DYFI Malappuram BC

  • Home
  • DYFI Malappuram BC

DYFI Malappuram BC Democratic Youth Federation of India
It was founded in its inaugural conference held from 1–3 Nove DYFIമലപ്പുറം ബ്ലോക്ക് കമ്മിറ്റി
ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്

ഗാന്ധിജിയെ ഓർക്കാംകേരളത്തെ കാക്കാംജനുവരി 30മഹാത്മാഗാന്ധി രക്തസാക്ഷി ദിനംവർഗ്ഗീയതക്കെതിരെബഹുജന സംഗമംDYFI | AIDWA | SFI
20/01/2026

ഗാന്ധിജിയെ ഓർക്കാം
കേരളത്തെ കാക്കാം

ജനുവരി 30
മഹാത്മാഗാന്ധി രക്തസാക്ഷി ദിനം

വർഗ്ഗീയതക്കെതിരെ
ബഹുജന സംഗമം

DYFI | AIDWA | SFI

03/11/2025
പി എം എ സലാം മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപകരമായ ജല്പനങ്ങൾക്കെതിരെ DYFI മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം
01/11/2025

പി എം എ സലാം മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപകരമായ ജല്പനങ്ങൾക്കെതിരെ DYFI മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം

ക്ഷേമ പദ്ധതികളുടെ ചരിത്രപരമായ പ്രഖ്യാപനം നടത്തിയ , "യുവതലമുറക്കായി കണക്ട് ടു വർക്ക് സ്കോളർഷിപ്പ് " പ്രഖ്യാപിച്ച ഇടതുപക്ഷ...
31/10/2025

ക്ഷേമ പദ്ധതികളുടെ ചരിത്രപരമായ പ്രഖ്യാപനം നടത്തിയ , "യുവതലമുറക്കായി കണക്ട് ടു വർക്ക് സ്കോളർഷിപ്പ് " പ്രഖ്യാപിച്ച ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് DYFI മലപ്പുറം ബ്ലോക്ക് കമ്മറ്റി നടത്തിയ പ്രകടനം.

മുൻ  മുഖ്യമന്ത്രിയും സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ എം മുൻ  പി ബി അംഗവുമായിരുന്ന സഖാവ് വി എസ് അച്യുതാനന്ദൻ്റെ നിര...
22/07/2025

മുൻ മുഖ്യമന്ത്രിയും സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ എം മുൻ പി ബി അംഗവുമായിരുന്ന സഖാവ് വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി 2025 ജൂലൈ 23 വൈകുന്നേരം 5 മണിക്ക് മൗന ജാഥയും അനുസ്മരണ യോഗവും സംഘടിപ്പിക്കും.
സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക മേഖലകളിലെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.

ഇന്ത്യനൂർ മുളിയാംകോട്ട യൂണിറ്റിലെ തള്ളാരതൊടിയിൽ വൈദ്യുതി ലൈനിൽ വീണ മരം വെട്ടി നീക്കുന്ന DYFI യൂത്ത് ബ്രിഗേഡ്.
31/05/2025

ഇന്ത്യനൂർ മുളിയാംകോട്ട യൂണിറ്റിലെ തള്ളാരതൊടിയിൽ വൈദ്യുതി ലൈനിൽ വീണ മരം വെട്ടി നീക്കുന്ന DYFI യൂത്ത് ബ്രിഗേഡ്.

സ്ക്കൂൾ തുറക്കും മുൻപ്....DYFI കോട്ടക്കൽ മേഖലകമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് ടീം കോട്ടക്കൽ GMUP സ്ക്കൂളിൽ നടത്തിയ ക്ലീനിംഗ...
31/05/2025

സ്ക്കൂൾ തുറക്കും മുൻപ്....

DYFI കോട്ടക്കൽ മേഖലകമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് ടീം കോട്ടക്കൽ GMUP സ്ക്കൂളിൽ നടത്തിയ ക്ലീനിംഗ് പ്രവർത്തനം..

DYFI ഹാജിയാർപ്പള്ളി യൂണിറ്റിൽ ഇന്ന്  അപകട നിലയിൽ ഉള്ള റോഡിലെ കുഴി  അടച്ചു യൂത്ത് ബ്രിഗേഡ്
31/05/2025

DYFI ഹാജിയാർപ്പള്ളി യൂണിറ്റിൽ ഇന്ന് അപകട നിലയിൽ ഉള്ള റോഡിലെ കുഴി അടച്ചു യൂത്ത് ബ്രിഗേഡ്

ഡിവൈഎഫ്ഐ മലപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു മലപ്പുറം: ഡിവൈഎഫ്ഐ  മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ ...
27/05/2025

ഡിവൈഎഫ്ഐ മലപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു

മലപ്പുറം: ഡിവൈഎഫ്ഐ മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി പരിസരത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ ഉടൻ പുനരാരംഭിക്കുക,
ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ ഒരുക്കുക,
പ്രവർത്തനരഹിതമായ ഓപ്പറേഷൻ തീയ്യറ്റർ എത്രയും പെട്ടെന്ന് തുറക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു ഡിവൈഎഫ്ഐ ധർണ്ണ സംഘടിപ്പിച്ചത്. തുടർന്ന് ആശുപത്രി പരിസരത്ത് പ്രതിഷേധ ശൃംഖല ഉയർത്തി.
മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.മജ്നു , ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി കെ വിബീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി . എം സിബ് ലാ, സിപിഐഎം മുനിസിപ്പൽ കൺവീനർ കെ പി ഫൈസൽ, സിബിയാൻ.പി, വാർഡ് കൗൺസിലർമാരായ കെ പി എ ശരീഫ് , സി ഷിജു, അൻവർ കൊന്നോല, സൽമാൻ ഇ.കെ , കെപി ചന്ദ്രൻ തുടങ്ങിയ നേതാക്കൾ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഹരികൃഷ്ണപാൽ സ്വാഗതവും, കെ പി ശ്രീജിത്ത് അധ്യക്ഷനുമായി. പി ഉവൈസ് സമരത്തിന് നന്ദി പറഞ്ഞു.

പൊരുതുന്ന ക്യൂബക്ക് ഐക്യദാർഢ്യം DYFI മലപ്പുറം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മലപ്പുറത്ത് ക്യൂബൻ ഐക്യദാർഢ്യ റാലി സംഘടിപ്...
24/05/2025

പൊരുതുന്ന ക്യൂബക്ക് ഐക്യദാർഢ്യം
DYFI മലപ്പുറം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മലപ്പുറത്ത് ക്യൂബൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. DYFI മലപ്പുറം ജില്ലാ സെക്രട്ടറി സ. കെ ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി എം സിബ്ല,ബ്ലോക്ക് സെക്രട്ടറി സി കെ വിബീഷ്, ബ്ലോക്ക് പ്രസിഡന്റ് രജീഷ്, ട്രഷറർ ഹരികൃഷ്ണപാൽ വി വൈ എന്നിവർ നേതൃത്വം നൽകി

DYFI വെങ്ങാലൂർ യൂണിറ്റ് SSLC വിജയികളെ അനുമോദിച്ചു. ആനക്കയം: ആനക്കയം പാണായി വെങ്ങാലൂരിൽ DYFI യൂണിറ്റ് കമ്മിറ്റി പ്രദേശത്ത...
19/05/2025

DYFI വെങ്ങാലൂർ യൂണിറ്റ് SSLC വിജയികളെ അനുമോദിച്ചു.

ആനക്കയം: ആനക്കയം പാണായി വെങ്ങാലൂരിൽ DYFI യൂണിറ്റ് കമ്മിറ്റി പ്രദേശത്ത് SSLC പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി അനുമോദനം നടത്തി DYFI മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഹരികൃഷ്ണപ്പാൽ വി വൈ സമ്മാനദാനം ഉദ്ഘാടനം ചെയ്തു. കൂടാതെ യൂണിറ്റ് പ്രദേശത്തെ 150 ൽ അതികം വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ബിജേഷ് കരിയക്കോട്ടിൽ, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സുകുമാരൻ കറുകയിൽ, ബ്രാഞ്ച് സെക്രട്ടറി വിമോദ് എംപി , സുരേഷ് കെ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഹരീഷ് ടി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി യൂണിറ്റ് സെക്രട്ടറി റിജീഷ് കെ ടി സ്വാഗതവും ജിത്തു നന്ദിയും പറഞ്ഞു

