Charu Majumdar

Charu Majumdar Be brave and be positive for the nation and for the people

ഒറ്റമശ്ശേരി കടപ്പുറത്ത് അടിഞ്ഞ തിമിംഗലം..
02/10/2024

ഒറ്റമശ്ശേരി കടപ്പുറത്ത് അടിഞ്ഞ തിമിംഗലം..

കരിങ്കൊടി പ്രതീക്ഷിച്ചു നിന്ന ഗവർണർതനിക്കൊരു ജെട്ടി ഇട്ടൂടെ ഡോ 🥲
16/12/2023

കരിങ്കൊടി പ്രതീക്ഷിച്ചു നിന്ന ഗവർണർ

തനിക്കൊരു ജെട്ടി ഇട്ടൂടെ ഡോ 🥲

തിരുനെല്ലി കാടുകളിലെ ആദിവാസി ജീവിതവും, വീടുകളില്‍ തളയ്ക്കപ്പെട്ട സ്ത്രീകളുടെ വേദനകളും അക്ഷരങ്ങളിലൂടെ പങ്കുവച്ച നെല്ലിന്റ...
22/11/2023

തിരുനെല്ലി കാടുകളിലെ ആദിവാസി ജീവിതവും, വീടുകളില്‍ തളയ്ക്കപ്പെട്ട സ്ത്രീകളുടെ വേദനകളും അക്ഷരങ്ങളിലൂടെ പങ്കുവച്ച നെല്ലിന്റെ എഴുത്തുകാരി, പി വത്സലയ്ക്ക് വിട..🌹🌹🌹

വ്യത്യസ്‌തമായ രചനാശൈലിയുടെ പേരിൽ പ്രശസ്തയാണ് പി വത്സല. വയനാടിൻ്റെ എഴുത്തുകാരി എന്ന വിശേഷണത്തിനും അർഹയായിരുന്നു. നെല്ലിന് കുങ്കുമം അവാർഡ് ലഭിച്ചിരുന്നു. ഈ നോവൽ പിന്നീട് എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി.

" നിഴലുറങ്ങുന്ന വഴികള്‍ " എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങിയ സാഹിത്യ ബഹുമതികളും പി വത്സലയെ തേടിയെത്തിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്ന പി വത്സല സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഗവ.ട്രൈനിംഗ് സ്കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു.

മധ്യ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ് പേര് ശശി...
18/11/2023

മധ്യ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ് പേര് ശശി...

18/11/2023

നിങ്ങൾക് എല്ലാം കൂടി ഒരു ksrtc സ്കാനിയ ബസിൽ പോയാപ്പോരെ
അതിനു മുൻപ് ksrtc ജീവനക്കാരെ വെച്ച് ഒരു സദ്ധസ് നടത്തൂ രാജേട്ടാ...
യുവജന സംഘടനയുടെ മുൻ നേതാവേ...

New Communist's Bus..Communist Party of India..Plzz Check this
18/11/2023

New Communist's Bus..
Communist Party of India..Plzz Check this

ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനാറാം കോൺഗ്രസിൽ റൗൾ കാസ്ട്രോ സ്ഥാനമൊഴിയാൻ തീരുമാനിച്ചു .ഇതോടെ കാസ്ട്രോ യുഗത്തിന് അ...
11/11/2023

ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനാറാം കോൺഗ്രസിൽ റൗൾ കാസ്ട്രോ സ്ഥാനമൊഴിയാൻ തീരുമാനിച്ചു .ഇതോടെ കാസ്ട്രോ യുഗത്തിന് അന്ത്യമാവുകയാണ്..

വിപ്ലവത്തിനു ശേഷം അധികാരത്തിൽ വന്ന ഫിദലിൻ്റെ ഭരണകാലം ഓർമ്മിക്കപ്പെടുക ആരോഗ്യ -വിദ്യാഭ്യാസ രംഗങ്ങളിലെ സർക്കാർ ഇടപെടലിലൂടെയാണ്. അമേരിക്കയുടെ നിരന്തര ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ നടത്തിയ ജനകീയ ഇടപെടൽ രണ്ടു മേഖലകളിലും വലിയ നേട്ടങ്ങൾക്കു കാരണമായി. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പരിമിതമായ അവസരങ്ങളേ ഉള്ളൂ എന്ന കുറവ് തിരിച്ചറിഞ്ഞ ഫിദൽ നൂറുകണക്കിന് ക്യൂബൻ വിദ്യാർത്ഥികൾക്ക് വിവിധ രാജ്യങ്ങളിൽ സർക്കാർ ചെലവിൽ പഠന സൗകര്യമൊരുക്കി. ഇങ്ങനെ പോയവരിൽ 99 ശതമാനം പേരും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി ക്യൂബയിൽ തിരിച്ചെത്തി.

ഇങ്ങനെ തിരിച്ചെത്തിയവരുടെ സേവനം ഉപയോഗിച്ചാണ് , ലോകാരോഗ്യ മേഖലയിൽ ശ്രദ്ധേയമായ ക്യൂബൻ മാതൃക പടുത്തുയർത്തിയത്. കോവിഡ്
കാട്ടുതീ കണക്കെ പടർന്ന ആദ്യ തരംഗത്തിൽ അമേരിക്കയും ഇറ്റലിയുമടക്കം മുപ്പതോളം രാജ്യങ്ങളിൽ
വൈദ്യസംഘത്തെ അയക്കാൻ കഴിഞ്ഞത് ഫിദലിൻ്റെ ദീർഘവീക്ഷണം കൊണ്ടാണ്. കോവിഡ് പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നൂറംഗ വൈദ്യ സംഘം മൂന്നു മാസത്തിലേറെ ക്യാമ്പുചെയ്തു. ഫിദലിൻ്റെ പിൻഗാമി എന്ന നിലയിൽ റൗൾ കാസ്ട്രോയുടെ മുൻഗണനയും ആരോഗ്യമേഖലയിൽ തന്നെയായിരുന്നു.

ഏകാധിപത്യത്തിൻ്റ വക്കോളമെത്തിയ
ഭരണസംവിധാനത്തിന് ഒട്ടേറെ ന്യൂനതകളുണ്ടെങ്കിലും , ഒരു മഹാമാരിയുടെ കാലത്ത് ലോകം എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിന്നപ്പോൾ.. ,

എല്ലാവരും പ്രതീക്ഷയോടെ ക്യൂബയിലേക്ക് നോക്കിയതിൻ്റെ കാരണക്കാരൻ ഫിദൽ തന്നെ . ഇക്കാര്യം കൊണ്ടു തന്നെ ചരിത്രത്തിൽ പ്രത്യേക സ്ഥാനം ഫിദലിനുണ്ട് ❤

മാർച്ച്‌ 26സ.TV തോമസ് ദിനം പൊതുസമ്മേളനം ആലപ്പുഴയിൽ റവന്യൂ വകുപ്പ് മന്ത്രി സ.കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു...
26/03/2023

മാർച്ച്‌ 26
സ.TV തോമസ് ദിനം പൊതുസമ്മേളനം ആലപ്പുഴയിൽ റവന്യൂ വകുപ്പ് മന്ത്രി സ.കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു...

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചാ ഗതി നിര്‍ണയിച്ച അതുല്യ നേതാവ് സഖാവ് ടിവി തോമസിന്റെ ഓര്‍മ്മയ്ക്ക് മ...
26/03/2023

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചാ ഗതി നിര്‍ണയിച്ച അതുല്യ നേതാവ് സഖാവ് ടിവി തോമസിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരായിരം വിപ്ലവാഭിവാദ്യങ്ങള്‍...

മട്ടാഞ്ചേരി രക്തസാക്ഷിത്വം പശ്ചാത്തലമാക്കി തുറമുഖം സിനിമയിറങ്ങിയതിനു ശേഷമുള്ള സോഷ്യൽമീഡിയ ചർച്ചകൾ കൗതുകമുണർത്തുന്നതാണ്. ...
12/03/2023

മട്ടാഞ്ചേരി രക്തസാക്ഷിത്വം പശ്ചാത്തലമാക്കി തുറമുഖം സിനിമയിറങ്ങിയതിനു ശേഷമുള്ള സോഷ്യൽമീഡിയ ചർച്ചകൾ കൗതുകമുണർത്തുന്നതാണ്. പ്രത്യേകിച്ചും, ചില സിനിമാ ഗ്രൂപ്പുകളിൽ വരുന്ന മട്ടാഞ്ചേരി സമരത്തെ പരാമർശിക്കുന്ന തെറ്റിധാരണയുയർത്തുന്ന പോസ്റ്റുകളും അവയ്ക്കടിയിൽ ഇടതനുഭാവികളായ ചിലർ തങ്ങളുടെ "അവഗാഹം" കമന്റു ചെയ്തു വെച്ചിരിക്കുന്നതും കാണുമ്പോൾ 1953നു ശേഷം എല്ലാ വർഷവും സെപ്തംബർ 15 എന്നൊരു ദിവസമുണ്ടെങ്കിൽ മട്ടാഞ്ചേരി രക്തസാക്ഷി സ്തൂപത്തിൽ പ്രഭാതഭേരിയും പുഷ്പ്പാർച്ചനയും നടത്തുന്ന ഏക കമ്മ്യുണിസ്റ്റ് പാർട്ടിയുടെ എളിയ അനുഭാവി എന്നനിലയിൽ ചിരിയുണർത്തുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

