരാത്രി ആശംസകൾ...
11/03/2021

മഹാശിവരാത്രി ആശംസകൾ...

റിപ്പബ്ലിക്ക് ദിനാശംസകൾ...
26/01/2021

റിപ്പബ്ലിക്ക് ദിനാശംസകൾ...

 ജനുവരി 23"എനിക്ക് രക്തം  തരു ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം"ഐതിഹാസികമായ ഭാരത സ്വാതന്ത്ര സമരത്തിലെ വീര നായകന്റെ 125 ആം ...
23/01/2021



ജനുവരി 23

"എനിക്ക് രക്തം തരു ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം"

ഐതിഹാസികമായ ഭാരത സ്വാതന്ത്ര സമരത്തിലെ വീര നായകന്റെ
125 ആം ജന്മദിനം

#നേതാജി_ജയന്തി

ജനുവരി 19സ്വർഗ്ഗീയ ശ്യാമപ്രസാദ് ബലിദാന ദിനം.
19/01/2021

ജനുവരി 19
സ്വർഗ്ഗീയ ശ്യാമപ്രസാദ്
ബലിദാന ദിനം.

ജനുവരി 12 ദേശീയ യുവജന ദിനം.ആലസ്യത്തിലാണ്ടിരുന്ന ഭാരത യുവതയെ  ''ഉണരൂ എഴുന്നേൽക്കൂ ലക്ഷ്യപ്രാപ്തി വരെ മുന്നേറൂ" എന്ന സിംഹഗ...
12/01/2021

ജനുവരി 12
ദേശീയ യുവജന ദിനം.

ആലസ്യത്തിലാണ്ടിരുന്ന ഭാരത യുവതയെ ''ഉണരൂ എഴുന്നേൽക്കൂ ലക്ഷ്യപ്രാപ്തി വരെ മുന്നേറൂ" എന്ന സിംഹഗർജ്ജന സമാനമായ വാക്കുകളിലൂടെ കർമ്മനിരതനാക്കിയ വിശ്വവിജയി സ്വാമി വിവേകാനന്ദൻ്റെ 158-ാം ജയന്തി ദിനം.


നവംബർ 19 റാണി ലക്ഷ്മിഭായ് ജന്മദിനം.
19/11/2020

നവംബർ 19 റാണി ലക്ഷ്മിഭായ് ജന്മദിനം.

കേരളപ്പിറവി ആശംസകൾ....
01/11/2020

കേരളപ്പിറവി ആശംസകൾ....

സ്വതന്ത്ര ഭാരതത്തെ ഒന്നാക്കി തീർത്ത ഉരുക്ക് മനുഷ്യൻ...ഒക്ടോബർ 31സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം.
31/10/2020

സ്വതന്ത്ര ഭാരതത്തെ ഒന്നാക്കി
തീർത്ത ഉരുക്ക് മനുഷ്യൻ...
ഒക്ടോബർ 31
സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം.


വിജയദശമി ആശംസകൾ.
26/10/2020

വിജയദശമി ആശംസകൾ.

ഒക്ടോബർ 21 സ്വഃ ബിംബി ബലിദാന ദിനംമാർക്സിസ്റ്റ് കലാപരാഷ്ട്രീയം നിരപരാധിയായ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി കവർന്നെടുത്ത ദിവ...
21/10/2020

ഒക്ടോബർ 21
സ്വഃ ബിംബി ബലിദാന ദിനം

മാർക്സിസ്റ്റ് കലാപരാഷ്ട്രീയം നിരപരാധിയായ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി കവർന്നെടുത്ത ദിവസം. കോട്ടയം പുതുപ്പള്ളി ഐഎച്ച്ആർഡി കോളേജിലെ എബിവിപി പ്രവർത്തകനായ ബിംബി, ചങ്ങനാശ്ശേരിയിൽ വച്ചാണ് മാർക്സിസ്റ്റ് ഗുണ്ടകളുടെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. പുതുപ്പള്ളിയിലെ കോളേജിൽ പഠിച്ചിരുന്ന ബിംബി ആക്രമിക്കപ്പെട്ടത് ചങ്ങനാശേരിയിൽ വച്ച്, അതായത് എബിവിപി പ്രവർത്തകൻ ആയതു കൊണ്ട് പൊതുവഴിയിൽ കൂടി നടക്കാൻ പോലുമാകില്ലെന്ന, ഇടതുപക്ഷമെന്ന ഇരുട്ടുപക്ഷത്തിന്റെ കിരാതനിയമം.

കാലം മുന്നോട്ട് പോയി.
ബിംബി ഇന്നും ജീവിയ്ക്കുന്നു, ആയിരക്കണക്കിന് പ്രവർത്തകരിലൂടെ. പ്രസ്ഥാനം പടർന്നു പന്തലിച്ചു,
നൂറു കണക്കിന് കലാലയങ്ങളിലേക്ക്.
കൂടുതൽ കരുത്തോടെ മുന്നോട്ടുതന്നെ...

ഒക്ടോബർ 15എപിജെ ജന്മദിനംഅന്താരാഷ്ട്ര വിദ്യാർത്ഥി ദിനം
15/10/2020

ഒക്ടോബർ 15
എപിജെ ജന്മദിനം
അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം

We have proud to say indian military rank 4th in the world.Happy 88th indian air force dayTouch the sky with glory and h...
08/10/2020

We have proud to say indian military rank 4th in the world.
Happy 88th indian air force day
Touch the sky with glory and happy landing always 🔥

"ജയ്‌ ജവാൻ ജയ്‌ കിസാൻ" എന്ന അനശ്വര മുദ്രാവാക്യം ഭാരതത്തിന് സമ്മാനിച്ച ദീർഘദർശിയായ മുൻപ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിജി....
02/10/2020

"ജയ്‌ ജവാൻ ജയ്‌ കിസാൻ"
എന്ന അനശ്വര മുദ്രാവാക്യം ഭാരതത്തിന് സമ്മാനിച്ച ദീർഘദർശിയായ മുൻ
പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിജി.
ഇന്ന് അദ്ദേഹത്തിന്റെ ജന്മവാർഷികദിനമാണ്.
അനശ്വര സമൃതികൾക്ക് മുന്നിൽ പ്രണാമം.

നവോത്ഥാന കേരളത്തിനുവഴിവിളക്കായി ഗമിച്ച യുഗപ്രഭാവന്റെ മഹാസമാധി ദിനം.പത്തൊൻപതാം നൂറ്റാണ്ടിന്റെ സംഘര്‍ഷഭരിതമായ കാലഘട്ടത്തില...
21/09/2020

നവോത്ഥാന കേരളത്തിനു
വഴിവിളക്കായി ഗമിച്ച
യുഗപ്രഭാവന്റെ മഹാസമാധി ദിനം.

പത്തൊൻപതാം നൂറ്റാണ്ടിന്റെ സംഘര്‍ഷഭരിതമായ കാലഘട്ടത്തില്‍ ജാതിചിന്തകള്‍ മൂലം 'നരനുനരനശുദ്ധ വസ്തുപോലും, ധരയില്‍ നടപ്പതു തീണ്ടലാണുപോലും' എന്ന് കുമാരനാശാന്‍ എഴുതിയ അന്ധകാരത്തില്‍ നിന്നും ആദ്ധ്യാത്മികതയില്‍ അടിയൂന്നി സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരുകയായിരുന്നു ഗുരുദേവന്‍.

