Kalaa vaasanakal

Kalaa vaasanakal Art , Craft works , n writings all under one roof..

My art n craft works ,my paintings, my thoughts n my write ups like poems n short stories...I did n`t learn anything..just tried it all for my satisfaction..n i want show u all..i learned only some stitching n embroidery..Basically i am a homemaker n spending more than 10 hours with small kids ( day care )..n trying to do something like this when i get time.Always change my interests..so i did many small craft works....pls watch it n if u have any suggestions pls inform me..

Today December 2nd , UAE celebrating its 54th National day  ...Happy National day to all my friends in UAE..I really mis...
01/12/2025

Today December 2nd ,
UAE celebrating its 54th National day ...
Happy National day to all my friends in UAE..
I really missed my holidays N National day celebrations ..
Friends really miss those days .
Enjoy your holidays N stay safe

Gd morning  all... May the love and laughter always stay on every child's  face..Happy children's day to everyone!  Ther...
14/11/2025

Gd morning all... May the love and laughter always stay on every child's face..Happy children's day to everyone! There is a child with in us all.. So happy children's day to all. ❤️❤️

നവംബർ 14.. ശിശുദിനമാണ്.
കുട്ടികളേയും റോസാപൂക്കളേയും ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർഹലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി
നമ്മൾ ആഘോഷിക്കുന്നത്.

കുട്ടികളുടെ ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപാടുകളും സ്വപ്ങ്ങളും ഉണ്ടായിരുന്നു കുട്ടികൾ ചാച്ചാജി എന്ന്‌ സ്നേഹപൂർവ്വം വിളിച്ചിരുന്ന ജവഹർലാൽ നെഹ്‌റുവിന്.

കുട്ടികൾ ആയിരിക്കുമ്പോൾ എല്ലാപേരും വലുതാകാൻ വേണ്ടി ആഗ്രഹിക്കും. വലുതായിക്കഴിയുമ്പോഴാണ് സത്യത്തിൽ എല്ലാപേർക്കും നമുക്ക് നഷ്ടമായ ആ ഇന്നലെകളെ കുറിച്ച് ബോധ്യമാകുക.എല്ലാ നിഷ്കളങ്കരായ കുട്ടികളും സ്വാതന്ത്ര്യത്തോടെ അവരുടെ ബാല്യം ആഘോഷിച്ചും ആസ്വദിച്ചും വളരട്ടെ. അവർക്ക് പിന്നീട് ജീവിതത്തിൽ ഓർക്കാനുള്ള മധുരമുള്ള ഓർമ്മകൾ ആകട്ടെ അവരുടെ ബാല്യം. കുട്ടികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നുനൽകി അരുതെന്നുപറയാതെ ഒരുനിഴലായി നമുക്കും കൂടാം അവരോടൊപ്പം.
നമ്മൾ എല്ലാപേരിലും കുട്ടിത്തം മാറാത്ത അല്ലെങ്കിൽ കുട്ടിത്തം ഒളിഞ്ഞിരിക്കുന്ന ഒരു മനസ്സുണ്ട്. ആ മനസ്സിനേയും നമുക്ക് കാത്തുവെക്കാം. ആശംസകൾ നേരാം.

നല്ലനാളെയുടെ വാഗ്ദാനങ്ങളായ വരും തലമുറക്കായി, കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിനുമായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്‌ കഴിയട്ടെ. അതാകട്ടെ ഈ ശിശുദിനത്തിന്റെ സന്ദേശവും.
എല്ലാകുട്ടികൾക്കും എന്‍റെ ശിശുദിനാശംസകൾ..

Nice day dears...Today Engineers day, Bharat Ratna M. Visvesvaraya's birth day.Greetings to my Engineer friends n my own...
15/09/2025

Nice day dears...

Today Engineers day, Bharat Ratna M. Visvesvaraya's birth day.
Greetings to my Engineer friends n my own children too...
Through innovation, hardwork & cutting edge research, our engineers have played an anchoring role in the making of our Nation. I wish our engineers the very best & call upon them to continue to apply their skills to serve our Nation & make our engineering world class.


സെപ്റ്റംബർ 15: എഞ്ചിനിയേഴ്സ്‌ ദിനം ..

ഡോ : മോക്ഷഗുണ്ടം വിശ്വേശ്വരയ്യരുടെ ജന്മദിനമായ സെപ്റ്റംബർ 15 ഭാരതത്തിൽ എഞ്ചിനിയേഴ്സ് ദിനമായി ആചരിച്ചുവരുന്നു .....

റയാന്റെ കിണർ എന്ന് കേട്ടിട്ടുണ്ടോ, ഇല്ലെങ്കിൽ നിശ്ചയമായും അറിഞ്ഞിരിക്കണം അമേരിക്കക്കാരനായ റയാൻ എന്ന ആറുവയസുകാരൻ ലോകത്തിന...
11/09/2025

റയാന്റെ കിണർ എന്ന് കേട്ടിട്ടുണ്ടോ, ഇല്ലെങ്കിൽ നിശ്ചയമായും അറിഞ്ഞിരിക്കണം അമേരിക്കക്കാരനായ റയാൻ എന്ന ആറുവയസുകാരൻ ലോകത്തിന് നൽകിയ മാതൃകയുടെ കഥ ഒരു രാജ്യത്തിന് മുഴുവൻ കുടിനീരായി മാറിയ കുട്ടിയുടെ കഥ. മനുഷ്യന്റെ സ്വപ്നങ്ങളുടെ ശക്തി…

പതിവുപോലെ വൈകീട്ട് സ്കൂള്‍ വിട്ട് വന്ന ആറു വയസ്സുകാരനായ റയാന്‍ അന്ന് അമ്മയോട് ചോദിച്ചു.

"എനിക്കൊരു എഴുപത് ഡോളര്‍ തരുമോ?"

തന്‍റെ മകന്‍ ചോദിച്ച ചോദ്യം കേട്ട് സൂസന്‍ അമ്പരന്നു പോയി. അഞ്ചോ പത്തോ സെന്‍റ് സൂസന്‍ ഇടയ്ക്ക് അവന് കൊടുക്കാറുണ്ട്, പക്ഷെ എഴുപത് ഡോളറിന്‍റെ ഒരാവശ്യം, അതെന്തായിരിക്കും?

"നിനക്കെന്തിനാ എഴുപത് ഡോളര്‍?" ആശ്ചര്യത്തോടെ സൂസന്‍ ചോദിച്ചു. ആദ്യം റയാന്‍ അതിന് മറുപടി ഒന്നും പറഞ്ഞില്ല, അവസാനം അമ്മയുടെ നിര്‍ഭന്ധത്തില്‍ കുഞ്ഞു റയാന്‍ അവന്‍റെ ആവശ്യം തുറന്നു പറഞ്ഞു.

"ഒരു കിണര്‍ കുഴിക്കാന്‍...."

കാനഡയിലെ ഒട്ടാവയ്ക്ക് അടുത്തുള്ള ഒരു കൊച്ചു ടൌണിലാണ് റയാന്‍റെ വീട്.

1998, ജനുവരിയിലെ ഒരു ദിവസം. റയാന്‍റെ ടീച്ചറായ മിസ്സിസ് പ്രെസ്റ്റ്, കുട്ടികള്‍ക്ക് ശുദ്ധിയുള്ള ജലം മാത്രം കുടിക്കേണ്ടതിന്‍റെ പ്രാധാന്യവും, മലിന ജലം എപ്രകാരം രോഗങ്ങള്‍ പരത്തും എന്നതിനെക്കുറിച്ചും ഒക്കെ പറഞ്ഞു കൊടുക്കുകയായിരുന്നു. അതിനിടയില്‍ അവര്‍ ഒന്നുകൂടെ പറഞ്ഞു, ശുദ്ധജലം ലോകത്തിന്‍റെ പലയിടത്തും ഒരു കിട്ടാക്കനി മാത്രമാണെന്നും, ആഫ്രിക്ക പോലുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ മലിനജലമെങ്കിലും കിട്ടാന്‍വേണ്ടി മണിക്കൂറുകള്‍ നടക്കാറുണ്ടെന്നും എന്ന കാര്യം.

കുടിവെള്ളത്തിന്‍റെ ദൌര്‍ലഭ്യവും, മലിനജലം പരത്തുന്ന രോഗങ്ങളും കാരണം ഏറ്റവും കൂടുതല്‍ മരിക്കുന്നത് കുട്ടികളാണെന്ന സത്യമറിഞ്ഞ കുഞ്ഞു റയാന്‍ ചിന്തിച്ചു, തനിക്ക് കുടിക്കാനുള്ള വെള്ളം കിട്ടാന്‍ ഇവിടന്ന് വെറും പത്തടി മാത്രം വച്ചാല്‍ മതി. അതും നല്ല ശുദ്ധമായ കുടിവെള്ളം. ആ നിമിഷംവരെ ലോകത്തുള്ള എല്ലാവരും തന്നെപ്പോലെയാണ് ജീവിച്ചിരുന്നതെന്ന് കരുതിയിരുന്ന റയാന്‍റെ മനസ്സിന് ആ സത്യം താങ്ങാനായില്ല.

'കിണറുകള്‍ കുഴിച്ചും, കനാലുകള്‍ നിര്‍മ്മിച്ചും അവിടേക്ക് വെള്ളമെത്തിക്കാന്‍ ചില സംഘടനകളും, രാജ്യങ്ങളും, വ്യക്തികളും ഒക്കെ ശ്രമിക്കാറുണ്ട്, നമുക്കും വേണമെങ്കില്‍ അതിലൊക്കെ പങ്കാളിയാകാം' എന്ന് കൂടെ കേട്ടപ്പോള്‍ റയാന്‍ ടീച്ചറോട് ചോദിച്ചു; "ഒരു കിണര്‍ കുഴിക്കാന്‍ എത്ര ഡോളര്‍ ആകും?". തന്‍റെ പരിമിതമായ അറിവ് വച്ച് ടീച്ചര്‍ പറഞ്ഞു, "എഴുപത് ഡോളര്‍!". ഒരു ഒന്നാം ക്ലാസ്സുകാരനെ സംഭന്ധിച്ചിടത്തോളം എഴുപത് ഡോളര്‍ ഒരു വലിയ തുകയാണ്. ഒരു മിഡില്‍ക്ലാസ് കുടുംബമായത് കൊണ്ട് സൂസനും, മകനുവേണ്ടി എഴുപത് ഡോളര്‍ പെട്ടെന്ന് കൊടുക്കാനാകില്ല. ഒറ്റയടിക്ക് എഴുപത് ഡോളര്‍ കൊടുത്താല്‍ അതവരുടെ കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കും. പക്ഷെ സൂസന്‍ അവനൊരു ഓഫര്‍ കൊടുത്തു, റയാന്‍ ആ വീട്ടില്‍ ചെയ്യുന്ന കൊച്ചു കൊച്ചു പണികള്‍ക്കൊക്കെ സൂസന്‍ തക്കതായ പ്രതിഫലം നല്‍കും, അങ്ങിനെ എഴുപത് ഡോളര്‍ റയാന് സ്വന്തമായി സമ്പാദിക്കാം. സന്തോഷത്തോടെ റയാനും അത് സമ്മതിച്ചു.

കുറച്ചു കഴിയുമ്പോള്‍ റയാന്‍റെ ചൂടൊക്കെ തണുക്കും എന്നാണ് സൂസന്‍ കരുതിയിരുന്നത്. പക്ഷെ അവന്‍റെ ആവേശം സൂസനെയും, അച്ഛന്‍ മാര്‍ക്കിനെയും ശരിക്കും ഞെട്ടിച്ചു. റയാന്‍ ജനലുകളും വാതിലുകളും ക്ലീന്‍ ചെയ്തു, പാത്രങ്ങള്‍ കഴുകി, വാക്വം ക്ലീനര്‍ വച്ച് മുറികളെല്ലാം വൃത്തിയാക്കി, അലക്കിയ വസ്ത്രങ്ങള്‍ കൃത്യമായി അടുക്കി വച്ചു. അങ്ങിനെ ചെയ്യാന്‍ പറ്റുന്ന ജോലികളെല്ലാം ചെയ്ത്, സൂസന്‍ കൊടുക്കുന്ന 'കൂലി' ഒരു കുക്കീ ടിന്നില്‍ അടച്ച് വച്ച് അവന്‍ കാത്തിരുന്നു, എഴുപത് ഡോളര്‍ ആകാനായി. എഴുപത് ഡോളര്‍ തികയ്ക്കാന്‍ റയാന് ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.

അങ്ങിനെ ആ ദിവസം വന്നെത്തി, ടിന്നില്‍ എഴുപത് ഡോളറും ഏതാനും സെന്‍റ്റും ആകെ സമ്പാദ്യം. സൂസന്‍റെ കൈപിടിച്ച് റയാന്‍ കനേഡിയന്‍ ചാരിറ്റി സ്ഥാപനമായ വാട്ടര്‍കാനിന്‍റെ പടികള്‍ നടന്നു കയറി. ലോകമെമ്പാടുമുള്ള ദരിദ്രര്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ പ്രയത്നിക്കുന്ന സ്ഥാപനമാണ്‌ WaterCan. തിരക്കിട്ട് ഓടി നടക്കുന്ന വാട്ടര്‍കാന്‍ ഒഫീഷ്യല്‍സിനോട് പെട്ടെന്ന് കാര്യം അവതരിപ്പിക്കാന്‍ സൂസന് ആയില്ല, അവര്‍ക്ക് തിരക്ക് കഴിയുന്നവരെ അവിടെ കാത്തിരിക്കേണ്ടി വന്നു. ആ സമയത്താണ് റയാന്‍ അവിടെ നിറഞ്ഞുകിടക്കുന്ന വേസ്റ്റ്ബാസ്ക്കറ്റ് കണ്ടത്. രണ്ടാമത് ആലോചിച്ചില്ല, റയാന്‍ ഉടനെ അതെടുത്ത് പുറത്ത് കൊണ്ടുപോയി കളഞ്ഞു. വീട്ടില്‍ അവന്‍ സ്ഥിരം ചെയ്യുന്ന സംഭവമല്ലേ. വാട്ടര്‍കാന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിക്കോള്‍ ബോസ്ലി ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ റയാനെയും സൂസനെയും ഓഫീസിലേക്ക് കൊണ്ടുപോയി സംസാരിച്ചു. റയാന്‍റെ കഥകേട്ട നിക്കോള്‍ അപ്പോള്‍ത്തന്നെ ഒരു ചെറിയ തുക വേസ്റ്റ് കളഞ്ഞ വകയില്‍ റയാന് കൈമാറി. പക്ഷെ ഒരു പ്രശ്നമുണ്ട്, ഒരു വലിയ പ്രശ്നം. റയാന്‍റെ കയ്യിലുള്ള തുക കൊണ്ട് ഒരു കിണര്‍ ഒരിക്കലും കുഴിക്കാനാകില്ല. കിണറ്റില്‍ ഫിറ്റ് ചെയ്യാനുള്ള ചാമ്പ് പൈപ്പിനുള്ള തുക മാത്രമാണ്‌ എഴുപത് ഡോളര്‍, ഒരു കിണര്‍ കുഴിക്കാനുള്ള ചിലവ് രണ്ടായിരം ഡോളറാണ്.

പക്ഷെ അത് കേട്ട് റയാന്‍ തളര്‍ന്നില്ല. അവന്‍ പറഞ്ഞു "രണ്ടായിരം ഡോളറല്ലേ, അത് ഞാനുണ്ടാക്കും". അതില്‍ അവനൊരു സന്തോഷവാര്‍ത്ത കൂടി ഉണ്ടായിരുന്നു. ആ കിണറിനായി റയാന്‍ പിരിക്കേണ്ട പണത്തിന്‍റെ ഇരട്ടിയിലധികം ഭാഗം Canadian International Development Agency വാട്ടര്‍കാന് നല്‍കും. കണക്ക് പ്രകാരം റയാന്‍ ഇനി എഴുന്നൂറ് ഡോളര്‍ മാത്രം ഉണ്ടാക്കിയാല്‍മ്മതി. പക്ഷെ അപ്പോഴും കയ്യിലുള്ളതിന്‍റെ പത്തിരട്ടി കൂടി ഇനി റയാന് ഉണ്ടാക്കേണ്ടതുണ്ട്.

