05/09/2026
പിന്നണി ഗായകൻ എരോത്ത് വീട്ടിൽ നിസാർ (നിസാർ വയനാട്, 46) അന്തരിച്ചു. ദുബായിലായിരുന്നു അന്ത്യം. സംഗീത പരിപാടിക്കായി ദുബായിൽ എത്തിയ നിസാറിന് ശനി വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജൂനിയർ ഉദിത് നാരായണൻ എന്നാണ് അറിയപ്പെട്ടിരുന്നത്. കൂടാരം, മൂന്നാംനാൾ തുടങ്ങിയ സിനിമകളിൽ പാടി.
പ്രാദേശിക വേദികളിൽ ഹിന്ദി ഗാനങ്ങൾ ആലപിച്ചായിരുന്നു തുടക്കം. മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ ശ്രദ്ധേയനായി. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലേറെ വേദികളിൽ പാടി. ഗൾഫ് രാജ്യങ്ങളിൽ നിരവധി സ്‌റ്റേജ് ഷോകൾ അവതരിപ്പിച്ചു. പ്രവാസി കൂട്ടായ്‌മകൾ സംഘടിപ്പിക്കുന്ന സംഗീതവേദികളിൽ നിറസാന്നിധ്യമായിരുന്നു. സാമൂഹിക-, സാംസ്‌കാരിക പ്രവർത്തനത്തിലും സജീവമായിരുന്നു. മൃതദേഹം ദുബായിലെ ദേര മങ്കൂൾ ആസ്റ്റർ ആശുപത്രിയിൽ. ഭാര്യ: ഷഹാന. മക്കൾ: സിംറീൻ സുൽത്താന, അമ്റീൻ സുൽത്താന. ബാപ്പ: പരേതനായ ഇബ്രാഹിം. ഉമ്മ: സൈനബ. സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.
ആദരാഞ്ജലികൾ ....🌹🌹🌹