രാജ്യത്ത് വികസനത്തില്‍ പുതിയ മാതൃക സൃഷ്ടിച്ച സംസ്ഥാനമാണല്ലോ കേരളം. ആരോഗ്യ- വിദ്യാഭ്യാസ രംഗത്തും, സാമൂഹ്യ സുരക്ഷയുടെ കാര്...
04/10/2024

രാജ്യത്ത് വികസനത്തില്‍ പുതിയ മാതൃക സൃഷ്ടിച്ച സംസ്ഥാനമാണല്ലോ കേരളം. ആരോഗ്യ- വിദ്യാഭ്യാസ രംഗത്തും, സാമൂഹ്യ സുരക്ഷയുടെ കാര്യത്തിലും കേരളം നേടിയ മാതൃകാപരമായ ആ നേട്ടത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം വ്യവസായ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തുമുള്ള പരിമിതികളെ മറികടക്കാനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
കേരളം ഒന്നാം റാങ്ക് നേടി എന്നത്
മുന്നോട്ട് പോക്കിൻ്റെ
ചൂണ്ടു പലകയാണ്.
രാജ്യത്ത് ആദ്യമായി ജനറേറ്റിവ് എ.ഐ കോണ്‍ഫറന്‍സിന് കേരളം വേദിയായതും രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമുള്ള സംസ്ഥാനമായി കേരളം മാറിയതും, വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിനായുള്ള ദീര്‍ഘകാല പദ്ധതികളുമെല്ലാം
'കേരള മോഡലിന്റെ' പുതിയ വഴികളുടെ ഭാഗമാണ്. ഈയൊരു മാറ്റത്തില്‍ കേരളത്തിലെ പ്രൊഫഷണല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കാനുണ്ട്.

കൂടാതെ പ്രൊഫഷണൽ മേഖലയിൽ നിലനില്ക്കുന്ന തൊഴിൽ ചൂഷണവും
മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന
മാനേജ്മൻ്റ് ഇടപെടലുകളും
ഗൗരവമായി ചർച്ച ചെയ്യേണ്ടതും ഉണ്ട്.

അതിന് വേണ്ടി എഞ്ചിനീയറിങ്, മാനേജ്മെന്റ്, മെഡിക്കല്‍, ഡാറ്റ സയന്‍സ്, സ്റ്റാര്‍ട്ടപ്പ്, മാര്‍ക്കറ്റിങ്, ഡിസൈന്‍, ഹെല്‍ത്ത് കെയര്‍, ആർക്കി ടെക്റ്റ്,
ന്യൂ മീഡിയ, സൈക്കോളജി & മെന്റല്‍ ഹെല്‍ത്ത് തുടങ്ങി എല്ലാ പ്രൊഫഷണല്‍ മേഖലയിലെയും യുവതി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് 2024 ഒക്ടോബര്‍ 5ന് തിരുവനതപുരത്ത് DYFI സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ
യൂത്ത് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കുകയാണ്.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മീറ്റ്
ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മലയാളികളായ യുവ പ്രൊഫഷണലുകളുടെ മാനവവിഭവശേഷി കേരള സമൂഹത്തിന്റെ പുരോഗതിക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് സംബന്ധിച്ച ഡി.വൈ.എഫ്.ഐ യുടെ സമീപന രേഖ പരിപാടിയില്‍ അവതരിപ്പിക്കും.
തുടർന്ന് പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പാകത്തില്‍ ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും. ആവശ്യമായ ഭേദഗതികളോടെ സമീപന രേഖ അംഗീകരിച്ച് തുടര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കും.

മാധ്യമങ്ങളും വലതുപക്ഷവും കേരളമെന്ന ആശയത്തിന് നേരെത്തന്നെ വലിയ ആക്രമണം നടത്തുമ്പോള്‍ പുതിയ മാതൃകകള്‍ സൃഷ്ടിച്ച് പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാമുണ്ട്.
ആ പ്രവര്‍ത്തനത്തിലേക്കുള്ള പുതിയൊരു ചുവടാണ് 'യൂത്ത് പ്രൊഫഷണൽ മീറ്റ് പുരോഗമന ചിന്തയുള്ള കേരളത്തിലെ മുഴുവന്‍ യുവ പ്രൊഫഷണല്‍സും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സെക്രട്ടറി
DYFI
കേരള സംസ്ഥാന കമ്മറ്റി

Address


Telephone

9037155345

Website

Alerts

Be the first to know and let us send you an email when DYFI Malappuram BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share