DYFI Nelpini

DYFI Nelpini Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Nelpini, Political organisation, Nelpini, Thrissur, .

യൂത്ത്മാർച്ച്‌,,,കാത്തു നിന്നവർക്ക്,വെള്ളം തന്നവർക്ക്,കൈ വീശിയവർക്ക്,സ്വീകരിച്ചവർക്ക്,വിയോജിച്ചവർക്ക്,മുഷ്ടി ചുരുട്ടിയവർ...
16/02/2020

യൂത്ത്മാർച്ച്‌,,,

കാത്തു നിന്നവർക്ക്,
വെള്ളം തന്നവർക്ക്,
കൈ വീശിയവർക്ക്,
സ്വീകരിച്ചവർക്ക്,
വിയോജിച്ചവർക്ക്,
മുഷ്ടി ചുരുട്ടിയവർക്ക്,
ഏറെ വേദനിച്ചും,
ഉരഞ്ഞ് പൊട്ടിയും,
വെയിലിലുരികി
ഉശിര് കാട്ടിയോർക്കും
നന്ദി....❤️💛❤️

27/12/2017

തൃപ്രയാറില്‍ സി.പി.എം.ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ നാളെ (28.12.2017 വ്യാഴം) ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് വലപ്പാട് പോലീസ് അറിയിച്ചു. ഉച്ചക്ക് 1.30 മുതല്‍ വടക്ക് നിന്ന് കൊടുങ്ങലൂര്‍-എറണാകുളം ഭാഗത്തേക് പോകുന്ന എല്ലാ വാഹനങ്ങളും തളിക്കുളത്ത് നിന്ന് കിഴക്കോട്ട് തിരിഞ്ഞ് ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡ് വഴി-ചേര്‍ക്കര-പോളി ജംഗ്ഷന്‍-ചൂലൂര്‍ വഴി എടമുട്ടത്തേക്ക് കയറേണ്ടതും, തെക്ക് ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോതകുളത്ത് നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് കോതകുളം ബീച്ച്-വലപ്പാട് ബീച്ച്-നാട്ടിക ബീച്ച് സ്‌നേഹതീരം ബീച്ച് വഴി തളിക്കുളത്തേക്കും കയറേണ്ടതാണന്ന് വലപ്പാട് എസ്‌ഐ ഇ.ആര്‍ ബൈജു അറിയിച്ചു

മതനിരപേക്ഷ ഇന്ത്യയുടെ കാവലാളാവുക  എന്ന മുദ്രാവാക്യമുയർത്തി DYFI    S N പുരം  മേഖലാ കമ്മറ്റി  സംഘടിപ്പിക്കുന്ന മതേതര കൂട്...
22/12/2017

മതനിരപേക്ഷ ഇന്ത്യയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി DYFI S N പുരം മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന മതേതര കൂട്ടായ്മ ഇന്നു വൈകീട്ട് 6 മണിക്ക് പൊരിബസാർ സെന്ററിൽ.......
DYFI മലപ്പുറം ജില്ലാ കമ്മറ്റി അംഗം സഖാവ് പി ജി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കും...
പരിപാടിയിലേക്ക് മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു....
DYFI S N പുരം മേഖലാ കമ്മറ്റി

ഓഖി ദുരന്തം:നിർമല സീതാരാമൻ പറഞ്ഞതിങ്ങനെ ..."29 നാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതായുള്ള ആദ്യ മുന്നറിയിപ്പ് വരുന്നത്... 40 കി...
06/12/2017

ഓഖി ദുരന്തം:

നിർമല സീതാരാമൻ പറഞ്ഞതിങ്ങനെ ...

"29 നാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതായുള്ള ആദ്യ മുന്നറിയിപ്പ് വരുന്നത്... 40 കിലോമീറ്റർ സ്പീഡ് , 50, 60..അതങ്ങനെ കൂടി വന്നു ... ആ വിവരങ്ങൾ ഓരോ ഘട്ടത്തിലും സംസ്ഥാന സർക്കാറിന് കൈമാറി ..സംസ്ഥാന സർക്കാർ ആ വിവരങ്ങൾ കൃത്യമായി താഴേക്ക് കൈമാറിയിട്ടുണ്ട്... അവരെ ഈ വിഷയത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല ... ഒരു പക്ഷെ ഇതിലും മുൻപേ വിവരം കൊടുക്കാമായിരുന്നില്ലേ എന്നൊക്കെ വാദിക്കാം ..ഒരുമാസം മുൻപേയൊക്കെ .. കൊടുത്താൽ നന്നായിരുന്നു ..പക്ഷെ സയൻസ് അത്രയും അഡ്വാൻസ് ആയിട്ടില്ല ... ഞങ്ങൾ (കേന്ദ്ര സർക്കാർ) വിവരങ്ങൾ ഇവർക്ക് (സംസ്ഥാന സർക്കാർ) കൈമാറുന്നു അവർ അത് നിങ്ങൾക്ക് നൽകുന്നു ... എനിക്ക് ഇവരെ കുറ്റപ്പെടുത്താം, വിവരം കൈമാറി എന്ന് പറഞ്ഞു രക്ഷപ്പെടാം... പക്ഷെ അതൊന്നുമല്ല നമ്മൾ ചെയ്യേണ്ടത്... നമ്മൾക്ക് വേണ്ടത് എല്ലാവരെയും സേഫ് ആയി തിരിച്ചെത്തിക്കുക എന്നതാണ് "

പക്ഷെ ചാനലുകൾ സ്ക്രോൾ ചെയ്യുന്നതെങ്ങനെ

"29 നു തന്നെ വാണിംഗ് നൽകി ".."ഓരോ ഘട്ടത്തിലും വിവരം നൽകി". "സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്താനില്ല"..

ഇതിനെയാണ് സെലക്ടിവ് ലിസ്റ്റനിങ് (selective listening) എന്ന് പറയുന്നത് ..അതായത് തങ്ങൾക്ക് വേണ്ടതുമാത്രം അടർത്തിയെടുക്കുക..
"ഓരോ ഘട്ടത്തിലും വിവരം കൃത്യമായികൈമാറി"യെന്ന് പറയുന്ന നിർമല പറയുന്നുണ്ട് "അതിനനുസരിച്ചുള്ള നടപടികൾ (വിവരം താഴേക്ക് കൈമാറുന്നതടക്കമുള്ള കാര്യങ്ങൾ) സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ട്" എന്ന് ..

അത് കഴിഞ്ഞാണ് നിർമല പറയുന്നത് അതിനാൽ തന്നെ "കേരള സർക്കാരിനെ ഇതിൽ കുറ്റപ്പെടുത്താൻ കഴിയില്ല" എന്ന് ...പക്ഷെ അതുമാത്രം മാധ്യമങ്ങൾ കേട്ടില്ല ... അത് സ്ക്രോൾ ആയി കൊടുത്താൽ പിന്നെ തങ്ങൾ കെട്ടിപ്പൊക്കിയ അജണ്ട പൊളിയുമല്ലോ ..അപ്പോൾ പിന്നെ മുക്കുക ..സെലെക്ടിവായി കാര്യങ്ങൾ അവതരിപ്പിക്കുക ...

എന്തോരു നാറികളാണീ വർഗം .. പ്രകൃതി ദുരന്തത്തെ പോലും പിണറായിവിരുദ്ധ അജണ്ട നടപ്പിലാക്കാനുള്ള അവസരമായി കാണുന്ന ശവംതീനികൾ ...

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്ന?....

