05/09/2026
മല്ലികാർജ്ജുന ഖാർഗെ ജിക്കെതിരെയുള്ള വിദ്വേഷ രാഷ്ട്രീയത്തെയും അനാവശ്യ വിവാദങ്ങളെയും ശക്തമായി എതിർക്കുന്നു. അത് ചോദ്യം ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ ഇടുന്ന അനീതിക്കെതിരെ കോൺഗ്രസ് പോരാടും.
രാജ്യത്തെ രൂക്ഷമായ തൊഴില്ലായ്മ, തകർന്ന സാമ്പത്തിക സ്ഥിതി, പെരുപ്പിച്ചു കാട്ടുന്ന ജി.ഡി.പി കണക്കുകൾ എന്നിവ മറച്ചുവെക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഡൽഹിയിൽ ജന്തർ മന്ദിറിലെ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകന് നേരിടേണ്ടി വന്ന അനുഭവം രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന ഭീഷണി വ്യക്തമാക്കുന്നുണ്ട്. ഗവർണറും വൈസ് പ്രസിഡന്റും വന്ദേമാതരം വിവാദം ഉയർത്തുന്നത് ദേശസ്നേഹം കൊണ്ടല്ല, യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ്. ഇതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം.
തൃശ്ശൂരിലെ ദേശീയപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ വിദ്യാർത്ഥികൾ ഇരയായത് വലിയ നടുക്കമുണ്ടാക്കി. അശാസ്ത്രീയ ഡിസൈനും നിർമ്മാണത്തിലെ വീഴ്ചകളുമാണ് ഇതിന് കാരണം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ മുൻപും ഇത്തരം വിഷയങ്ങളിൽ ഇടപെട്ടിട്ടുണ്ട്. താൽക്കാലിക ആശ്വാസങ്ങൾക്ക് പകരം ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ശാശ്വത പരിഹാരം ഉറപ്പാക്കും.
കരുനാഗപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു..