27/01/2024
അഷ്റഫ് പള്ളികണ്ടം സാഹിബിന് യാത്രയപ്പ് നൽകി ...............
45 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന സമൂഹിക പ്രവർത്തകനും UAE Kmcc യുടെ സീനിയർ നേതാവുമായ അഷ്റഫ് പള്ളിക്കണ്ടം സാഹിബിന് അൽ ഐൻ Kmc മലപ്പുറം ജില്ലാ കമ്മിറ്റി സ്നോഹോഷ്മളമായയാത്രയയപ്പ് നൽകി
അൽൽ ഐൻ ടോപ് ഫൈവ് റസ്റ്റോറൻ്റിൽ നടന്നയാത്രയയപ്പ് സംഗമം UAE kmcc നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ഡോ: പുത്തൂർ റഹ്മാൻ സാഹിബ് ഉദ്ഘാടനം ചെയ്തു. അൽ ഐനിലെ മതസാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്കാരിക വേദികളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്ന അഷ്റഫ് സാഹിബിൻ്റെ മടക്കം അൽഎൻ Kmcc ക്ക് ഒരു വലിയ വിടവ്തന്നെയാണ് ഒരു പുരുഷായുസ് മുഴുവൻ UAE യുടെ ഹരിതഭൂമിയായ അൽ ഐനിൽ സമസ്ത മേഖലയിലും സേവകനായി ജ്വലിച്ച പ്രിയ അഷ്റഫ് സാഹിബിനെജില്ലാ കമ്മിറ്റിയും എട്ട് നിയോജകമണ്ഡലം Kmcc കമ്മിറ്റികളും ചടങ്ങിൽ മെമൻ്റൊ നൽകി ആദരിച്ചു.
അൽഐൻ സുന്നി സെൻ്റർ സെക്രട്ടറി Ek മൊയ്തീൻ ഹാജി,അൽഐൻ Kmcc സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ, സ്റ്റേറ്റ് ആക്ടിംഗ് ജനറൽ സെക്രട്ടറി സലാം മാസ്റ്റർ, ട്രഷറർ തസ് വീർ ശിവപുരം, വൈസ് പ്രസിഡണ്ട് ബീരാൻകുട്ടികരേക്കാട്, സെക്രട്ടറിമാരായ അയ്യൂബ് പൂമാടം, അബദുൽകലാം, അൽ ഐൻ kmcc വനിതാ വിംഗ് പ്രസിഡണ്ട് മെഹറുന്നിസടീച്ചർ, ടോപ്പ് ഫൈവ് ബക്കർക്ക തൃശൂർജില്ലാ Kmcc പ്രസിഡണ്ട് ഫൈസൽ ഹംസ, കോഴിക്കോട് ജില്ലാ Kmcc ജനറൽ സെക്രട്ടറി ഹംസ, കാസർക്കോട് ജില്ലാ ജനറൽ സെക്രട്ടറി നാസർ വലിയ പറമ്പ്, പാലക്കാട് ജില്ലാ Kmcc ജനറൽ സെക്രട്ടറി നഈം , വയനാട് ജില്ലാ വൈസ് പ്രസി ഡണ്ട്ഷൗക്കത്ത്, മുജീബ് തങ്ങൾ കോന്നാര്,അഷറഫ് മാടാല,നൗഷാദ് തങ്ങൾ, സക്കരിയ്യ, ജില്ലാ Kmccഭാരവാഹികളായ അഹമ്മദ് കുട്ടി ഹാജി, ഫിറോസ് താനൂർ,EK ഗഫൂർ, നിസാർ തൊട്ടിയിൽ,മണ്ഡലം നേതാക്കളായ നിസാർ മാസ്റ്റർ കൊണ്ടോട്ടി, മുനവ്വർ പൊന്നാനി , ബഷീർ തവനൂർ, ജാഫർ ആയപ്പള്ളി തിരൂർ, ഹബീബ് KP താനൂർ, അബ്ദുൽ ഗഫൂർ kp കോട്ടക്കൽ, മൊയ്തു വേങ്ങര, നിസാം വാഫി മങ്കട, ഷാജഹാൻ തിരൂരങ്ങാടി, തുടങ്ങിയവർ ആശംസകൾ നേർന്നു പ്രിയങ്കരനായ അഷ്റഫ് സാഹിബ് മറുപടി പ്രസംഗം നടത്തി സ്റ്റേറ്റ് സെക്രട്ടറിമാരായ അലി മോൻ ആലത്തിയൂർ, സമദ് പൂന്താനം, കാസർകോട് ജില്ലാ പ്രസിഡണ്ട് ഇഖ്ബാൽ പരപ്പ, ട്രഷറർ എം കെ അഷ്റഫ്,കണ്ണൂർ ജില്ലാ Kmcc പ്രസിഡണ്ട് ലത്തീഫ് മാസ്റ്റർ, ജനറൽ സെക്രടറി സഈദ്, തൃശൂർ ജില്ലാ Kmcc ജനറൽസെക്രട്ടറി മുത്തലിബ്, ISC അസിസ്റൻ്റ് സെക്രട്ടറി ഖാലിദ് പാഷ ത്യാങ്ങിയവർ പങ്കെടുത്തു.ചടങ്ങിന് റഷീദ് തയ്യിൽ, മുജീബ് പന്താവൂർ, അമീർ പി.ടി ലത്തീഫ് പൊന്നാനി,അനീഷ് താനൂർ , ഹുസൈൻ അത്തിപ്പറ്റ, നിസാർ മങ്കട, അലവിക്കുട്ടി വേങ്ങര, നൗഷാദ് തിരൂരങ്ങാടി,ഹൈദരലി തവനൂർ എന്നിവർ നേതൃത്വം നൽകി ജില്ലാ പ്രസിഡണ്ട് മജീദ് പറവണ്ണ അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സലീം മണ്ടായപ്പുറം സ്വഗതം പറഞ്ഞു, ട്രഷറർ സുലൈമാൻ ചേകനൂർ ചടങ്ങിന് നന്ദി പറഞ്ഞു