THOTTAPPALLY

THOTTAPPALLY Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from THOTTAPPALLY, Public & Government Service, Thottappally p. o, Alleppey.

26/08/2026
26/08/2026
എല്ലാവർക്കും സ്വാതന്ത്ര ദിന ആശംസകൾ🇮🇳🇮🇳🇮🇳🇮🇳🇮🇳🙏
15/08/2026

എല്ലാവർക്കും സ്വാതന്ത്ര ദിന ആശംസകൾ🇮🇳🇮🇳🇮🇳🇮🇳🇮🇳🙏

14/08/2026

കഴിഞ്ഞ ദിവസം സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടന്ന സ്കൂൾ കുട്ടികൾക്ക് മുന്നിലേക്ക് കാർ നിർത്താതെ അപകടകരമായി മുന്നോട്ട് ഓടിക്കുന്ന കയറ്റിയ സംഭവം നാം കണ്ടതാണ്. നിമിഷനേരത്തെ അശ്രദ്ധയും അക്ഷമയും കവർന്നെടുക്കുന്നത് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനാണ്!

​കാൽനടയാത്രക്കാർക്ക് ആണ് സീബ്രാ ക്രോസിംഗിൽ പ്രഥമ പരിഗണന
പ്രത്യേകിച്ച് സ്കൂൾ കുട്ടികൾ എത്തുമ്പോൾ വാഹനം പൂർണ്ണമായും സ്‌റ്റോപ് ലൈനിന് മുൻപ് നിർത്തിക്കൊടുക്കുക.

സ്കൂളുകൾ, ഹോസ്പിറ്റലുകൾ, സീബ്രാ ക്രോസിംഗുകൾ എന്നിവയ്ക്ക് സമീപം വാഹനത്തിന്റെ വേഗത കുറച്ച് എപ്പോഴും നിയന്ത്രണത്തിലാക്കുക.
സീബ്രാ ക്രോസിംഗിൽ കാൽനടയാത്രക്കാരെ അവഗണിച്ച് വാഹനമോടിക്കുന്നത് ലൈസൻസ് റദ്ദാക്കാവുന്ന ഗുരുതരമായ കുറ്റമാണ് (Dangerous Driving).

​💡 ഓർക്കുക - "സീബ്രാ ക്രോസിംഗിൽ റോഡ് മുറിച്ചുകടക്കുന്നത് നാളെ നമ്മുടെ കുഞ്ഞുങ്ങളുമാകാം.

റോഡിൽ അൽപ്പം ക്ഷമയാകാം, അത് ഒരു ജീവൻ രക്ഷിക്കും!"

​സുരക്ഷിതമായ റോഡ് സംസ്കാരം വളർത്തിയെടുക്കാനായി നമുക്ക് മാതൃകയാകാം


09/08/2026

------വാവു് ബലി -------
എങ്ങനെ ലളിതമായിടാം
--------------

----------------------
ശ്രാദ്ധത്തെക്കുറിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറഞ്ഞതിനു ശേഷം - ലളിതമായരീതിയിൽ വീട്ടിൽത്തന്നെ വാവുബലി ഇടുന്നതിനെക്കുറിച്ച് വിവരിക്കുന്നു.

കർമ്മം ചെയ്യുന്ന വ്യക്തിയുടെ തൃപ്തിക്ക്, ശ്രദ്ധയോടെ ചെയ്യുന്നതാണ് ശ്രാദ്ധം.

ശ്രദ്ധയുണ്ടാകണമെങ്കിൽ ആദ്യം വേണ്ടത് വിശ്വാസമാണ്. എന്തു് കർമ്മമായാലും അതിൽ വിശ്വാസമുള്ളവന് മാത്രമേ ഏത് കർമ്മവും ശ്രദ്ധയോടെ ചെയ്യാൻ സാധിക്കുകയുള്ളു.

----- പിതൃ
കർമ്മം എപ്പോൾ ചെയ്യണം?----

12-8-26 കർക്കിടക൦ 27 നു് രാവിലെ 8.45 മുതൽ 11.43 വരെ പൂർവ്വാഹ്നവും, ഉച്ചകഴിഞ്ഞ് 1.41 മുതൽ 4.09 വരെ അപരാഹ്നവുമാണ്. ഈ രണ്ടു സമയവും ഉത്തമം

പൂർവ്വാഹ്‌നത്തെക്കാൾ, മദ്ധ്യാഹ്നം കഴിഞ്ഞുള്ള അപരാഹ്നമായ 6 നാഴിക ( 1നാഴിക = 24 മിനിറ്റ് ) പിതൃകർമ്മത്തിന് മെച്ചമെന്ന് മഹാഭാരതം ശ്രാദ്ധ കല്പത്തിൽ പറയുന്നു.

പിതൃകർമ്മങ്ങൾക്ക് മദ്ധ്യാഹ്നം വർജ്ജ്യമാണു്.

രാത്രിയിൽ പിതൃകർമ്മം പാടില്ല. കാരണം,രാത്രിയിൽ സഞ്ചരിക്കുന്ന നക്തഞ്ചരന്മാരാണു് (രാക്ഷസന്മാർ ) രാത്രിയിലുള്ള ബലിച്ചോറ് ഭക്ഷിക്കുന്നത്. സൂര്യ സാന്നിദ്ധ്യത്തിലാണ് പിതൃകർമ്മം ചെയ്യേണ്ടത്.(മനുസ്മൃതി, 3:280)

നക്ഷത്രമോ, തിഥിയോ അസ്തമയത്തിനു് മുൻപ് 6 നാഴികയുണ്ടെങ്കിൽ, അന്ന് പകൽ ശ്രാദ്ധം കൊള്ളിക്കാവുന്നതാണ്.ഉദയത്തിനു് മുമ്പു് വാവ് ബലിപാടില്ല. (മുഹൂർത്ത പദവി )

സൂര്യോദയത്തിന് മുമ്പും, അസ്തമയം തുടങ്ങിയും, മദ്ധ്യാഹ്നത്തിലും ശ്രാദ്ധകർമ്മങ്ങൾ വർജ്ജിക്കണം.

ആദിത്യോദയത്തിന് മുമ്പേയുള്ള 4 നാഴിക സമയത്തെ 'അരുണോദയം ' എന്ന് പറയും. ഭാരതീയ ജ്യോതിഷത്തിൽ ഈ സമയം എല്ലാ ശുഭമുഹൂർത്തങ്ങൾക്കും വർജജ്യമാണ്.

കുറെ വർഷങ്ങളായി പണം മാത്രം ആഗ്രഹിച്ചാണു് തലേദിവസം രാത്രി മുതൽ ബലിയിടിയിക്കാൻ ഗുരുക്കന്മാർ തയ്യാറാകുന്നത്. അത് ശാസ്ത്ര വിരുദ്ധമാണു്.

ഗൃഹസ്ഥാശ്രമികളായ സ്ത്രീ പുരുഷന്മാർക്കു് മാത്രമേ ശ്രാദ്ധ കർമ്മത്തിനു അർഹതയുള്ളു. കാരണം, ബ്രഹ്മചര്യം, വാനപ്രസ്ഥം, സന്യാസം എന്നീ മൂന്ന് ആശ്രമത്തിലുള്ളവര് ഗൃഹസ്ഥാശ്രമിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതിനാൽ അവർ ശ്രാദ്ധ കർമ്മത്തിനു് അർഹരല്ലെന്നു് മനുസ്മൃതി.

ഇവിടെ പിതൃക്കൾ എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നത് മരിച്ചു പോയവരുടെ ആത്മാവിനെയല്ല. അത് പ്രത്യേക ദേവഗണത്തിൽപ്പെട്ടവരാണ്. പിതൃക്കൾ ദേവന്മാരും, ദേവന്മാർ പിതൃക്കളുമാണ്. അവർ അന്യോന്യം പിതൃക്കളാണ്. അവർ അമൂർത്തികളാണ്.( സ്കന്ദപുരാണം)

പുർണ്ണമായും 'ശ്രദ്ധ' കൊടുത്തുകൊണ്ട് വസ്തുവിനോട്, ഇന്ദ്രീയങ്ങളും മനസ്സും ബുദ്ധിയും പുർണ്ണമായും ഒരാഭിമുഖ്യം സ്ഥാപിച്ചിരിക്കുന്ന അവസ്ഥയെ ജാഗ്രത്ത് എന്ന് പറയുന്നു. ഈ സ്ഥൂല വിഷയങ്ങളെ അനുഭവിക്കുന്നവനെ വൈശ്വാനരൻ (വിശ്വൻ) എന്നു പറയുന്നു. ഈ വൈശ്വാനരനാണ്
(വിശ്വൻ) പിതൃക്കൾ - അവരാണു് പിതൃബലി സ്വീകരിക്കുന്നത്.

