04/09/2026
ഇന്ന് കൃഷ്ണാഷ്ടമി.
ശ്രികൃഷ്ണ ജയന്തി ആശംസകൾ
നാനാജാതികളിൽ പെട്ട വിശ്വാസികളായ മനുഷ്യർ കേരളത്തിലെ പ്രധാന കൃഷ്ണ ക്ഷേത്രമായ ഗുരുവായുരിൽ അടക്കം ആരാധന നടത്തുന്നു. ക്രമാതീതമായ ഭക്ത ജനത്തിരക്കാണ് എല്ലാ ക്ഷേത്രങ്ങളിലും .
ഈ തിരക്കിലേക്ക് ഗുരുവായുർ അടക്കമുള്ള ക്ഷേത്രങ്ങൾ നടന്നടുത്ത ചരിത്രവഴികൾ ഇത്തരുണത്തിൽ ഓർക്കാതിരിക്കാൻ കഴിയില്ല.
ഹിന്ദുത്വ ഒരു ജനതക്കു മേൽ അടി ച്ചേൽപ്പിച്ച ജാത്യാചാരങ്ങളുടെയും വർണ്ണ വിവേചനങ്ങളുടെയും പോക്കുത്തുകളെ തകർത്തതാണ് 1931-1932 കാലത്ത് നടന്ന ഗുരുവായൂർ സത്യഗ്രഹം.ഒരു ചരിത്രനിർമ്മിതിയുടെ നാൾ വഴികൾക്കണ് അത് സാക്ഷ്യം വഹിച്ചത് ഏതൊരു പുരോഗമന ചിന്താഗതിക്കാരനായ മനുഷ്യനും ഇത് ആവേശകരമാണ്..
ബ്രാഹ്മണൻ ക്ഷത്രിയൻ, വൈശ്യൻ, ശ്രുദ്രൻ എന്നി നാലുവർണ്ണ ങ്ങളിൽ അധിഷ്ഠിത മാണ് ഹിന്ദുത്വ എന്നും തൊഴിൽ പോലും ജാതിപരമായി വിഭജിക്കപ്പെടണമെന്നും ശൂദ്രൻ( നായൻമാർ) അക്ഷരം പഠിച്ചാൽ അവൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നും ഈഴവാദി പിന്നോക്ക വിഭാഗങ്ങൾ വർണ്ണ വ്യവസ്ഥയ്ക്കു പുറത്തു നിൽക്കേണ്ടവരും മനുഷ്യഗണത്തിൽ പോലും പരിഗണിക്കാൻ പാടില്ലാത്ത വർണ്ണ ബാഹ്യരരുമാണ് എന്നു പറഞ്ഞു പഠിപ്പിച്ച ഹിന്ദുത്വ ഓരോ ജാതിക്കും സഞ്ചരി ക്കുന്നതിനു പോലും നിശ്ചിത അകലം പാലിക്കണം എന്ന അനാചാരം നിലനിർത്തിയിരുന്ന കാലം
കെ കേളപ്പൻ്റെയും, AKGയുടെയും, പി കൃഷ്ണപിള്ളയുടെയും , സുബ്രഹ്മണ്യൻ തിരുമുമ്പിൻ്റെയും നേതൃത്വത്തിൽ ആരംഭിച്ച ഗുരുവായൂർ സത്യഗ്രഹം എല്ലാ വിഭാഗം ജനങ്ങൾക്കും യദുകുലജാതനായ കണ്ണനെ കാണാൻ അനുവാദം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു.
ക്ഷേത്രാചാരങ്ങൾ നടത്തേണ്ടത് ബ്രാഹ്മണനാണ് എന്നും, രാജ്യഭരണവും രാജ്യ സംരക്ഷണവും ക്ഷത്രിയ ധർമ്മമെന്നും, വ്യപാര വ്യവസായങ്ങൾ വൈശ്യ ധർമ്മമെന്നും പറഞ്ഞു പഠിപ്പിച്ചവർ , ശുദ്രന് ദാസ്യ വേല തൊഴിൽ എന്നു പറഞ്ഞവർ ( 1915 ൽNSS രൂപീകരിക്കും വരെ NSS ന് പേര് ഭൃത്യജനസംഘം എന്നു നിശ്ചയിച്ചവർ)
ശുദ്രൻ ( നായർ ) അക്ഷരം കേട്ടാൽ അവൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്നു പറഞ്ഞതും , ഈഴവാദി പിന്നോക്ക പട്ടികജാതി വിഭാഗം വർണ്ണ വ്യവസ്ഥക്കു പുറത്തു നില്ക്കണ്ട വർണ്ണ ബാഹ്യരാണ് എന്നു പഠിപ്പിച്ചതും ഇവിടുത്തെ കൃസ്ത്യാനികളോ മുസൽമാൻമാരോ ആയിരുന്നില്ല. മഹത്തരം എന്ന് അവകാശ പ്പെടുന്ന സനാതന ഹൈന്ദവ വക്താക്ക ളായിരുന്നു.
ഈ ഹിന്ദുത്വ ആശയ വക്താക്കളാണ് ഇന്നു അഷ്ടമിരോഹിണി ഒരു രാഷ്ട്രീയ അധികാരത്തിനുള്ള ആയുധമാക്കാൻ നിഷ്‌കളങ്കരായ വിശ്വാസസമൂഹത്തെ ചുഷണം ചെയ്യാൻ ഇറങ്ങിതിരിച്ചിരികുന്ന ഹിന്ദുത്വത്തിൻ്റെ മൊത്ത വ്യാപാരികൾ.
ഇന്നാട്ടിലെ ബഹുഭൂരിപക്ഷം ജനത ഗുരുവായൂരിൽ അടക്കമുള്ള ക്ഷേത്രങ്ങളിൽ ആരാധന നടത്തുന്ന നില എത്തിയതിൽ സംഘപരിവാരത്തിന് എന്താണ് പങ്ക് 1925 ൽ രൂപീകരിച്ച RSS ഗുരുവായൂർ സത്യഗ്രഹം തകർക്കാൻ നിന്ന വേട്ടകാർക്കൊപ്പം ആയിരുന്നു എന്ന ചരിത്ര വസ്തുത വിസ്മരിക്കാൻ ആർക്കാണാവുക. എന്നും പാർശ്വവൽക്കരിക്കപ്പെട്ട ജനതക്കൊപ്പം പുരോഗമന പ്രസ്ഥാനങ്ങളും നവോദ്ധാന നായകരും ദേശീയ പ്രസ്ഥാനത്തിലെ സോഷ്യലിസ്റ്റുകളും അല്ലാതെ ആരും ഉണ്ടായിരുന്നില്ല .
ഏതുചരിത്രത്തെയും അപനിർമ്മി തിയിലൂടെ തകർക്കാൻ സംഘിനൊപ്പമെത്താൻ ആർക്കുമാകില്ല.
കയ്യിൽ ഭഗവദ്ഗീതയും ചുണ്ടിൽ രാമമന്ത്രവുമായി വന്ന സനാതന ഹൈന്ദവനായ മഹാത്മജിയുടെ വൃദ്ധ ഹൃദയത്തെ ലക്ഷ്യമാക്കി കാഞ്ചി വലിക്കാനുള്ള ദയാരഹിത ക്രൗര്യം സംഘിന് മാത്രമവകാശപ്പെട്ടതാണ്.
സംഘിൻ്റെ അധികാര രാഷ്ട്രീയത്തിൻ്റെ ചവിട്ടുപടി മാത്രമായ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലും ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ പാർലമെൻ്റിൻ്റെ പുതിയ മന്ദിര ഉദ്ഘാടനത്തിലും പട്ടിക വർഗക്കാരിയായ രാഷ്ട്രപതി ദ്രൗപതി മുർമുവിന് വിലക്കേർപ്പെടുത്തിയതുമാണ് അവസാനത്തെ സംഘപരിവാറിൻ്റെ പ്രത്യക്ഷ സവർണ്ണ രാഷ്ട്രീയം .
ഭഗവാൻ കൃഷ്ണനെയും രാമനേയും എല്ലാം സാമ്പത്തിക കൊള്ളക്കും അന്യമത വിരോധം പടർത്തുന്നതിനും രാഷ്ട്രീയ അധികാരത്തിനും ഉള്ള ആയുധങ്ങളായി ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ ശരിയായ വിശ്വാസികൾ നീലത്തൊട്ടിയിൽ ചാടിയ കുറുക്കൻമാരിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കാൻ തയ്യാറാകണം
ഏവർക്കും ഹൃദയം നിറഞ്ഞ
ശ്രീകൃഷ്ണ ജയന്തി ആശംസകൾ
അഡ്വ എസ് മനോജ്
CPI(M) അടൂർ ഏരിയ സെക്രട്ടറി