ഇത്തവണ റയാന്‍ തന്‍റെ മേഖല വീടിനുള്ളില്‍ മാത്രമായി ഒതുക്കിയില്ല. തന്‍റെ ബന്ധുക്കളോടും, സുഹൃത്തുക്കളോടും, അവരുടെ കുടുംബങ്ങളോടും ഒക്കെ അവന്‍ സഹായം ചോദിച്ചു. നല്ല രീതിയില്‍ത്തന്നെ സ്കൂളിലുള്ള ടീച്ചര്‍മ്മാരും, വിദ്യാര്‍ഥികളും ഒപ്പം അയല്‍ക്കാരും വരെ സഹായിച്ചു. അങ്ങിനെ അധികം വൈകാതെ അവന്‍ എഴുന്നൂറ് ഡോളറുമായി വീണ്ടും വാട്ടര്‍കാനിന്‍റെ ഓഫീസിലെത്തി ചോദിച്ചു "അവര്‍ക്ക് എപ്പോള്‍ വെള്ളം കൊടുക്കാന്‍ പറ്റും?"

ഇത്തവണ നിക്കോള്‍ അവന് മറ്റൊരാളെ കൂടി പരിചയപ്പെടുത്തി കൊടുത്തു. ഉഗാണ്ടയിലെ Canadian Physicians for Aid and Relief ഡയറക്ടറായ Gizaw Shibruവിനെ. ഷിബ്രുവാണ് ആ മേഖലയിലെ കിണറുകളുടെ നിര്‍മ്മാണവും മേല്‍നോട്ടവും ഒക്കെ നോക്കി നടത്തുന്നത്. ഷിബ്രു റയാനോട് ചോദിച്ചു,

"ആഫ്രിക്കയില്‍ എവിടെയാണ് നിനക്ക് നിന്‍റെ കിണര്‍ പണിയേണ്ടത്?"

"ഒരു സ്കൂളിന്‍റെ അരികെ" ആ ഒരു കണ്ടീഷന്‍ മാത്രമാണ് റയാന് ഉണ്ടായിരുന്നത്.

അങ്ങിനെ അവര്‍ രണ്ടുപേരും കൂടെ മാപ്പില്‍ ഒരു സ്ഥലം കണ്ടെത്തി, നോര്‍ത്ത് ഉഗാണ്ടയിലുള്ള അങ്കോളോ എന്ന ഗ്രാമം. വര്‍ഷങ്ങള്‍ നീണ്ട ക്ഷാമങ്ങളും, കലാപങ്ങളും പോരാഞ്ഞിട്ട് എയിഡ്സും, ടൈഫോയിടും ഒക്കെ നടമാടിയ ഗ്രാമമാണ് അങ്കോളോ. അഞ്ചില്‍ ഒരു കുഞ്ഞ് അഞ്ച് വയസ്സ് തികയും മുന്‍പേ മരിക്കുന്ന സ്ഥലം, ദിവസവും അവിടത്തെ ഗ്രാമവാസികള്‍ കുടിക്കാന്‍ വെള്ളമെടുക്കാന്‍ പോകുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്. തന്‍റെ കിണര്‍ അവിടത്തെ സ്കൂളിനടുത്ത് തന്നെ വേണമെന്ന് റയാന്‍ തീരുമാനിച്ചു. പക്ഷെ അപ്പോഴും ഒരു പ്രശ്നമുണ്ട്; അത്ര പെട്ടെന്നൊന്നും അവിടുള്ളവര്‍ക്ക് വെള്ളം കിട്ടില്ല. കാരണം യന്ത്രങ്ങള്‍ ഒന്നുമില്ലാതെ കൈകള്‍ കൊണ്ട് കുഴിച്ചു വേണം കിണര്‍ ഉണ്ടാക്കാന്‍, അവിടത്തെ അവസ്ഥയില്‍ അങ്ങിനെ കുഴിച്ച് വെള്ളം കാണാന്‍ ഒരുപാട് സമയമെടുക്കും.
"പെട്ടെന്ന് വെള്ളം കിട്ടാന്‍ വല്ല വഴിയുമുണ്ടോ?" റയാന്‍റെ മനസ്സില്‍ അപ്പോഴും അവര്‍ക്ക് എങ്ങിനെയെങ്കിലും വെള്ളം കൊടുക്കണം എന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഷിബ്രു: "പെട്ടെന്ന് കുഴിച്ച് വെള്ളമെത്തിക്കുന്ന മഷീനുകള്‍ ഒക്കെയുണ്ട്, പക്ഷെ അതിനൊക്കെ വലിയ ചിലവാകും!"
റയാന്‍: "എന്ത് ചിലവാകും?"
ഷിബ്രു: "ഒരു ഇരുപത്തയ്യായിരം ഡോളര്‍"
റയാന്റെ മറുപടി പെട്ടന്നായിരുന്നു : "ആ പണവും ഞാനുണ്ടാക്കും, എത്രയും പെട്ടെന്ന് അവര്‍ക്ക് വെള്ളമെത്തിക്കണം...."