പിതൃക്കൾക്കു വേണ്ടിയുള്ള ഈ വൈശ്വാനര യജ്ഞത്തിൽ ബ്രാഹ്മണഭോജനം വേണ്ടെന്ന് - മനുസ്മൃതി. (3:83)

''പിതൃക്കൾ ക്രോധരഹിതരും ബാഹ്യാഭ്യന്തര ശൗചയുക്തരും നിത്യബ്രഹ്മചാരികളും ആയുധം വയ്ക്കപ്പെട്ടവരും ദയാദി സദ്ഗുണ സമ്പന്നരുമാണ്. "
ആകയാൽ, "പിതൃപ്രീതിക്കുവേണ്ടിയുള്ള ക്രീയകളിലെ 'കർത്താവും ഭോക്താവും' പിതൃക്കൾക്ക് സമാനങ്ങളായ ഗുണങ്ങളോടുകൂടി വർത്തിക്കണം." (മനുസ്മൃതി 3:213)

ഇത്രയും നല്ലവരായ പിതൃക്കൾ മനുഷ്യരെ ദ്രോഹിക്കുമോ? പിതൃ ദോഷം എന്നു് പറഞ്ഞ്, അതിനു് പരിഹാരമായി പിതൃക്കളെ ഇരുത്താൻ നടക്കുന്നവരെയാണ് പിടിച്ചുകെട്ടേണ്ടത്.

പിതൃക്കളുടെ ലോകം സനാതനമാണ്. അതുകൊണ്ട്, സ്വന്തം മനസ്സും ശരീരവും പരിശുദ്ധമാണെങ്കിൽ മാത്രമേ പിതൃകർമ്മം കൊണ്ട് പുണ്യം ലഭിക്കുകയുള്ളു.
-----------------------------
------- എങ്ങനെ ലളിതമായി --------
-------ബലിയിടാം----
--------------------
കർമ്മം ചെയ്യുന്നിടവും, അടുത്ത് ജലാശയമില്ലെങ്കിൽ, കാക്കകൾക്ക് പിണ്ഡം സമർപ്പിക്കാനുള്ള സ്ഥലവും ചാണകം തളിച്ച് ശുദ്ധമാക്കണം. കുളിച്ച് ഈറനോടു് കൂടിയാണു് കർമ്മം ചെയ്യേണ്ടതു്.

3 പിണ്ഡത്തിനുള്ള ചോറ് വറ്റിച്ചെടുക്കണം. അത് സുര്യഭഗവാൻ്റെ സാന്നിദ്ധ്യത്തിൽ വേണം.

ദർഭയുടെ തലഭാഗം കളയാതെ ഒരു എട്ടോ, ഒൻപതോ ഇഞ്ച് നീളത്തിൽ കുറച്ചെണ്ണം എടുക്കുക. ഇരിക്കുന്നിടത്തും നിലവിളക്ക് വെക്കുന്നിടത്തും
കിണ്ടിവെക്കുന്നിടത്തും തെക്കോട്ട് തലവരത്തക്കവിധം, ഒരു നാലോ, അഞ്ചോ ദർഭ വീതം തെക്ക് വടക്ക് വെയ്ക്കണം. എന്നിട്ട് തെക്കോട്ട് തിരിഞ്ഞിരുന്ന്, നിലവിളക്കിൽ തെക്കും വടക്കുമായി രണ്ട് തിരി
യിട്ട് എള്ളെണ്ണ ഒഴിച്ച് കത്തിക്കുക.

തൂശനിലയുടെ തല ഭാഗം തെക്ക് വരത്തക്കവണ്ണം വലതു വശത്ത് വെയ്ക്കുക. അതിൽ കുറച്ച് എള്ള്, തുളസി / ചെറുള, ചന്ദനം (അരച്ചതോ, കട്ട കലക്കിയതോ ആകാം )കലക്കിയതു്, ഉണക്കലരി, പവിത്രം, തുമ്പുള്ളതും ഇല്ലാത്തതുമായ ദർഭ ഒരു 7 ഇഞ്ച് നീളത്തിൽ മുറിച്ച് വയ്ക്കുക. ഈ ദർഭയാണു് പീഠം. അതിനെ 'കുറും പുല്ല്' എന്നു പറയും.

(ദർഭയുടെ അറ്റത്ത് ശിവനും
നടുക്ക് വിഷ്ണുവും ചുവട്ഭാഗത്ത് ബ്രഹ്മാവും എന്നസങ്കല്പമാണ്. എള്ള് വിഷ്ണുവിൻ്റെ വിയർപ്പിൽ നിന്നും ഉദ്ഭവിച്ചതിനാൽ അത് പവിത്രമാണ്.)

മറ്റൊരു തൂശനിലയുടെ തുമ്പ് തെക്ക് വരത്തക്കവണ്ണം ഇടതു വശത്ത് വെയ്ക്കുക. വറ്റിച്ചെടുത്ത ചൂട്ചോറ് (കവ്യം എന്ന് പറയും) 3 പിണ്ഡത്തിന് കണക്കാക്കി ഇലയിൽ ചെറുതായി നിരത്തിവയ്ക്കുക.

ഇനിയും ഏകാഗ്രതയോടെ കർമ്മത്തിലേക്ക് കടക്കാം -

വെറ്റിലയും പാക്കും നാണയവും എടുത്ത് ഗുരുവിനെ മനസ്സിൽ ധാനിച്ച് വിളക്കിൻ്റെ മുന്നിലർപ്പിക്കുക.

എല്ലാ വിധ തടസ്സങ്ങളും മാറ്റിത്തരാൻ ഗണപതിയെ മനസ്സിൽ ധ്യാനിച്ച് ,ആരാധനയോടെ തുളസി എടുത്ത് വിളക്കിൻ്റെ പാദത്തിൽ അർപ്പിക്കുക.

മാതാവിനെയും പിതാവിനെയും
ഗുരുക്കന്മാരെയും മനസ്സിൽ ധ്യാനിച്ചു കൊണ്ടു് തുളസ്സി എടുത്ത് വിളക്കിൻ്റെ പാദത്തിൽ അർപ്പിക്കുക.

കർമ്മിയുടെ നേരേ മുന്നിൽ അഗ്രം തെക്ക് വരത്തക്കവിധം ദർഭവിരിച്ച്, അതിൻ്റെ മുകളിൽ വാല് തെക്കോട്ടായി കിണ്ടിവെച്ച്, അതിൽ ജലം നിറക്കണം. അതിലേക്ക് കുറച്ച് എള്ളും ചന്ദനവും അരിയും അർപ്പിച്ച് , വലത്തേ കൈ അടിയിൽ വരുത്തക്കവിധം രണ്ടു കൈയുമുപയോഗിച്ച് കിണ്ടിയുടെ വായ് പൊത്തി -
ഗംഗ യമുന സരസ്വതി സിന്ധു നർമ്മദ ഗോദാവരി കാവേരി എന്നീ സപ്ത നദികളെയും (ഓർമ്മയില്ലെങ്കിൽ ഗംഗയെ മാത്രം സങ്കല്പിക്കുക) മനസ്സിൽ ധ്യാനിച്ച് 'ഗംഗ ആവയാമി' എന്ന ജപത്തോട് ഇരുകൈയും ചേർത്ത് കിണ്ടി മൂന്ന് പ്രാവശ്യം മുകളിലേക്കു് പൊക്കി താഴെ വയ്ക്കുക. ജലം കിണ്ടിയുടെ വാലിലൂടെ വലത്തേ കൈയിലേക്ക് പകർന്ന്, ആ ജലം കിണ്ടിയിലേക്ക് തന്നെ ഒഴിക്കുക.ഇത് 3 പ്രാവശ്യം ആവർത്തിക്കുക. ഇപ്പോൾ അത് ഗംഗാതീർത്ഥമായി.

സ്വന്തം ശരീരത്തിലും മറ്റ് വസ്തുക്കളിലും തീർത്ഥം തളിച്ച് ശുദ്ധി വരുത്തുക. എന്നിട്ട് പവിത്രം എടുത്ത് തീർത്ഥം തളിച്ചു് വലത്തെ കൈയുടെ മോതിരവിരലിൽ ധരിക്കുക.

ഇടത്തേ കാൽമുട്ട് നിലത്തുറപ്പിച്ചിരുന്ന്, ഒരു തൂശനില നേരേ മുന്നിലായി തുമ്പ് തെക്ക് വരത്തക്കവണ്ണം വയ്ക്കുക.