1953ല്‍ കൊച്ചി തുറമുഖത്ത് തൊഴിലിനായി നിലനിന്ന ''ചാപ്പ'' സമ്പ്രദായത്തിനെതിരെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും AITUCയുടെയും നേതൃത്വത്തിൽ രൂപീകരിച്ച കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്റെ സത്യഗ്രഹ സമരത്തെ നേരിടാൻ തിരുകൊച്ചി സര്‍ക്കാർ സായുധപൊലീസിനെ രംഗത്തിറക്കി. സത്യഗ്രഹത്തിന്റെ 75-ആം ദിവസം മട്ടാഞ്ചേരി ചക്കരയിടുക്കില്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ സെയ്ദ്,സെയ്ദാലി എന്നി രണ്ടു തൊഴിലാളി സഖാക്കളാണ് രക്തസാക്ഷികളായത്. വെടിവെപ്പിനെ തുടർന്ന് അറസ്റ്റു ചെയ്യപ്പെട്ട ടി എം അബു ഉൾപ്പെടെയുള്ള സിപിഐ നേതാക്കളെ കാണാൻ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിയ കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്‍ അസി. സെക്രട്ടറിയും സിപിഐ അംഗവുമായ സഖാവ് ആന്റണിയെ പൊലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എഐടിയുസിയും സമരക്കാര്‍ക്കൊപ്പം ഉറച്ചു നിന്നു. കെ പി എ സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ ലഭിച്ച പ്രതിഫലത്തിന്റെ സിംഹഭാഗവും സമരത്തിനായി ചിലവഴിച്ചു. ചാപ്പ സമരത്തിലൂടെ തുറമുഖത്തെ മനുഷ്യവിരുദ്ധ തൊഴില്‍ സമ്പ്രദായത്തിന് അറുതിവരുത്താന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞു. മട്ടാഞ്ചേരി രക്തസാക്ഷിത്വത്തിന് ശേഷം ശേഷം മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുത്തുറ്റ പ്രസ്ഥാനമായി വളര്‍ന്നു.


"കാട്ടാളന്മാര്‍ നാട് ഭരിച്ചു നാട്ടില്‍ തീ മഴ പെയ്തപ്പോള്‍
പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ."

തുറമുഖം സിനിമ കാണാൻ ഇത് വരെ സാധിച്ചിട്ടില്ല. പക്ഷെ, സംവിധായകൻ രാജീവ് രവി തന്റെ രാഷ്ട്രീയ സുഹൃത്തുക്കളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടോ എന്തോ, തുറമുഖം സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷനുകളിൽ ഒന്നും മട്ടാഞ്ചേരി സമരത്തിന് നേതൃത്വം നൽകിയത് സിപിഐ എന്നോ എ ഐ ടി യു സി എന്നോ പരാമർശിക്കുന്നതായി കണ്ടില്ല.

ഇത് ആദ്യ അനുഭവമൊന്നുമല്ല. സംഘപരിവാർ വൈക്കത്തെ ഇണ്ടം തുരുത്തി മനയുമായി ബന്ധപ്പെട്ടു ചില ആഹ്വാനങ്ങളുമായി രംഗത്തെത്തിയപ്പോൾ മഹാത്മാഗാന്ധിക്ക് പ്രവേശനം നിഷേധിച്ച വൈക്കത്തെ ഇണ്ടം തുരുത്തി മന പിൽക്കാലത്ത് ഒരു ചെത്തു തൊഴിലാളി യൂണിയൻ ആപ്പീസ് ആയി എന്ന നിലയിൽ മാത്രം ചർച്ചകളെ ഒതുക്കാൻ ശ്രമമുണ്ടായത് ഈയടുത്താണ്. അവിടെയും എ ഐ ടി യു സി എന്നോ സി പി ഐ എന്നോ പരാമർശിക്കാതിരിക്കാനുള്ള ഒരു 1964 മോഡൽ ജാഗ്രത സൂക്ഷിച്ചിരുന്നു പല ഇടതു ബുദ്ധിജീവികളും.

ആരൊക്കെ എങ്ങനെയൊക്കെ മറച്ചു പിടിക്കാൻ ശ്രമിച്ചാലും കേരളത്തിന്റെ കമ്മ്യുണിസ്റ്റ് വിപ്ലവ ചരിത്രത്തിൽ സിപിഐ നടത്തിയിട്ടുള്ള സമരങ്ങളും ഇടപെടലുകളും കാലത്തെ അതിജീവിച്ചു കൊണ്ട് ജാജ്വല്യമാനമാർന്ന രക്തസാക്ഷി സ്തൂപങ്ങളായി ഉയർന്നു തന്നെ നിലകൊള്ളും.

കടപ്പാട് A.S. Shafeer

11/03/2023

പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ ❤️❤️❤️

Address

Alleppey

Telephone

9446517166

Website

Alerts

Be the first to know and let us send you an email when Charu Majumdar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share