ഷിബ്രുവിന് ആറു വയസ്സുകാരനായ ആ ബാലന്‍റെ വാക്കുകളെ പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല. അപ്പോഴേക്കും റയാന്‍റെ മനസ്സില്‍ പുതിയൊരു ലക്ഷ്യം ഉയര്‍ന്നു വന്നിരുന്നു; 'ആഫ്രിക്കയിലുള്ള എല്ലാവര്‍ക്കും ശുദ്ധജലം എത്തിക്കണം. അതിനായി ഒന്നല്ല, ഒരുപാട് കിണറുകള്‍ കുഴിക്കണം'. അത് കേട്ട സൂസനും ആവേശമായി, അവര്‍ രണ്ടുപേരും ഒരുമിച്ച് ആ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കാന്‍ തുടങ്ങി. അപ്പോഴേക്കും റയാന്‍റെ കഥ മാധ്യമശ്രദ്ധ നേടിയിരുന്നു. പ്രമുഖ പത്രമായ The Ottawa Citizen, റയാനെക്കുറിച്ച് ഒരു മുഴുനീള ആര്‍ട്ടിക്കിള്‍ എഴുതി. പത്രത്തിലൂടെ സംഭവമറിഞ്ഞ ചില ടീവി സ്റ്റെഷനുകള്‍ ഫോളോഅപ്പ് നടത്തി. എല്ലാവരോടും റയാന് പറയാനുണ്ടായിരുന്നത് ഒന്ന് മാത്രമായിരുന്നു, 'നമുക്ക് അവരെ സഹായിക്കാന്‍ പറ്റും'. പതുക്കെ റയാന്‍റെ വീട്ടിലേക്ക് ചെക്കുകള്‍ വരാന്‍ തുടങ്ങി. സ്കൂളിലും, അവന്‍റെ ടീച്ചര്‍ ഒരു വലിയ വാട്ടര്‍കാന്‍ വച്ച് അതില്‍ സംഭാവനകള്‍ സ്വീകരിക്കാന്‍ തുടങ്ങി. സംഭവമറിഞ്ഞ ഒരുപാടു പേര്‍, ചില പ്രമുഖര്‍ അടക്കം സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. അങ്ങിനെ അല്പം വൈകിയെങ്കിലും റയാന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി, അങ്കോളോ പ്രൈമറി സ്കൂളിനടുത്ത് റയാന്‍റെ കിണര്‍ ഉയര്‍ന്നു വന്നു. അപ്പോഴേക്കും റയാന്‍ കിണര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.

ഇതിനിടെ റയാന്‍റെ ടീച്ചര്‍ അങ്കോളോ സ്കൂളിലെ കുട്ടികളും, റയാന്‍റെ ക്ലാസ്സിലെ കുട്ടികളും തമ്മില്‍ കത്തുകളിലൂടെ സൗഹൃദം വളര്‍ത്താന്‍ മുന്‍കൈ എടുത്തിരുന്നു. അങ്ങിനെ റയാന് കിട്ടിയ സുഹൃത്താണ് അകാന ജിമ്മി. ” അങ്കോളയുടെ കൊടിയ ദാരിദ്ര്യത്തിന്റെ ഒരു പ്രതീകം
ഒരു അയല്‍വാസിയും, വാട്ടര്‍കാനും, The Ottawa Citizen പത്രവും ചേര്‍ന്ന് സഹായിച്ച് റയാനെയും, സൂസനെയും, മാര്‍ക്കിനെയും 2000, ജൂലൈയില്‍ത്തന്നെ ഉഗാണ്ടയില്‍ എത്തിച്ചു. അവിടെ അവരെ സ്വീകരിക്കാന്‍ ഷിബ്രുവുണ്ടായിരുന്നു. തന്‍റെ കിണറും, സുഹൃത്തിനെയും ഒക്കെ കണ്ടിട്ട് തിരികെ പോകാമെന്ന് കരുതി വന്ന റയാന്‍ പക്ഷെ അവിടത്തെ വരവേല്‍പ്പ് കണ്ട് ഞെട്ടിപ്പോയി. സ്കൂളിലേക്കുള്ള വഴിയില്‍ അയ്യായിരത്തോളം കുട്ടികളാണ് റയാനെ കാണാന്‍ ഇരുവശത്തും കാത്തു നിന്നത്. എല്ലാവരും 'റയാന്‍ റയാന്‍' എന്ന് വിളിച്ച് അവനെ കൈവീശിക്കാണിച്ചു. ഇത് കണ്ട് ആശ്ചര്യത്തോടെ റയാന്‍ പറഞ്ഞു "അവര്‍ക്കെന്‍റെ പേരറിയാം..........."
ഷിബ്രു അത് കേട്ട് ചിരിച്ചുപോയി.

