CPIM പടന്ന ലോക്കൽകമ്മിറ്റി

CPIM പടന്ന ലോക്കൽകമ്മിറ്റി സഖാക്കളെ നാംമുന്നോട്ട്�

ധീരോദാത്തമായ ഒരു രാഷ്ട്രീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗ...
12/09/2024

ധീരോദാത്തമായ ഒരു രാഷ്ട്രീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അടിയന്തരാവാസ്ഥയുടെ ഭീകരതയെ നിർഭയം നേരിട്ട വിപ്ളവകാരിയായ വിദ്യാർത്ഥിയിൽ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളർന്ന സഖാവ് യെച്ചൂരിയുടെ ജീവിതം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ്. ധൈഷണികതയും നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന സഖാവ് സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങി തന്നിൽ നിക്ഷിപ്തമായ ബഹുമുഖമായ ഉത്തരവാദിത്തങ്ങളെല്ലാം മികച്ച രീതിയിൽ നിർവഹിച്ചു.

കർഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം സംഘപരിവാർ വർഗീയതയ്ക്കെതിരെ ഉയർന്ന ബഹുജനമുന്നേറ്റങ്ങളുടെ നേതൃനിരയിൽ നിലയുറപ്പിച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കൾക്ക് ആത്മവിശ്വാസം പകർന്നു. പല ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകുന്നതിൽ അദ്ദേഹം നിർണ്ണായകമായ പങ്കു വഹിക്കുകയുണ്ടായി.

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. വ്യക്തിപരമായും വളരെ ദു:ഖകരമായ ഒരു സന്ദർഭമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്നേഹിക്കുന്ന അസംഖ്യം ഹൃദയങ്ങളുടെയും വേദനയിൽ പങ്കു ചേരുന്നു. സഖാവിന്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ലാൽ സലാം!

ലോക്കലിലെ ആദ്യ സമ്മേളനം ഓരികിഴക്ക് ബ്രാഞ്ചിൽ നടന്നു. പുതിയ സെക്രട്ടറിയായി സ: ടി.പി.സുഷമയെ തെരെഞ്ഞെടുത്തു. സമ്മേളനം ചെറുവ...
04/09/2024

ലോക്കലിലെ ആദ്യ സമ്മേളനം ഓരികിഴക്ക് ബ്രാഞ്ചിൽ നടന്നു. പുതിയ സെക്രട്ടറിയായി സ: ടി.പി.സുഷമയെ തെരെഞ്ഞെടുത്തു. സമ്മേളനം ചെറുവത്തൂർ ഏരിയാക്കമ്മിറ്റിയംഗം സ:എം. രാമചന്ദ്രൻ തുരുത്തി ഉൽഘാടനം ചെയ്തു.

CPIM 24ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായിലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് സെപ്തംബർ നാലാം തീയ്യതി ഓരി കിഴക്ക് ബ്രാഞ്ച് ...
22/08/2024

CPIM 24ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായിലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് സെപ്തംബർ നാലാം തീയ്യതി ഓരി കിഴക്ക് ബ്രാഞ്ച് സമ്മേളനത്തോടെ തുടക്കം കുറിക്കുകയാണ്.

അപകടമുഖത്തു മലയാളി ഒരൊറ്റ മനുഷ്യനായി എണീറ്റുനിൽക്കുന്നതു സഹിക്കാൻ പറ്റാത്ത കുറെ വിഷപ്പാമ്പുകൾ മലവെള്ളത്തിനൊപ്പം ഒഴുകിവന്...
01/08/2024

അപകടമുഖത്തു മലയാളി ഒരൊറ്റ മനുഷ്യനായി എണീറ്റുനിൽക്കുന്നതു സഹിക്കാൻ പറ്റാത്ത കുറെ വിഷപ്പാമ്പുകൾ മലവെള്ളത്തിനൊപ്പം ഒഴുകിവന്നിട്ടുണ്ട്.
അവരിൽ പലരും വിചാരിക്കുന്നത് നോഹയുടെ കാലത്തുണ്ടായ വെള്ളപ്പൊക്കവും നൂറുവർഷം മുൻപുണ്ടായ '99ലെ വെള്ളപ്പൊക്ക'വും 2018-ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കവും ദുബായ് നഗരത്തെ മുക്കിയ ഈ വർഷത്തെ വെള്ളപ്പൊക്കവും ഇപ്പോഴത്തെ അതിദ്രുത മഴയുമൊക്കെ ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയാൽ ഒഴിവാക്കാമായിരുന്നു എന്നാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണമെടുത്താണ് സർക്കാർ വണ്ടിയ്ക്ക് ഡീസലടിക്കുന്നതെന്നാണ്.