05/12/2017
10/11/2017

RSS നിങ്ങളോട് പറയാത്തതും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ
--------'-------------------------------------------------------------'
1. വരുമാനം ഉളള ക്ഷേത്രങ്ങളിലെ പണം ഉപയോഗിച്ചാണ് ദേവസ്വം ബോര്‍ഡ് വരുമാനമില്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും മറ്റു പുനർ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് RSS നിങ്ങളോട് പറയില്ല

2. ശബരിമല ഉൾപെടുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം 80 ലക്ഷം രൂപ സർക്കാർ അങ്ങോട്ട് നൽകുകയാണെന്ന് RSS നിങ്ങളോട് പറയില്ല

3. കൂടാതെ ശബരിമല ഉൾപെടെയുളള നിരവധി ക്ഷേത്രങ്ങൾക്ക് കോടികൾ ചിലവഴിച്ച് സുരക്ഷ ഒരുക്കുന്നത് സർക്കാരാണെന്നും അത് പൊതുജനങ്ങളുടെ പണമാണെന്നും RSS നിങ്ങളോട് പറയില്ല

4. സ്വാതന്ത്ര്യത്തിനു മുമ്പ് ഈ ക്ഷേത്രങ്ങളൊക്കെയും അവിടുത്തെ സ്വത്തുക്കളും കൈകാര്യം ചെയ്തിരുന്നത് രാജാവായിരുന്നുവെന്ന് RSS നിങ്ങളോട് പറയില്ല

5. 1100 കൊല്ലം കേരളത്തിലെ ദൈവങ്ങളെ കാണാൻ 70 % വരുന്ന ദളിത് പിന്നോക്കകാർക്ക് അവകാശമുണ്ടായിരുന്നില്ലെന്ന് RSS നിങ്ങളോട് പറയില്ല

6. കറുത്തവരെ 7 അടി അകലത്തിനുളളിൽ കണ്ടാൽ ശുദ്ധിവരുത്തേണ്ടവരായിരുന്നു കേരളത്തിലെ ദൈവങ്ങളെന്ന് RSS നിങ്ങളോട് പറയില്ല

7. ബ്രാഹ്മണൻറ ഉച്ചിഷ്ടത്തിൽ ഉരുണ്ടാൽ മാറുന്ന രോഗങ്ങൾ കർണ്ണാടകത്തിലെ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് ഇപ്പോഴും ഉണ്ടെന്ന് RSS നിങ്ങളോട് പറയില്ല

8. ഇന്ത്യയിലെ പുൽക്കൊടി പോലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തപ്പോൾ സ്വാതന്ത്ര്യ സമരം ചെയ്യുന്നത് ഹൈന്ദവ ധർമ്മമല്ലെന്ന് പുസ്തകമെഴുതിയ ആളാണ് തങ്ങളുടെ മുത്തപ്പൻ ഗോൾവൾക്കറെന്ന് RSS നിങ്ങളോട് പറയില്ല

9. ബ്രിട്ടീഷ് ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തിയപ്പോൾ ഹിന്ദു ജനസംഖ്യ 20% ആയിരുന്നുവെന്നും ബാക്കിയുളള ദളിതരെയും പിന്നോക്കകാരെയും മനുഷ്യരായിപോലും കണക്കാക്കിയിരുന്നില്ലെന്ന് ശശികല നിങ്ങളോട് പറയില്ല . മനുഷ്യരായിപോലും കണക്കാക്കാത്ത ജാതിക്കാർ രക്ഷപെടാൻ വേണ്ടി മറ്റുമതങ്ങളിലേക്ക് ചേക്കേറി മതംമാറിയതാണെന്ന RSS നിങ്ങളോട് പറയില്ല

10. ബ്രാഹ്മണാധിപത്യം ലക്ഷ്യം കണ്ട് മുസ്സോളിനിയിൽ നിന്നും ആവേശം ഉൾക്കൊണ്ട് ഗോൾവൾക്കർ രൂപികരിച്ചതാണ് RSS എന്ന് അവർ നിങ്ങളോട് പറയില്ല.

