INCAS Kodugallur Mandalam

  • Home
  • INCAS Kodugallur Mandalam

INCAS Kodugallur Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from INCAS Kodugallur Mandalam, Social service, .

ചാലക്കുടിക്കാർ പറയുന്നു, ഒപ്പമുണ്ടായിരുന്നു എംപിബെന്നി ബെഹനാൻ അഞ്ചു വർഷം ചാലക്കുടിക്കാർക്കൊപ്പം നടന്നതിൻ്റെയും അവർക്കായി...
27/02/2024

ചാലക്കുടിക്കാർ പറയുന്നു,
ഒപ്പമുണ്ടായിരുന്നു എംപി

ബെന്നി ബെഹനാൻ അഞ്ചു വർഷം ചാലക്കുടിക്കാർക്കൊപ്പം നടന്നതിൻ്റെയും അവർക്കായി പ്രയത്നിച്ചതിൻ്റെയും നേർ രേഖകൾ, കല്ലുവച്ച നുണകൾ കൊണ്ട് ഇല്ലാതാക്കാനാകില്ല.

ചാലക്കുടിക്കാർക്ക് അഭിമാനമാണ് ബെന്നി ബെഹനാൻ എം പി...

എന്നും ചാലക്കുടിയിലെ സാധാരണക്കാരോടൊപ്പം എം പി യെ കാണാം...

പക്ഷേ അഴിമതി വാർത്തകളിൽ നിങ്ങൾ ഈ എംപി യെ കാണില്ല...

തട്ടിപ്പുകാർക്കും കള്ളക്കടത്തുകാർക്കും മാസപ്പടിക്കാർക്കുമിടയിലും ചാലക്കുടി എം.പി യുടെ പേരില്ല.

പാർലമെൻ്റ് രേഖകൾ സാക്ഷ്യം പറയും , ചാലക്കുടിയുടെ ശബ്ദം എത്രത്തോളം ഉച്ചത്തിൽ അവിടെ മുഴങ്ങിയെന്ന്.

സാധാരണക്കാരുടെ ജീവൽ പ്രശ്നങ്ങളിൽ കർഷക സമരത്തിൽ, പൗരത്വ നിയമത്തിനെതിരെ, മണിപ്പൂരിൽ ബലിയാടുകളായവർക്കു വേണ്ടി, ശബരിമലയിലെ വിശ്വാസികളുടെ കൂടെ, ബഫർസോൺ വിഷയത്തിൽ, പ്രവാസികളുടെ ആവശ്യങ്ങളുയർത്തുന്നതിൽ, ഇങ്ങനെ പല വിഷയങ്ങളിൽ സാധാരണക്കാരുടെ കൂടെ ചാലക്കുടിയുടെ എം പി ഒപ്പമുണ്ടായിരുന്നു.

കോവിഡ് കാലത്ത് ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവാണിത്. അവരുടെ നോവറിഞ്ഞ നേതാവ്. അവർക്ക് തുണയായ നേതാവ്.

ഒപ്പമുണ്ട് എം പി പദ്ധതിയിലൂടെ വൈദ്യ പരിശേധന ക്യാമ്പുകൾ, ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം, സൗജന്യ ചികിത്സാ പദ്ധതികൾ തുടങ്ങി എണ്ണിപ്പറയാൻ തുടങ്ങിയാൽ ഒട്ടേറെ പദ്ധതികൾ...

2014-19 കാലഘട്ടത്തിലെ എംപി യുടെ, വിനിയോഗിക്കാൻ കഴിയാതെ വന്ന ആസ്തി വികസന ഫണ്ട്‌, അധികാര തലത്തിൽ ഇടപെടലുകൾ നടത്തി, ഫണ്ട് നഷ്ടപ്പെടാതെ വിനിയോഗിക്കാൻ കഴിഞ്ഞത് ആർക്കാണ് കണ്ടില്ലെന്ന് നടിക്കാനാകുക ?

ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ റോഡുകൾ, ദേശീയപാതയുടെ വികസനം, അണ്ടർ പാസ്സുകൾ, പ്രധാന 3 റെയിൽവേ സ്റ്റേഷനുകളുടെയും വികസനം, ഇടറോഡുകളുടെ നവീകരണം, വെളിച്ചത്തിനായി ഹൈമാസ്റ്റുകൾ,
എം പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നുമുള്ള തുകയുടെ വിനിയോഗം... പട്ടിക നീളുന്നു

നിരവധി സ്കൂൾ കെട്ടിട്ടങ്ങൾ, സ്കൂൾ ബസുകൾ, അങ്കണവാടികൾ, മറ്റു കേന്ദ്ര ഫണ്ടുകൾ, വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന പദ്ധതികളുടെ പൂർത്തികരണം... എന്നിങ്ങനെ 7 നിയോജക മണ്ഡലങ്ങൾ അടങ്ങിയ ചാലക്കുടി പാർലിമെൻറ് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനു പിന്നിൽ പതിഞ്ഞിരിക്കുന്ന കൈയ്യൊപ്പ് നമ്മുടെ എം പി ബെന്നി ബെഹനാൻ്റെയാണ്.....

എന്നും ഒപ്പമുണ്ടായിരുന്നു എംപി....
Benny Behanan

സമരാഗ്നി വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബൂത്തുകളിൽ നിന്ന് പിരിച്ച തുക  സംസ്ഥാന കമ്മിറ്റിക്ക് മണ്ഡലം പ്രസിഡൻ്റ്...
19/02/2024

സമരാഗ്നി
വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബൂത്തുകളിൽ നിന്ന് പിരിച്ച തുക സംസ്ഥാന കമ്മിറ്റിക്ക് മണ്ഡലം പ്രസിഡൻ്റ് എ. എ മുസമ്മിൽ കൈമാറി ..

Address


Website

Alerts

Be the first to know and let us send you an email when INCAS Kodugallur Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Government Service?

Share