1888 ലെ ശിവരാത്രിനാളില്‍ ഗുരുദേവന്‍ നടത്തിയ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ചരിത്രത്തില്‍ അന്നോളം സംഭവിച്ചിട്ടില്ലാത്ത നിശ്ശബ്ദ വിപ്ലവമായിരുന്നു. അത് ജാതികൊത്തളങ്ങളെ പിടിച്ചുകുലുക്കി. അതിന്റെ മാറ്റൊലികള്‍ ഭാരത്തിലുടനീളം വ്യാപിക്കുകയും ചെയ്തു. ഒരുപക്ഷേ ഗുരുദേവനെ ഭാരതം ശ്രദ്ധിച്ചുതുടങ്ങിയത് അരുവിപ്പുറത്തെ പ്രതിഷ്ഠ മുതലായിരിക്കണം. അതൊരു സാമൂഹിക-ആധ്യാത്മിക വിപ്ലവമായിരുന്നു. തികച്ചും സമാധാനപരമായി, ഒരു തുള്ളി രക്തം പൊടിയാതെ രചനാത്മകവും മഹത്തരവുമായ ഒരു പരിവര്‍ത്തനത്തിന്റെ ശംഖനാദമായിരുന്നു. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട, ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പില്‍ക്കാലത്ത് ക്ഷേത്ര പ്രവേശന വിളംബരത്തിനൊക്കെ ആധാരശിലയായത് അരുവിപ്പുറം പ്രതിഷ്ഠയായിരുന്നുവെന്ന് നിസ്സംശയം പറയാം. സംഘടിച്ചു ശക്തരാകുവാനും സ്വാശ്രയശീലത്തില്‍ ഉയരാനും വെല്ലുവിളികളെ നേരിടാനുമായാണ് 1903 ജനുവരി 4ന് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം രൂപീകരിച്ചത്. പി. പരമേശ്വര്‍ജി വിശേഷിപ്പിച്ചതുപോലെ ഗുരുദേവനും ഡോ. പല്പുവും കുമാരനാശാനും ചേര്‍ന്നുള്ള ഒരു ത്രിവേണി സംഗമത്തിലൂടെയാണ് എസ്എന്‍ഡിപിയോഗം രൂപമെടുത്തത്.

പിന്നാക്ക സമൂഹങ്ങളില്‍ രൂഢമൂലമായിട്ടുള്ള അനാചാരങ്ങളില്‍ നിന്നും മുക്തമാകാതെ ഈ ജനവിഭാഗത്തിന് മോചനമില്ലായെന്ന് അറിയാമായിരുന്ന ഗുരുദേവന്‍ തിരണ്ടുകുളി, പുളികുടി, താലികെട്ട് എന്നിവ നിര്‍ത്തലാക്കി. കാളിയെയും മറുതയെയും ചാമുണ്ഡിയെയും മാറ്റി സ്വാത്വിക ദൈവങ്ങളെ പ്രതിഷ്ഠിച്ച് അവയിലേക്ക് നയിച്ചു. പുനര്‍വിവാഹരീതിയും ഏകപത്നീ വ്രതവും നടപ്പിലാക്കി. മതം, സാദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നിവയ്ക്കായി പ്രചാരണം നടത്തുവാന്‍ നിര്‍ദ്ദേശിച്ചു. മദ്യവര്‍ജനം വിപ്ലവകരമായ തീരുമാനമായിരുന്നു.

വര്‍ക്കലയിലെ ശിവഗിരി മഠത്തിന്റെയും ആലുവയിലെ അദ്വൈതാശ്രമത്തിന്റെയും സ്ഥാപനം വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 1924ല്‍ ആലുവയില്‍ നടന്ന സര്‍വമതസമ്മേളനത്തിന്റെ മുഖമുദ്ര തന്നെ 'അറിയാനും അറിയിക്കാനും വേണ്ടിയാണ്, വാദിക്കാനും ജയിക്കാനും വേണ്ടിയല്ല' എന്ന വിളംബരമായിരുന്നു. അനാചാരങ്ങള്‍ സവര്‍ണരില്‍ നിന്നും അനുഭവിക്കുമ്പോള്‍തന്നെ ഈഴവരിലെ ഉന്നതരായ പലര്‍ക്കും ഹരിജനങ്ങളോട് തീണ്ടലുണ്ടായിരുന്നു. ഇതിന്റെ അര്‍ഥശൂന്യത മനസ്സിലാക്കിക്കൊടുക്കുന്നതിനായി പുലയ സമുദായത്തിലെ കുട്ടികളെ ഗുരുദേവന്‍ എടുത്തു വളര്‍ത്തി പഠിപ്പിക്കുകയും ചെയ്തു. ഗുരുദേവന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളെല്ലാം എല്ലാവിഭാഗക്കാര്‍ക്കും ആരാധിക്കാന്‍ സൗകര്യവും ചെയ്തിരുന്നു.

ജാതീയത സംബന്ധിച്ച ഗാന്ധിജിയുടെ നിലപാടുകളില്‍ ഗുരുദേവന്റെ സ്വാധീനമുണ്ടായിരുന്നുവെന്ന് നിസ്സംശയം പറയാം. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധിജിക്ക് പ്രചോദനമായതും 1925 മാര്‍ച്ച് 12 ന് ശിവഗിരിയില്‍ ഗുരുദേവനുമായുണ്ടായ കൂടിക്കാഴ്ചയാണ്. ആദ്ധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്നും ഗാന്ധിജിയെ ധരിപ്പിച്ചിരുന്നു. 1923 ല്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചശേഷം പറഞ്ഞത് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ധാരാളം പുണ്യാത്മക്കളെയും മഹര്‍ഷിമാരെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ശ്രീനാരായണ ഗുരുവിനേക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്.

ഗുരുദേവന്‍ തികഞ്ഞ ഒരു ഹിന്ദു സന്ന്യാസിയായിരുന്നു. നാല്പത്തിമൂന്നോളം ക്ഷേത്രങ്ങളിലാണ് ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുദേവന്റെ സ്തോത്രങ്ങളെല്ലാം ഹിന്ദുദേവീദേവന്മാരെക്കുറിച്ചുള്ളതാണ്. ഈശാവാസ്യോപനിഷത്തിനും ഗായത്രിക്കും ശേഷമുള്ള സാര്‍വജനീന പ്രാര്‍ഥനയാണ് ദൈവദശകമെന്നാണ് നിത്യചൈതന്യയതി വിലയിരുത്തുന്നത്. ആത്മോപദേശശതകമാകട്ടെ സാധാരണക്കാര്‍ക്ക് അദ്വൈത തത്വങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി ഗുരു രചിച്ചതാണ്.

മതപരിവര്‍ത്തനത്തിന് ഗുരുദേവന്‍ എതിരായിരുന്നു. ഹിന്ദുമതത്തിലെ അനാചാരങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി മറ്റു മതങ്ങളിലേക്ക് മാറണമെന്നഭിപ്രായത്തിന് ശക്തമായി ഉയര്‍ന്ന അഭിപ്രായങ്ങളെ ഗുരുദേവന്‍ അംഗീകരിച്ചില്ല. ഈഴവരെ മതംമാറ്റാന്‍ ഉദ്ദേശിച്ച് നടത്തിയ സമ്മേളനങ്ങളില്‍ ഗുരുവിന്റെ അഭിപ്രായം കുമാരനാശാന്‍ ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മതപരിവര്‍ത്തന സംരംഭത്തിനെതിരായി 1923ലെ എസ്എന്‍ഡിപിയോഗത്തിന്റെ കൊല്ലം സമ്മേളനത്തില്‍ കുമാരനാശാന്‍ അതിശക്തമായി പ്രസംഗിക്കുകയുണ്ടായി. മതപരിവര്‍ത്തനരസവാദം എന്ന ആശാന്റെ ലഘുപുസ്തകം ഗുരുദേവന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.

1892 ൽ ഡോ. പല്പുവിൽ നിന്ന് കേരളത്തിലെ ജാതീയ ഉച്ചനീചത്വങ്ങളെക്കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് കേരളം ഭ്രാന്താലയമാണെന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത്. ആ വേളയിലാണ് കേരളത്തിന്റെ മോചനത്തിനായി ഒരാത്മീയ പുരുഷനെ കേന്ദ്രീകരിച്ച് സംഘടന ഉണ്ടാക്കാനും അതിലൂടെ മുന്നേറാനും സ്വാമി വിവേകാനന്ദൻ ഡോ പല്പുവിനെ ഉപദേശിച്ചത്. വിവേകാനന്ദ സ്വാമികളുടെ മാർഗദർശനമാണ് അരുവിപ്പുറത്ത് നടന്ന എസ്.എൻ.ഡി.പി യോഗം സ്ഥാപനത്തിന് ഹേതുവായതെന്നും ചരിത്രം.

മഹാഗുരുവിന്റെ
പാദാരവിന്ദങ്ങളിൽ
ഭവ്യപ്രണാമങ്ങൾ...

ജമ്മു കാശ്മീരിലെ രജൗരിയിൽ പാക് ആക്രമണത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച കൊല്ലം സ്വദേശി ധീരജവം അനീഷ് തോമസിന് പ്രണാമം......
16/09/2020

ജമ്മു കാശ്മീരിലെ രജൗരിയിൽ പാക് ആക്രമണത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച കൊല്ലം സ്വദേശി ധീരജവം അനീഷ് തോമസിന് പ്രണാമം....

ശ്രീകൃഷ്ണജയന്തി ആശംസകൾ...
10/09/2020

ശ്രീകൃഷ്ണജയന്തി ആശംസകൾ...

 https://www.abvp.org/ ABVP യുടെ ജില്ലാതല ഓൺലൈൻ മെമ്പർഷിപ്പിന് തുടക്കമായി
07/09/2020


https://www.abvp.org/

ABVP യുടെ ജില്ലാതല ഓൺലൈൻ മെമ്പർഷിപ്പിന് തുടക്കമായി

സ്വതന്ത്ര ഭാരതം സാക്ഷ്യം വഹിച്ച സുപ്രധാനമായ ഭരണഘടനാ കേസിലെ  നിയമയുദ്ധത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായ എടനീർ മഠാധിപതി കേശവാ...
06/09/2020

സ്വതന്ത്ര ഭാരതം സാക്ഷ്യം വഹിച്ച സുപ്രധാനമായ ഭരണഘടനാ കേസിലെ നിയമയുദ്ധത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായ എടനീർ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികൾ സമാധിസ്ഥനായി.

എഴുപതുകൾ മുതൽ "ദി കേശവാനന്ദ കേസ്" അല്ലെങ്കിൽ കേശവാനന്ദ ഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള എന്നത് നിയമരംഗത്തുള്ളവർക്ക് സുപരിചിതമായ കേസാണ്. അതാകട്ടെ മൗലികാവകാശ സംരക്ഷണത്തിനായി സ്വാമികൾ നടത്തിയ ഐതിഹാസികമായ നിയമപോരാട്ടവുമാണ്.

തന്റെ പത്തൊൻപതാം വയസ്സിലാണ് സ്വാമികൾ എടനീർ മഠാധിപതിയായി നിയോഗിതനാകുന്നത്. മുപ്പതാം വയസ്സിലാണ് അദ്ദേഹം നിർണായകമായ നിയമപോരാട്ടത്തിനിറങ്ങിയത്. 1971 ലെ ഭരണഘടനയുടെ ഇരുപത്തിയൊൻപതാം ഭേദഗതി നിയമവും 1969 ലെ കേരള ഭൂപരിഷ്കരണനിയമവും 1971 ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമവും സ്വാമികൾ റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്തത്.

ഭൂപരിഷ്കരണം നിമിത്തമായെങ്കിലും ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ മാറ്റിമറിച്ച പോരാട്ടമായി സ്വാമികളുടെ നിയമവ്യവഹാരം രൂപാന്തരം പ്രാപിച്ചു. മൗലികാവകാശ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ ഹർജിയിലെ ഹർജിക്കാരനായി കേശവാനന്ദ ഭാരതി സ്വാമികൾ. രാഷ്ട്രീയ കോലിളക്കങ്ങൾ കൊണ്ടും കോടതിയിലും ഭരണകേന്ദ്രങ്ങളിലും സമ്മർദ്ദം ഉയർന്നു.

പതിമൂന്ന് ന്യായാധിപന്മാർ ഉൾപ്പെട്ട പരമോന്നത കോടതിയിലെ ഫുൾ ബെഞ്ച് അറുപത്തിയാറു ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമാണ്. സ്വത്തവകാശം മൗലികമാണോ എന്ന തർക്കം കേസിൽ പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള ആധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു. ഇന്ത്യൻ പാർലമെന്റിന് ഭരണഘടനാ ഭേദഗതി ആകാം, പക്ഷേ അത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഹനിച്ചുകൊണ്ടാകരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തുകയുമാണുണ്ടായത്.

സ്വാമികൾക്ക് ശ്രദ്ധാഞ്ജലികൾ..

ABVP മെമ്പർഷിപ്പ് നൽകുന്നതിനിടയിൽ കണ്ണൂർ പള്ളിക്കുന്ന് സ്‌കൂളിനുമുന്നിൽ വച്ച്  2012 ജൂലൈ മാസം ആറിനാണ് ഇസ്ലാമിക മതമൗലികവാ...
05/09/2020

ABVP മെമ്പർഷിപ്പ് നൽകുന്നതിനിടയിൽ കണ്ണൂർ പള്ളിക്കുന്ന് സ്‌കൂളിനുമുന്നിൽ വച്ച് 2012 ജൂലൈ മാസം ആറിനാണ് ഇസ്ലാമിക മതമൗലികവാദികളുടെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടുകാരുടെ ആസൂത്രിത ആക്രമണത്തിൽ സച്ചിൻ ഗോപാലിന് മാരകമായി കുത്തേറ്റത്.

മതതീവ്രവാദ ക്യാമ്പുകളിൽ പരിശീലനം ലഭിച്ച ഭീകരസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സച്ചിനെ രണ്ടുമാസം നീണ്ട ആശുപത്രി ചികിത്സക്കും രക്ഷിക്കാനായില്ല. സെപ്റ്റംബർ അഞ്ചിന് സച്ചിന്റെ ഭൗതിക വിയോഗം സംഭവിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇസ്ലാമിക മതമൗലികവാദികൾ കൊലപ്പെടുത്തുന്ന രണ്ടാമത്തെ എ.ബി.വി.പി പ്രവർത്തകനായിരുന്നു സച്ചിൻ ഗോപാൽ.

2018 ൽ വർഗ്ഗീയത തുലയട്ടെ എന്നുചിലർ നാടാകെ ചുവരെഴുതി നടന്നപ്പോഴും അതിന്റെ മറപറ്റി സച്ചിൻ ഗോപാൽ വധക്കേസിലെ സാക്ഷിക്ക് പോലീസ് ഭീഷണിയുണ്ടായത് കമ്മ്യൂണിസ്റ്റ് - ഇസ്ലാമിസ്റ്റ് ബാന്ധവത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായിരുന്നു. മതഭീകരരുടെ ആസൂത്രിത ആക്രമണങ്ങളിൽ ബലിദാനികളായ ദേശീയതയുടെ പ്രചാരകർ. അവരുടെ ജീവത്യാഗം വെറുതെയാകില്ല. മതഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അവരുടെ പ്രവർത്തനം ഞങ്ങളിലൂടെ തുടർന്നുകൊണ്ടേയിരിക്കും.
അവരുടെ ശബ്ദം ഞങ്ങളിലൂടെ മുഴങ്ങിക്കൊണ്ടേയിരിക്കും. ഒരല്പം പോലും നിലയ്ക്കാതെ, ഇടറാതെ തന്നെ..