"ഈ നൂറു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവര്‍ക്കും നിന്‍റെ പേരറിയാം.."
സ്കൂളില്‍ അവനെ ആനയിക്കാനായി അകാന ജിമ്മി മുന്നിലുണ്ടായിരുന്നു. ജിമ്മി, റയാന്‍റെ കൈപിടിച്ച് അവന്‍റെ കിണറിന്‍റെ അരികിലേക്ക് കൊണ്ടുപോയി. സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്‍റെ അരികിലായിരുന്നു ആ കിണര്‍. റയാന്‍ കണ്ണ് നിറച്ച് കണ്ടു, തന്‍റെ സ്വപ്നം. സൂസന്‍റെയും മാര്‍ക്കിന്‍റെയും കണ്ണുകള്‍ അഭിമാനം കൊണ്ട് നിറഞ്ഞു. 'റയാന്‍റെ കിണര്‍' എന്ന് തന്നെയായിരുന്നു അവര്‍ അതിനെ വിളിച്ചിരുന്നത്, ആ ഗ്രാമത്തിന്‍റെ മുഖച്ചായ തന്നെ മാറ്റിയ ആ കിണറില്‍ ഇപ്രകാരം എഴുതിയിരുന്നു ‘Ryan’s Well, formed by Ryan Hreljac for Community of Angolo Primary School’

തന്നെപ്പോലെയല്ല ലോകത്തിലെ ബാക്കി ആളുകളും ജീവിക്കുന്നത് എന്ന കുഞ്ഞു റയാന്‍റെ തിരിച്ചറിവാണ് യഥാര്‍തത്തില്‍ ആ പ്രായത്തില്‍ത്തന്നെ റയാനെ ലോകമറിയുന്ന ഒരു വ്യക്തിയാക്കി മാറ്റിയത്. അന്ന് ഒരു കിണറിനായി എഴുപത് ഡോളര്‍ സ്വരുക്കൂട്ടിയ റയാന്‍, ഇന്ന് ഏഴര ലക്ഷം ഡോളറിന്‍റെ പദ്ധതികളാണ് Ryan’s Well Foundation വഴി നടപ്പിലാക്കുന്നത്. ഉഗാണ്ടയില്‍ നിന്നും എത്യോപ്പിയ, മലാവി, താന്‍സാനിയ, നൈജീരിയ തുടങ്ങി ആഫ്രിക്കയുടെ പല ഭാഗങ്ങളിലും Ryan’s Well Foundation ശുദ്ധജലവും, മറ്റ് ആരോഗ്യപരിരക്ഷയും ലഭ്യമാക്കാനുള്ള സംരംഭങ്ങള്‍ നടപ്പിലാക്കിക്കഴിഞ്ഞു. എന്തിന് പറയുന്നു, 2002ലെ UNO ജോഹന്നാസ്ബര്‍ഗ്ഗ് സമ്മിറ്റില്‍വരെ 11 വയസ്സുകാരനായ റയാന്‍ സംസാരിച്ചിട്ടുണ്ട്. Water Health and Poverty എന്ന വിഷയത്തില്‍, UNICEFന്‍റെ എക്സ്പെര്‍ട്ട് പാനല്‍ പ്രധാനിയായിരുന്നു റയാന്‍. WHOയുടെ അഭ്യര്‍ത്ഥന പ്രകാരം, റയാന്‍ കുട്ടികളുടെ ആരോഗ്യമേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലായിടത്തും ശുദ്ധജലത്തിന്‍റെ ആവശ്യകതയെ കുറിച്ചും, എങ്ങിനെ ശുദ്ധജലം ലഭിക്കുക എന്നത് ഒരാളുടെ അവകാശമാകുന്നു എന്നതുമാണ്‌ റയാന്‍ സംസാരിക്കാറുള്ളത്. എന്നാല്‍ അവന്‍റെ നേട്ടങ്ങളെക്കുറിച്ച് ആരെങ്കിലും പൊക്കിപ്പറഞ്ഞാല്‍ ഉടന്‍ റയാന്‍ പറയും; "ഞാനൊരു സാധാരണ ബാലനാണ്, ഇതൊക്കെ ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങളുമാണ്!"
മൂത്ത സഹോദരന്‍ ജോര്‍ഡനാണ് ഇപ്പോള്‍ റയാന്‍റെ ക്ലാസ്സുകളും പരിപാടികളും ഒക്കെ നോക്കി നടത്തുന്നത്. ഇളയ സഹോദരന്‍ കീഗനിലൂടെയാണ് റയാന്‍റെ കത്തുകളും മെയിലുകളും കൈമറിയുന്നത്. ഈ രണ്ടുപേരും കൂടാതെ റയാന് ഇപ്പോള്‍ മറ്റൊരു സഹോദരന്‍ കൂടിയുണ്ട്, ആകാന ജിമ്മി. റയാന്‍റെ മാതാപിതാക്കളായ മാര്‍ക്കും, സൂസനും ജിമ്മിയെക്കൂടി ദത്തെടുത്തു. അച്ഛനും, അമ്മയും, മുത്തച്ചനും, കസിന്‍സും, സുഹൃത്തുക്കളും, അയല്‍ക്കാരും എങ്ങിനെ ഒരുപാടുപേര്‍ ഒരുമിച്ചാണ്, ഒരു വലിയ കുടുംബത്തെപ്പോലെ, ഇപ്പോള്‍ റയാന്‍റെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു ആറുവയസ്സുകാരന്‍റെ സ്വപ്നമാണ് ഇന്ന് ലോകത്തിലെ പലരുടെയും ജീവിതം മാറ്റിമറിക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം, ഒരു ആറു വയസ്സുകാരന് ഇത്രയൊക്കെ പറ്റുമെങ്കില്‍ നമുക്കും ചിലതൊക്കെ പറ്റും. ആഗ്രഹം ആത്മാർത്ഥമാണെങ്കിൽ…

Great... ♥️♥️♥️
Shared post..