08/08/2017

"കേരളത്തെ സംരക്ഷിക്കാൻ........"

തെരുവിൽ ആയുധമേന്തി, അധികാരത്തിനു വേണ്ടി രക്തം ചീന്തുന്ന സംഘപരിവാരം. വ്യാജപ്രചരണങ്ങളാൽ തങ്ങളുടെ വർഗീയ അജണ്ടയുമായി മതനിരപേക്ഷ കേരളത്തിലേക്കും വന്നിരിക്കുന്നു.

ജനാധിപത്യത്തിലൂടെ ലഭിക്കുന്ന അധികാര സ്ഥാനമാനങ്ങൾ സ്വേച്ഛാധിപത്യത്തിനുള്ള ആയുധമല്ല, പൊതുജന ക്ഷേമാർത്ഥം ഭരിക്കാനുള്ളതാണ്. ആ അടിസ്ഥാന തത്വത്തിന്റെ ലംഘനമാണ് കേരളത്തിനു നേരെ ഉയർത്തുന്ന രാഷ്ട്രപതി ഭരണ ഭീഷണി.

സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടനിൽ നിന്ന് ഒരിക്കൽ സ്വതന്ത്രമായ ഇന്ത്യയിൽ ഇന്ന് സംഘപരിവാർ ഉയർത്തുന്ന ഭീഷണിയുടെ നിഴലിലുള്ള സ്വാതന്ത്ര്യ ദിനമാണ് വരുന്ന അഗസ്റ്റ് 15.

സംഘപരിവാർ ഉയർത്തുന്ന വർഗീയ നവലിബറൽ ഭീഷണിക്കെതിരെ അണി നിരക്കുക.. സാന്നിദ്ധ്യം തന്നെയാണ് പ്രതിരോധം.. നിശബ്ദ്ധത അപകടകരമായ സാമൂഹിക ദ്രോഹമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളേയും ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു.

#ആഗസ്റ്റ്_15
ുവജന_പ്രതിരോധം

"ഇനിയെങ്കിലും മുഷ്ടികൾ ചുരുട്ടൂ ഇനിയെങ്കിലും ശബ്ദമുയർത്തു.ആർക്കു വേണ്ടിയാണ് ഈ അടിമ ജീവിതം.എന്നിലേക്കോ നിന്നിലേക്കോ അല്ല ...
31/07/2017

"ഇനിയെങ്കിലും മുഷ്ടികൾ ചുരുട്ടൂ ഇനിയെങ്കിലും ശബ്ദമുയർത്തു.ആർക്കു വേണ്ടിയാണ് ഈ അടിമ ജീവിതം.എന്നിലേക്കോ നിന്നിലേക്കോ അല്ല നമ്മളിലേക്കാണ് ഫാസിസത്തിന്റെ കൂരമ്പ് പാഞ്ഞടുക്കുന്നത്, ഇതാണ് ഇതു തന്നെയാണ് ആ സമയം ചങ്ങലകൾ പൊട്ടിച്ചെറിയേണ്ട സമയം....."

#ആഗസ്റ്റ്_15
ുവജന_പ്രതിരോധം
#കൊടുങ്ങല്ലൂർ

Mathanirapekshasangamavum pusthaka  vitharanavum....DYFI Nelpini Unit sn puram
19/05/2017

Mathanirapekshasangamavum pusthaka vitharanavum....

