Ernakulam Rural Police

Ernakulam Rural Police Welcome to the official page of Ernakulam Rural District Police This is the official page for Ernakulam Rural District Police.
(290)

With the aim to
1) Get complaints online through FB
2) To notify citizens about the day today achievements of the District Police.
3) To spread legal awareness as much as possible.

കോഴിക്കോട് നടന്ന സംസ്ഥാന പോലീസ് മീറ്റിൽ പഞ്ചഗുസ്തി മത്സരത്തിൽ എറണാകുളം റൂറൽ ജില്ലയ്ക്ക് നാല് സ്വർണ്ണം. എൺപത് കിലോ വിഭാഗത...
02/09/2026

കോഴിക്കോട് നടന്ന സംസ്ഥാന പോലീസ് മീറ്റിൽ പഞ്ചഗുസ്തി മത്സരത്തിൽ എറണാകുളം റൂറൽ ജില്ലയ്ക്ക് നാല് സ്വർണ്ണം. എൺപത് കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പോലീസ് ഓഫീസർ എ.എൻ സനീഷ്, എഴുപതു കിലോ വിഭാഗത്തിൽ 'ഡിഎച്ച് ക്യുവിലെ സിവിൽ പോലീസ് ഓഫീസർ വിഷ്ണു മോഹനൻ, എഴുപത്തിയഞ്ച് കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പോലീസ് ഓഫീസർ നിതിൻ ആൻ്റണി, അറുപത് കിലോ വിഭാഗത്തിൽ കോടനാട് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ് വൈശാഖ് എന്നിവരാണ് മെഡൽ നേടിയത്. സനീഷ് ദേശീയ മീറ്റിൽ രണ്ട് സ്വർണ്ണവും, രണ്ട് വെള്ളിയും നേടിയിട്ടുണ്ട്. വിഷ്ണു നാല് വർഷമായി സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ ജേതാവാണ്. ദേശീയ തലത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. നിതിൻ ദേശീയ തലത്തിൽ രണ്ട് സ്വർണ്ണ മെഡലും ഒരു വെള്ളിമെഡലും നേടിയിട്ടുണ്ട്. വൈശാഖ് ദേശീയ തലത്തിൽ ഒരു വെള്ളിമെഡലും, ഒരു വെങ്കല മെഡലും ലോക മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കി. മെഡൽ ജേതാക്കളെ ജില്ലാ പോലീസ്' മേധാവി കെ.എസ് സുദർശൻ ഐ പി എസ് അഭിനന്ദിച്ചു.




YES TO SPORTS, NO TO DRUGS.....  സൗഹൃദ ഫുട്ബോൾ മത്സരം വ്യാഴം വൈകിട്ട് 4.30 ന് മലയാറ്റൂർ ടർഫിൽ
02/09/2026

YES TO SPORTS, NO TO DRUGS..... സൗഹൃദ ഫുട്ബോൾ മത്സരം വ്യാഴം വൈകിട്ട് 4.30 ന് മലയാറ്റൂർ ടർഫിൽ

ബഹു. ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച രാവിലെ  മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ അങ്കമാല...
31/08/2026

ബഹു. ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
രാവിലെ 10 മുതൽ അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.ഇത്തരം വാഹനങ്ങൾ കാലടി പെരുമ്പാവൂർ പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണ്.

12:40 മുതൽ 2 മണി വരെ അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല.

എയർപോർട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ 1:25 മുതൽ 2 മണി വരെ മറ്റൂർ നായത്തോട് വഴി പോകേണ്ടതാണ്.

1 :20 മുതൽ 2 മണി വരെ അത്താണിയിൽ നിന്ന് ആലു ഭാഗത്തേക്ക് ഒരു വാഹനവും കടത്തിവിടുന്നതല്ല.

പറമ്പയം ,ദേശം , പറവൂർ കവല, തോട്ടക്കാട്ടുകര ,അത്താണിതുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് 1:30 മുതൽ 2 വരെമെയിൻ റോഡിലേക്ക് പ്രവേശനമില്ല.

ബൈപ്പാസ് ജംഗ്ഷൻ പുളിഞ്ചോട് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മെയിൻ റോഡിലേക്ക് 1:35 മുതൽ 2 മണി വരെ ഒരു വാഹനവും കടത്തിവിടുന്നതല്ല.

സിറ്റിയിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ രാവിലെ 10 മുതൽ കണ്ടെയ്നർ റോഡ് ചേരാനല്ലൂർ വരാപ്പുഴ കൂടി പോകേണ്ടതാണ്.

വൈകീട്ട് 4 :15 മുതൽ 6 വരെ സിറ്റിയിൽ നിന്ന് വരുന്ന ഒരു വാഹനവും മെയിൻ റോഡ് വഴി കടത്തിവിടുന്നതല്ല.

ഇവിടുന്ന് വരുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴി പോകേണ്ടതാണ്.

തോട്ടക്കാട്ടുകര പറവൂർ കവല ദേശം അത്താണി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വൈകിട്ട്
5 :20 മുതൽ 6 മണി വരെ മെയിൻ റോഡിലേക്ക് പ്രവേശിപ്പിക്കില്ല.



സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 14ന്   സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥര...
30/08/2026

സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 14ന്

സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു.

'എസ്പിസി ടോക് വിത്ത് കോപ്സ്' (SPC Talks with Cops) എന്ന് പേരിട്ടിരിക്കുന്ന പരിപാടി സെപ്റ്റംബര്‍ 14ന് നടക്കും.

കൊച്ചി സിറ്റി & എറണാകുളം റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ഈ യൂണിറ്റുകളില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും പരാതികളാണ് ഇത്തവണ പരിഗണിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെ പരാതി കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് പരിപാടിയുടെ സവിശേഷത.

പരാതികളുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. പരാതികള്‍ അയക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ മൂന്ന്.

സംശയങ്ങള്‍ക്ക് 9497900243 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ.വെസ്റ്റ് ബംഗാൾ ഡാർജിലിങ്ങ് സ്വദേശി നിരുപം സിംഗ് (28 ) നെയാണ...
29/08/2026

ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ.
വെസ്റ്റ് ബംഗാൾ ഡാർജിലിങ്ങ് സ്വദേശി നിരുപം സിംഗ് (28 ) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
ഒരാഴ്ചയ്ക്കുള്ളിൽ പെരുമ്പാവൂർ ഭാഗത്ത് നിന്നും ഒരു എൻഫീൽഡ് മോട്ടോർ സൈക്കിളും ഒരു സ്കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ.
മോഷണം നടന്ന സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി ക്യാമറകൾ ഉൾപ്പടെ വിശദമായി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ കളമശ്ശേരിയിൽ നിന്ന് ഒരു സ്കൂട്ടറും , ആലുവ എടത്തലയിലെ ഒരു വീട്ടിലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണ ഐ പി എസ് ന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.വി അരുൺദേവ്, എസ്.ഐ മാരായ മാർട്ടിൻ ജോസഫ് , കെ.ടി അനിൽ, എ.എസ്.ഐ മാരായ എം.ബി സുബൈർ, കെ.കെ ശ്രീജ, കെ.ആർ സുധീർ, എ.ജി രതി , സീനിയർ സിപിഒമാരായ ബിനീഷ് ചന്ദ്രൻ , മുഹമ്മദ് ഷാൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.




#

ചതയദിനാഘോഷത്തോടെനുബന്ധിച്ച് ആലുവയിൽ ഗതാഗത നിയന്ത്രണം
28/08/2026

ചതയദിനാഘോഷത്തോടെനുബന്ധിച്ച് ആലുവയിൽ ഗതാഗത നിയന്ത്രണം

ഏവർക്കും ഓണാശംസകൾ....
25/08/2026

ഏവർക്കും ഓണാശംസകൾ....



റൂറൽ ജില്ലാ പോലീസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് തൂഫാൻ കെയർ പദ്ധതി ആരംഭിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ...
25/08/2026

റൂറൽ ജില്ലാ പോലീസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് തൂഫാൻ കെയർ പദ്ധതി ആരംഭിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ചികിത്സയും മറ്റും ആവശ്യമുള്ള വ്യക്തികൾക്ക് സഹായം നൽകുന്നതിനാണ് തൂഫാൻ കെയർ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഐ പി എസ് ന്റെ അധ്യക്ഷതയിൽ ഐഎംഎ പ്രതിനിധി, ജില്ലാ മെഡിക്കൽ ഓഫീസർ, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ അസോസിയേഷൻ ഫോർ സൈക്കാട്രിയുടെ പ്രതിനിധി, ഇന്ത്യൻ അസോസിയേഷൻ ഫോർ പീഡിയാട്രിക്‌സിന്റെ പ്രതിനിധി എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. തൂഫാൻ കെയറുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ പ്രത്യേക കൺട്രോൾ ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് കൺട്രോൾ റൂമിൽ നിയോഗിച്ചിട്ടുള്ളത്. തൂഫാൻ കെയറുമായി ബന്ധപ്പെട്ടും, മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും ശ്രദ്ധയിൽപ്പെട്ടാലും വിവരങ്ങൾ പോലീസിനെ അറിയിക്കാനുള്ള മൊബൈൽ നമ്പർ പ്രസിദ്ധപ്പെടുത്തി. ഇത് സംബന്ധിച്ച് ഏത് വിവരങ്ങളും പോലീസിനെ അറിയിക്കാം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. 24 മണിക്കൂറും പ്രവർത്തിക്കും.
നമ്പർ: 9497933369



വിശിഷ്ട സേവനത്തിന് ബഹു: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ           ...
16/08/2026

വിശിഷ്ട സേവനത്തിന് ബഹു: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ







Address

A M Road
Aluva
683101

Alerts

Be the first to know and let us send you an email when Ernakulam Rural Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ernakulam Rural Police:

Shortcuts

Share