BJP Aluva Municipality

BJP Aluva Municipality Official Page of BJP Aluva Municipality

28/10/2025

നഗരസഭയിലെ അഴിമതികൾക്കെതിരെ പ്രതിഷേധിച്ച ബിജെപി കൗണ്സിലർമാർക്കും പ്രവർത്തകർക്കും നേരെ കോൺഗ്രസ് കൗൺസിലർമാരുടെ ആക്രമണം. കൗണ്സിലര്മാര്ക്കും ചില പ്രവർത്തകർക്കും പരിക്കേറ്റു. ഇത്തരത്തിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ബിജെപി നേതാക്കളായ എ സെന്തിൽ കുമാർ, എൻ ശ്രീകാന്ത്, ആർ പത്മകുമാർ അനൂപ് ചുണങ്ങംവേലി എന്നിവർ പറഞ്ഞു. മാത്രമല്ല അഴിമതിയുടെ ഒരു അറ്റം മാത്രമാണ് ഇത് വരെ പുറത്ത് വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ ബാക്കി കൂടി പുറത്ത് വിടുമെന്ന് അവർ പറഞ്ഞു

പിഎം ശ്രീ പദ്ധതി കുട്ടികൾക്കും യുവാക്കൾക്കും മികച്ച ഭാവി ഉറപ്പാക്കാൻ. പദ്ധതിയിൽ ഒപ്പുവെച്ചതിൻ്റെ പേരിൽ സിപിഎമ്മും സിപിഐ ...
27/10/2025

പിഎം ശ്രീ പദ്ധതി കുട്ടികൾക്കും യുവാക്കൾക്കും മികച്ച ഭാവി ഉറപ്പാക്കാൻ. പദ്ധതിയിൽ ഒപ്പുവെച്ചതിൻ്റെ പേരിൽ സിപിഎമ്മും സിപിഐ യും നാടകം കളിക്കുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ.

മാസ്സങ്ങളായി തങ്ങൾ പറഞ്ഞ വിഷയമാണ്. ആലുവ മൊത്തത്തിൽ വികസനം കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് ചെയർമാനും ഭരണകക്ഷി യായ കോൺഗ്...
27/10/2025

മാസ്സങ്ങളായി തങ്ങൾ പറഞ്ഞ വിഷയമാണ്. ആലുവ മൊത്തത്തിൽ വികസനം കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് ചെയർമാനും ഭരണകക്ഷി യായ കോൺഗ്രസ്സും പറയുന്നത്. യഥാർത്ഥ ചിത്രമാണിത്.

അഴിമതി എങ്ങനെയൊക്കെ നടത്തം എന്ന ഗവേഷണമാണ് കോൺഗ്രസ് ഭരണം ആലുവയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നഗരസഭയുടെ പേരിൽ പണപ്പിരിവ്. എ...
26/10/2025

അഴിമതി എങ്ങനെയൊക്കെ നടത്തം എന്ന ഗവേഷണമാണ് കോൺഗ്രസ് ഭരണം ആലുവയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നഗരസഭയുടെ പേരിൽ പണപ്പിരിവ്. എന്നിട്ടു ഒരു മാനദണ്ഡവുമില്ലാതെ തോന്നിയ പോലെയുള്ള ചിലവാക്കൽ. കണക്കുമില്ല, രേഖയുമില്ല. അഴിമതി തന്നെ

ആലുവയിൽ കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നത് സ്ഥിരം സംഭവമാണ്. പരിഹാരമില്ലാത്തത് ദേ ...ഇത് കാരണമാണ്. എന്തൊരു ദുർവിധിയാണ്....
22/10/2025

ആലുവയിൽ കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നത് സ്ഥിരം സംഭവമാണ്. പരിഹാരമില്ലാത്തത് ദേ ...ഇത് കാരണമാണ്. എന്തൊരു ദുർവിധിയാണ്. ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും സ്ഥിതി ഇത് തന്നെ

ശതാബ്ദിയിലെ അഴിമതിയുടെയും തട്ടിപ്പിന്റെയും കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. നഗരസഭാ പാൻ ഉപയോഗിച്ച് തുടങ്ങിയ സമാന്തര അക്കൗ...
21/10/2025

ശതാബ്ദിയിലെ അഴിമതിയുടെയും തട്ടിപ്പിന്റെയും കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. നഗരസഭാ പാൻ ഉപയോഗിച്ച് തുടങ്ങിയ സമാന്തര അക്കൗണ്ടിലൂടെ കൗൺസിലർമാർക്കടക്കം പണം കൈമാറ്റം ചെയ്തതായി വാർത്ത. ഈ പണം കൈമാറ്റം കൗൺസിലിൽ വന്നിട്ടില്ല, നഗരസഭാ കണക്കുകളിൽ വന്നിട്ടില്ല. സർവ്വതും ബിനാമി. ഈ തട്ടിപ്പുകാരെ ജനം തിരിച്ചറിയും