ഇക്കൂട്ടരോട് ലോകം ഗ്ലോബൽ വാമിങ് (ആഗോളതാപനം) കഴിഞ്ഞു ഗ്ലോബൽ ബോയിലിംഗിനെപ്പറ്റി (ആഗോള തിളപ്പ്) ചർച്ച ചെയ്യാൻ തുടങ്ങിയെന്നും അതിനു പ്രധാന കാരണം കാർബൺ എമിഷൻ ആണെന്നും, രണ്ടു നൂറ്റാണ്ടു മുൻപ് അന്തരീക്ഷത്തിലെ കാർബൺ ഡയക്‌സൈഡിന്റെ സാന്നിധ്യം 278 (ppm) ആയിരുന്നത് ഇപ്പോൾ നാനൂറു കടന്നു എന്നും അതിനുള്ള കാരണം പ്രധാനമായും എണ്ണകത്തിക്കൽ അടക്കം ഊർജ്ജോത്പാദനമാണെന്നും അതിനു പരിഹാരം അന്വേഷിക്കാതെ സഹ്യപർവ്വതത്തിനു പടിഞ്ഞാറെച്ചെരുവിൽ കിടക്കുന്ന കുറച്ചു മനുഷ്യരെ ചീത്ത വിളിക്കുന്നത് നീതിയല്ലെന്നും, CMDRF-ലെ പണത്തിനു അണപൈ കണക്കുണ്ടെന്നും അതില്നിന്നൊരു രൂപ അടിച്ചുമാറ്റിയാൽ നിയമം പിടികൂടുമെന്നും ആര് പറഞ്ഞു മനസ്സിലാക്കാനാണ്?

അങ്ങേയറ്റം ദുർബലമായ പരിസ്‌ഥിതിയെക്കുറിച്ചു നമ്മളും ആകുലപ്പെടണണമെന്നും, നമുക്കെന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ചെയ്യണമെന്നും, അതിനുള്ള ചർച്ചകൾ നടക്കണമെന്നും സർക്കാർ സുതാര്യമായിരിക്കണമെന്നും, സർക്കാരിനെ നയിക്കുന്നവർ വ്യക്തിപരമായി ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നുമൊക്കെയുള്ള വിഷയങ്ങൾ ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള അവസാനത്തെ ആളുടെയും കണക്കുകിട്ടിയിട്ടാവാമെന്ന് അവരോടു പറഞ്ഞിട്ടെന്താക്കാനാണ്! സൈന്യം കേരളത്തെ സഹായിക്കുന്നത് കാണുമ്പോൾ ഉറഞ്ഞുതുള്ളുന്ന പാവങ്ങളോട് സഹതപിക്കുക എന്നല്ലാതെ എന്തുചെയ്യാനാണ്.

അതുകൊണ്ട്, വെള്ളത്തിനൊപ്പം ഇറങ്ങിവന്ന പാമ്പിൻകൂട്ടങ്ങൾ സീൽക്കാരമിടുന്നത് അതുകേട്ടാനന്ദിക്കുന്ന, അവർക്കു നിരന്തരം കൈയടിക്കുന്ന, അവരുടെ അസംബന്ധങ്ങൾ കേട്ട് ഓർഗസം അനുഭവിക്കുന്ന മനുഷ്യരിൽത്താഴെയുള്ളവർക്കുവേണ്ടിയാണെന്ന ഉറച്ച ബോധ്യത്തോടെ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക. ഈ നാടിനോടും അതിന്റെ രാഷ്ട്രീയത്തോടുമുള്ള അവരുടെ പകയ്ക്കു അവരുടേതായ ന്യായങ്ങളുണ്ട് എന്ന കാര്യം മനസിലാക്കുക.

അവരുടെ കാര്യങ്ങൾ ആ വഴിയ്ക്കു നടക്കട്ടെ.
നമുക്ക് വേറെ പണിയുണ്ടല്ലോ.

Copied :

*കാൾ മാർക്സ് ദിനം☭ ❤️*"മതം അടിച്ചമർത്തപ്പെട്ടവർക്ക് അഭയവും, ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്റെ ഹൃദയവും, ആത്മാവില്ലാത്ത അവസ്ഥയ...
05/05/2024

*കാൾ മാർക്സ് ദിനം☭ ❤️*

"മതം അടിച്ചമർത്തപ്പെട്ടവർക്ക് അഭയവും, ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്റെ ഹൃദയവും, ആത്മാവില്ലാത്ത അവസ്ഥയിലെ ആത്മാവുമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്."

"ശവകുടീരത്തിൽ നീയുറങ്ങുമ്പൊ‍ഴും
ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു
എവിടെ മാനുഷരൊന്നുപോൽ വാ‍ഴുന്നു
അവിടെ നിൻ വാക്കു കാവലായ് നിൽക്കുന്നു "

മുതലാളിത്ത ചങ്ങലകളിൽ നിന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ മോചിപ്പിക്കുവാനായി അഹോരാത്രം നിലകൊണ്ട മനുഷ്യരാശി കണ്ട എക്കാലത്തെയും മികച്ച സൈദ്ധാന്തിക പ്രതിഭ. ആഗോള തൊഴിലാളി വർഗ്ഗത്തിന് സോഷ്യലിസത്തിന്റെ ബദലെന്തെന്ന് സ്വജീവിതത്തിലൂടെ കാട്ടി കൊടുത്ത ധീര വിപ്ലവനായകൻ. തകർന്നുവെന്ന് മുതലാളിത്തം വിധിയെഴുതിയിടത്തുനിന്ന്, മൂലധനം വീണ്ടും തുറന്നുവായിക്കാൻ ഇന്ന് സാമ്പത്തികശാസ്ത്രഞ്ജരും തത്ത്വചിന്തകരും നിർബന്ധിതരാവുന്നു എന്നത് ഒരു കാര്യം തെളിയിക്കുന്നുണ്ട് ,

മാർക്സിലേക്ക് തിരിഞ്ഞുനോക്കാതെ മാനവരാശിയുടെ അതിജീവനം സാധ്യമല്ല.

കാലഘട്ടങ്ങളും കടന്ന് ഇന്നും കാലികമായി നിലനിൽക്കുന്ന ദർശനങ്ങളുമുണ്ടെങ്കിൽ അത് കാൾ മാർക്സിന്റേതല്ലാതെ മറ്റാരുടെയാണ്. കൊടും തണുപ്പും ദാരിദ്ര്യവും തന്റെ കുടുംബത്തെ വരിഞ്ഞു മുറുക്കിയപ്പോൾ പോലും മുതലാളിത്തത്തിന്റെ ചൂഷണത്തിന് നിന്ന് കൊടുക്കില്ല എന്ന് നഖശിഖാന്തം തറപ്പിച്ചു പറഞ്ഞ ആ മനുഷ്യനെയല്ലാതെ മറ്റാരെയാണ് സർവ്വരാജ്യത്തൊഴിലാളികൾക്ക് മാതൃകയാക്കാനാവുക.

ടെറി ഈഗിൾട്ടൻ ചൂണ്ടിക്കാട്ടിയതുപോലെ, പ്ലേറ്റോണിക് ഗറില്ലാ സംഘങ്ങളെയോ കാർട്ടീഷ്യൻ ഭരണകൂടങ്ങളെയോ ഹെഗേലിയൻ ട്രേഡ് യൂണിയനുകളെയോ ന്യൂട്ടോണിയൻ കലാദർശനത്തെയോ ഡാർവീനിയൻ സമ്പദ്ശാസ്ത്രത്തെയോ കുറിച്ച് നമുക്ക് ആലോചിക്കാനാൻ പോലുമാവില്ലെങ്കിലും മാർക്സിനെ മുൻനിർത്തി നമുക്ക് ഇവയെക്കുറിച്ചെല്ലാം ചിന്തിക്കാനാവും.