ഇന്ന്‌ ചിങ്ങം 1...പൂക്കളങ്ങളും പൂവിളികളുമായി ചിങ്ങമാസം വരവായി. എല്ലാപേർക്കും മലയാളത്തിന്റെ  പുതുവത്സരാശംസകൾ.ഐശ്വര്യത്തിന...
17/08/2025

ഇന്ന്‌ ചിങ്ങം 1...
പൂക്കളങ്ങളും പൂവിളികളുമായി ചിങ്ങമാസം വരവായി. എല്ലാപേർക്കും മലയാളത്തിന്റെ പുതുവത്സരാശംസകൾ.
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ദിനങ്ങളാകട്ടെ ഇനിയുള്ള നാളുകൾ. ❤️
എല്ലാ കൂട്ടുകാർക്കും എന്റെ പുതുവൽസരാശംസകൾ🙏🙏

Nice day to all of u dears....Wishing u all a happy n prosperous New year.

എല്ലാ കൂട്ടുകാർക്കും  സാഹോദര്യത്തിന്റെയും  ആത്മത്യാഗത്തിന്റെയും   പരസ്‌പര സ്നേഹത്തിന്റെയും  സ്നേഹം നിറഞ്ഞ   ബലിപെരുന്നാൾ...
07/06/2025

എല്ലാ കൂട്ടുകാർക്കും സാഹോദര്യത്തിന്റെയും ആത്മത്യാഗത്തിന്റെയും പരസ്‌പര സ്നേഹത്തിന്റെയും
സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ. ആശംസകൾ. 🌹🌙❤️

Gd morning dear friends.Today is world environment day....Being a part of this world , let us try together for a better ...
05/06/2025

Gd morning dear friends.
Today is world environment day....Being a part of this world , let us try together for a better green world ..its not only for this day..for everyday n save some trees for our next generation....

Have a blessed day to all ... :)

Tributes...1932 മാര്‍ച്ച് 31ന്  തൃശ്ശൂർ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത്  നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി നാലപ്പാട...
31/05/2025

Tributes...

1932 മാര്‍ച്ച് 31ന് തൃശ്ശൂർ
ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായാണ് മാധവിക്കുട്ടി ജനിച്ചത്. കമല എന്നാണ് യഥാര്‍ത്ഥ നാമധേയം. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി. മാധവിക്കുട്ടി എന്നത് തൂലികാ നാമമാണ്. എന്നാല്‍ യഥാര്‍ത്ഥപേരായ കമലാദാസ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നത്. പില്‍ക്കാലത്ത് ഇസ്ലാം മതത്തില്‍ ചേരുകയും കമലാസുരയ്യ എന്ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 10-ാം വയസില്‍ മാതൃഭൂമിയില്‍ ആഴ്ചപ്പതിപ്പില്‍ വന്ന കുഷ്ഠരോഗിയാണ് ആദ്യ കഥ. 1955ല്‍ ആദ്യ കഥാസമാഹാരമായ മതിലുകള്‍ പുറത്തിറക്കി. സമ്മര്‍ ഇന്‍ കല്‍ക്കത്ത, ദ ഡിസ്റ്റന്‍സ്, ഓള്‍ഡ് പ്ലേഹൗസ്, ബെസ്റ്റ് ഓഫ് കമലാദാസ് തുടങ്ങിയവയാണ് പ്രധാന ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍. ഇവയില്‍ ചിലത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഏഷ്യന്‍ വേള്‍ഡ് പ്രൈസ് , ഏഷ്യന്‍ പൊയട്രി പ്രൈസ് , കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി കഥയ്ക്കും കവിതയ്ക്കുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1984ല്‍ വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.1984 സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന്യുമാധവിക്കുട്ടിടെ പേരി നിർദ്ദേശിക്കപ്പെട്ടു. പോയറ്റ് മാസികയുടെ ഓറിയന്റ് എഡിറ്റര്‍, ബഹുതന്ത്രികയുടെ ഫൗണ്ടര്‍ എന്നിങ്ങനെ ഒട്ടേറെ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരുന്നിട്ടുണ്ട്. പൊതുതെരഞ്ഞടുപ്പില്‍ ലോകസഭയിലേക്ക് മത്സരിച്ചു. 2009 മെയ് 31ന്മാധവിക്കുട്ടി എന്ന അനുഗ്രഹീത കലാകാരി ഈ ലോകത്തോട് വിടപറഞ്ഞു.

കമലാദാസ് എന്ന മാധവികുട്ടി, നമ്മൾ മലയാളികളുടെ സ്വന്തം ആമി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി നമ്മുടെയൊക്കെ മനസ്സിൽ ഇപ്പോഴും നീർമാതളം പൂത്തതുപോലെ നിറഞ്ഞു നിൽക്കുന്നുണ്ട്. മാധവിക്കുട്ടി എന്ന
കമലാസുരയ്യ ഓർമ്മയായിട്ട് ഇന്ന്‌ മേയ് 31 നു 16 വർഷം തികയുന്നു. മലയാളത്തിലെന്നല്ല ലോക സാഹിത്യചരിത്രത്തിൽ തന്നെ തന്റേതായ സ്ഥാനമുറപ്പിച്ചു അക്ഷരങ്ങളുടെ തോഴിക്ക്
പ്രണാമം!!!

ഇന്ന്‌ മേയ് 31..പുകയില വിരുദ്ധദിനം.  പുകയില പോലുള്ള ലഹരി  പദാർത്ഥങ്ങൾ  ഉപേക്ഷിക്കാനായി ആളുകളെ ബോധവൽക്കരിക്കാനുള്ള ദിവസം....
31/05/2025

ഇന്ന്‌ മേയ് 31..
പുകയില വിരുദ്ധദിനം.
പുകയില പോലുള്ള ലഹരി
പദാർത്ഥങ്ങൾ ഉപേക്ഷിക്കാനായി ആളുകളെ ബോധവൽക്കരിക്കാനുള്ള ദിവസം. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ വിദ്യാസമ്പന്നർ ആയ ചെറുപ്പക്കാർ ഇപ്പോഴും പുകവലിക്കുന്നുണ്ട്. പുകവലി കൊണ്ട്‌ പുകവലിക്കുന്നയാൾക്കു മാത്രമല്ല പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത് ശ്വസിക്കുന്ന കൊച്ചുകുട്ടികൾക്കും കുടുംബത്തിലെ മാറ്റു അംഗങ്ങൾക്കും
ശ്വാസകോശ സംബന്ധമുള്ള അസുഖങ്ങൾ ഉണ്ടാകാനിടയുണ്ട്. പുകവലി ഉപേക്ഷിക്കാൻ വാക്‌സിനേഷൻ , ച്യുയിങ്കം പോലുള്ള ടാബ്‌ലറ്റുകൾ തുടങ്ങി ധാരാളം മാർഗങ്ങൾ ഉണ്ട്. സ്വീകരിക്കാം.
ഒരു നെഞ്ചുവേദനയോ മറ്റോ വന്നു ഹോസ്പിറ്റലിൽ പോയാൽ ആദ്യം ചോദിക്കുന്നത് പുകവലിക്കുമോയെന്നാണ്.
എന്തിനാണ് നമ്മൾ തന്നെ വിലകൊടുത്ത്
നമുക്കുതന്നെ ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങൾ ചെയ്യുന്നത് ?
അതുകൊണ്ട് ഒരു പുകയില വിരുദ്ധ സമൂഹത്തിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

May 31st is No To***co Day.
The event was created by the World Health Organization to bring attention to the widespread use of to***co and the need to cut the use of to***co products. While seniors are well aware of the health hazards associated with smoking, they also understand the addiction behind the habit.

ഇന്നു ഏപ്രില്‍ 22. ലോക ഭൗമദിനം.!!വീണ്ടും ഒരു ഭൗമ ദിനം കൂടി നമ്മള്‍ ആഘോഷിക്കുന്നു.ഭൂമി നമ്മുടെ അമ്മയാണ്. നമ്മുടെ ജീവന്‍ ന...
22/04/2025

ഇന്നു ഏപ്രില്‍ 22. ലോക ഭൗമദിനം.!!

വീണ്ടും ഒരു ഭൗമ ദിനം കൂടി നമ്മള്‍ ആഘോഷിക്കുന്നു.
ഭൂമി നമ്മുടെ അമ്മയാണ്. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന അമ്മ...!!. പക്ഷെ വളരെ രൂക്ഷമായ രീതിയില്‍ ആണ് പ്രകൃതിയെ നമ്മുടെ തലമുറ ചൂഷണം ചെയ്യുന്നത്. ഇങ്ങനെ പോയാല്‍ വരും തലമുറയാണ് ഇതിന്‍റെ ദുരിതം പേറേണ്ടി വരുക.
വരും തലമുറയ്ക്ക് ശുദ്ധമായ വെള്ളവും വായുവും മണ്ണുമൊക്കെ ആകട്ടെ നമ്മുടെ കരുതലും ലക്ഷ്യവും.
ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സമയം ഇപ്പോഴേ കഴിഞ്ഞു. അറിഞ്ഞും അറിയാതെയും നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ പലതും പലതുള്ളി പെരുവെള്ളം പോലെ പ്രകൃതിയുടെ നിലനിൽപ്പിന്‌ ദോഷമായി വരുന്നു.
ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം പ്രകൃതിയുടെ ഇന്നത്തെ ഈ അവസ്ഥക്ക് കണക്കാരാണ്. ഇനിയും വൈകിയാല്‍ അതിനു കഴിഞ്ഞെന്ന് വരില്ല. പ്രകൃതിയെ സ്നേഹിച്ചു കൊണ്ടുള്ള വികസനമാണ് നമുക്ക് വേണ്ടത്.

സ്നേഹപൂർവ്വം ശ്രീ...

Happy And prosperous New Year to all of you dear friends...
31/12/2024

Happy And prosperous New Year to all of you dear friends...

Happy Christmas to all my dear friends  :)  പ്രാർത്ഥനയുടെ  പുണ്യവും സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശവുമായി ഒരു...
24/12/2024

Happy Christmas to all my dear friends :)

പ്രാർത്ഥനയുടെ പുണ്യവും
സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശവുമായി ഒരു ക്രിസ്തുമസ് കൂടി വരവായി.
പ്രവാചകനായ ക്രിസ്തുദേവന്‍റെ തിരുപിറവിദിനത്തിൽ എല്ലാകൂട്ടുകാര്‍ക്കും ആശംസകള്‍ നേരുന്നു...

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.... !!!

സ്നേഹപൂർവ്വം ശ്രീ...

Address

Sreekala Thulaseedharan/
Abu Dhabi
46100

Telephone

+97125520133

Website

Alerts

Be the first to know and let us send you an email when Kalaa vaasanakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kalaa vaasanakal:

Share

Category