നവോത്ഥാന കേരളത്തിനുവഴിവിളക്കായി ഗമിച്ച യുഗപ്രഭാവന്റെ ജന്മദിനം.പത്തൊൻപതാം നൂറ്റാണ്ടിന്റെ സംഘര്‍ഷഭരിതമായ കാലഘട്ടത്തില്‍ ജാ...
02/09/2020

നവോത്ഥാന കേരളത്തിനു
വഴിവിളക്കായി ഗമിച്ച
യുഗപ്രഭാവന്റെ ജന്മദിനം.

പത്തൊൻപതാം നൂറ്റാണ്ടിന്റെ സംഘര്‍ഷഭരിതമായ കാലഘട്ടത്തില്‍ ജാതിചിന്തകള്‍ മൂലം 'നരനുനരനശുദ്ധ വസ്തുപോലും, ധരയില്‍ നടപ്പതു തീണ്ടലാണുപോലും' എന്ന് കുമാരനാശാന്‍ എഴുതിയ അന്ധകാരത്തില്‍ നിന്നും ആദ്ധ്യാത്മികതയില്‍ അടിയൂന്നി സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരുകയായിരുന്നു ഗുരുദേവന്‍.

1888 ലെ ശിവരാത്രിനാളില്‍ ഗുരുദേവന്‍ നടത്തിയ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ചരിത്രത്തില്‍ അന്നോളം സംഭവിച്ചിട്ടില്ലാത്ത നിശ്ശബ്ദ വിപ്ലവമായിരുന്നു. അത് ജാതികൊത്തളങ്ങളെ പിടിച്ചുകുലുക്കി. അതിന്റെ മാറ്റൊലികള്‍ ഭാരത്തിലുടനീളം വ്യാപിക്കുകയും ചെയ്തു. ഒരുപക്ഷേ ഗുരുദേവനെ ഭാരതം ശ്രദ്ധിച്ചുതുടങ്ങിയത് അരുവിപ്പുറത്തെ പ്രതിഷ്ഠ മുതലായിരിക്കണം. അതൊരു സാമൂഹിക-ആധ്യാത്മിക വിപ്ലവമായിരുന്നു. തികച്ചും സമാധാനപരമായി, ഒരു തുള്ളി രക്തം പൊടിയാതെ രചനാത്മകവും മഹത്തരവുമായ ഒരു പരിവര്‍ത്തനത്തിന്റെ ശംഖനാദമായിരുന്നു. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട, ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പില്‍ക്കാലത്ത് ക്ഷേത്ര പ്രവേശന വിളംബരത്തിനൊക്കെ ആധാരശിലയായത് അരുവിപ്പുറം പ്രതിഷ്ഠയായിരുന്നുവെന്ന് നിസ്സംശയം പറയാം. സംഘടിച്ചു ശക്തരാകുവാനും സ്വാശ്രയശീലത്തില്‍ ഉയരാനും വെല്ലുവിളികളെ നേരിടാനുമായാണ് 1903 ജനുവരി 4ന് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം രൂപീകരിച്ചത്. പി. പരമേശ്വര്‍ജി വിശേഷിപ്പിച്ചതുപോലെ ഗുരുദേവനും ഡോ. പല്പുവും കുമാരനാശാനും ചേര്‍ന്നുള്ള ഒരു ത്രിവേണി സംഗമത്തിലൂടെയാണ് എസ്എന്‍ഡിപിയോഗം രൂപമെടുത്തത്.

പിന്നാക്ക സമൂഹങ്ങളില്‍ രൂഢമൂലമായിട്ടുള്ള അനാചാരങ്ങളില്‍ നിന്നും മുക്തമാകാതെ ഈ ജനവിഭാഗത്തിന് മോചനമില്ലായെന്ന് അറിയാമായിരുന്ന ഗുരുദേവന്‍ തിരണ്ടുകുളി, പുളികുടി, താലികെട്ട് എന്നിവ നിര്‍ത്തലാക്കി. കാളിയെയും മറുതയെയും ചാമുണ്ഡിയെയും മാറ്റി സ്വാത്വിക ദൈവങ്ങളെ പ്രതിഷ്ഠിച്ച് അവയിലേക്ക് നയിച്ചു. പുനര്‍വിവാഹരീതിയും ഏകപത്നീ വ്രതവും നടപ്പിലാക്കി. മതം, സാദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നിവയ്ക്കായി പ്രചാരണം നടത്തുവാന്‍ നിര്‍ദ്ദേശിച്ചു. മദ്യവര്‍ജനം വിപ്ലവകരമായ തീരുമാനമായിരുന്നു.

വര്‍ക്കലയിലെ ശിവഗിരി മഠത്തിന്റെയും ആലുവയിലെ അദ്വൈതാശ്രമത്തിന്റെയും സ്ഥാപനം വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 1924ല്‍ ആലുവയില്‍ നടന്ന സര്‍വമതസമ്മേളനത്തിന്റെ മുഖമുദ്ര തന്നെ 'അറിയാനും അറിയിക്കാനും വേണ്ടിയാണ്, വാദിക്കാനും ജയിക്കാനും വേണ്ടിയല്ല' എന്ന വിളംബരമായിരുന്നു. അനാചാരങ്ങള്‍ സവര്‍ണരില്‍ നിന്നും അനുഭവിക്കുമ്പോള്‍തന്നെ ഈഴവരിലെ ഉന്നതരായ പലര്‍ക്കും ഹരിജനങ്ങളോട് തീണ്ടലുണ്ടായിരുന്നു. ഇതിന്റെ അര്‍ഥശൂന്യത മനസ്സിലാക്കിക്കൊടുക്കുന്നതിനായി പുലയ സമുദായത്തിലെ കുട്ടികളെ ഗുരുദേവന്‍ എടുത്തു വളര്‍ത്തി പഠിപ്പിക്കുകയും ചെയ്തു. ഗുരുദേവന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളെല്ലാം എല്ലാവിഭാഗക്കാര്‍ക്കും ആരാധിക്കാന്‍ സൗകര്യവും ചെയ്തിരുന്നു.

ജാതീയത സംബന്ധിച്ച ഗാന്ധിജിയുടെ നിലപാടുകളില്‍ ഗുരുദേവന്റെ സ്വാധീനമുണ്ടായിരുന്നുവെന്ന് നിസ്സംശയം പറയാം. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധിജിക്ക് പ്രചോദനമായതും 1925 മാര്‍ച്ച് 12 ന് ശിവഗിരിയില്‍ ഗുരുദേവനുമായുണ്ടായ കൂടിക്കാഴ്ചയാണ്. ആദ്ധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്നും ഗാന്ധിജിയെ ധരിപ്പിച്ചിരുന്നു. 1923 ല്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചശേഷം പറഞ്ഞത് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ധാരാളം പുണ്യാത്മക്കളെയും മഹര്‍ഷിമാരെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ശ്രീനാരായണ ഗുരുവിനേക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്.

ഗുരുദേവന്‍ തികഞ്ഞ ഒരു ഹിന്ദു സന്ന്യാസിയായിരുന്നു. നാല്പത്തിമൂന്നോളം ക്ഷേത്രങ്ങളിലാണ് ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുദേവന്റെ സ്തോത്രങ്ങളെല്ലാം ഹിന്ദുദേവീദേവന്മാരെക്കുറിച്ചുള്ളതാണ്. ഈശാവാസ്യോപനിഷത്തിനും ഗായത്രിക്കും ശേഷമുള്ള സാര്‍വജനീന പ്രാര്‍ഥനയാണ് ദൈവദശകമെന്നാണ് നിത്യചൈതന്യയതി വിലയിരുത്തുന്നത്. ആത്മോപദേശശതകമാകട്ടെ സാധാരണക്കാര്‍ക്ക് അദ്വൈത തത്വങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി ഗുരു രചിച്ചതാണ്.

മതപരിവര്‍ത്തനത്തിന് ഗുരുദേവന്‍ എതിരായിരുന്നു. ഹിന്ദുമതത്തിലെ അനാചാരങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി മറ്റു മതങ്ങളിലേക്ക് മാറണമെന്നഭിപ്രായത്തിന് ശക്തമായി ഉയര്‍ന്ന അഭിപ്രായങ്ങളെ ഗുരുദേവന്‍ അംഗീകരിച്ചില്ല. ഈഴവരെ മതംമാറ്റാന്‍ ഉദ്ദേശിച്ച് നടത്തിയ സമ്മേളനങ്ങളില്‍ ഗുരുവിന്റെ അഭിപ്രായം കുമാരനാശാന്‍ ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മതപരിവര്‍ത്തന സംരംഭത്തിനെതിരായി 1923ലെ എസ്എന്‍ഡിപിയോഗത്തിന്റെ കൊല്ലം സമ്മേളനത്തില്‍ കുമാരനാശാന്‍ അതിശക്തമായി പ്രസംഗിക്കുകയുണ്ടായി. മതപരിവര്‍ത്തനരസവാദം എന്ന ആശാന്റെ ലഘുപുസ്തകം ഗുരുദേവന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.

1892 ൽ ഡോ. പല്പുവിൽ നിന്ന് കേരളത്തിലെ ജാതീയ ഉച്ചനീചത്വങ്ങളെക്കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് കേരളം ഭ്രാന്താലയമാണെന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത്. ആ വേളയിലാണ് കേരളത്തിന്റെ മോചനത്തിനായി ഒരാത്മീയ പുരുഷനെ കേന്ദ്രീകരിച്ച് സംഘടന ഉണ്ടാക്കാനും അതിലൂടെ മുന്നേറാനും സ്വാമി വിവേകാനന്ദൻ ഡോ പല്പുവിനെ ഉപദേശിച്ചത്. വിവേകാനന്ദ സ്വാമികളുടെ മാർഗദർശനമാണ് അരുവിപ്പുറത്ത് നടന്ന എസ്.എൻ.ഡി.പി യോഗം സ്ഥാപനത്തിന് ഹേതുവായതെന്നും ചരിത്രം.

ചതയദിനാശംസകൾ...

Heartfelt condolences on the passing of Shri. Pranab Mukherjee. May his soul rest in peace. 🙏🏽
31/08/2020

Heartfelt condolences on the passing of Shri. Pranab Mukherjee. May his soul rest in peace. 🙏🏽

മുൻ പ്രധാനമന്ത്രി അടൽ ബിഹാരിവാജ്‌പേയ് ഓർമ്മയായിട്ട് 2 വർഷം..1984 ലെ ഡൽഹി കാലഘട്ടം. ഇന്ദിരാ ഗാന്ധിയുടെ മരണത്തെത്തുടർന്ന് ...
16/08/2020

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി
വാജ്‌പേയ് ഓർമ്മയായിട്ട് 2 വർഷം..

1984 ലെ ഡൽഹി കാലഘട്ടം. ഇന്ദിരാ ഗാന്ധിയുടെ മരണത്തെത്തുടർന്ന് സിഖ് മതക്കാർ ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന സാഹചര്യം. അന്ന് അധികാര കസേരയിലേക്ക് ആകസ്മികമായി ഉയർത്തപ്പെട്ട പ്രധാനമന്ത്രി രാജീവ് ഗാന്ധി സിഖ് കൂട്ടക്കൊലയെപ്പറ്റിയുള്ള ചോദ്യത്തിന് തത്വചിന്താപരമായി നൽകിയ മറുപടി ‘വന്മരം വീഴുമ്പോൾ ഭൂമി കുലുങ്ങു’മെന്നായിരുന്നു . ‘വന്മരം വീഴുമ്പോൾ ഭൂമി കുലുങ്ങുകയല്ല മറിച്ച് ഭൂമി കുലുങ്ങുമ്പോഴാണ് വന്മരം വീഴുന്നതെന്ന’ അർത്ഥഗർഭമായ മറുപടി വന്നത് കവിയും ചിന്തകനും പ്രഗത്ഭനായ വാഗ്മിയുമായിരുന്ന അടൽജിയിൽ നിന്നായിരുന്നു.

അൻപതു വർഷം ഭാരതത്തിന്റെ ഏതെങ്കിലുമൊരു സഭയിൽ അംഗമായി തുടർന്ന മറ്റൊരു വ്യക്തിയും സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലില്ല. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞ കോൺഗ്രസ്സിതര മന്ത്രിസഭയെ നയിച്ചതും വാജ്പേയി ആയിരുന്നു. ദൃഢം, അചഞ്ചലം എന്നൊക്കെയാണ് ഹിന്ദിയിൽ അടൽ എന്ന വാക്കിനർത്ഥം. സൗമ്യനായ കവിയായിരുന്നെങ്കിലും പെരുമാറ്റത്തിൽ നിലപാടുകളിൽ കൃത്യതയും തീരുമാനങ്ങളിൽ ദൃഢതയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്ന നെഹ്രുവിന്റെ പരാമർശം പിൽക്കാലത്ത് യാഥാർത്ഥ്യമായതിന് കാരണവും ഇതൊക്കെയാണ്.

അനുപമമായ പ്രസംഗമായിരുന്നു അടൽജിയുടെ മറ്റൊരു പ്രത്യേകത. ആരോഹണ അവരോഹണ ക്രമത്തിൽ സ്വതസിദ്ധമായ കാവ്യ സൗഭഗത്തോടെ കുളിർകാറ്റായി അനുവാചകരിലേക്ക് ഒഴുകിയെത്തുന്ന ശൈലി. പുഞ്ചിരിയിൽ ചാലിച്ച് കണ്ണുകളിൽ നേരിയ കുസൃതിയുമായി തുടങ്ങുന്ന പ്രസംഗം ചിലപ്പോൾ കത്തിക്കാളി ആവേശോജ്ജ്വലമാവും. ഇടയ്ക്കുള്ള മൗനത്തിൽ പോലും കവിത വിരിയുകയാണെന്ന് കേൾക്കുന്നവർക്ക് തോന്നും. ഒരു മേഘവിസ്ഫോടനമായി പ്രസംഗം അവസാനിക്കുമ്പോൾ നിലയ്ക്കാത്ത കരഘോഷമായിരിക്കും അവിടെ ഉയരുന്നത്.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 1924 ഡിസംബർ 25 ന് കൃഷ്ണ ദേവിയുടേയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടേയും മകനായി ഇടത്തരം കുടുംബത്തിലാണ് വാജ്‌പേയിയുടെ ജനനം. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദവും കാൺപൂരിലെ ഡി.എ.വി. കോളേജിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടിയാണ്‌ വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കിയത്.

1942 ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെയായിരുന്നു വാജ്പേയിയുടെ ദേശീയ രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കാളിയായി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായാണ് അദ്ദേഹം സാമൂഹ്യ രംഗത്തേക്കിറങ്ങിയത്. 1990 കളിൽ ഐക്യരാഷ്ട്രസഭയിൽ കാശ്മീർ പ്രശ്നത്തിൽ സംസാരിക്കാനായി സർക്കാർ അയച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായ വാജ്പേയിയെ ആയിരുന്നുവെന്നത് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയ്ക്ക് തെളിവായി ഉയർത്തിക്കാട്ടുന്നുണ്ട്.

വാജ്‌പേയ്‌ അധികാരത്തിലിരുന്ന ചുരുങ്ങിയ കാലയളവില്‍ ഭാരതത്തിന്റെ സുപ്രധാനവും നിര്‍ണ്ണായകവുമായ സംഭവങ്ങള്‍ക്ക് വാജ്പേയി സര്‍ക്കാര്‍ സാക്ഷ്യം വഹിച്ചു. അതില്‍ പ്രധാനപ്പെട്ടവയാണ് പൊഖ്റാൻ ആണവ പരീക്ഷണവും, കാർഗിൽ യുദ്ധവും, പാർലമെന്റ് ആക്രമണവും. 1998 മെയ്‌ മാസത്തിലാണ് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ വെച്ച് ഭാരതം രണ്ടാം ആണവ പരീക്ഷണം നടത്തി വിജയിക്കുന്നത്. ഈ പരീക്ഷണങ്ങളിലൂടെ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമെന്ന ഖ്യാതി ഭാരതം സ്വന്തമാക്കി. ‘ഓപ്പറേഷൻ ശക്തി’ എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്റാൻ-2 എന്ന പേരില്‍ അറിയപ്പെട്ടു. ആണവ പരീക്ഷണത്തിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകരാജ്യങ്ങളുടെ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത് വാജ്പേയി എന്ന രാഷ്ട്രതന്ത്രജ്ഞന്‍റെ നേതൃപാടവത്തിനു ഉദാഹരണമാണ്. കാർഗിൽ യുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ വെടിയൊച്ചകളുടെയും ഷെൽ വർഷത്തിന്റെയും നടുവിൽ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയ്‌ കടന്നുചെന്ന് സൈനികർക്ക് പകർന്ന ആത്മാവിശ്വാസവും ലോകത്തിനു നൽകിയ സന്ദേശവും വളരെ വലുതായിരുന്നു.

അതുവരെ ഭാരതത്തോട് ശത്രുതാ നിലപാടെടുത്തിരുന്ന പാകിസ്ഥാനുമായുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്താനും ആണവനിരായുധീകരണത്തിനും വ്യവസ്ഥ ചെയ്യുന്ന ലാഹോർ കരാർ നടപ്പിലാക്കിയത് വാജ്‌പേയി സര്‍ക്കാരിന്‍റെ സുപ്രധാന നേട്ടമാണ്. കാശ്മീരിലെ അതിർത്തിരേഖയായ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് കാര്‍ഗില്‍ യുദ്ധത്തിനു തുടക്കമിട്ടത്. ഈ നിര്‍ണ്ണായക ഘട്ടത്തിലും ഭാരതത്തെ വിജയത്തോട് അടുപ്പിച്ചതും പാകിസ്ഥാനെ നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ നിർബന്ധിതമാക്കിയതും വാജ്പേയി എന്ന വ്യക്തിത്വത്തിന്‍റെ കണിശത തന്നെയായിരുന്നു.

ദേശാഭിമാന പ്രചോദിതമായ നിരവധി കാവ്യങ്ങൾ വാജ്പേയി രചിച്ചിട്ടുണ്ട്. ഇരുപത്തിയൊന്ന് കവിതകൾ (2003), ക്യാ ഖോയാ ക്യാ പായാ (1999), മേരി ഇക്യാവനാ കവിതായേം (1995), ശ്രേഷ്ഠ കവിത (1997) എന്നിവ അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളാണ്. അദ്ദേഹത്തിന് ലഭിച്ച ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന പുരസ്കാരം ആ മഹാൻ അർഹിച്ച ബഹുമതി തന്നെയാണെന്നതിൽ സംശയമില്ല. ഇത്രയധികം രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും ഭരണ പരിചയവുമുള്ള നേതാവ് ഭാരതത്തിലുണ്ടായിരുന്നോ എന്ന് സംശയമാണ്.

അടൽജി ഹൃദയങ്ങളിലാണ്. നമുക്ക്
ഒരു പിടി സ്‌മൃതിപുഷ്പങ്ങൾ അർപ്പിക്കാം.

സ്വാഭിമാനത്തിന്റെ സ്വാതന്ത്ര്യദിനം.ജീവരക്തം നൽകി വന്ദേമാതരത്തെ ജീവശ്വാസമാക്കി, ജീവിതവും ജീവനും നൽകി രാഷ്ട്ര സ്വാതന്ത്ര്യ...
15/08/2020

സ്വാഭിമാനത്തിന്റെ സ്വാതന്ത്ര്യദിനം.

ജീവരക്തം നൽകി വന്ദേമാതരത്തെ ജീവശ്വാസമാക്കി, ജീവിതവും ജീവനും നൽകി രാഷ്ട്ര സ്വാതന്ത്ര്യത്തിനായി പോരാടിയ കോടി കോടി ദേശഭക്തർ. ഇന്നും സ്വാതന്ത്ര്യത്തെയും രാജ്യത്തിന്റെ അഖണ്ഡതയെയും സംരക്ഷിക്കാൻ പൊരുതിക്കൊണ്ടിരിക്കുന്ന ധീരസൈനികർ. അവരിൽ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി ആയിരങ്ങളുണ്ട്.
അവരോടുള്ള ആദരവാണ് നമ്മുടെ സ്വാതന്ത്ര്യ സങ്കല്പത്തെ കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തുന്നത്.

രാജ്യത്തെ ഊട്ടുന്ന കർഷകർ, മഹാവ്യാധിക്കെതിരെ സന്ധിയില്ലാ സമരത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ, രാജ്യത്തിന്റെ വിവിധ മേഖലകളിലായി ഈ നിമിഷവും സ്വന്തം കർത്തവ്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവരിൽ രാജ്യത്തെ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾ, തലമുറകളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്ന അധ്യാപകർ, സർവ്വ മേഖലയിലും സ്വച്ഛതയ്ക്കായി പ്രയത്നിക്കുന്നവർ, അതെ നമ്മുടെ സാഹോദര്യമാണ് ഐക്യമാണ് സ്വാതന്ത്ര്യത്തെ ദൃഢീകരിക്കുന്നത്. നാം ഇന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തിലെത്തി നിൽക്കുമ്പോൾ വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിന്റെ മുന്നേറ്റം ഉറപ്പാക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെയുള്ളവ പ്രതീക്ഷയുടെ പൊൻകിരണമായി മാറുകയാണ്.

നവഭാരതം അഗ്നിച്ചിറകുകളിലേറി കുതിക്കുകയാണ്.
നമുക്ക് രാജ്യത്തിനൊപ്പം നിൽക്കാം.
ത്രിവർണ പതാക പാറിപ്പറക്കട്ടെ.
ഹൃദയങ്ങളിൽ ദേശസ്നേഹം തുടിക്കട്ടെ.
ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.

ഗവണ്മെന്റ് ലോ കോളേജുകളിലെസീറ്റുകൾ വെട്ടിക്കുറച്ചകേരള സർക്കാർ നടപടി പിൻവലിക്കുക.എബിവിപി നീതി സമരത്തിലേക്ക്..
10/08/2020

ഗവണ്മെന്റ് ലോ കോളേജുകളിലെ
സീറ്റുകൾ വെട്ടിക്കുറച്ച
കേരള സർക്കാർ നടപടി പിൻവലിക്കുക.

എബിവിപി നീതി സമരത്തിലേക്ക്..

ഗവണ്മെന്റ് ലോ കോളേജുകളുടെ സീറ്റുകൾ വെട്ടിക്കുറച്ച കേരള സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള എബിവിപി നീത...
10/08/2020

ഗവണ്മെന്റ് ലോ കോളേജുകളുടെ സീറ്റുകൾ വെട്ടിക്കുറച്ച കേരള സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള എബിവിപി നീതിസമരത്തിന്റെ ഭാഗമായി വിഷയത്തിൽ കേന്ദ്ര നിയമമന്ത്രി, കേരള ഗവർണർ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ, ബാർ കൗൺസിൽ ഓഫ് കേരള ചെയർമാൻ എന്നിവരോട് ഇടപെടൽ ആവശ്യപ്പെട്ടും കേരള മുഖ്യമന്ത്രി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവരോട് വിദ്യാർത്ഥി വിരുദ്ധ നിലപാട് പിൻവലിക്കണം എന്നാവശ്യപ്പെട്ടും എബിവിപി പരാതി നൽകി.

തുടർസമരങ്ങളുമായി ശക്തമായി മുന്നോട്ട്..

ഗവണ്മെന്റ് ലോ കോളേജുകളിലെസീറ്റുകൾ വെട്ടിക്കുറച്ചകേരള സർക്കാർ നടപടി പിൻവലിക്കുക.എബിവിപി നീതി സമരത്തിലേക്ക്..
10/08/2020

ഗവണ്മെന്റ് ലോ കോളേജുകളിലെ
സീറ്റുകൾ വെട്ടിക്കുറച്ച
കേരള സർക്കാർ നടപടി പിൻവലിക്കുക.

എബിവിപി നീതി സമരത്തിലേക്ക്..

ഇന്ത്യയിലെ ഒരു നാട്ടിൻപുറത്തെ സാധാരണക്കാരന്റെ മകൾ...പഠനകാലത്തെ തീപ്പൊരി പ്രാസംഗിക..ലോ-കോളേജിലെ തീപ്പൊരി പ്രാസംഗികനെ പ്രണ...
06/08/2020

ഇന്ത്യയിലെ ഒരു നാട്ടിൻപുറത്തെ സാധാരണക്കാരന്റെ മകൾ...

പഠനകാലത്തെ തീപ്പൊരി പ്രാസംഗിക..

ലോ-കോളേജിലെ തീപ്പൊരി പ്രാസംഗികനെ പ്രണയിച്ച് കൂടെക്കൂട്ടിയവൾ...

പിന്നീട്...ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി...

ഡൽഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി...

കേന്ദ്രമന്ത്രിസഭയിൽ വാർത്താവിതരണവകുപ്പ് മന്ത്രി...

വിദേശകാര്യമന്ത്രി...

അവസാന നാളുകളിൽ, തന്റെ കർമ്മം കൊണ്ട് ആ പുത്രി ഓരോ ഭാരതീയനും അമ്മയായി...

ഇന്നലെകളിൽ 'വിദേശകാര്യം' എന്നൊരു വകുപ്പ് ഉണ്ടെന്ന് ഓരോ ഇന്ത്യക്കാരനും ഇന്ത്യയ്ക്ക് പുറത്തുള്ളവരും തിരിച്ചറിഞ്ഞത് ഈ അമ്മയിലൂടെയായിരുന്നു.

കോടിക്കണക്കിന് ഭാരതീയരുടെ മനസ്സിൽ, ഒരിയ്ക്കലും മാഞ്ഞു പോകാത്തവിധം തന്റെ നാമം എഴുതിച്ചേർത്ത് ആ അമ്മ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു.

വാക്കും പ്രവർത്തിയും ഒന്നായിരുന്ന ഇച്ഛാശക്തിയുടെ ആൾരൂപമായ നാരീശക്തിയ്ക്ക് ,ഒരു ജനതയുടെ മുഴുവൻ പ്രിയങ്കരിയ്‌ക്ക് ഒന്നാം ഓർമ്മദിനത്തിൽ ഒരായിരം അശ്രുപൂക്കൾ അർപ്പിക്കുന്നൂ.🙏

രക്ഷാബന്ധൻ, കാലാതീതമായ ഐക്യസന്ദേശം...1893 ലെ ചിക്കാഗോ മത മഹാസമ്മേളനത്തിൽ ഭാരതപുത്രനായ സ്വാമി വിവേകാനന്ദനിലൂടെ ലോകം ശ്രവി...
03/08/2020

രക്ഷാബന്ധൻ, കാലാതീതമായ ഐക്യസന്ദേശം...

1893 ലെ ചിക്കാഗോ മത മഹാസമ്മേളനത്തിൽ ഭാരതപുത്രനായ സ്വാമി വിവേകാനന്ദനിലൂടെ ലോകം ശ്രവിച്ചത് വിശ്വസാഹോദര്യ സന്ദേശമാണ്. "അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ" എന്ന അഭിസംബോധനനയെ കരഘോഷത്തോടെയാണ് അന്ന് ലോകം സ്വീകരിച്ചത്...

ഭാരതത്തെ വിവേകാനന്ദ വാണികളിലൂടെ ലോകം അനുഭവിച്ചറിയുകയായിരുന്നു. മറ്റ് രാഷ്ട്രങ്ങൾ സ്വന്തം ജനതയ്ക്കും രാഷ്ട്രത്തിനും വേണ്ടി മാത്രം ചിന്തിച്ചപ്പോൾ, ലോകം കീഴടക്കി എന്ന് വെമ്പൽ കൊണ്ട പ്രത്യയശാസ്ത്രങ്ങൾ സാർവ്വദേശീയതയും, സമത്വവും ഒക്കെ മുദ്രാവാക്യങ്ങളാക്കി, അതേസമയം തന്നെ ഏകാധിപത്യ ഭരണങ്ങൾക്ക് കീഴിൽ സമാനതകളില്ലാത്ത മനുഷ്യക്കുരുതി നടത്തിയപ്പോൾ, എല്ലാകാലത്തും ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്ന, മുന്നോട്ടുപോകുന്ന ഭാരതം "വസുധൈവ കുടുംബകം" എന്ന വിശാലസങ്കല്പത്തിലൂടെ ലോകത്തെ മുഴുവൻ ഒരു തറവാടായി കണ്ട് വിശ്വനന്മയ്ക്ക് വേണ്ടി ചിന്തിച്ചു, നിലകൊണ്ടു. അതുതന്നെയാണ് ഭാരതത്തിന്റെ ദേശീയോത്സവങ്ങളിൽ പ്രധാനമായ രക്ഷാബന്ധന്റെ സന്ദേശവും...

പൗരാണികവും ചരിത്രപരവുമായ നിരവധി പ്രാധാന്യങ്ങൾ രക്ഷാബന്ധനുണ്ട്. പ്രതിസന്ധിയുടെ നാളുകളിൽ പ്രതീക്ഷയുടെ പൊൻകണികയായി ഈ പട്ടുനൂൽബന്ധനം മാറിയതിന്റെ നിരവധി സാക്ഷ്യങ്ങളുണ്ട്. ഐതിഹാസികമായ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളിലും ആ സാക്ഷ്യത്തിന്റെ സ്വാധീനമുണ്ടായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് സ്വയംവിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷുകാർ ഭാരതവിഭജനത്തിന്റെ വിത്തുപാകി, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തിന്റെ ഭാഗമായി 1905 ൽ മതാടിസ്ഥാനത്തിൽ ബംഗാളിനെ രണ്ടായി വിഭജിച്ച് കൊണ്ട് ബംഗാൾ വിഭജനം പ്രഖ്യാപിക്കുന്നു...

എന്നാൽ തുടർന്നുള്ള നാളുകൾ നിർണായകമായിരുന്നു. പുണ്യമയിയായ ശ്രാവണ മാസത്തിൽ ഗംഗാസ്നാനം നടത്തി സർവ്വരും കാളീഘട്ടിൽ വന്ന് രാഖി ബന്ധിക്കട്ടെ. രവീന്ദ്രനാഥ ടാഗോറും തിലകനും ചേർന്ന് നൽകിയ ആശയം അതായിരുന്നു. ബാല ഗംഗാധര തിലകനും ടാഗോറും അരവിന്ദ ഘോഷുമൊക്കെ മുന്നിൽ നിന്നപ്പോൾ അതൊരു മഹാഭേരിയുടെ തുടക്കമായി. സമീപകാലത്ത് കാണാതിരുന്ന ദേശീയ ഐക്യം രൂപംപ്രാപിച്ചു. ആയിരക്കണക്കിന് ദേശസ്നേഹികൾ, അവരിൽ ഹിന്ദുക്കളുണ്ട്, മുസൽമാൻമാർ, സിഖുകാർ ഏവരും ഗംഗയിൽ മുങ്ങിനിവർന്നു. കാളീഘട്ടിലെ പുണ്യഭൂമിയിൽ അവിഭക്ത വംഗനാടിനായി അവർ സങ്കല്പം നടത്തി പരസ്‌പരം ദേശസ്നേഹത്തിന്റെ പട്ടുനൂൽ ബന്ധിച്ചു. അതൊരുജ്വല ദേശീയ മുന്നേറ്റമായി മാറുകയായിരുന്നു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് മുട്ടുമടക്കേണ്ടി വന്നു എന്നത് ചരിത്രമാണ്. രക്ഷാബന്ധന്റെ സാഹോദര്യ സ്പർശത്തിൽ ബ്രിട്ടീഷുകാർ പാകിവളർത്തിയ വർഗ്ഗീയതയുടെ വിഷവൃക്ഷം വെന്ത് വെണ്ണീറാവുകയായിരുന്നു...

പൗരാണികതയിൽ തുടങ്ങി, ചരിത്രവഴികളിലൂടെ കടന്ന്, വർത്തമാനത്തിലെത്തി നിൽക്കുന്നു രക്ഷാബന്ധൻ എന്ന മഹത്തായ ആശയത്തിന്റെ പ്രയോഗം. ഇത്തരം അനേകം ആശയങ്ങളും സങ്കല്പങ്ങളും ആദർശങ്ങളുമാണ് നമ്മുടെ രാഷ്ട്രത്തെ മുന്നോട്ടുനയിക്കുന്നത്. ഇന്ത്യ നശിക്കും വരെ പോരാട്ടം തുടരും, ഭാരതത്തെ കഷ്ണം കഷ്ണമായി കീറിമുറിക്കും എന്നൊക്കെയുള്ള രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങൾ രാഷ്ട്ര നിർമാണത്തിന്റെ കേന്ദ്രങ്ങളാകേണ്ട കലാലയങ്ങളിൽ നിന്നുയരുമ്പോൾ രാഷ്ട്ര വിരുദ്ധതയുടെ വിഷബീജങ്ങളെ വെന്തു വെണ്ണീറാക്കാൻപോന്ന സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ അത്യന്തം തീക്ഷ്ണമായ നാളുകളിൽ ഖണ്ഡിതമായ ഭാരതഭൂവിനെ വീണ്ടും അഖണ്ഡിതമാക്കിത്തീർത്ത രക്ഷാബന്ധന്റെ സന്ദേശം എങ്ങും ഒഴുകിപ്പടരട്ടെ...

ഐക്യം ദൃഢമാകുമ്പോൾ ശിഥിലീകരണത്തിന്റെ വിഷ ബീജങ്ങൾ അപ്രത്യക്ഷമാകും. ഭാരതത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ, അഖണ്ഡത നിലനിർത്താൻ ഓരോ ഭാരതീയനിലും ഉജ്വലമായ ദേശീയ വികാരം ഉണർത്തേണ്ടിയിരിക്കുന്നു. ഭവ്യമായ ഭാവന സൃഷ്ടിക്കേണ്ടിയിരിക്കുന്നു. നാം ഓരോരുത്തരും പരസ്പരം നൽകുന്ന ഉറപ്പാകണം ഭാരതത്തിന്റെ ഐക്യം. ആ വിശ്വാസദാർഢ്യത്തിൽ നമുക്ക് മുന്നേറാൻ കഴിയണം. കോവിഡ് മഹാവ്യാധിയുടെ ഈ അസാധാരണ കാലത്ത് രോഗ പ്രതിരോധത്തിന്റെ ജാഗ്രതയുടെ ഭാഗമായുള്ള ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ നമുക്ക് ഐക്യത്തിന്റെ സാമൂഹിക ഒരുമയുടെ സന്ദേശം ഹൃദയങ്ങളിലേക്കാവാഹിക്കാം. അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുത്തായി രക്ഷാബന്ധൻ സന്ദേശം മാറട്ടെ...

ഏവർക്കും രക്ഷാബന്ധൻ ആശംസകൾ...

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ബ്രിട്ടിഷുകാർക്കെതിരെ,സൂര്യതേജസ്സോടെ ഉദിച്ചുയർന്ന് " സ്വാതന...
01/08/2020

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ബ്രിട്ടിഷുകാർക്കെതിരെ,
സൂര്യതേജസ്സോടെ ഉദിച്ചുയർന്ന്
" സ്വാതന്ത്രം എൻ്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും" എന്ന സിംഹഗർജനം നടത്തിയ ഭാരതാംബയുടെ നിർഭയനായ പ്രിയപുത്രൻ ബാലഗംഗാധരതിലക്.
തികഞ്ഞ രാജ്യസ്നേഹി, കറകളഞ്ഞ സേവനതൽപ്പരത, അസാമാന്യ സംഘടനാപാടവം , സംസ്കൃത പണ്ഡിതൻ, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുന്നണി പോരാളി, രാഷ്ട്രീയ നേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ്, നല്ല വാഗ്മി തുടങ്ങിയ വിശേഷണങ്ങൾ ഏറെ ചാർത്തിക്കിട്ടിയ ചരിത്ര പുരുഷൻ.
ധീരതയുടെ ആ ആൾരൂപത്തിൻ്റെ ഓർമ്മയ്ക്ക് വർഷങ്ങളുടെ കണക്കിൽ ഇന്ന് 100 തികയും.
അളവറ്റ അറിവ്, അറ്റമറ്റ സ്വാർത്ഥ ത്യാഗം, ആജന്മദേശസേവനം എന്നിവയാൽ ജനതയുടെ ഹൃദയക്ഷേത്രത്തിൽ അദ്വിതീയ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു എന്നാണ് മഹാന്മാ ഗാന്ധി അദ്ദേഹത്തെ പറ്റി പറഞ്ഞത്.
എന്നാൽ സ്വതന്ത്ര്യ ഭാരത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി അദ്ദേഹത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്
തിലകൻ തുടങ്ങിയതിൽ നിന്നാണ് മഹാത്മാഗാന്ധി തുടങ്ങിയതെന്നാണ്..
ഭാരതാംബയുടെ ഉൾവിളി കേട്ട് ആത്മധൈര്യവും ആത്മാർത്ഥതയും കൈ മുതലാക്കി എണ്ണിയാൽ ഒടുങ്ങാത്ത യാതനയും വേദനയും സഹിച്ചും കൊടിയ മർദ്ദനമുറകൾ ഏറ്റും മാതൃരാജ്യത്തിനു വേണ്ടി സർവ്വതും സമർപ്പിച്ച ആ ധീര ദേശാഭിമാനികളുടെ ഓർമ്മ ഒരു യാഗാഗ്നിപോലെ കെടാവിളക്കായി നമ്മുടെ മനസ്സുകളിൽ എരിഞ്ഞു നിൽക്കണം..🔥

"He wanted to crush the spirit of my people, so I have crushed him"      we salute  the spirit and courage of shaheed ud...
31/07/2020

"He wanted to crush the spirit of my people, so I have crushed him"

we salute the spirit and courage of shaheed udham singh who avenged the Jaliyanvala baagh massacre by killing Michael O' dwyer.

Address

ABVP-Government Law College Ernakulam Park Avenue, Kerala 682011

Website

Alerts

Be the first to know and let us send you an email when ABVP Government Law College,Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ABVP Government Law College,Ernakulam:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Government Service?

Share