27/05/2026
യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധിച്ച് മെയ് 20, 21, 23 തീയതികളിൽ “കാത്തിരിപ്പ് ധ്യാനം” ഭക്തിനിർഭരമായി നടത്തപ്പെട്ടു. ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത് റവ. ഫാ. എബി ഫിലിപ്പ് (കാർത്തികപ്പള്ളി, മാവേലിക്കര ഭദ്രാസനം) ആയിരുന്നു.
വിശ്വാസപരമായ ആത്മീയ ഒരുക്കത്തിനും പരിശുദ്ധാത്മാവിന്റെ അനുഗ്രഹാനുഭവത്തിനുമായി സംഘടിപ്പിച്ച ഈ ധ്യാനയോഗങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പ്രാർത്ഥന, വചനധ്യാനം, ആത്മീയ സന്ദേശങ്ങൾ എന്നിവ ധ്യാനത്തിന്റെ പ്രധാന ആകർഷണങ്ങളായി. സഭാംഗങ്ങൾക്ക് ആത്മീയ നവീകരണത്തിനും വിശ്വാസജീവിതത്തിൽ പുതുജീവൻ പകരുന്നതിനും ഈ ധ്യാനം സഹായകമായി.