27/08/2026
The Freedom Fighter Who Found His Passion on the Stage
A. P. Udayabhanu was renowned as an author, humorist, freedom fighter, and journalist. He was also an accomplished prose writer, widely recognized for his many simple essays enriched with a touch of humor.Sri T.K. Madhavan was a personality whom Sri A.P. Udayabhanu held in the highest regard and affection. Udayabhanu was a personality who deeply loved watching Drama and acting in them. In his autobiography “Ente Kadhayum Alpam,” he wrote about the first musical drama he watched during his childhood. When the musical drama “Nallathankaal” was staged at the Naduvattam School where he studied, he insisted on watching it. He even recalls the childhood memory of being sent to see the play along with one of the workers from the Alummoottil Tharavad. He began acting in plays at the age of thirteen. His first role was a female character. Later, he performed various roles—hero, heroine, supporting characters, and even a monk. He received appreciation from audiences on many stages, and he was known as a powerful theatre actor. He once performed a drama at the well-known Vanchiyoor Chithira Thirunal Library, which was famous for theatre presentations at the time. He also wrote about the memories of performing in front of the royal audience. The last play he acted in was during his studies at the Law College. His ancestral home, the Alummoottil Tharavad in Muttom, also actively encouraged drama. Describing it, he wrote: “After we returned to Alummoottil, temporary stages would be set up—sometimes on the eastern side of the house, sometimes in the western courtyard. Large and small wooden platforms would rise, and Kochu Kunju Channar used to conduct plays for us. But these were not Tamil theatre companies. It was Sebastian Kunjukunju, Ochira Velukutty, Augustine Joseph, the children of Kadakkavoor, and others who performed.”
ഗ്രന്ഥകാരൻ, നർമോപന്യാസകൻ, സ്വാതന്ത്ര സമരസേനാനി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ശ്രീ എ. പി. ഉദയഭാനു. ശ്രീ എ. പി. ഉദയഭാനു വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും മനസ്സിൽ കുടിയിരുത്തിയ ഒരു വ്യക്തിത്വമായിരുന്നു ശ്രീ ടി . കെ . മാധവൻ. നാടകങ്ങൾ കാണുവാനും നാടകത്തിൽ അഭിനയിക്കുവാനും വളരെയേറെ ഇഷ്ടം ഉണ്ടായിരുന്ന ഒരു വ്യക്തിത്വമായിരുന്നു ശ്രീ എ.പി.ഉദയഭാനു. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ ആദ്യമായി കണ്ട സംഗീത നാടകത്തെക്കുറിച്ച് അദ്ദേഹം 'എന്റെ കഥയും അല്പം' എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. 'നല്ലതങ്കാൾ' എന്ന സംഗീത നാടകം അദ്ദേഹം പഠിച്ചിരുന്ന നടുവട്ടം സ്കൂളിൽ അരങ്ങേറിയപ്പോൾ അത് കാണണം എന്ന് വാശിപിടിച്ച അദ്ദേഹത്തെ ആലുംമൂട്ടിൽ തറവാട്ടിലെ ഒരു വേലക്കാരന്റെ കൂടെ അയച്ച കുട്ടിക്കാലത്തെ ഓർമ്മകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം പതിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയത്. സ്ത്രീ വേഷം ആയിരുന്നു അദ്ദേഹം ആദ്യം കെട്ടിയത്. ശേഷം നായകന്റെ വേഷം, നായികയുടെ വേഷം, സഹനടന്റെ വേഷം, സന്ന്യാസിയുടെ vesham , അങ്ങനെ പലതും. പല വേദിയിലും അദ്ദേഹത്തിന് സദസ്സിൽ നിന്നും അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഗംഭീരനായ ഒരു നാടകനടൻ കൂടിയായിരുന്നു അദ്ദേഹം. നാടക അവതരണത്തിന് അന്ന് പേര് കേട്ടിരുന്ന വഞ്ചിയൂർ ചിത്തിര തിരുനാൾ ഗ്രന്ഥശാലയിലും ഒരിക്കൽ അദ്ദേഹം നാടകം അവതരിപ്പിച്ചിരുന്നു. രാജസദസ്സിലും അദ്ദേഹം നാടകം അവതരിപ്പിച്ച ഓർമ്മകൾ എഴുതിയിട്ടുണ്ട്. അവസാനമായി അദ്ദേഹം നാടകം അവതരിപ്പിച്ചത് ലോ കോളേജിൽ പഠിക്കുമ്പോഴായിരുന്നു. അദ്ദേഹത്തിന്റെ തറവാട് ആയ മുട്ടം ആലുംമൂട്ടിൽ തറവാട്ടിലും നാടകം പ്രോത്സാഹിപ്പിച്ചിരുന്നു. അതേപ്പറ്റി അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ള വാക്കുകൾ ഇപ്രകാരമാണ്, "ഭാഗം കഴിഞ്ഞ് ഞങ്ങൾ ആലുംമൂട്ടിൽ വന്നശേഷം വീടിന്റെ കിഴക്കേ തറയിലോ പടിഞ്ഞാറെ കളത്തിലോ മാറിമാറി കൊട്ടകകൾ ഉയരുകയും വലിയ കൊട്ടുക്കൽ കൊച്ചു കുഞ്ഞ് ചാന്നാർ നാടകങ്ങൾ കളിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അതൊന്നും തമിഴ് നാടക കമ്പനികൾ ആയിരുന്നില്ല. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞും ഓച്ചിറ വേലുകുട്ടിയും അഗസ്റ്റിൻ ജോസഫും കടയ്ക്കാവൂർ ബാലജനങ്ങളും ഒക്കെ ആയിരുന്നു. "