27/03/2026
ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.
ചേരാനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും 2-)o വാർഡ് മെമ്പറുമായ ഷിമ്മി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ഭൂമാഫിയ സംഘങ്ങളുമായി ചേർന്ന് കൊണ്ട് നാഷണൽ ഹൈവേ നിർമാണ കമ്പിനിയിൽ നിന്ന് എം.എൽ.എ ഇടപെട്ട് നേടിയെടുത്ത മണ്ണ് ചിറ്റൂർ, കടമക്കുടി ഭാഗത്തെ പാടം നികത്തിനായി ഉപയോഗിക്കുകയായിരുന്നു. ചേരാനല്ലൂർ ഞാറ്റുവെട്ടി കടവ് റോഡിൽ ഉപയോഗിക്കാനാണ് നാഷണൽ ഹൈവേ മണ്ണ് വിട്ട് നൽകിയത്. ഷിമ്മി ഫ്രാൻസിസിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ ചേരാനല്ലൂരിൽ വ്യാപക അഴിമതിയാണ് നടന്നു കൊണ്ടിരിക്കുന്നത്. വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചേരാനല്ലൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ച് ബ്ലോക്ക് സെക്രട്ടറി അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സൗജൻ പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം ടി എസ് ഷിഫാസ്, സിപിഐഎം ലോക്കൽ സെക്രട്ടറി പി പി ജോർജ്, മേഖല സെക്രട്ടറിമാരായ ടി എസ് ഷിന്നാസ്, പി ടി കിരൺ എന്നിവർ സംസാരിച്ചു. ഷിമ്മി ഫ്രാൻസിസിനെതിരെ വിജിലൻസ് പരാതി നൽകാനും തീരുമാനിച്ചതായി ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചു.