നീരുറവ

നീരുറവ A SPRING OF HIS GLORY

ഇതെന്താ കായിനും ഹബേലുമോ... അതോ ഏശാവും യാക്കോബൂമോ 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪അടിയും അവകാശതർക്കവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നാൽ ...
16/06/2026

ഇതെന്താ കായിനും ഹബേലുമോ... അതോ ഏശാവും യാക്കോബൂമോ
🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

അടിയും അവകാശതർക്കവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നാൽ അതു നടക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം അല്ല എന്നുള്ളതാണ് സത്യം.

നമ്മെ നടത്തേണ്ടുന്നതിനു അനുഗ്രഹീത ദൈവദാസന്മാരുടെ ആവശ്യം ഉണ്ട് എന്നാൽ ഇങ്ങനെ ഉള്ളവർ ഏതു സന്ദേശം ആണ് നൽകുന്നത് എന്നറിയില്ല.

ഇടതും വലതും ഇരിക്കാൻ അവകാശം ചോദിച്ച ശിഷ്യരോട് ഇവിടെ അല്ല എന്റെ രാജാധികാരം എന്നു പറഞ്ഞു കാലുകഴുകാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ ശിഷ്യന്മാർ അതോടു കൂടി അവരുടെ അധികാര കൊതി തീർന്നു...

എന്നാൽ അതിലും മൂത്ത പെന്തോകൾ അധികാരത്തിനു വേണ്ടി കടിപിടി കൂടുന്നു..

ഇവിടെ ക്രിസ്തുവിന്റെ സുവിശേഷം അല്ല പ്രാധാന്യം സ്ഥാനം ആണ്...

പ്രത്യേകിച്ച് പെന്തകോസ്ത് സഭകളിൽ അധികാരത്തിൽ ഇരുന്നെങ്കിൽ മാത്രമേ വിശ്വാസികൾ ശുശ്രൂഷകർക്കു വില കൊടുക്കുകയുള്ളൂ... പണവും സ്വാധീനവും ലഭിക്കണം എങ്കിൽ അധികാര സ്ഥാനത് ഇരുന്നാൽ മാത്രമേ പറ്റു എന്നു ശുശ്രുഷകരും വിചാരിക്കുന്നു...
വിദേശത്തു പോകാനും പണം പിരിക്കാനും വലിയ സഭകൾ കിട്ടാനും അധികാരം അവർക്കു ആവശ്യമായി വരുന്നു..

ഇതാണ് സത്യം!

ഇവിടെ രണ്ടു കൂട്ടരും കുറ്റക്കാർ ആണ്.

വിശ്വാസികൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയുടെ വിഹിതം ( പെൻതോകൾ ദശാശം എന്നു ഓമനപ്പേരിട്ടു വിളിക്കുന്നു) ഇങ്ങനെ ചിലവാക്കണം എന്നു അവർ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടുള്ളൂ..

എന്നാൽ അതിലും ബുദ്ധിമാന്മാർ ആയ കച്ചവടക്കാരായ പാസ്റ്റർമാർ ഉണ്ട് അവർ സ്വാതന്ത്ര സഭ സ്ഥാപിച്ചു മറ്റാർക്കും കൈകടത്താൻ കഴിയാത്ത വിധം അവരുടെ ലോക്കർ സേഫ് ആക്കുന്നു...

(എന്നാൽ ഇതിന്റെ ഇടയിൽ ജോലി ചെയ്തു തങ്ങളുടെ പണം കൊണ്ട് സഭ നടത്തുന്ന ദൈവ ദാസൻമാരും ഉണ്ട്.)

വിശ്വാസി സമൂഹം ഉണർന്നെ മതിയാകൂ...

ഇന്ത്യയിൽ ജോലി ചെയ്യാതെ ദശാoശം
കൊണ്ടെ ജീവിക്കൂ എന്നു പറയുന്ന സുവിശേഷകരെ ഒഴിവാക്കാൻ ശ്രമിക്കുക.

