28/08/2026
അക്ഷരങ്ങൾക്ക് അയിത്തമുണ്ടായിരുന്ന ഇരുണ്ട കാലത്ത്, "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിന് പകരം അവിടെ പുല്ലും കാടും മുളച്ചു പൊങ്ങും" എന്ന് അധികാര വർഗ്ഗത്തോട് പ്രഖ്യാപിച്ചുകൊണ്ട് , മണ്ണിൽ വിയർപ്പൊഴുക്കുന്നവന്റെ അധ്വാനമാണ് ചൂഷകരുടെ കോട്ടകളുടെ അടിത്തറയെന്ന ബോധ്യത്തിൽ നിന്നുള്ള ആ ഉയിർത്തെഴുന്നേൽപ്പും, അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞുള്ള വില്ലുവണ്ടി യാത്രയും ഒരു ജനതയുടെ മുഴുവൻ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പായിരുന്നു. വിദ്യ നേടിയെടുക്കാൻ പോരാട്ടത്തിന്റെ വഴികാട്ടിയ, അക്ഷരത്തെ അഗ്നിയാക്കി മാറ്റിയ ആ മഹാത്മാവിന് സ്മരണാഞ്ജലികൾ നേരുന്നു; ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ!