09/05/2021
പ്രിയ സുഹൃത്തുക്കളേ
അമ്പലപ്പുഴ കേന്ദ്രീകരിച്ച് കഴിഞ്ഞ 6 വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംഘടനയാണ് #മുസാ_അദ_ചാരിറ്റബിൾ_ട്രസ്റ്റ്. ചികിത്സാസഹായം,വിവാഹ ധനസഹായം, കുട്ടികളുടെ പഠനത്തിന് ആവശ്യമായ സഹായം, വിധവകൾക്ക് വീട് നിർമ്മിച്ചു നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
വിവാഹം പോലുള്ള മംഗള കർമ്മത്തിൽ ഭക്ഷണം വിളമ്പുന്ന ജോലിയിൽ എർപെട്ട് അതിൽ നിന്നും കിട്ടുന്ന വരുമാനം പൂർണ്ണമായും ഇതിൽ വിനിയോഗിക്കുന്നു.
ഇതുവരെ രണ്ടു വീടുകൾ നിർമ്മിച്ചു നൽകി. മൂന്നാമത്തെ വീടിൻറെ പണി തുടങ്ങി റൂഫ് വാർപ്പിന് മുന്നോടിയായി covid19 മഹാമാരി മൂലം പണി തടസ്സപ്പെട്ടു. അതിനു ശേഷം കഴിഞ്ഞ നാല് മാസത്തെ കാറ്ററിംഗ് ജോലിയിലെ വരുമാനംകൊണ്ടും സ്നേഹനിധികളായ കുറച്ചുപേരുടെ സഹായം കൊണ്ടും വീടിൻറെ വാർപ്പും ഭിത്തി തേക്കുന്ന ജോലിയും പൂർത്തിയായി. കോവിഡ്-19 രണ്ടാംഘട്ട വരവോടുകൂടി ഇനിയങ്ങോട്ടുള്ള കാറ്ററിംഗ് ജോലി എങ്ങനെയാകുമെന്ന് എന്ന് ഒരു ഉറപ്പും ഇല്ലാത്ത സാഹചര്യത്തിൽ വീടിൻറെ വയറിങ്, പ്ലംബിങ്, ടൈൽ വർക്ക് ,പെയിൻറിംഗ്,തുടങ്ങിയ ജോലികൾ പൂർത്തിയാക്കി ഒരു സാധു കുടുംബത്തിന് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി നിങ്ങളാൽ കഴിയുന്ന സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് നിങ്ങൾ ഓരോരുത്തരോടും താഴ്മയായി അപേക്ഷിക്കുന്നു.
Abdul Rahim
A/c No: 6019101001838
Canara Bank
IFSC: CNRB0006019
Google pay. 7907186207