Abu Dhabi Pathanamthitta Dist KMCC

Abu Dhabi Pathanamthitta Dist KMCC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abu Dhabi Pathanamthitta Dist KMCC, Social service, Abu Dhabi.

എംഎസ്എഫ് വിദ്യാർത്ഥി മഹാ റാലിയിൽ അണിനിരക്കാൻ പത്തനംതിട്ട ജില്ലയിൽ നിന്നും പുറപ്പെടുന്ന പ്രിയ സ്നേഹിതർക്ക് ഒരായിരം അഭിവാദ...
30/01/2026

എംഎസ്എഫ് വിദ്യാർത്ഥി മഹാ റാലിയിൽ അണിനിരക്കാൻ പത്തനംതിട്ട ജില്ലയിൽ നിന്നും പുറപ്പെടുന്ന പ്രിയ സ്നേഹിതർക്ക് ഒരായിരം അഭിവാദ്യങ്ങൾ 💚
Msf Ranni Mandalam Abu Dhabi Pathanamthitta Dist KMCC

എം എസ് എഫ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ പുതു ടീമിന് ഒരായിരം അഭിനന്ദനങ്ങൾ.. 💚
17/01/2026

എം എസ് എഫ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ പുതു ടീമിന് ഒരായിരം അഭിനന്ദനങ്ങൾ.. 💚

എം എസ് എഫിന്റെ അമരത്തേക്ക് കടന്നു വന്ന പ്രിയ സഹോദരങ്ങൾക്ക് അബുദാബി പത്തനംതിട്ട ജില്ല കെഎംസിസിയുടെ ഒരായിരം അഭിവാദ്യങ്ങൾ 💚...
09/01/2026

എം എസ് എഫിന്റെ അമരത്തേക്ക് കടന്നു വന്ന പ്രിയ സഹോദരങ്ങൾക്ക് അബുദാബി പത്തനംതിട്ട ജില്ല കെഎംസിസിയുടെ ഒരായിരം അഭിവാദ്യങ്ങൾ 💚

മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത ഷഫീക് സുലൈമാന് അബുദാബി പത്തനംതിട്ട ജില്ലാ കെഎംസിസി യുടെ അഭിവ...
09/01/2026

മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത ഷഫീക് സുലൈമാന് അബുദാബി പത്തനംതിട്ട ജില്ലാ കെഎംസിസി യുടെ അഭിവാദ്യങ്ങൾ 💚

മുസ്ലിം ലീഗിന്റെ മുന്നേറ്റം പ്രതീക്ഷ നൽകുന്നത്: അബുദാബി പത്തനംതിട്ട ജില്ല കെഎംസിസി. Gulf Chandrika റിപ്പോർട്ട്‌..
29/12/2025

മുസ്ലിം ലീഗിന്റെ മുന്നേറ്റം പ്രതീക്ഷ നൽകുന്നത്: അബുദാബി പത്തനംതിട്ട ജില്ല കെഎംസിസി.
Gulf Chandrika റിപ്പോർട്ട്‌..

അബുദാബി പത്തനംതിട്ട ജില്ല കെഎംസിസി പ്രവർത്തക സംഗമത്തിൽ നിന്ന്.
27/12/2025

അബുദാബി പത്തനംതിട്ട ജില്ല കെഎംസിസി പ്രവർത്തക സംഗമത്തിൽ നിന്ന്.

18/12/2025

അഭിമാനം.. പത്തനംതിട്ട 💚

14/12/2025

പത്തനംതിട്ട ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത മുസ്ലിം ലീഗ് സാരഥികൾ..അഭിനന്ദനങ്ങൾ 💚

പത്തനംതിട്ട നഗരസഭ- സഗീർ.
തിരുവല്ല നഗരസഭ- വിദ്യ വിജയൻ.
പന്തളം നഗരസഭ - Adv യാമി സേതു കുമാർ.
മല്ലപ്പള്ളി ബ്ലോക്ക്‌ കോട്ടാങ്ങൽ ഡിവിഷൻ - ടി എ എം ഇസ്മായിൽ.
കൊറ്റനാട് ഗ്രാമ പഞ്ചായത്ത്‌- സജിത സലിം .
ചിറ്റാർ ഗ്രാമ പഞ്ചായത്ത്‌- സജി എം എൻ .

തെക്കൻ കേരളത്തിൽ ലീഗിന് ഇരട്ടി വിജയം ലഭിച്ച തിരഞ്ഞെടുപ്പ്       -----------------------------------------കേരളത്തിന്റെ തെ...
14/12/2025

തെക്കൻ കേരളത്തിൽ ലീഗിന് ഇരട്ടി വിജയം ലഭിച്ച തിരഞ്ഞെടുപ്പ്
-----------------------------------------

കേരളത്തിന്റെ തെക്കൻ മേഖലയിൽ മുസ്‌ലിം ലീഗ് അതിന്റെ ശക്തി തെളിയിച്ച തിരഞ്ഞെടുപ്പാണ് അവസാനിച്ചത്.

മത്സരിക്കാൻ അവസരം ലഭിച്ച സീറ്റുകളിലെല്ലാം വലിയ പോരാട്ടം കാഴ്ചവെക്കുകയും നല്ല ശരാശരിയോടെ വിജയിക്കുകയും ചെയ്തു എന്നത് ഏറെ അഭിമാനത്തോടെ പങ്കുവെക്കാൻ കഴിയും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തെക്കൻ കേരളത്തിൽ ലഭിച്ച മൂന്ന് ജില്ലാ പഞ്ചായത്തുകളിലേക്കും മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്ക് ജയിക്കാൻ കഴിഞ്ഞത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ജില്ല തിരിച്ചുള്ള കണക്കിന്റെ സംഗ്രഹം താഴെ കൊടുക്കുന്നു...

* തിരുവനന്തപുരം ജില്ല *

ഒരു ജില്ലാപഞ്ചായത്തും രണ്ട് കോർപ്പറേഷൻ വാർഡുകളും ഒരു നഗരസഭാ വാർഡും ഉൾപ്പടെ 14വാർഡുകൾ മുസ്‌ലിം ലീഗ് വിജയിച്ചു.
2020ൽ 7 സീറ്റിൽ മാത്രം ജയിച്ച ജില്ലയിൽ ഇത്തവണ നേട്ടം ഇരട്ടിയാക്കി.
കോർപ്പറേഷനിൽ വർഗീയ ബോധത്തോടെ വാർഡ് വിഭജനം നടത്തിയ ഇടതുപക്ഷത്തോട് ഏറ്റവും ഉയർന്ന ഭൂരിപക്ഷ നേട്ടത്തോടെയാണ് ഭീമാപ്പള്ളിയിൽ നമ്മൾ മറുപടി പറഞ്ഞത്.

---

*കൊല്ലം ജില്ല *

കോർപ്പറേഷൻ പിടിച്ചെടുത്ത ടീം യു ഡി എഫിൽ മുസ്‌ലിം ലീഗിന്റെ രണ്ട് അംഗങ്ങളുണ്ട്. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലേക്കും മുഖത്തല, ചവറ ബ്ലോക്കുകളിലേക്കും മുസ്‌ലിം ലീഗ് അംഗങ്ങൾ ജയിച്ചു കയറി. കൂടാതെ വിവിധ പഞ്ചായത്തുകളിലേക്ക് ജയിച്ചവർ ഉൾപ്പടെ ജില്ലയിൽ 19 ഇടത്ത് മുസ്‌ലിം ലീഗ് സാരഥികൾ വെന്നിക്കൊടി പാറിച്ചു

---

*കോട്ടയം ജില്ല*

തെക്കൻ കേരളത്തിലെ നമ്മുടെ ശക്തി കേന്ദ്രമായ ഈരാറ്റുപേട്ട നഗരസഭ മുൻ വർഷത്തേക്കാളും കൂടുതൽ സീറ്റോടെ നിലനിർത്തിയതിനോടൊപ്പം എരുമേലി ബ്ലോക്കിലേക്കും നമുക്ക് ജയിക്കാൻ കഴിഞ്ഞു കൂടാതെ വിവിധ പഞ്ചായത്ത് സീറ്റുകൾ കൂടി കൂട്ടി ആകെ 21 മെമ്പർമാരെ ജില്ലയിൽ നമ്മൾ ജയിപ്പിച്ചു.

*പത്തനംതിട്ട ജില്ല*
കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇടതുപക്ഷത്തിന്റെ കയ്യിലുണ്ടായിരുന്ന മല്ലപ്പള്ളി ബ്ലോക്കിലെ കോട്ടാങ്ങൽ ഡിവിഷൻ TAM ഇസ്മായിലിലൂടെ യു ഡി എഫ് അകൗണ്ടിലേക്ക് എത്തിച്ചു എന്ന് മാത്രമല്ല ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലും ഓരോ സീറ്റ് വീതവും രണ്ട് ഗ്രാമ പഞ്ചായത്ത് സീറ്റുകളും നേടിയെടുക്കാൻ സാധിച്ചു. നേരത്തെ ഒരൊറ്റ സീറ്റുപോലും ലീഗിന് ഇല്ലാതിരുന്ന ജില്ലയാണ് പത്തനംതിട്ട എന്നോർക്കണം.

---

*ആലപ്പുഴ ജില്ല*

ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നാലും കായംകുളം മുനിസിപ്പാലിറ്റിയിൽ രണ്ടും ഡിവിഷൻ നമുക്ക് ജയിക്കാൻ കഴിഞ്ഞു. അതോടൊപ്പം സംവരണ മുനിസിപ്പാലിറ്റി ആയ കായംകുളത്ത് നമ്മുടെ പ്രതിനിധിയായിരിക്കും ചെയർമാൻ ആവുക എന്നതും സന്തോഷം പകരുന്നതാണ്. അരൂർ ബ്ലോക്കിലേക്ക് ജയിച്ചതുൾപ്പടെ 16 സീറ്റുകളിലേക്കാണ് ജില്ലയിൽ ജയിക്കാൻ സാധിച്ചത്. മുമ്പ് പത്തിൽ താഴെയാണ് നമ്മൾ ജയിച്ചത്.

---

*ഇടുക്കി ജില്ല*

തൊടുപുഴ മുനിസിപ്പാലിറ്റിയിൽ സീറ്റ് വർധിപ്പിച്ച് എട്ടായതുൾപ്പടെ ഇടുക്കിയിൽ മുൻവർഷത്തെ 21 സീറ്റിൽ നിന്നും 35 ആയി വർദ്ധിപ്പിച്ചു.

---

*എറണാകുളം ജില്ല*

രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളും കൊച്ചി കോർപ്പറേഷനിലെ മൂന്ന് സീറ്റുകളും ഉൾപ്പെടെ മിന്നും വിജയം നേടിയ ആവേശമാണ് ജില്ലയിലാകെ.
കഴിഞ്ഞവർഷം 38 സീറ്റുകൾ ഉണ്ടായിരുന്നത് ഏകദേശം രണ്ടു മടങ്ങിലതികം വർധിപ്പിച്ച് 88 സീറ്റുകളിലേക്ക് എത്തിച്ചു.
പല്ലാരിമംഗലം പഞ്ചായത്ത് ഒറ്റക്ക് ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചു, നെല്ലിക്കുഴി പായിപ്ര പഞ്ചായത്തുകളിൽ നല്ല വിജയം.
വൈപ്പിൻ , പറവൂർ മണ്ഡലത്തിലും പുതിയ വാർഡുകളിൽ വിജയം ലഭിച്ചു.
കളമശ്ശേരി മുനിസിപ്പാലിറ്റിയിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും സീറ്റ് നില വർധിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണവും ഇരട്ടിയാക്കി

----

നമ്മൾ നമ്മുടെ പ്രവർത്തനം കൂടുതൽ ഊർജ്ജ്വ സ്വലതയോടെ തുടർന്നാൽ കേരളത്തിൽ എവിടെയും വിജയം വരിക്കാൻ സാധിക്കും എന്ന ഉറപ്പാണ് ഈ തിരഞ്ഞെടുപ്പ് നമുക്ക് നൽകുന്ന പാഠം. തദ്ദേശ തിരഞ്ഞെടുപ്പ് നമുക്ക് നൽകുന്ന ഊർജ്ജം തെക്കൻ ജില്ലയിൽ നമുക്ക് ഒന്നിലധികം നിയമസഭാ സീറ്റുകൾ വിജയിപ്പിച്ചെടുക്കാനുള്ളതാവണം. അതിനായി നമുക്ക് ഇന്നുമുതൽ തന്നെ ഒരേ മനസ്സോടെ കർമരംഗത്ത് തുടരാം...

കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത്‌ 𝟔 ആം വാർഡ് 𝐔𝐃𝐅 സാരഥി 𝐌. 𝐒. ഷാജഹാനെ ( Shajahan M S ) 🪜 ഏണി ചിഹ്നത്തിൽ വോട്ട് ചെയ്തു വിജയിപ്പ...
15/11/2025

കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത്‌ 𝟔 ആം വാർഡ് 𝐔𝐃𝐅 സാരഥി 𝐌. 𝐒. ഷാജഹാനെ ( Shajahan M S ) 🪜 ഏണി ചിഹ്നത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക.
𝐕𝐨𝐭𝐞 𝐅𝐨𝐫 𝐔𝐃𝐅..

#𝐕𝐨𝐭𝐞𝐟𝐨𝐫𝐔𝐃𝐅 #𝐤𝐨𝐭𝐭𝐚𝐧𝐠𝐚𝐥𝐔𝐃𝐅 #𝐕𝐚𝐢𝐩𝐮𝐫 #𝐩𝐚𝐭𝐡𝐚𝐧𝐚𝐦𝐭𝐡𝐢𝐭𝐭𝐚𝐮𝐝𝐟
അഭിവാദ്യങ്ങൾ 💚

കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത്‌ 𝟭𝟮 ആം വാർഡ് 𝐔𝐃𝐅 സാരഥി റംലത്തു ബീവിയെ 🪜 ഏണി ചിഹ്നത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക.𝐕𝐨𝐭𝐞 𝐅𝐨𝐫...
15/11/2025

കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത്‌ 𝟭𝟮 ആം വാർഡ് 𝐔𝐃𝐅 സാരഥി റംലത്തു ബീവിയെ 🪜 ഏണി ചിഹ്നത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക.
𝐕𝐨𝐭𝐞 𝐅𝐨𝐫 𝐔𝐃𝐅..
#𝐕𝐨𝐭𝐞𝐟𝐨𝐫𝐔𝐃𝐅 #𝐤𝐨𝐭𝐭𝐚𝐧𝐠𝐚𝐥𝐔𝐃𝐅 #𝐕𝐚𝐢𝐩𝐮𝐫 #𝐩𝐚𝐭𝐡𝐚𝐧𝐚𝐦𝐭𝐡𝐢𝐭𝐭𝐚𝐮𝐝𝐟

നാടറിയുന്ന നാട്ടുകാരി.. ഇനി നാടിനെ നയിക്കട്ടെ.. വനിതാ ലീഗ് വഴി സംഘടന പ്രവർത്തനം.. എൽ ഐ സി ഏജന്റ്റായി സജീവ സാന്നിധ്യം... ...
10/11/2025

നാടറിയുന്ന നാട്ടുകാരി.. ഇനി നാടിനെ നയിക്കട്ടെ.. വനിതാ ലീഗ് വഴി സംഘടന പ്രവർത്തനം.. എൽ ഐ സി ഏജന്റ്റായി സജീവ സാന്നിധ്യം... തൊണ്ടിയാർ വയലിൽ റംലത്തു ബീവി ഇനി കോട്ടങ്ങൽ പഞ്ചായത്ത്‌ 12ആം വാർഡ് നയിക്കട്ടെ... നിങ്ങളുടെ വിലയേറിയ വോട്ടുകൾ ഏണി ചിഹ്നത്തിൽ നൽകി റംലത്തു ബീവിയെ വിജയിപ്പിക്കുക.. ആശംസകളോടെ.. അബുദാബി പത്തനംതിട്ട ജില്ല കെഎംസിസി. Abu Dhabi Pathanamthitta Dist KMCC

Address

Abu Dhabi

Website

Alerts

Be the first to know and let us send you an email when Abu Dhabi Pathanamthitta Dist KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category