പീഠ സങ്കല്പത്തിൽ 6 കുറും പുല്ല് കൈയിലെടുത്ത് ഒരു പ്രാവശ്യം ജലം കൊടുത്ത് ( ജലം കൊടുക്കുമ്പോഴെല്ലാം തള്ളവിരലിൻ്റെയും ചൂണ്ടുവിരലിൻെറയും ഇടയിലൂടെ കൊടുത്താൽ ഉത്തമം), എള്ളും പൂവും (തുളസ്സി/ചെറുള) ചന്ദനവും അരിയും ദർഭയിൽ വച്ച്, രണ്ട് കൈകൊണ്ടുമായി നെഞ്ചോട് ചേർത്ത് പിടിച്ച് പറയുക:

മാതൃവഴിയിലും, പിതൃവഴിയിലും കുടുംബ വഴിയിലുമുള്ള എല്ലാപിതൃക്കളെയും പിതൃ ലോകത്തു നിന്നും ആണ്ടു ബലിക്കായി ഈ ബലിപീഠത്തിലേക്ക് ' ആവഹയാമി' എന്ന് പറഞ്ഞ് പീഠം ഇലയിൽ തെക്ക് വടക്കായി വയ്ക്കുക.അതിലേക്ക് 5 പ്രാവശ്യം ജലം, 5 പ്രാവശ്യം ചന്ദനം, 5 പ്രാവശ്യംഎള്ള് , 5 പ്രാവശ്യം പൂവ്, 5 പ്രാവശ്യം അരിയും അർപ്പിക്കുക. ഒരോ പ്രാവശ്യം അർപ്പിക്കുന്നതും 'ഓം നാരായണ' എന്ന് ജപിച്ചു കൊണ്ടായിരിക്കണം

കൈയ്യിൽ കിടക്കുന്ന പവിത്രം ഊരി കിണ്ടിയുടെ വാലിലോ പൂവിൻ്റെ കൂടെയോ വയ്ക്കുക. ഇടതുവശത്തിരിക്കുന്ന ചോറിൽ കുറച്ച് എള്ള് ചേർത്ത്, അതു് 3 പിണ്ഡമുരുട്ടി വയ്ക്കുക. കൈ നനച്ച് പവിത്രം എടുത്ത് ധരിക്കുക.

ഒരു പിണ്ഡം വലതു കൈയിലെടുത്തിട്ട് - അമ്മ മരിച്ചെങ്കിൽ പേരും നാളം പറഞ്ഞ്, എൻ്റെ മാതാവിനും മാതൃ വഴിയിലൂള്ള പിതൃക്കൾക്കുമായിക്കൊണ്ട് പിണ്ഡ സമർപ്പണം _' പിണ്ഡ സമർപ്പയാമി ' എന്ന് പറഞ്ഞു കൊണ്ട് നടുക്കെഇലയിലെ പീഠ ത്തിൽ വയ്ക്കുക. ഒരു പ്രാവശ്യം ജലം സമർപ്പിക്കുക.

രണ്ടാമത്തെ പിണ്ഡം കൈയിലെടുത്ത് പിതാവ് മരിച്ചെങ്കിൽ സ്മരിച്ചു കൊണ്ട്
പിതാവിനും പിതൃ വഴിയുള്ളവർക്കും, ആണ്ടു ബലിക്കായിക്കൊണ്ട് -'പിണ്ഡ സമർപ്പയാമി' എന്ന് പറഞ്ഞ് ഇലയിലെ പീഠത്തിൽ വെച്ച് ഒരു പ്രാവശ്യം ജലം കൊടുക്കുക.

മൂന്നാമത്തെ പിണ്ഡം എടുത്ത്
എൻ്റെ കുടുംബ വഴിയിലും ഞാനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പിതൃക്കൾക്കും വേണ്ടി ആണ്ടു ബലിക്കായ്ക്കൊണ്ട് പിണ്ഡ സമർപ്പണം - 'പിണ്ഡസമർപ്പയാമി ' എന്ന് പറഞ്ഞ് 1 പ്രാവശ്യം ജലം കൊടുക്കുക.

3 പിണ്ഡത്തിലും ഒരോ സ്പൂൺ തൈര് സമർപ്പിക്കുക. 1 പ്രാവശ്യം ജലം കൊടുക്കുക. ശേഷം ഉടുത്തിരിക്കുന്ന വസ്ത്രത്തിൽ നിന്നും ഒരു നൂലെടുത്ത് നനച്ച് - 'വസ്ത്രം സമർപ്പയാമി' എന്ന് പറഞ്ഞ് 3 പിണ്ഡത്തിൻ്റെയും മുകളിലൂടെ തെക്ക് വടക്കായി വസ്ത്രം(നൂലു് ) വയ്ക്കുക.

എള്ളും തീർത്ഥവും കൂടി ഞെരുടി - 'തിലോദകം സമർപ്പയാമി' (എള്ളിൻ്റെ നീര് സമർപ്പിക്കുന്നു.) എന്ന് പറഞ്ഞ് പിണ്ഡത്തിൻ്റെ മുകളിൽ സമർപ്പിക്കണം.

ജലം, ചന്ദനം, എള്ള്, പൂവ്, അരി - ഇവ ഒരോന്നും 3 പ്രാവശ്യം വീതം അർപ്പിക്കുമ്പോൾ 'ഓം നാരായണായ നമ: ' എന്ന് ജപിക്കണം.

കുറച്ച് പൂവെടുത്ത് ജലവും കൂടി ചേർത്ത് നെഞ്ചോട് ചേർത്തുപിടിച്ചു പറയുക:
എൻ്റെ കർമ്മത്തിൽ വന്നിട്ടുള്ളതെറ്റുകളും കുറവുകളും പൊറുത്ത് ഞങ്ങളെ അനുഗ്രഹിക്കണമെന്ന പ്രാർത്ഥനയോടെ - 'ഓം നാരായണായ 'എന്ന ജപത്തോടെ കൈയിലിരിക്കുന്ന പൂവ് പിണ്ഡത്തിൽ സമർപ്പിച്ച് 1 പ്രാവശ്യം ജലം കൊടുക്കുക.

ഇലയിൽ സ്വല്പം പൂവ് വെച്ചിട്ട് ബാക്കിയുള്ള എള്ള് പൂവ് അരി ചന്ദനം എല്ലാം കൂടി കൈയിലെടുത്ത് ജലം കൊടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് പറയുക:

എൻ്റെ മാതൃവഴിയിലും പിതൃ വഴിയിലും കുടുംബവഴിയിലുമുള്ള എല്ലാ പിതൃക്കളെയും ഈ ബലിപീഠത്തിൽ നിന്നും പിതൃ ലോകത്തിലേക്ക് ഉദ്വസിക്കുന്നു (പറഞ്ഞയയ്ക്കുന്നു) - 'ഉദ്വസിയാമി' എന്ന് പറഞ്ഞ് കൈയിലുള്ളതെല്ലാം കൂടി പിണ്ഡത്തിനടുത്ത് സമർപ്പിക്കുക. ഒരു (1) തീർത്ഥം കൊടുക്കുക.

ഇലയിലുള്ള പൂവെടുത്ത് ആരാധനാപുർവ്വം തൊഴുതു കൊണ്ട് ഒരു വലം വെച്ച് പൂവ് പിണ്ഡത്തിലേക്കു് സമർപ്പിക്കുക.

ഒഴിഞ്ഞ 2 ഇലകൾ പിണ്ഡത്തിൻ്റെ മുകളിൽ വെച്ച് ആ പിണ്ഡം ഇടത് കൈയിലെടുത്ത് വലതു കൈയിൽ കിണ്ടിയുമെടുത്ത് ചാണകം മെഴുകിയ സ്ഥലത്ത് വെച്ച് പിണ്ഡത്തിൻ്റെ മുകളിൽ വെച്ച ഇല രണ്ട് വശത്തേക്ക് മാറ്റി വെച്ച് പവിത്രം ഊരി കെട്ടഴിച്ച് പിണ്ഡത്തിനടുത്ത് സമർപ്പിച്ച് നമസ്കരിക്കുക.

കിണ്ടിയിലെ ജലം കൊണ്ട് ശുദ്ധി വരുത്തി കിണ്ടി കമഴ്ത്തിവെച്ച് കൈകൊട്ടി കാക്കയെ വിളിച്ചിട്ട് തിരികെ പോരാം...... ശുഭം
കടപ്പാട്

--------------------------------

Address

Thottappally P. O
Alleppey
688561

Website

Alerts

Be the first to know and let us send you an email when THOTTAPPALLY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share