പാലത്തിൽ നടപ്പാതയിൽ വെളിച്ചത്തിന് ഒരു സ്ഥിരം സംവിധാനമൊരുക്കാത്തതു കൊണ്ടാണ് ഈ പ്രശ്നം. പരസ്യം വയ്കാൻ കോൺട്രാക്ട് ഒക്കെ ഇഷ...
21/10/2025

പാലത്തിൽ നടപ്പാതയിൽ വെളിച്ചത്തിന് ഒരു സ്ഥിരം സംവിധാനമൊരുക്കാത്തതു കൊണ്ടാണ് ഈ പ്രശ്നം. പരസ്യം വയ്കാൻ കോൺട്രാക്ട് ഒക്കെ ഇഷ്ടക്കാർക്ക് കൊടുക്കും പക്ഷെ ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ തികഞ്ഞ പരാജയം. അഴിമതിക്ക് ഒരു കുറവുമില്ല

മുനിസിപ്പൽ സ്റ്റേഡിയം ടർഫ് വിരിക്കുന്നതിനെതിരെ യുവമോർച്ച ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മ...
18/10/2025

മുനിസിപ്പൽ സ്റ്റേഡിയം ടർഫ് വിരിക്കുന്നതിനെതിരെ യുവമോർച്ച ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ടർഫ് വിരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലായെന്നും വരും ദിവസങ്ങളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ വിവിധയിനം കായിക വിനോദങ്ങൾ ഗ്രൗണ്ടിൽ നടത്തുമെന്നും സമരക്കാർ പറഞ്ഞു. പ്രതിഷേധ സമരം ബി ജെ പി എറണാകുളം നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ഏ. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അനൂപ് ചുണങ്ങംവേലി അദ്ധ്യക്ഷനായി. ബി ജെ പി മണ്ഡലം പ്രസിഡൻ്റ് ഗോപു കൃഷ്ണൻ, ബിജെപി ആലുവ മുനിസിപ്പൽ സമിതി പ്രസിഡൻ്റ്
ആർ. പത്മകുമാർ,യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ഹരികൃഷ്ണ തൃദീപ്, യുവമോർ
ച്ച ജില്ലാ സെക്രട്ടറിമാരായ വിഷ്ണു ബാലൻ,ബിബിൻ, കൗൺസിലർമാരായ
ശ്രീലത രാധാകൃഷ്ണൻ, പി.എസ് പ്രീത, ബിജെപി ആലുവ മണ്ഡലം സെക്രട്ടറി ജോയ് വർഗീസ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിമാരായ അജി ശിവഗിരി, ഉണ്ണിമായ,ശ്രീവിദ്യ ബൈജു, യുവമോർച്ച ആലുവ മണ്ഡലം ഭാരവാഹികളായ ഷിബിൻ കെ. ഹരിലാൽ, കാശിനാഥൻ
തുടങ്ങിയവർ പങ്കെടുത്തു.

17/10/2025
ജലധാര, ശതാബ്ദി, പാർക്ക് അഴിമതി ശ്രേണിയിലേക്ക് അടുത്ത ചുവടു വയ്പ്പ്. 75 ലക്ഷം രൂപയോളം മുടക്കി പുതുക്കിയ ഗ്രൗണ്ട് വീണ്ടും ...
16/10/2025

ജലധാര, ശതാബ്ദി, പാർക്ക് അഴിമതി ശ്രേണിയിലേക്ക് അടുത്ത ചുവടു വയ്പ്പ്. 75 ലക്ഷം രൂപയോളം മുടക്കി പുതുക്കിയ ഗ്രൗണ്ട് വീണ്ടും 1.5 കോടി രൂപ ചിലവാക്കി ടർഫ് ആക്കുന്നു. വികസനം എന്ന പേരിൽ നടത്തുന്ന ഈ ഇടപാട് നഗരത്തിലെ ഭൂരിഭാഗം സ്കൂളുകൾക്കും കളിസ്ഥലം നഷ്ടപ്പെടുത്തും. മാത്രമല്ല ഫുട്ബോൾ അല്ലാതെ മറ്റു കായിക വിനോദങ്ങൾക്കുള്ള അവസരവും ഇല്ലാതെയാകും. ഇതിൽ നിന്നും പിന്മാറിയില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും ഇതിനെതിരെ ഇറങ്ങുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു

Address

Aluva
Alwaye
683101

Website

Alerts

Be the first to know and let us send you an email when BJP Aluva Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share