10/11/2025
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും (DTPC) നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വില്ലേജ് ടൂർ, ഹൗസ് ബോട്ട്, ഷിക്കാര ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, ജല സാഹസിക വിനോദങ്ങൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, ടൂറിസ്റ്റ് ബസ് തുടങ്ങിയവ ബുക്ക് ചെയ്യാനും, വിവരങ്ങൾ അറിയാനുമുള്ള ടൂറിസം ഇൻഫ ർമേഷൻ ആന്റ് ബുക്കിംഗ് കൗണ്ടർ പ്രവർത്തനമാരംഭിച്ചു.
ജില്ലയിൽ എത്തുന്ന സഞ്ചാരികൾക്ക് അംഗീകൃത ബോട്ടുകളും, താമസ സൗക ര്യങ്ങളും, യാത്രാ സംവിധാനങ്ങളും സുരക്ഷിതത്തോടെയും, ഉത്തരവാദിത്തത്തോടെയും ബുക്ക് ചെയ്ത് നൽകുകയാണ് കൗണ്ടറിന്റെ ലക്ഷ്യം.
സഞ്ചാരികൾക്ക് ഒരു ദിവസത്തേക്ക് 999 രൂപ മുതൽ പാക്കേജുകൾ ലഭ്യമാണ്. കൂടാതെ സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുകളും സംഘടിപ്പിക്കുന്നതാണ്.
ഡിടിപിസി ഓഫീസിനോട് ചേർന്നാണ് പുതിയ ബുക്കിംഗ് കൗണ്ടർ ആരംഭിച്ചി ട്ടുള്ളത്. ബുക്കിങ്ങിനായി 9400051796, 9447483308, 04772251796 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.