10/30/2021
18നും 40തിനും ഇടയിലുള്ള യുവതികളുടെ ക്ഷേമം ഉറപ്പാക്കാൻ കുടുംബശ്രീക്ക് കീഴിൽ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു.
നിലവിൽ 45ലക്ഷത്തിലേറെ വനിതകൾ കുടുംബശ്രീ അയൽക്കൂട്ടമംഗങ്ങൾ ഉണ്ട്. ഇവരിൽ 18നും 40തിനും ഇടയിൽ പ്രായമുള്ളവർ വെറും 10ശതമാനമാണ് ഉള്ളത്. ഈ പശ്ചാത്തലത്തിലാണ് ഓക്സിലറി ഗ്രൂപുകൾ രൂപീകരിക്കുന്നത്. കുടുംബശ്രീയിൽ അംഗത്വം ഒരുകുടുംബത്തിൽ ഒരാൾക്ക് മാത്രം എന്ന നിബന്ധന ഉള്ളതിനാൽ മുതിർന്നവരാണ് കൂടുതലായി അംഗങ്ങൾ ആകുന്നത്.
ഈ പോരായ്മ പരിഹരിച്ചു എല്ലാ സ്ത്രീകൾക്കും കുടുംബശ്രീയുടെ സഹായം ലഭ്യമാക്കുന്നതിനു ഓക്സിലറി ഗ്രൂപ്പുകൾ സഹായിക്കും വാർഡ് തലത്തിൽ എ. ഡി. എസ് കളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് രൂപീകരണം. ഒരു വാർഡിൽ ഒരു ഗ്രൂപ്പ് വീതം 20,000ഗ്രൂപ്പുകളെങ്കിലും രൂപീകരിക്കുകയാണ് ലക്ഷ്യo.
പരമാവധി 50പേർക്ക് ഒരു ഗ്രൂപ്പിൽ അംഗമാകാം. കൂടുതൽ പേര് മുന്നോട്ട് വരുന്ന മുറക്ക് ഒരു വാർഡിൽ ഒന്നിലധികം ഗ്രൂപ്പുകൾ രൂപീകരിക്കും. കുടുംബശ്രീക്ക് സമാനമായി എല്ലാ പദ്ധതികളും ആനുകൂല്യങ്ങളും ഗ്രൂപ്പിന് ലഭ്യമാകും.
ഇത് സംബന്ധിച്ച് 13ആം വാർഡിൽ എ ഡി എസ് മീറ്റിംഗ് കൂടി വാർഡിലെ 18-40വയസ്സിനിടയിലുള്ള യുവതികളുടെ ലിസ്റ്റ് തയാറാക്കി..സമ്പൂർണ്ണ പഞ്ചായത്ത് തല
ഓക്സിലറി ഗ്രൂപ്പ് പ്രഖ്യാപനം നവംബർ 1ന് രാവിലെ 11മണിക്ക് പഞ്ചായത്തു ഹാളിൽ വച്ചു നടത്തപെടും