DYFI Nelpini Unit sn puram

15/04/2017

*ഞാന്‍ നിങ്ങളുടെ മുന്നില്‍ നടക്കില്ല ഞാന്‍ ആരുടെയും നേതാവല്ല ഞാന്‍ നിങ്ങളുടെ പിറകില്‍ നടക്കില്ല ഞാനൊരു ഭീരുവല്ല ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും ഒരു സാഖാവായി*

- *ചെഗുവേര*

28/09/2016
22/03/2016

ക്ഷമിക്കണം

എന്റെ രാജ്യം ഇന്ത്യയാണ് ഭാരതമല്ല

എന്റെ രാജ്യം ആരുടെയെങ്കിലും അമ്മയാണോ എന്നെനിക്കറിയില്ല , എന്തായാലും എന്റെ അമ്മയല്ല . അതൊരു റിപ്പബ്ലിക് ആണ് , വെറും റിപ്പബ്ലിക്കല്ല ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണ് . അതിലെ ഒരു പൗരൻ എന്ന നിലയ്ക്ക് എനിക്ക് വ്യക്തിപരവും സാമൂഹികവുമായ അവകാശങ്ങളും അധികാരങ്ങളും കടമകളും ഉണ്ട് . ആ അവകാശങ്ങളിലൊന്ന് എനിക്ക് എന്റെ അഭിപ്രായങ്ങള്‍ പുലർത്താനും പറയാനും പ്രചരിപ്പിക്കാനും ഉള്ളതാണ് . അതുകൊണ്ട് തന്നെ എന്റെ രാജ്യം ആർക്കെങ്കിലും മാതാവായത് കൊണ്ടും അവര്‍ അതിന് ജയ് വിളിക്കുന്നത് കൊണ്ടും ഞാന്‍ അങ്ങനെ ചെയ്യണമെന്നില്ല , അങ്ങനെ രാജ്യസ്നേഹം തെളിയിക്കാന്‍ സൗകര്യവുമില്ല . അങ്ങനെ മാത്രം രാജ്യസ്നേഹം തെളിയിക്കാന്‍ നടക്കുന്നവർക്ക് അതാവാം .

എന്നെ സംബന്ധിച്ചിടത്തോളം രാജ്യസ്നേഹം കാണിക്കേണ്ടത് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി , അവരില്‍ അടിച്ചമർത്തപ്പെടുന്നവരോടും ദുർബലരോടും ഐക്യം പ്രകടിപ്പിച്ച് കൊണ്ട് , അവർക്ക് വേണ്ടി കൂടെ സംസാരിച്ചു കൊണ്ടും പ്രവർത്തിച്ചു കൊണ്ടുമാണ് . അവരുടേതുൾപ്പെടെ ഈ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ നിലനിർത്താനും കൂടുതല്‍ മെച്ചപ്പെടുത്താനും പരിശ്രമിച്ചു കൊണ്ടാണ് രാജ്യത്തോടുള്ള കടമ നിർവഹിക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം . അതിലുപരി നിലവില്‍ വിഷലിപ്തമായ വർഗീയ പ്രചരണങ്ങൾ കൊണ്ട് ഈ രാജ്യത്തെ , ഇവിടുത്തെ നിലവിലുള്ള ജനാധിപത്യത്തെ പോലും നശിപ്പിക്കാൻ ശ്രമിക്കുന്ന ദേശസ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ രാജ്യദ്രോഹികളോട് വിട്ടു വീഴ്ചയില്ലാതെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടാണ് . ആ കടമകൾ നിറവേറ്റുക തന്നെ ചെയ്യും .

അതെ എന്റെ രാജ്യം ഇന്ത്യയാണ് , ഞാന്‍ ഇവിടുത്തെ ജനങ്ങളോട് , വരുന്ന തലമുറകളോട് പ്രതിജ്ഞാബദ്ധനാണ് , ഈ രാജ്യത്തെ ജനാധിപത്യ - മതേതര - സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും .

NB തൽക്കാലം പുറത്തു നിന്ന് രാജ്യസ്നേഹം എടുക്കുന്നില്ല , രാഷ്ട്രപിതാവിനെ തന്നെ കൊന്നു കളഞ്ഞവർ അതെന്നെ പഠിപ്പിക്കുകയും വേണ്ട.

Address

Nelpini, Thrissur

680665

Website

Alerts

Be the first to know and let us send you an email when DYFI Nelpini posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share