സഭയിൽ വരുന്ന പണം പാസ്റ്റർമാർക്ക് സാലറിയായി കൊടുക്കുകയും മിച്ചവരുന്ന പണം ചെറിയ സഭയെ സഹായിക്കുകയോ പുതിയ പ്രവർത്തനത്തിനു വിനിയോഗിക്കുകയോ ചെയ്യുക.

ഓരോ പ്രാദേശിക സഭയും അവർ സൊരുക്കൂട്ടുന്ന പണം സുവിശേഷവേലയ്ക്കും സാമൂഹികപ്രവർത്തനങ്ങൾക്കും മാത്രം ഉപയോഗിക്കുന്നു എന്നു ഉറപ്പു വരുത്തുക.

അദ്യക്ഷസ്ഥാനമോഹികൾക്കു സഭയുടെ മീറ്റിംഗുകളിൽ സ്ഥാനം കൊടുക്കാതിരിക്കുക..

ജോലിക്ക് പോയി അധ്വാനിച്ചു കർത്താവിനു വേണ്ടി അവരുടെ കയ്യിൽ നിന്നും കാശു മുടക്കി സുവിശേഷ വേല ചെയ്യുന്നവർക്ക് അധികാരം കളിക്കാൻ സമയം കാണില്ല...
പാവപെട്ട വിശ്വസിയുടെ രക്തം നീരാക്കിയ പണം ഒരു ഉളുപ്പും ഇല്ലാതെ കയ്യിൽ വരുന്നതിന്റെ കുഴപ്പം ആണ് ഈ കുത്തി.... പ്രധാന കാരണം...

ഇതു ഐപിസി എന്ന പ്രസ്ഥാനത്തിൽ മാത്രം അല്ല എല്ലാ വേർപെട്ട സമൂഹത്തിലും ഉണ്ട്...

വിശ്വാസികൾ ഉണരുക,!!
നിങ്ങളുടെ പണമോ സമയമോ ഇവർക്ക് അഴിഞ്ഞാടാൻ ഉള്ള അവസരം ആക്കരുത്.

സഭയിൽ ആഹാരം ഉണ്ടാകേണ്ടതിനു മാത്രം നിങ്ങളുടെ പണം ചിലവഴിക്കുക.

നിങ്ങളുടെ പണം ശുശ്രുഷകർക്ക് സുഖിക്കാനോ നേതാവ് കളിക്കാനോ അല്ല.
അങ്ങനെ വേണമെങ്കിൽ അവർ അധ്വാനിക്കട്ടെ..

(നിങ്ങളുടെ സഹോദരൻ)

അവഗണന ഇന്ധനമാകുമ്പോൾ...🫤🫤🫤🫤🫤🫤🫤🫤🫤🫤🫤🫤🫤സഞ്ജു സാംസൺന്റെ  തകർപ്പൻ ബാറ്റിംഗ് അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുവാൻ തക്കവണ്ണം കാര്യത...
02/03/2026

അവഗണന ഇന്ധനമാകുമ്പോൾ...
🫤🫤🫤🫤🫤🫤🫤🫤🫤🫤🫤🫤🫤

സഞ്ജു സാംസൺന്റെ തകർപ്പൻ ബാറ്റിംഗ് അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുവാൻ തക്കവണ്ണം കാര്യത്തുറ്റതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ വലിയ പുച്ഛത്തോടെയും തികഞ്ഞ അവഗണനയോടും സംസാരിച്ചവർ താൻ കാഴ്ചവച്ച പ്രകടനത്തിന് മുൻപിൽ വണങ്ങേണ്ടി വന്നു.

താൻ ബഞ്ചിലിരുന്നു കളികാണേണ്ടി വന്ന നിമിഷങ്ങൾ തന്നിൽ ഉളവാക്കിയ ചിന്തകൾ എന്തായിരിക്കും.

ഓരോ പ്രാവശ്യം താൻ ടീമിൽ ഇടം പിടിക്കുമ്പോഴും എന്തെല്ലാം സ്വപ്നം അവനിൽ ഉരുവാക്കപ്പെട്ടിരിക്കാം..
എന്നാൽ അവസാന നിമിഷം ഒഴുവാക്കപ്പെടുമ്പോൾ പരിഭവം ഇല്ലാതെ തന്റെ ഊഴം കാത്തിരുന്ന അവന്റെ ഉള്ളിലെനിശ്ചയം എത്ര അചഞ്ചലം ആയിരുന്നു..

അവഗണനയും പരിഹാസങ്ങളും ഉറ്റപ്പെടുത്തലുകളും അനുഭവിക്കുമ്പോൾ നിന്നിൽ ആത്മബലം പകരുന്ന ഒരു ശക്തി പരിവർത്തിക്കുന്നു എങ്കിൽ അവഗണിച്ചു പുച്ഛത്തോടെ സംസാരിക്കുന്നവർക്ക് നിന്നെ ഒരിക്കൽ വണങ്ങേണ്ടി വരും എന്നതിന് ഉദാഹരണം ആണ് സഞ്ജുവിന്റെ ചരിത്രം...
ബൈബിൾ ഇങ്ങനെ പറയുന്നു.

"ഭയപ്പെടേണ്ട! ഞാൻ നിന്നോട് കൂടെയുണ്ട്.
ഞാൻ നിന്നെ ശക്തീരിക്കും"
ന്യായാധിപൻമാരുടെ പുസ്തകത്തിൽ യിഫ്താഹ് എന്ന് പറയുന്ന ഒരു ന്യായാധിപനെ കുറിച്ച് പറയുന്നു.. അവൻ സ്വന്തജനത്താൽ തള്ളപ്പെട്ടു അവനെ അവർ അംഗീകരിക്കാതെ പുറത്താകുന്നു.
എന്നാൽ അവൻ തന്റെ കഴിവുകളെ ചോർത്തി കളയാതെ സാധാരണക്കാരുടെകൂടെ സഹകരിച്ചു അവനെ തന്നെ ബലപ്പെടുത്തി ജീവിക്കുന്നു. പിന്നത്തേതിൽ തള്ളിക്കളഞ്ഞവർ അവന്റെ സഹായം തേടി രാജ്യത്തെ രക്ഷിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും....

"തള്ളികളഞ്ഞ കല്ലിനെ മൂലക്കല്ലാക്കാൻ നമ്മുടെ ദൈവത്തിനു കഴിയും"
പ്രീയരെ ഈ വിജയത്തിൽ നമ്മൾ ഇന്ത്യരാജ്യത്തോട്കൂടെ നാം സന്തോഷിക്കുമ്പോൾ തന്നെ ഒരു കാര്യം ഓർത്തുകൊള്ളുക.

നിന്നെ മറന്നു കളയുന്ന, തള്ളി കളയുന്ന നിന്നെ നോക്കി പുച്ഛത്തോടെ സംസാരിക്കുന്ന സമൂഹത്തിന്റെയും ചില മിടുക്കന്മാരുടെയും മുൻപിൽ നിന്നെ മാനിക്കുന്ന ദൈവം നിന്നോടുകൂടെ ഉണ്ട്..
ആയതിനാൽ നീ ഉറച്ചു നിൽക്ക! നിന്നാൽ എന്റെ ദൈവം വീര്യം പ്രവർത്തിക്കും.

Pr. ജെൻസൺ ജോസഫ്
മലയാളം ഗോസ്പൽ ചർച്ച്,
ബെൽജിയം

18/12/2025

Adresse

Brussels
8000

Téléphone

+916235453393

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque നീരുറവ publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L’organisation

Envoyer un message à നീരുറവ:

Raccourcis

Partager