Puthiyankam

Puthiyankam Puthiyankam which is a beautiful small village in Alathur Taluk, located in the Palakkad district of the southern Indian state of Kerala.

(Pudiyankam) which is a beautiful small village in Taluk, located in the district of the southern Indian state of Kerala

അല്‍പം ചരിത്രം

ഒരേ സമുദായത്തില്‍പ്പെടുന്നവര്‍ കൂട്ടം ചേര്‍ന്ന് ഒരിടത്തുതന്നെ താമസം ആരംഭിച്ചതിന്റെ ഫലമായി ഉണ്ടായതാണ് ഇവിടെ കാണപ്പെടുന്ന ഊരുകളും ചേരികളും. നായര്‍ തറകള്‍, ബ്രാഹ്മണരുടെ ഗ്രാമങ്ങള്‍, പണ്ടാരത്തറകള്‍, വടുകത്തറകള്‍, വാണിയര്‍വീഥി, കമ്മാന്

തറ തുടങ്ങിയവ ഇതിന് നിദര്‍ശനങ്ങളാണ്. കച്ചവടാഭിമുഖ്യമുള്ള മുസ്ളീങ്ങള്‍ കൂടുതലും അങ്ങാടിയിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഇതില്‍ നിന്നും സാമുദായികാടിസ്ഥാനത്തിലാണ് താമസസ്ഥലവിഭജനം പണ്ട് നടന്നിട്ടുള്ളതെന്ന് മനസ്സിലാക്കാം. എന്നാല്‍ ഇന്ന് അങ്ങനെയൊരു വിഭജനം കാണാന്‍ കഴിയില്ല. ആലത്തൂര്‍ ഓരോ ജനവിഭാഗത്തിനും അവരുടേതായ ആരാധനാലയങ്ങളും അതിനോട് ബന്ധപ്പെട്ട് ഉല്‍സവങ്ങളുമുണ്ട്. വളരെ വീറോടും വാശിയോടും നടത്തപ്പെടുന്നതും വിഭിന്നസമുദായക്കാര്‍ക്ക് തുല്യാവകാശങ്ങള്‍ ഉള്ളതുമായ ഒരു മഹോല്‍സവമാണ് പുതിയങ്കം കാട്ടുശ്ശേരി വേല. പുതുകുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനമാസത്തിലെ അത്തം ദിവസമാണ് ഇത് ആഘോഷിക്കപ്പെടുന്നത്. എടുത്തുപറയാവുന്ന തനതു കലാരൂപം കണ്യാര്‍കളിയാണ്. ഇത് ഒരു അനുഷ്ഠാന കലകൂടിയാണ്. ഉല്‍സവത്തിന് ആരംഭമായി കൂറയിടല്‍ കഴിഞ്ഞാല്‍ കണ്യാറും, വേല കഴിഞ്ഞാല്‍ മലമക്കളിയും കണ്യാര്‍കളി ദേശത്ത് അനുഷ്ഠാനകലകളായി നടത്തപ്പെടുന്നു. വേലദിവസം ഗജവീരന്‍മാരുടെ എഴുന്നള്ളത്ത്, പഞ്ചവാദ്യം, വെടിക്കെട്ട് എന്നിവയൊക്കെ നടക്കാറുണ്ട്. പെരുങ്കളത്തെ നാലുഗ്രാമങ്ങളും ചേര്‍ന്ന് നടത്തുന്ന രഥോല്‍സവത്തിന് 500 വര്‍ഷത്തെ പഴക്കമുണ്ടന്ന് പഴമക്കാര്‍ പറയുന്നു. വരദരാജപ്പെരുമാളുടെയും മഹാലക്ഷ്മിയുടെയും പരിണയമാണ് രഥോല്‍സവമായി ആഘോഷിക്കപ്പെടുന്നത് എന്നാണ് സങ്കല്പം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആലത്തൂര്‍ പ്രദേശം പൂമുള്ളി മന, കവളപ്പാറ നായര്‍ വീട്, കൊച്ചി പണ്ടാരം എന്നിവരുടെ അധീനതയിലായിരുന്നു എന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. ആലത്തൂര്‍ പഞ്ചായത്ത് ഓഫീസിനു പുറകിലായി ഇന്നും നിലനില്‍ക്കുന്ന കവളപ്പാറ കൊട്ടാരം അതിനുള്ള തെളിവു നല്‍കുന്നു. ഭൂസ്വത്തില്‍ ഏറിയ പങ്കും ഇക്കൂട്ടര്‍ കൈവശപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. പാട്ടസമ്പ്രദായമായിരുന്നു കാര്‍ഷികമേഖലയില്‍ നിന്നിരുന്നത്. ഈ സമ്പ്രദായത്തില്‍ നിലനിന്നിരുന്ന അനീതികള്‍ക്കും പീഡനങ്ങള്‍ക്കുമെതിരായി കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ സംഘടിതമായ സമരങ്ങള്‍ക്ക് ഈ പ്രദേശവും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
1930-കളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പാട്ടവ്യവസ്ഥകള്‍ക്കെതിരായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ ആലത്തൂര്‍ ആര്‍.കൃഷ്ണന്‍ ആയിരുന്നു. പ്രദേശത്ത് നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കെതിരായി രൂക്ഷമായ പ്രക്ഷോഭങ്ങള്‍ നടന്നതായി ചരിത്രരേഖകളില്‍ കാണുന്നു. 1920-കളുടെ തുടക്കത്തില്‍ കേരളമെമ്പാടും വ്യാപിച്ച ശ്രീനാരായണപ്രസ്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും അലയടികള്‍ ഈ പ്രദേശത്തും ഉണ്ടായി. ജാതിഭേദത്തിനും അയിത്തത്തിനുമെതിരായി 1940-കളില്‍ ബ്രഹ്മാന്ദസ്വാമി ശിവയോഗി ആലത്തൂരില്‍ ഒരു ആശ്രമം സ്ഥാപിച്ചു. വീഴുമലയുടെ ചരിവില്‍ 1968-ല്‍ നടരാജ ഗുരുവിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുകുലം ഇന്നും ഒരു പഠനകേന്ദ്രമായി നിലനില്‍ക്കുന്നുണ്ട്. ദേശീയപ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയിരുന്ന മഹാത്മജി, ബാബുരാജേന്ദ്രപ്രസാദ്, വിനോബാജി, ജവഹര്‍ലാല്‍നെഹ്റു എന്നിവര്‍ക്ക് ആതിഥ്യമരുളാനുള്ള സൌഭാഗ്യം ലഭിച്ച മണ്ണാണ് ആലത്തൂരിന്റേത്. ഇന്നത്തെ എ.എസ്.എം.എം.എച്ച്.എസ്.എസ്-ല്‍ വച്ചാണ് മഹാത്മജിക്ക് സ്വീകരണം നല്‍കിയത്. ദേശീയതലത്തില്‍ പ്രശസ്തി നേടിയ പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്‍ (പ്രൊഫ: കെ.കെ.നീലകണ്ഠന്‍) പക്ഷിനിരീക്ഷണത്തിനായി തൃപ്പാളൂര്‍, വീന്തൂര്‍ എന്നീ പ്രദേശങ്ങളില്‍ ഗായത്രി പുഴയോരത്ത് ധാരാളം സമയം ചെലവഴിച്ചിരുന്നതായി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ കാണാം. പ്രശസ്തസാഹിത്യകാരനായ മേതില്‍ രാധാകൃഷ്ണന്‍ ആലത്തൂരിലെ പുതിയങ്കം സ്വദേശിയാണ്. കായികരംഗത്ത് അന്തര്‍ദേശീയ പ്രശസ്തി നേടിയ ശ്രീമതി മുജീതിബീഗം ആലത്തൂരിന്റെ സംഭാവനയാണ്. നാനാജാതിമതസ്ഥര്‍ അധിവസിക്കുന്ന ഗ്രാമമാണിത്

31/03/2026

🔴LIVE : *കാവശ്ശേരി പൂരം 2026
Kavassery Pooram 2026.

പുതിയങ്കം വേല 2026കാലങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന ഒരു വേലക്കാഴ്ച്ച പുതിയങ്കം വേലയുടെ ബ്രോഷറിന്റെ കവറിലേക്ക് എത്തിയ കഥ...♥...
01/02/2026

പുതിയങ്കം വേല 2026

കാലങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന ഒരു വേലക്കാഴ്ച്ച പുതിയങ്കം വേലയുടെ ബ്രോഷറിന്റെ കവറിലേക്ക് എത്തിയ കഥ...♥️

പണ്ട് ആദ്യമായി പുതിയങ്കം രാത്രി വേല കാണാൻ അവരുടെ ആൽമന്ദത്ത് എത്തിയപ്പോൾ കണ്ട കാഴ്ച്ചയാണ് ഇത്. പൂജകളൊക്കെ കഴിഞ്ഞു , രാത്രിയുടെ വശ്യ സൗന്ദര്യത്തിൽ അലിഞ്ഞു, വേല എഴുന്നള്ളിപ്പിന് തയ്യാറായി ഇരിക്കുന്ന ദേശക്കോലം. തൊട്ടരികിലായി എഴുന്നള്ളിപ്പിന് ആടയാഭരണങ്ങൾ അണിഞ്ഞു തയ്യാറെടുക്കുന്ന ഗജരാജൻ. കേളിക്ക് തയ്യാറെടുക്കുന്ന വാദ്യക്കാർ. പുറകിലായി നിലാവെളിച്ചതിൽ തെളിഞ്ഞു കാണുന്ന മേതിൽ ബംഗ്ളാവ്.

ആ കാഴ്ച്ച മനസ്സിൽ എവിടെയോ ആഴത്തിൽ കയറിക്കൂടിയിരുന്നു. വർഷങ്ങൾക്കിപ്പുറം ഉത്സവപ്പറമ്പുകളിലെ സൗഹൃദങ്ങൾ കാരണം അതേ വേലയുടെ ബ്രോഷർ ഡിസൈൻ ചെയ്യുവാനുള്ള നിയോഗം പലവട്ടം വന്നപ്പോളെല്ലാം ആ കാഴ്ച്ച മനസ്സിലൂടെ മിന്നി മാഞ്ഞു പോയിരുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ആ നിയോഗത്തിലേക്ക് എത്തിയപ്പോൾ ആ കാഴ്ച്ചയെ വിടാതെ പിടിക്കുവാൻ തീരുമാനിച്ചു. കമ്മിറ്റിക്കും പരിപൂർണ്ണ സമ്മതം.

പിന്നെ ഒന്നും ആലോചിച്ചില്ല, മുൻപും പല വട്ടം മനസ്സിലെ കാഴ്ചകൾ കണ്ണാടിയിൽ കണ്ടപോലെ പകർത്തി വരച്ചു തന്നിട്ടുള്ള ശ്രീകുമാർ ഏട്ടനെ തന്നെ ഇത്തവണയും കൂട്ടുപിടിച്ചു. വിവരിച്ചു കൊടുത്ത കാഴ്ച്ച വളരെ ഭംഗിയായി ശ്രീകുമാറേട്ടന്റെ വരയിലൂടെ ബ്രോഷറിന്റെ കവറിലേക്ക്...✨♥️

-അഭിലാഷ് തിരുവില്വാമല

30/11/2025

പുതിയങ്കം ദേശം താരോദയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതിയ വായനശാലയുടെ ഉദ്ഘാടനം & മെഡിക്കൽ ക്യാമ്പ്.

അസീസിയ ആശുപത്രിയിലെ പ്രഗത്ഭരായ ഡോക്ടർമാർ പങ്കെടുക്കുന്നു.

എല്ലാ വിഭാഗങ്ങളിലുമുള്ള രോഗങ്ങൾക്കായി സൗജന്യ പരിശോധനയും മരുന്ന് വിതരണവും.

സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ

📍 സ്ഥലം: പുതിയങ്കം ദേശമന്നം

📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:

97477 37178, 9446876024, 6282356108, 8301898916, 9495485021, 7907836207

Address

Alatur

Telephone

+919742565583

Website

Alerts

Be the first to know and let us send you an email when Puthiyankam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puthiyankam:

Share