17/09/2026
ഹരിത രഷ്ട്രീയത്തിലെ ദാർശനികകമുഖം
ഹമീദലി ഷംനാട്
ലീഗറിവും നാട്ടറിവും കലർപ്പില്ലാതെ ലളിതമായി ഇളം തലമുറയിലേക്ക് പകർന്ന് നൽകിയ സഞ്ചരിക്കുന്ന വിഞ്ജാനകോശം - അതാണ് ഹമീദലി ഷംനാട് സാഹിബ്.
വിദ്യഭ്യാസത്തിൽ ഉന്നതൻ, ജനങ്ങൾക്കിടയിൽ തനി നാടൻ. രാഷ്ട്ര ശിൽപ്പികളുമായി ഇടപഴകാനുള്ള അവസരം ലഭിച്ചത് നിരവധി തവണ. സ്വാതന്ത്ര്യ സമര പോരാട്ടവും, മുസ്ലിം ലീഗിൻറെ പിറവിയും, ഖാഇദെ മില്ലത്തിൻറെ ജീവിതവും പറയാൻ വേദികളിൽ നിന്ന് വേദികളിലേക്ക് ഓടിയ പഴയ കാലത്തിൻറെ പ്രതിനിധിയായ പ്രതാപിയായ പൊതു പ്രവർത്തകൻ.
കാസർക്കോട് ജില്ലക്ക് പുറത്ത് ഒരു മണ്ഡലം പിടിച്ചെടുക്കാൻ പാർട്ടി നിയോഗിച്ച ഒരേയൊരു കാസർക്കോടൻ പടക്കുതിര.
കഴിഞ്ഞ തവണലോകസഭ തെരെഞ്ഞെടുപ്പിൽ വടകരയിൽ ഷൈലജ ടീച്ചർക്ക് മേൽ ഷാഫി പറമ്പിലിന്റെ വിജയം പോലെ 1960 ൽ സി പിമ്മിന്റെ സിറ്റിംഗ് സീറ്റായ നാദാപുരത്ത് ഒരു സെൻസേഷണൽ പോരാട്ടത്തിൽ മാർകിസ്റ്റ് പാർട്ടിയുടെ അക്കാലത്തെ പ്രമുഖനായ സി എച്ച് കണാരനെ തറപറ്റിച്ച് അട്ടിമറി വിജയം കൊയ്ത ഷംനാട് സാഹിബിന്റെ ചരിത്രം പാർട്ടിയുടെ സുവർണ്ണ ചരിതങ്ങളിലൊന്നാണ്.
1965 ലെ നിയമസഭ തിരഞ്ഞെടുപ്പിലും മലപ്പുറത്തെ നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിക്കാൻ പാർട്ടി നിയോഗിച്ചത് ഹമീദലി ഷംനാട് സാഹിബിനെയായിരുന്നു.
1970 മുതൽ 79 വരെ രണ്ടു തവണ രാജ്യസഭാംഗം, നിയമസഭാംഗം, കാസർക്കോട് നഗരസഭ അധ്യക്ഷൻ, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ അടക്കം പാർട്ടിയിലെ ഉന്നത പദവികൾ എന്നിങ്ങനെ വഹിക്കാത്ത പദവികൾ വിരളം. അവസാന ശ്വാസം വരെയും കർമ്മ നിരതമായിരുന്നു ആ ജീവിതം. വിനയം കാട്ടി വിജയം കൊയ്ത അസാധാരണ നേതാവ്.
LEADEX HORIZON
Delegate Summit & National Conference 2026