15/07/2022
#മദ്ധ്യപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ #ജില്ല, #ജൻപദ് പഞ്ചായത്തുകളിൽ കോൺഗ്രസ്സിന് മികച്ച വിജയം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭരണകക്ഷിയായ ബി.ജെ.പി. നടത്തിയ വ്യാപകമായ കള്ള വോട്ടും, ബൂത്തു പിടിത്തവും, വോട്ടർമാർക്ക് മദ്യവും, കാശും നൽകി നടത്തിയ പ്രലോഭനങ്ങളും അതിജീവിച്ചാണ് കോൺഗ്രസ്സ് കഴിഞ്ഞ തവണത്തേക്കാൾ മികച്ച നേട്ടം സ്വന്തമാക്കിയത്. ജില്ല പഞ്ചായത്തിൽ ആകെയുള്ള 875 വാർഡുകളിൽ 386 ഇടത്ത് കോൺഗ്രസ്സ് വിജയിച്ചു. ഭരണകക്ഷിയായ ബിജെപി വിജയിച്ചത് 360 വാർഡുകളിൽ മാത്രമാണ്. സ്വതന്ത്രരും, ചെറു കക്ഷികളും 129 വാർഡുകളിൽ വിജയിച്ചു. ഫലം പ്രഖ്യാപിച്ച 219 ജൻപദ് പഞ്ചായത്തുകളിൽ 124 ഇടത്ത് കോൺഗ്രസ്സിന് ഭൂരിപക്ഷമുണ്ട്. വിജയിച്ച കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് ത്രിവർണ്ണാഭിവാദ്യങ്ങൾ...
കോൺഗ്രസ്സിന്റെ മികച്ച പ്രകടനത്തിന് കാർമ്മികത്വം വഹിച്ച സംസ്ഥാന നേത്യത്വത്തിനും ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു...