LDF Kerala

LDF Kerala This page is for promoting left political view in a real sense. And for exchanging left ideology.

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി കൂടുതല്‍ എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗ...
16/08/2025

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി കൂടുതല്‍ എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗ് നടത്തുന്നതിന് കരാര്‍ ഒപ്പുവെച്ചു.

കോതമംഗലം വനം ഡിവിഷനിലെ മുള്ളരിങ്ങാട് റേഞ്ചിലെ എന്‍.എല്‍.പി പ്രൈമറി സ്‌കൂളിനോട് ചേര്‍ന്ന് 400 മീറ്റര്‍ നീളത്തില്‍ എ.ഐ ഫെന്‍സിംഗ് നടത്തുന്നതിനാണ് കരാര്‍ ഒപ്പുവെച്ചത്. 40 ലക്ഷം രൂപ ചെലവിലാണ് ഫെന്‍സിംഗ് നിര്‍മ്മിക്കുക.

കോതമംഗലം-തൊടുപുഴ വന വികസന ഏജന്‍സിക്കാണ് നിര്‍മ്മാണ ചുമതല നല്‍കുന്നത്. ആറുമാസത്തിനുള്ളില്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സി.എസ്.ആര്‍.തലവന്‍ സമ്പത്ത്കുമാര്‍ പി.എന്‍, കോതമംഗലം-തൊടുപുഴ വന വികസന ഏജന്‍സി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍മാത്യു എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

വയനാട്ടിലെ ചേലക്കൊല്ലി വന മേഖലയില്‍ എലി ഫെന്‍സിംഗ് എന്ന പേരില്‍ സ്ഥാപിച്ച എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗ് വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതുപോലുള്ള കൂടുതല്‍ എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കും.


കെ എസ് ഇ ബിയുടെ അറിയിപ്പ് തിരുവനന്തപുരം വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരനായ രാഹുൽ വിജയൻ ഷോക്കേറ്റ് മരണമടഞ്ഞ ദൗർഭാഗ...
16/08/2025

കെ എസ് ഇ ബിയുടെ അറിയിപ്പ്

തിരുവനന്തപുരം വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരനായ രാഹുൽ വിജയൻ ഷോക്കേറ്റ് മരണമടഞ്ഞ ദൗർഭാഗ്യകരമായ സംഭവത്തിൻ്റെ വാർത്തയോടനുബന്ധിച്ച് മനോരമ ന്യൂസ് നൽകിയ തംബ്നെയിൽ ചിത്രത്തിൽ കെ എസ് ഇ ബി ലൈൻ പൊട്ടിവീണതായി ചിത്രീകരിച്ചിരിക്കുന്നത് തികച്ചും തെറ്റിദ്ധാരണാജനകമാണ്. ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാത്രി ഉദ്ദേശം 10:30 ന് ആഴിമല ക്ഷേത്രത്തിനുള്ളിൽ പ്രഷർ ഗൺ ഉപയോഗിച്ച് ക്ഷേത്രം കഴുകി കൊണ്ടിരിക്കെയാണ് രാഹുൽ വിജയൻ ഉപകരണത്തിൽ നിന്നും ഷോക്കേറ്റതിനെത്തുടർന്ന് മരണമടഞ്ഞത്.

മേൽപ്പറഞ്ഞ തരത്തിലുള്ള ചിത്രീകരണങ്ങളിലൂടെ കെ എസ് ഇ ബി ലിമിറ്റഡിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം തികച്ചും ദൗർഭാഗ്യകരമാണ്.

നാടുകാണിയിൽ കേരള സർക്കാർ പട്ടിക വർഗ വികസന വകുപ്പിന്റെ ജില്ലാ തല ഊരു കൂട്ട സംഗമം ഉദ്ഘാടനം നിർവഹിച്ചു.
16/08/2025

നാടുകാണിയിൽ കേരള സർക്കാർ പട്ടിക വർഗ വികസന വകുപ്പിന്റെ ജില്ലാ തല ഊരു കൂട്ട സംഗമം ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട  ഫിലിം സൊസൈറ്റിയുടെ നവീകരിച്ച പ്രദർശന സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമ്മംഇരിങ്ങാലക്കുട റോട്ടറി മിനി എ.സി ഹാള...
16/08/2025

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നവീകരിച്ച പ്രദർശന സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം
ഇരിങ്ങാലക്കുട റോട്ടറി മിനി എ.സി ഹാളിൽ വെച്ച് നിർവ്വഹിച്ചു .

ജീവിതത്തിന് ദിശാബോധം പകരാനും അനുഭവലോകത്തെ വിപുലീകരിക്കാനും ഇത്തരം ചലച്ചിത്രകാഴ്ചകൾ സഹായകരമാകും.

കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവജനങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയട്ടെ.... ആശംസകൾ.


പരാതികളും നിർദ്ദേശങ്ങളും അറിയിക്കാം...തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ വിളിക്കാം...
16/08/2025

പരാതികളും നിർദ്ദേശങ്ങളും
അറിയിക്കാം...

തിങ്കളാഴ്ച ഉച്ചയ്ക്ക്
2 മണി മുതൽ 3 മണി വരെ വിളിക്കാം...

16/08/2025

ഗാന്ധി വധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഢാലോചനയിൽ. വിചാരണ നേരിട്ട വിഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണ്. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാർഡിൽ മഹാത്മാ ഗാന്ധിക്ക് മുകളിൽ വി.ഡി. സവർക്കറെ പ്രതിഷ്ഠിച്ചത് കൂട്ടി വായിക്കുമ്പോൾ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇതൊക്കെ എന്നാണ് തെളിയിയുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തെ ഭയപ്പെടുന്നവരുടെ വെപ്രാളമാണ് പ്രകടമാകുന്നത്.

ജാതി, മത, വേഷ, ഭാഷാ വ്യത്യാസങ്ങൾക്കതീതമായി ഇന്ത്യക്കാർ ഒരുമിച്ചാണ് ദേശീയ സ്വാതന്ത്ര്യസമരത്തിൽ അണിചേർന്നത്. ഒറ്റുകാരുടെ വേഷമായിരുന്നു അന്ന് ആർഎസ്എസിന്.
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര സങ്കല്പങ്ങളോട് പരസ്യമായി വിപ്രതിപത്തി പ്രകടിപ്പിച്ചവരാണ് ആർഎസ്എസ്.

നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ദേശീയതയ്ക്ക് പകരം ഭൂരിപക്ഷ വർഗ്ഗീയതയിലൂന്നിയ ഹിന്ദുത്വ ദേശീയതയെയാണ് അവർ ഉയർത്തിപ്പിടിച്ചത്. 1949 നവംബർ 26 ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണഘടനയ്ക്ക് അന്തിമ അംഗീകാരം നൽകിയപ്പോൾ
ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയർത്തിപ്പിടിക്കണമെന്നാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ മുഖപ്രസംഗം എഴുതിയത്.

കൊളോണിയൽ ഭരണകൂടത്തിനു മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി മാപ്പിരന്ന വി.ഡി. സവർക്കർ അധ്യക്ഷനായുള്ള ഹിന്ദുമഹാസഭ 1947 ആഗസ്റ്റ് 15-ന്റെ സ്വാതന്ത്രദിന ആഘോഷങ്ങൾ ബഹിഷ്കരിക്കുവാനാണ് തീരുമാനിച്ചത്. ഇതേ സവർക്കറിനെയാണ് മഹാത്മാ ഗാന്ധിയ്ക്കു പകരം സ്വാതന്ത്ര്യസമര നായകനായി സംഘപരിവാർ എഴുന്നള്ളിക്കുന്നത്.

സ്വാതന്ത്ര്യസമര ഘട്ടങ്ങളിലാകെ അതിനോട് പിന്തിരിഞ്ഞു നിന്ന ആർഎസ്എസ്, ദേശീയ പ്രസ്ഥാനത്തിൽ തങ്ങൾക്കും പങ്കുണ്ടെന്നു സ്ഥാപിച്ചെടുക്കാനുള്ള
വ്യാജ ആഖ്യാനങ്ങളിലാണ് വ്യാപൃതരാവുന്നത്. പുന്നപ്ര-വയലാറിൽ വെടിയേറ്റുവീണ അനശ്വര രക്തസാക്ഷികളെയും വാഗൺ കൂട്ടക്കൊലയിൽ മരിച്ചുവീണ ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ നിന്നുമൊഴിവാക്കാൻ വ്യഗ്രത കാട്ടിയവരാണ് ഇപ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കുപറ്റാൻ വരുന്നത് എന്നു കാണണം.

ആഗസ്ത് 14 ന് വിഭജനഭീതിയുടെ ഓര്‍മ്മദിനമാചരിക്കാൻ ആഹ്വാനം ചെയ്തവർക്ക് സ്വാതന്ത്ര്യദിനത്തോട് എന്തു മതിപ്പാണുള്ളത്?

വെറുപ്പിന്റെയും വർഗീയതയുടെയും കലാപങ്ങളുടെയും വിഴുപ്പു ഭാരമാണ് ആർഎസ്എസ് പേറുന്നത്. മനുഷ്യത്വ വിരുദ്ധമായ വിഭാഗീയതയുടെ പ്രത്യയശാസ്ത്രം ചുമന്നു നടക്കുന്നവർക്ക് കയ്യിട്ടു വാരാനുള്ളതല്ല ഇന്ത്യയുടെ മഹിതമായ സ്വാതന്ത്ര്യ സമര ചരിത്രം. അത്തരക്കാരുമായി തുല്യപ്പെടുത്താൻ ഉള്ളതല്ല ഗാന്ധിജിയുടെയും ഭഗത് സിംഗിന്റെയും രക്തസാക്ഷികളുടെയും സ്മരണ.

മനുഷ്യ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ചരിത്രത്തെ കുഴിച്ചുമൂടി വെറുപ്പിനെ പകരം വെക്കാനുള്ള ഏതു നീക്കത്തെയും രാജ്യം ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ടതുണ്ട്.

- ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ

ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി 1895ലാണ് ഡിസ്പെന്‍സറിയായി പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രിയുടെ 130 വര്‍ഷത്തെ ചരിത്രത്തിലെ ...
16/08/2025

ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി 1895ലാണ് ഡിസ്പെന്‍സറിയായി പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രിയുടെ 130 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. ( ഇന്ന് ഔപചാരിക ഉദ്ഘാടനം ആണ് നടന്നത് . രണ്ടു മാസം മുൻപ് നിർമ്മാണം ആരംഭിച്ചിരുന്നു ) . കിഫ്ബിയിലൂടെ 80 കോടി രൂപ അനുവദിച്ചുള്ള ബഹുനില ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. ആധുനിക ഒഫ്ത്താല്‍മോളജി ഓപ്പറേഷന്‍ തീയറ്ററും പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. നാട്
ഉത്സവ തിമിര്‍പ്പോടെയാണ് ഈ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്.
ഇന്ന് ഉദ്ഘാടനം ചെയ്ത മറ്റ് പദ്ധതികള്‍പൂര്‍ത്തികരിച്ച എസ്.ടി.പി. ഫിസിയോതെറാപ്പി ബ്ലോക്കിന്റെയും ഓര്‍ത്തോപീഡിക്സ് വിഭാഗത്തിന്റെയും പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും

കൂടെയുണ്ട് എന്നത് വെറുമൊരു ഭംഗി വാക്കല്ല...❣️വയനാട്ടിൽ, കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ ഉണ്ടായ അത്യന്തം ദുഃഖകരമായ  ഉരുൾപൊട...
28/07/2025

കൂടെയുണ്ട് എന്നത് വെറുമൊരു
ഭംഗി വാക്കല്ല...❣️
വയനാട്ടിൽ, കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ ഉണ്ടായ
അത്യന്തം ദുഃഖകരമായ
ഉരുൾപൊട്ടലിൽ
സർവ്വവും നഷ്ടമായവരെ പുനരധിവസിപ്പിക്കാൻ
നിർമ്മിക്കുന്ന ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ,മാതൃക വീടിൻറെ പ്രവർത്തികൾ പ്രതികൂല കാലാവസ്ഥയിലും അതിവേഗം പുരോഗമിക്കുന്നു ,അവസാന ഘട്ട പ്രവൃത്തികളാണ് ഇപ്പൊൾ നടക്കുന്നത് ജൂലൈ അവസാനത്തോടെ മാതൃക വീടിൻറെ നിർമ്മാണം പൂർത്തിയാകും...

#നമുക്ക്_മുന്നേറാം
#വയനാട്_പുനരധിവാസം

ഛത്തീസ്‌ഗഢില്‍ മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളികളായ രണ്ട്‌ കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്...
28/07/2025

ഛത്തീസ്‌ഗഢില്‍ മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളികളായ രണ്ട്‌ കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്രിസ്‌ത്യന്‍ പ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല ഈ വിഷയത്തെ കാണേണ്ടത്‌. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും, ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ്‌ സംഭവം. മതം അനുഷ്‌ഠിക്കാന്‍ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്‌. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ്‌ കന്യാസ്‌ത്രീകളെ ജയിലില്‍ അടച്ചത്‌. കേന്ദ്ര സര്‍ക്കാരും, ഛത്തീസ്‌ഗഢ്‌ സര്‍ക്കാരും പിന്തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ്‌ വിഷയം ഗൗരവതരമാകുന്നത്.

ഛത്തീസ്‌ഗഢിലെ ദുര്‍ഗ്‌ റെയില്‍വേ സ്റ്റേഷനില്‍വെച്ച്‌ കന്യാസ്‌ത്രീകളായ സി പ്രീതി മേരി, സി വന്ദന ഫ്രാന്‍സിസ്‌ എന്നിവരെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞ്‌ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. നിയമം കൈയ്യിലെടുത്ത ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകരെ തടയുന്നതിന്‌ പകരം ഛത്തീസ്‌ഗഢ്‌ പൊലീസും, റെയില്‍വേ അധികൃതരും അവര്‍ക്കൊപ്പം നിന്നു എന്നതും ഞെട്ടലുളവാക്കുന്നതാണ്‌.
ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത്‌ 2014-ന്‌ ശേഷം കുത്തനെ വര്‍ധിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. മണിപ്പൂരില്‍ നിയമവാഴ്‌ച തകര്‍ത്ത്‌ നടത്തിയ അക്രമങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ മൂകസാക്ഷിയായിരുന്നു. ഗ്രഹാം സ്റ്റെയിന്‍സും സ്റ്റാന്‍സ്വാമിയും മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്‌തവര്‍ക്കെതിരായി നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ നിര്‍ബാധം തുടരുകയാണെന്നതാണ് ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നത്. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

തലശ്ശേരിക്ക് അഭിമാന നിമിഷം!എലിവേറ്റഡ് വാക്ക് വേ യാഥാർത്ഥ്യത്തിലേക്ക്...തലശ്ശേരി മണ്ഡലത്തിലെ വികസന സ്വപ്നങ്ങളിലൊന്നായ കടൽ...
15/05/2025

തലശ്ശേരിക്ക് അഭിമാന നിമിഷം!

എലിവേറ്റഡ് വാക്ക് വേ യാഥാർത്ഥ്യത്തിലേക്ക്...
തലശ്ശേരി മണ്ഡലത്തിലെ വികസന സ്വപ്നങ്ങളിലൊന്നായ കടൽപാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്റെയും പ്രവർത്തനങ്ങൾ യാഥാർത്ഥ്യത്തിലേക്ക് ചുവടുവെക്കുകയാണ്.

ഈ മാസം അവസാനത്തോടെ തന്നെ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തിയാകും. ചേംബറിൽ ചേർന്ന യോഗത്തിൽ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ (KIIDC) ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി. കിഫ്ബി സഹായത്തോടെ ഇ.പി.സി. മോഡലിലാണ് ഈ സുപ്രധാന പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

രാജ്യത്തുതന്നെ ആദ്യത്തേതായ ഈ എലിവേറ്റഡ് വാക്ക് വേ, കടൽപ്പാലവുമായി ബന്ധിപ്പിക്കുമ്പോൾ തലശ്ശേരിയുടെ ടൂറിസം സാധ്യതകൾക്ക് പുതിയൊരു ഉണർവ് നൽകും എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കടൽപ്പാലം മുതൽ ജവഹർഘട്ട് വരെയുള്ള ചരിത്രപ്രാധാന്യമുള്ള പ്രദേശത്തിൻ്റെ സൈറ്റ് ബ്യൂട്ടിഫിക്കേഷൻ പൂർത്തിയാകുന്നതോടെ തലശ്ശേരി, പൈതൃക ടൂറിസത്തിന്റെ പ്രധാന ആകർഷണ കേന്ദ്രമായി മാറും. ഇത് കൂടുതൽ സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുകയും പ്രദേശത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാവുകയും ചെയ്യും.

തലശ്ശേരിയുടെ വികസനത്തിനായി നമുക്ക് ഒരേ മനസ്സോടെ മുന്നോട്ട് പോകാം.

15/05/2025
ഇനിയുള്ള നാളുകൾ കേരള ജനത കരുതിയിരിക്കണം... പോലീസ് ജാഗ രൂകരാവണം...ഈ ചങ്ങാതി പോകുന്നിടത്തൊക്കെ കൂടുതൽ സുരക്ഷാ സംവിധാനം ഉറപ...
15/05/2025

ഇനിയുള്ള നാളുകൾ കേരള ജനത കരുതിയിരിക്കണം... പോലീസ് ജാഗ രൂകരാവണം...ഈ ചങ്ങാതി പോകുന്നിടത്തൊക്കെ കൂടുതൽ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തണം...അടുത്ത തെരഞ്ഞെടുപ്പ് വരെ ഇവൻ പങ്കെടുക്കുന്ന ഇടത്ത് രാഷ്ട്രീയ സംഘട്ടനം ഉണ്ടാക്കാൻ ഉള്ള സാധ്യതയുണ്ട്.. പാവപ്പെട്ട കോണ്ഗ്രസ് അണികളെ ആവേശം കൊള്ളിച്ച് തെരുവിലേക്ക് ഇറക്കാൻ സാധ്യതയുണ്ട്

കണ്ണൂരിലെ മലപ്പട്ടത്ത് ഇന്നലെ ഇന്നലെ നടന്നത് ആസൂത്രിതമായുള്ള പ്രകോപനം ആയിരുന്നു എന്നാണ് അവിടെയുള്ള ദൃക്‌സാക്ഷികൾ പറയുന്നത്... പുറത്തു നിന്നും ഗുണ്ടകളെ ഇറക്കി സംഘർഷം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം...

പുതിയ കോണ്ഗ്രസ് നേതൃത്വത്തിന് സുധാകരൻ കൊടുത്ത ടാർഗറ്റ് വ്യക്തമാണ്.. സമാധാനത്തോടെ കഴിയുന്ന ജനങ്ങൾക്കിടയിലേക്ക് പുറത്തു നിന്നുള്ള ഗുണ്ടകളെ ഇറക്കി പ്രകോപനം ഉണ്ടാക്കുക... അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എവിടെയെങ്കിലും സംഘർഷം ഉണ്ടാക്കി ജനവികാരം സർക്കാരിനും പാർട്ടിക്കും എതിരെ തിരിക്കുക... മാധ്യമങ്ങളെ വിലക്കെടുത്താണ് പുതിയ ഗെയിം പ്ലാൻ ചെയ്ത് വിജയിപ്പിക്കാൻ ശ്രമിക്കുന്നത്... പാർട്ടിയുടെയും അവിടുത്തെ സഖാക്കളുടെയും കൃത്യമായ ഇടപെടൽ മൂലമാണ് ഇന്നലെ മലപ്പട്ടത്ത് വലിയൊരു സംഘർഷം നടക്കാതെ പോയത്...

PS: ഇന്നലെ അവിടെ നടന്ന വിഷയത്തിൽ അവിടുത്തെ നാട്ടുകാരൻ ആയ വ്യക്തി ഇട്ട പോസ്റ്റിന്റെ ലിങ്ക് കമന്റിൽ കാണാം

Address


Website

Alerts

Be the first to know and let us send you an email when LDF Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Government Service?

Share