Salam Pappinissery

Salam Pappinissery Salam Pappinissery, CEO YAB Legal Services LLC- UAE, Invitee of Loka Kerala Sabha Later he became the administrator of United Advocates.

Salam Pappinissery is the administrator of YAB Legal Group, a legal services company that specializes in the field of legal consultancy.

സെക്കുലർ ഡെമോക്രറ്റിക് ഫ്രണ്ട് സ്ഥാനാർത്ഥിയായി 2026-2028 കാലയളവിലേക്ക് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക...
01/09/2026

സെക്കുലർ ഡെമോക്രറ്റിക് ഫ്രണ്ട് സ്ഥാനാർത്ഥിയായി 2026-2028 കാലയളവിലേക്ക് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന കെ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന അഡ്വ. വൈ.എ. റഹീം, ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷാജി ജോൺ എന്നിവർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു. ഉപഹാരമായി യാബ് ലീഗൽ സർവീസസിന്റെ നിയമ സഹായ ജേർണൽ യാബ് ലീഗൽ സർവീസസിന്റെ സി.ഇ.ഒ സലാം പാപ്പിനിശ്ശേരി കൈമാറി.

ദുബായ്: ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് ലക്ഷക്കണക്കിന് ദിർഹത്തിന്റെ ചികിത്സാച്ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ ആശങ...
01/09/2026

ദുബായ്: ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് ലക്ഷക്കണക്കിന് ദിർഹത്തിന്റെ ചികിത്സാച്ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ ആശങ്കയിലായിരുന്ന നേപ്പാൾ സ്വദേശി സുജൻ മഗാരതിക്ക് ദുബായ് കോടതിയുടെ വലിയ ആശ്വാസം. സുജന്റെ ചികിത്സാച്ചെലവായ 1.14 മില്യൺ ദിർഹം (4 കോടി 77 ലക്ഷം നേപ്പാളീസ് രൂപ) അദ്ദേഹം നൽകേണ്ടതില്ലെന്നും, പകരം തൊഴിലുടമയായ കമ്പനി തന്നെ അത് പൂർണ്ണമായും അടച്ചുതീർക്കണമെന്നും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു.

ജോലിസ്ഥലത്ത് വെച്ച് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് തളർവാതം സംഭവിച്ച സുജനെ ദുബായിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 1,145,582.43 ദിർഹമായിരുന്നു ആശുപത്രി ബിൽ. തുക നൽകാൻ തൊഴിലാളിയും തൊഴിലുടമയും വിസമ്മതിച്ചതോടെ സ്വകാര്യ ആശുപത്രി അധികൃതര്‍ സുജനെതിരെയും അവന്‍ ജോലി ചെയ്യുന്ന കമ്പനിക്കെതിരെയും നിയമനടപടികള്‍ ആരംഭിച്ചു. വലിയ സാമ്പത്തിക ബാധ്യതയിൽപ്പെട്ട് ജീവിതം ഇരുളിലായ സുജൻ പിന്നീട് നിയമസഹായത്തിനായി യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.

യുഎഇ തൊഴിൽ നിയമങ്ങളും ദുബായ് ഹെൽത്ത് ഇൻഷുറൻസ് നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങൾക്ക് നൽകുന്ന പരിരക്ഷ കോടതിയിൽ കൃത്യമായി അവതരിപ്പിക്കാൻ യാബ് ലീഗൽ സർവീസസിന് സാധിച്ചു. ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങൾക്കുള്ള ചികിത്സാച്ചെലവ് വഹിക്കാൻ തൊഴിലുടമയ്ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും, തൊഴിലാളിയുടെ മേൽ ഇത്തരമൊരു സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കോടതിയിൽ ബോധ്യപ്പെടുത്തി.
വാദങ്ങൾ പരിശോധിച്ച കോടതി, തൊഴിലാളിയായ സുജനെതിരെയുള്ള കേസ് തള്ളിക്കൊണ്ട് അദ്ദേഹത്തിന് പൂർണ്ണമായ നിയമപരിരക്ഷ നൽകി. ചികിത്സാച്ചെലവായ 1.14 മില്യൺ ദിർഹവും കേസ് ഫയൽ ചെയ്ത തീയതി മുതലുള്ള 5% വാർഷിക പലിശയും തൊഴിലുടമ സ്വകാര്യ ആശുപത്രിക്ക്‌ നൽകണം. കൂടാതെ, ഈ കാലയളവിൽ ആശുപത്രിക്കുണ്ടായ നഷ്ടങ്ങൾക്ക് 10,000 ദിർഹം നഷ്ടപരിഹാരവും, കോടതിച്ചെലവുകളും അഭിഭാഷക ഫീസും ഉൾപ്പെടെയുള്ള തുക കമ്പനി തന്നെ അടയ്ക്കണമെന്നും വിധിയിൽ വ്യക്തമാക്കി.


ഏവർക്കും സ്നേഹത്തിന്റെയും ഒരുമയുടെയും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ.
26/08/2026

ഏവർക്കും സ്നേഹത്തിന്റെയും ഒരുമയുടെയും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ.

കേരളത്തിന്റെ സുസ്ഥിര വികസനവും ബ്ലൂ എക്കണോമി നിക്ഷേപ സാധ്യതകളും ചർച്ച ചെയ്ത 'അതിരടി ഉത്സവ് ദുബായ് 2026' ബിസിനസ് കോണ്‍ക്ലേ...
23/08/2026

കേരളത്തിന്റെ സുസ്ഥിര വികസനവും ബ്ലൂ എക്കണോമി നിക്ഷേപ സാധ്യതകളും ചർച്ച ചെയ്ത 'അതിരടി ഉത്സവ് ദുബായ് 2026' ബിസിനസ് കോണ്‍ക്ലേവിൽ പ്രമുഖ മാധ്യമപ്രവർത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, ക്രിസ്റ്റിന ചെറിയാൻ കൂടാതെ യു.എ.ഇയിലെ നിരവധി ബിസിനസ് സംരംഭകരുമായി സംവദിക്കാൻ സാധിച്ചു.

ലഹരി ഉപയോഗത്തെത്തുടർന്ന് ദുബായിൽ മരിച്ച ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിൻദാസ് ശിവദാസിന്റെ മൃതദേഹം നീണ്ട നിയമനടപടികൾക്ക് ശേഷ...
21/08/2026

ലഹരി ഉപയോഗത്തെത്തുടർന്ന് ദുബായിൽ മരിച്ച ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിൻദാസ് ശിവദാസിന്റെ മൃതദേഹം നീണ്ട നിയമനടപടികൾക്ക് ശേഷം ഇന്ന് രാത്രി എയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്ക്കൊണ്ടുപോകുന്നു. ഓഗസ്റ്റ് 9-ന് മരണപ്പെട്ടെങ്കിലും സങ്കീർണ്ണമായ ഫോറൻസിക് പരിശോധനകളും പോലീസ് നടപടികളും കാരണമാണ് മൃതദേഹം വിട്ടുകിട്ടാൻ വൈകിയത്.
ബന്ധുക്കളുടെ അഭ്യർത്ഥനയെ തുടർന്ന് കെ.സി. വേണുഗോപാൽ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, എസ്.എൻ.ഡി.പി. യു.എ.ഇ ഘടകം, ഇന്ത്യൻ കോൺസുലേറ്റ്, യാബ് ലീഗൽ സർവീസസ്, സുഹൃത്തുക്കളായ വിമൽ ബാലകൃഷ്ണൻ, അരുൺ കുമാർ എന്നിവരുടെ ഇടപെടലിലൂടെയാണ് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനായത്.
പ്രവാസലോകത്തെ ഒരു നിമിഷത്തെ ലഹരി ഉപയോഗവും തെറ്റായ കൂട്ടുകെട്ടും തകർത്തെറിയുന്നത് നിങ്ങളെ വിശ്വസിച്ച് കഴിയുന്ന ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ്

ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ചുമതലയേറ്റ  ഡോ. എമ്മാടി വിഷ്ണു വർധൻ റെഡ്ഡിക്കൊപ്പം.
18/08/2026

ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ചുമതലയേറ്റ ഡോ. എമ്മാടി വിഷ്ണു വർധൻ റെഡ്ഡിക്കൊപ്പം.

IBPC ദുബായ് സംഘടിപ്പിച്ച 80-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോൾ.
17/08/2026

IBPC ദുബായ് സംഘടിപ്പിച്ച 80-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോൾ.

എൻ്റെ നാട്, എൻ്റെ അഭിമാനം! ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳
15/08/2026

എൻ്റെ നാട്, എൻ്റെ അഭിമാനം! ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

IBPC ഷാർജയും, ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ്  സംയുക്തമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
12/08/2026

IBPC ഷാർജയും, ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് സംയുക്തമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Address

Burj 2000 (Damas Bldg), Office No. 1549, 15 Floor
Sharjah
66340

Alerts

Be the first to know and let us send you an email when Salam Pappinissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Salam Pappinissery:

Shortcuts

Share