_"തത്ത്വചിന്തകർ ലോകത്തെ വ്യാഖ്യാനിക്കുന്നതേയുള്ളൂ; യഥാർഥപ്രശ്നം അതിനെ മാറ്റിത്തീർക്കലാണ്"_ എന്നെഴുതുമ്പോൾ അറിവിന്റെ വിമോചനാത്മക മാനത്തെക്കൂടി മാർക്സ് അവിടെ ഉയർത്തിപ്പിടിക്കുന്നുണ്ടായിരുന്നു. ഹൈഗേറ്റ് സെമിത്തേരിയിൽ മാർക്സിന്റെ ശവകുടീരത്തിൽ നിന്ന് എംഗൽസ് പറഞ്ഞത് പോലെ _"ലക്ഷോപലക്ഷം തൊഴിലാളികളെ ശോകാർദ്രരാക്കി അദ്ദേഹം കണ്ണടച്ചു, പക്ഷേ അദ്ദേഹത്തിന്റെ നാമവും കൃതികളും ചിരകാലം ജീവിക്കും.",_

മനുഷ്യവംശത്തിന്റെ സ്വാതന്ത്ര്യ സ്വപ്നങ്ങൾക്കും വിമോചനാഭിലാഷങ്ങൾക്കും മുകളിൽ അത് ചിറകടിച്ചുപറന്നുകൊണ്ടേയിരിക്കും. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിരൂപമായി, മാനവരാശിയുടെ അതിജീവനത്തിന്റെ നായകനായി ഈ പ്രതിസന്ധി കാലത്തും അദ്ദേഹം നമ്മോടൊപ്പം ജീവിക്കുന്നു.

പ്രിയപ്പെട്ട മാർക്സ്
അങ്ങേയ്ക്ക് മരണമില്ല...
അങ്ങുയർത്തിയ മഹത്തായ മുദ്രാവാക്യങ്ങൾക്കും.. ✊✊

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത...
01/05/2024

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്റെ ഉജ്വലമായ ഓർമ്മയാണത്.
പ്രാകൃതത്വത്തിൽ നിന്നും നാഗരികതയിലേയ്ക്കുള്ള മാനവരാശിയുടെ പ്രയാണത്തിൻ്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന സത്യം മെയ് ദിനം ഉച്ചത്തിൽ മുഴക്കുന്നു. ചൂഷിതരുടെ ഐക്യം തകർക്കുന്ന വിഭാഗീയ ചിന്തകളെ അപ്രസക്തമാക്കാൻ സാധിക്കുന്ന തൊഴിലാളി വർഗബോധം സമ്മാനിക്കുകയും മാനവികതയിൽ അടിയുറച്ച പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ മനുഷ്യഹൃദയങ്ങളിൽ നിറക്കുകയും ചെയ്യുന്നു.
ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നത്. അതേറ്റെടുത്ത് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അർത്ഥപൂർണമാവുകയുള്ളൂ എന്ന് തിരിച്ചറിയണം. എന്നാൽ ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ രാജ്യത്ത് വെല്ലുവിളിക്കപ്പെടുകയാണ്. ജോലി സമയം എട്ടിൽനിന്ന് പന്ത്രണ്ടും പതിനാറുമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു. കരാർ നിയമനം പ്രോത്സാഹിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖയെ വിറ്റുതുലയ്ക്കുകയാണ് കേന്ദ്രം.
വർഗീയതയും മറ്റു സങ്കുചിത ചിന്താഗതികളും സമത്വസുന്ദരമായ ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തും. അങ്ങനെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ട് ഇത്തവണത്തെ മെയ് ദിനാഘോഷങ്ങൾ സാർത്ഥകമാക്കാം. തൊഴിലാളികൾക്ക് ഹാർദ്ദമായ അഭിവാദ്യങ്ങൾ.

''ചോരവാർന്നു ജീവിതം മണ്ണിലേക്ക് പോകവെകൈവിടാതെ കാത്തുവെച്ച കാവ്യമാണീ ഒഞ്ചിയം..''   #ഏപ്രിൽ30 #ഒഞ്ചിയംരക്തസാക്ഷിദിനം  🚩ഒഞ്...
30/04/2024

''ചോരവാർന്നു ജീവിതം മണ്ണിലേക്ക്
പോകവെ
കൈവിടാതെ കാത്തുവെച്ച
കാവ്യമാണീ ഒഞ്ചിയം..''
#ഏപ്രിൽ30
#ഒഞ്ചിയംരക്തസാക്ഷിദിനം 🚩

ഒഞ്ചിയം അതെ അതൊരോർമ്മപ്പെടുത്തലാണ് .....
ജയിലറകളിൽ ഇടിമുഴക്കത്തിന്റെ
ഇൻകുലാബ് വിളിച്ച് ജയിൽ ചുമരിൽ ജീവരക്തം കൊണ്ട് അരിവാൾചുറ്റിക വരച്ച ധീരവിപ്ലവകാരി ഒഞ്ചിയം രക്തസാക്ഷി സഖാവ് മണ്ടോടി കണ്ണന്റെ നാട്. ധീരതയുടെയും പോരാട്ടവീറിന്റെയും മറുപേരാണ് ഒഞ്ചിയം. ചോരകൊണ്ട് ചരിത്രമെഴുതിയ രക്തസാക്ഷികളുടെ ഗ്രാമം. മരിച്ചുവീണ ഓരോ രക്താണുവിൽനിന്നും പതിനായിരക്കണക്കിന് ധീരന്മാർ ഉയിർത്തെഴുന്നേറ്റ് ശത്രുവിനോട് കണക്കുതീർത്ത സമരഭൂമി. വിപ്ലവകാരിയുടെ ധൈര്യത്തെ പിളർക്കാൻ വെടിയുണ്ടയ്ക്കും കൽത്തുറങ്കിനും മർദ്ദനത്തിനുമാവില്ലെന്ന് കാട്ടിക്കൊടുത്ത മണ്ടോടി കണ്ണന്റെയും സഖാക്കളുടെയും നാട്. ഒഴുകിപ്പടർന്ന ചുടുചോരയിൽ കൈമുക്കി കൽതുറങ്കിൽ അരിവാൾ ചുറ്റിക വരച്ച, ഒരു ജയിലറയ്ക്കും പീഡനത്തിനും നശിപ്പിക്കാനാവാത്ത ധീരതയുടെ പ്രതീകമായി ആ ചോരച്ചിത്രം ജ്വലിച്ചുനില്കുന്ന നാട്. ഇന്നലെകളിൽ തെരുവിൽ പിടഞ്ഞുവീണോരാ രക്തതാരകങ്ങൾ ഇന്നിന്റെ മക്കൾക്ക്
ചൊല്ലിക്കൊടുത്തവയൊന്നും മുലപ്പാൽ മണക്കുന്ന താരാട്ടുപാട്ടല്ല ചോരമണക്കുന്ന മുദ്രാവക്യങ്ങളാണ്.
കാട്ടുനീതിയുടെ ആസുരതാളം തിമിർത്തു പെയ്യുമ്പോൾ നീതിയുടെ ജ്വാല തേടിയിറങ്ങിയ ഒരുകൂട്ടം ഉശിരന്മാരുടെ പോരാട്ടത്തിന്റെ നേരോർമ്മ. നെറികേടിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ തല്ലിക്കെടുത്തിയ രണധീരന്മാരുടെ ആത്മധൈര്യത്തിന്റെ നേർസാക്ഷ്യം.
രക്തസാക്ഷികൾ സിന്ദാബാദ്🌹

21/04/2024
20/04/2024

LDYF റോഡ് ഷോ@ ചെറുവത്തൂർ

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ  തമസ്കരിക്കുകയാണ്.  പകരം എൽഡിഎഫിനെതിരായ നുണകളും വ...
20/04/2024

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുകയാണ്. പകരം എൽഡിഎഫിനെതിരായ നുണകളും വാർത്തകളും ആഘോഷിക്കുന്നു. ചെറിയ സംഭവങ്ങൾ പോലും പർവ്വതീകരിച്ച് തുടർവാർത്തകളാക്കുന്നു. വലതുപക്ഷം ഉയർത്തുന്ന വിലകുറഞ്ഞ ആക്ഷേപങ്ങൾ പോലും മുഖ്യവാർത്തകളായി ചില പ്രധാന മാധ്യമങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം നേടുന്നു. എൽഡിഎഫ് നേതാക്കളുടെ വാർത്താ സമ്മേളനങ്ങളോ പ്രസംഗത്തിൽ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളോ ഈ മാധ്യമങ്ങൾ അവഗണിക്കുന്നു.

ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലയാണ് നീതിപൂർവമായ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. അത് ജനങ്ങൾക്ക് വിലക്കും വിധമാണ്, ഏകപക്ഷീയമായി വാർത്തകളും വിശകലനങ്ങളും അവതരിപ്പിച്ച് വലതുപക്ഷ മാധ്യമങ്ങൾ പെരുമാറുന്നത്. എൽഡിഎഫ് എന്ന മുന്നണിയെ അവർ അപ്രഖ്യാപിതമായി ബഹിഷ്കരിക്കുകയാണ്. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ ഇടതുപക്ഷത്തിൻ്റെ നിലപാട് മറച്ചു വെക്കുകയാണ്. ഇടതുപക്ഷത്തെ നശിപ്പിക്കാനാഗ്രഹിക്കുന്ന ശക്തികൾക്ക് വ്യാജവാർത്തകളെന്ന പോലെ സർവ്വേകൾ തട്ടിക്കൂട്ടി വടി വെട്ടിക്കൊടുക്കുന്നവരായി മാധ്യമ മുന്നണി മാറിയ ഈ ഘട്ടത്തിൽ, ബദൽ മാധ്യമ സംസ്കാരത്തിൻ്റെ അനിവാര്യതയാണ് നമുക്ക് മുന്നിൽ തെളിയുന്നത്.

ശക്തമായ പ്രതിരോധം തീർക്കുന്ന ബദൽ മാധ്യമങ്ങൾക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവരുടെ നിശ്ചയ ദാർഢ്യത്തോടെയുള്ള മുൻകൈയാണ് ഇടതുപക്ഷത്തിൻ്റെ ശബ്ദം ജനങ്ങളിലേക്കെത്തിക്കുന്നത്. നുണ പ്രചാരണങ്ങളെ തുറന്നു കാട്ടാനും മാധ്യമങ്ങൾ തമസ്കരിക്കുന്ന വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാനും ശരിയായ രാഷ്‌ടീയ ചർച്ചകൾ നടത്താനും നിശിതമായ മാധ്യമ വിമർശനത്തിനും ഉള്ള വേദിയായി സാമൂഹ്യ മാധ്യമങ്ങൾ മാറിയിരിക്കുന്നു. മാധ്യമ മേഖലയിൽ തന്നെ ഉള്ളവരും അല്ലാത്തവരുമായ വ്യക്തികൾ, കൂട്ടായ്മകൾ, പ്രത്യക്ഷത്തിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കാത്തവർ എന്നിവരടക്കം വലിയൊരു സമൂഹമാണ് ഇങ്ങനെ ശരിയായ പ്രതികരണവുമായി സാമൂഹ്യ മാധ്യമങ്ങളിൽ അണിനിരക്കുന്നത്.

ഇടതുപക്ഷപ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പോരാട്ടത്തിന് അങ്ങനെ വലിയ മാനവും വ്യാപ്തിയും കൈവരികയാണ്. ജനങ്ങളാകെ അംഗീകരിക്കുന്ന വ്യക്തിത്വങ്ങളെപ്പോലും ഇടതുപക്ഷത്താണ് എന്നത് കൊണ്ട് മാത്രം ഹീനമായ മാർഗങ്ങളിലൂടെ ആക്രമിക്കുന്ന സോഷ്യൽ മാധ്യമ സംഘങ്ങളെയും വലതുപക്ഷം പോറ്റി വളർത്തുന്നുണ്ട്. അവരുടെ സംസ്കാര ശൂന്യമായ കടന്നാക്രമങ്ങൾക്ക് ന്യായീകരണം ചമയ്ക്കാൻ യുഡിഎഫിന്റെ ഉന്നതർ പോലും മടിയില്ലാതെ രംഗത്തു വരുന്നത് നാം കണ്ടു.

സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ തന്നെ സംഘപരിവാറിനെ വിമർശിക്കുന്ന ഉള്ളടക്കമോ പരാമർശമോ വിലക്കപ്പെടുകയാണ്. അതിനു പുറമെ വൻതുക മുടക്കി പിആർ സംഘങ്ങളെയും "വാർ റൂമുകളെയും" വലതുപക്ഷ പാർട്ടികൾ കയറൂരി വിട്ടിരിക്കുന്നു. അവയെ എല്ലാം ചെറുത്താണ്, സ്വയം സന്നദ്ധരായി ഇടതുപക്ഷ രാഷ്ട്രീയം പറയാൻ പതിനായിരക്കണക്കിനാളുകൾ മുന്നോട്ടു വരുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യധാരാ മാധ്യമങ്ങൾ സംഘടിതമായി ഇടതുപക്ഷ വേട്ടയ്ക്കിറങ്ങിയതാണ്. സംഘപരിവാറിന്റെയും യുഡിഎഫിന്റെയും നാവുകളായി, വാർത്തയിലൂടെയും വിശകലനങ്ങളിലൂടെയും നുണക്കഥകളിലൂടെയും വ്യാജ സർവ്വേകളിലൂടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയം പ്രവചിച്ച ആ മാധ്യമങ്ങൾക്ക് എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാക്കിയതിലൂടെ അർഹിക്കുന്ന മറുപടി ജനങ്ങൾ നൽകി.

ആ വിജയത്തിന് ചാലക ശക്തിയായി പ്രവർത്തിച്ചവരിൽ സാമൂഹ്യമാധ്യമങ്ങളിൽ ഇടെപെടുന്നവർക്ക് സുപ്രധാന സ്ഥാനമുണ്ട്. "കടന്നലുകൾ" എന്ന ആക്ഷേപം കേട്ടപ്പോഴും ഏകപക്ഷീയമായി അധിക്ഷേപിക്കപ്പെട്ടപ്പോഴും മാന്യതയുടെയും മര്യാദയുടെയും അതിരുകൾ ലംഘിക്കാതെ രാഷ്ട്രീയബോധത്തോടെ ഇടതുപക്ഷമാണ് ശരി എന്ന് വിളിച്ചുപറയാൻ കേരളത്തിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും കേരളീയർ തയാറാകുന്നത്, ഈ നാടിന്റെ സവിശേഷമായ മാതൃകയാണ്.

മൺതരികൾ ഒന്നുചേർന്നൊരു കോട്ടമതിലാകുന്ന പോലെ, വെള്ളത്തുള്ളികൾ ചേർന്നൊരു സമുദ്രമാകുന്ന പോലെ, കോടിക്കണക്കിനു സാധാരണ മനുഷ്യർ തോളോട് തോൾ ചേർന്നാൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലും കടപുഴകി വീഴുമെന്ന ചരിത്രത്തിലാണ് നമ്മുടെ ജനാധിപത്യത്തിൻ്റെ വേരുകളുള്ളത്. അതിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് നാടിനായുള്ള പോരാട്ടത്തിൽ നിർഭയം പങ്കുചേരുന്നവർ ജനാധിപത്യ സങ്കൽപ്പത്തിൻ്റെ തന്നെ കാവലാൽമാലാഖമാരായി മാറുകയാണ്.

ഏതു മാധ്യമ കുത്തകയെയും സംഘടിത പ്രചാരണങ്ങളെയും തടഞ്ഞു നിർത്തി ജനമനസ്സുകളിലേക്ക് നേരിൻ്റെ വെളിച്ചം എത്തിക്കുന്നതിലൂടെ ജനാധിപത്യത്തിൻ്റെ അന്തഃസത്തയെ സംരക്ഷിക്കുക എന്ന ചരിത്ര ദൗത്യമാണ് നിറവേറ്റപ്പെടുന്നത്. ആ പടയണിയിൽ അണിചേർന്ന് കൂടുതൽ ജാഗ്രതയോടെ ബദൽ മാധ്യമ സംസ്കാരം ശക്തിപ്പെടുത്തുന്ന പ്രക്രിയയിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നുണക്കോട്ടകളെ തകർത്ത് നേരിന്റെ പതാക പാറിക്കാൻ സ്വയം സന്നദ്ധരായി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ മുന്നോട്ടുവരുന്ന എല്ലാ വ്യക്തികളെയും കൂട്ടായ്മകളെയും അഭിവാദ്യം ചെയ്യുന്നു.

18/04/2024
18/04/2024

ലോക്കൽ തെരെഞ്ഞെടുപ്പ് പൊതുയോഗം

മുഖ്യമന്ത്രി സ. പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന് (ഏപ്രിൽ 16) രാവിലെ 9.30 ന് സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസി...
16/04/2024

മുഖ്യമന്ത്രി സ. പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന് (ഏപ്രിൽ 16) രാവിലെ 9.30 ന് സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ.

Address

Chittagong Division

Telephone

+919497432482

Website

Alerts

Be the first to know and let us send you an email when CPIM പടന്ന ലോക്കൽകമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share