17/09/2025
സേവാഭാരതി - കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്
സേവാഭാരതി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ (തലചായ്ക്കാനൊരിടം , സാന്ത്വനസ്പർശം) രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ തലചായ്ക്കാനൊരിടം പദ്ധതിയിൽ 100 വീടുകളും , 4 ജില്ലകളിലായി 8 സാന്ത്വനസ്പർശം തെറാപ്പി സെന്ററുകളും (ഒരു ജില്ലക്ക് രണ്ടു സെന്റർ വെച്ച് ആകെ എട്ടു തെറാപ്പി സെന്ററുകൾ ) പ്രവർത്തനം ആരംഭിക്കുന്നതിന്റെയും കരാർ ( MOU ) എറണാകുളത്തുള്ള കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജ് സാറിൽ നിന്നും സേവാഭാരതി സംസ്ഥാന ട്രഷറർ ശ്രീമതി പി ആർ രാജിമോൾ, സംസ്ഥാന സെക്രട്ടറി ശ്രീ സുരേഷ് ജി എന്നിവർ ചേർന്ന് സ്വീകരിച്ചു.
ആദ്യഘട്ടത്തിൽ രണ്ടു ജില്ലകളിലായി (കണ്ണൂർ, പത്തനംതിട്ട ) നാലു സാന്ത്വനസ്പർശം തെറാപ്പി സെന്ററുകൾ പദ്ധതി പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു, തലചായ്ക്കാനൊരിടം പദ്ധതിയിൽ നിശ്ചയിച്ച 100 വീടുകളിൽ 60 % വീടുകൾ പണി പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു, ഒക്ടോബർ 2025 ഓട് കൂടി ബാക്കി 40 വീടുകൾ പൂർത്തിയാക്കി കൈമാറുന്ന രീതിയിൽ കൺസ്ട്രക്ഷൻ പുരോഗമിക്കുന്നു.
കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് സ്ലീബാ, ഡയറക്ടർ ആയ വിനോദ് എസ് എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Sevabharathi – K. Chittilappilly Foundation Initiatives Enter Second Phase
The joint seva projects of Sevabharathi and the K. Chittilappilly Foundation (Thalachaykkānnoridam and Santhwanasparsham ) are entering their second phase.
In this phase, under the Thalachaykkānnoridam project, 100 houses will be constructed, and under the Santhwanasparsham project, 8 therapy centers will begin functioning in four districts (two centers in each district, totaling eight therapy centers). The agreement (MOU) for this was received by Sevabharathi State Treasurer Smt. P. R. Rajimol and State Secretary Sri Sureshkumar K. from K. Chittilappilly Foundation Executive Director Jayaraj at a function held at the Foundation’s office in Ernakulam.
In the first phase, four Santhwanasparsham therapy centers were completed and made operational in two districts (Kannur and Pathanamthitta). Under the Thalachaykkān Oru Idam project, 60% of the targeted 100 houses have already been completed and handed over, and construction of the remaining 40 houses is progressing, with plans to finish and hand them over by October 2025.
K. Chittilappilly Foundation Executive Director George Sleeba and Director Vinod S. M. also participated in the function.