Alathur - ആലത്തൂർ

Alathur - ആലത്തൂർ Heartly Welcome to Alathur ആലത്തൂര്‍ എന്ന ഈ കൊച്ചു ഗ്രാമത്തെ സ്നേഹിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം ...

പാലക്കാട് ജില്ലയില്‍, ആലത്തൂര്‍ താലൂക്കില്‍, ആലത്തൂര്‍ ബ്ളോക്കിലാണ് ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആലത്തൂര്‍ വില്ലേജിന്റെ പരിധിയില്‍ വരുന്ന ഈ പഞ്ചായത്തിന് 19.46 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കുത്തനൂര്‍ ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് മേലാര്‍കോട്, വടക്കഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എരിമയൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കാവ

ശ്ശേരി പഞ്ചായത്തുമാണ്. പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ആലത്തൂര്‍ പഞ്ചായത്തിന്റെ വടക്കുഭാഗം കുന്നിന്‍ ചെരിവുകളും, തെക്കുഭാഗം വനപ്രദേശങ്ങളുമടങ്ങിയ കുന്നുകളും കിഴക്കും പടിഞ്ഞാറും നെല്‍കൃഷി ചെയ്തുവരുന്ന സമതലപ്രദേശങ്ങളുമാണ്.കിഴക്കുഭാഗത്തു നിന്നും വടക്കുപടിഞ്ഞാറുഭാഗത്തേക്ക് ഒഴുകുന്ന ഗായത്രിപ്പുഴ ഇവിടുത്തെ സമതലപ്രദേശങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നു. ചെരിവോടുകൂടിയ പ്രാദേശമാണ് കൂടുതലും. റബ്ബറും, തെങ്ങുമാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. താഴ്വര പ്രദേശങ്ങളില്‍ ഇവ കൂടാതെ കശുമാവ്, വേപ്പ്, തേക്ക്, ശീമക്കൊന്ന തുടങ്ങിയവയും കണ്ടുവരുന്നു. സമതലപ്രദേശങ്ങളിലാകട്ടെ പ്രധാനമായും നെല്ലും തെങ്ങുമാണ് കൃഷി ചെയ്തുവരുന്നത്. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പു തന്നെ ആലത്തൂരില്‍ പഞ്ചായത്ത് ഉണ്ടായിരുന്നങ്കിലും ഇന്നത്തെ നിലയിലുള്ള പഞ്ചായത്ത് രൂപം കൊള്ളുന്നത് 1962-ലാണ്......Alathur is a small town in the Palakkad district of Kerala, South India. It is the headquarters of the Alathur Taluk and is situated at the south west end of the district 24 km from the district headquarters at Palakkad. Alathur Taluk is predominantly rural and has an agricultural economy. It is the largerst and one of the 32 villages of Musugundan Community.

Address

Alathur
678541

Website

Alerts

Be the first to know and let us send you an email when Alathur - ആലത്തൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Alathur - ആലത്തൂർ:

Shortcuts

Share