15/08/2022
ഇടവകയുടെ ചരിത്രത്തിൻ്റെ താളുകളിൽ ഇടം പിടിക്കേണ്ട പ്ലാറ്റിനം ജൂബിലി ഗാനത്തിന് 1 വയസ് 💖 1985 മുതൽ വെളളാപ്പളളി ഗായകസംഘത്തിൻ്റെ ഭാഗം ആയ ശ്രീ ചാക്കോച്ചൻ പി എഫ്, ഏകദേശം 3 മാസത്തോളം എടുത്താണ് ഈ ഗാനത്തിൻ്റെ രചനയും സംവിധാനവും നടത്തിയത്. ബഹു. റവ ഫാദർ റൈനോൾഡ് വട്ടത്തിൽ അച്ചൻ നൽകിയ കർത്തവ്യം വളരെ ഭംഗിയായി തന്നെ അദ്ദേഹം പൂർത്തിയാക്കി. കോവിഡിൻറ സമയത്തും ഒരുപാട് limitations നു ഇടയിലും കെസിവൈഎം യുവജനങ്ങളുടെയും ഗായക സംഘത്തിൻ്റെയും ബഹു ഫാ ജിജോ അച്ചൻ്റെയും കൂട്ടായ പ്രയതനത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും ഫലം ആണ് ഇന്ന് നിങ്ങൾ YouTube -ൽ കാണുന്ന ഈ പ്ലാറ്റിനം ജൂബിലി song. 6000 -ൽ അധികം പേർ കണ്ട് കഴിഞ്ഞ ഈ ഗാനത്തിന് ഇടവകയുടെ പുറത്ത് നിന്നുമെല്ലാം നിരവധി അഭിനന്ദനം ഉണ്ടായിട്ടും സ്വന്തം ഇടവകയിൽ ഈ effort നു ആരുടെ ഭാഗത്ത് നിന്നും ഒന്നും തന്നെ ഉണ്ടായില്ല... പുരോഗതിയുടെ പാതയിൽ പോകുന്ന നമ്മുടെ ഇടവക ദേവാലയത്തിൻ്റെ അൾത്താരയും(മുൻപത്തെ) മേടയും എല്ലാം ഇത്രയും മനോഹരമായി ഒപ്പിയെടുത്ത ഒരു വീഡിയോ ഒരുപാട് വർഷങ്ങൾക്ക് ശേഷം അന്വേഷിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകും. അന്ന് മാത്രമേ ഈ record ൻറ വില മനസ്സിലാവുകയുള്ളു...
ഇടവകയുടെ ചരിത്രത്തിൻ്റെ തന്നെ ഭാഗം ആയ ഈ പ്ലാറ്റിനം ജൂബിലി ഗാനം ചെയ്ത ശ്രീ ചാക്കോച്ചൻ പി എഫിന് ലഭിക്കേണ്ട അംഗീകാരം എന്നെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയോടെ ഈ ഗാനത്തിന് support ചെയ്ത എല്ലാവരോടും ഉള്ള നന്ദി അർപ്പിച്ച് കൊണ്ട് നിർത്തുന്നു
പ്രതിഫലം ആഗ്രഹിക്കാതെ 20 വർഷത്തിലധികമായി ഈ ഇടവകയുടെ വിശുദ്ധ കുർബാനയിൽ പാടുന്ന ഗായക സംഘത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ആളുകൾക്ക് വേണ്ടി സമർപ്പിക്കുന്ന ഒരു post!
Today is the most awaited auspicious Day. While we celebrate the 75th Independence day of our country along with the Assumption of Blessed Virgin Mary, our M...