Adv. V E Abdul Gafoor

Adv. V E Abdul Gafoor Minister, Government of Keralam
Fisheries, Harbour Engineering & Social Justice

General Secretary, IUML Ernakulam District

Advocate, High Court of Keralam

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.പൊതുരംഗത്തും രാഷ്ട്...
02/06/2026

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പൊതുരംഗത്തും രാഷ്ട്രീയ പ്രവർത്തന മേഖലയിലും ദീർഘകാലമായി കാഴ്ചവെച്ച അർപ്പണബോധത്തിന്റെയും നേതൃത്വപാടവത്തിന്റെയും അംഗീകാരമാണ് ഈ സുപ്രധാന ഉത്തരവാദിത്വം.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തുന്ന നാലാമത്തെ വനിതയെന്ന നേട്ടവും ഈ ഉത്തരവാദിത്വത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.

നിയമസഭാ പ്രവർത്തനങ്ങളിൽ അവരുടെ അനുഭവസമ്പത്തും ജനകീയ കാഴ്ചപ്പാടും കൂടുതൽ കരുത്തും കാര്യക്ഷമതയും പകരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ചുമതലകൾ വിജയകരമായി നിർവഹിക്കാൻ സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

01/06/2026

പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കളമശ്ശേരി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

അറിവിന്റെയും പ്രതീക്ഷകളുടെയും പുതിയ ലോകത്തേക്ക് ചുവടുവയ്ക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകളും നേർന്നു.

അറിവിന്റെ ലോകത്തേക്കുള്ള പുതിയൊരു യാത്രയ്ക്ക് ഇന്ന് തുടക്കമാകുന്നു.പുതിയ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടി വിദ്യാലയങ്ങള...
01/06/2026

അറിവിന്റെ ലോകത്തേക്കുള്ള പുതിയൊരു യാത്രയ്ക്ക് ഇന്ന് തുടക്കമാകുന്നു.

പുതിയ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടി വിദ്യാലയങ്ങളിലേക്ക് കടന്നുവരുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. വിദ്യാഭ്യാസത്തിലൂടെയും നല്ല ചിന്തകളിലൂടെയും മികച്ച പൗരന്മാരായി വളരാൻ ഓരോ കുട്ടിക്കും സാധിക്കട്ടെ.

അധ്യാപകർക്കും, രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും സന്തോഷകരവും വിജയകരവുമായ ഒരു അധ്യയന വർഷം നേരുന്നു.

എടയാർ സ്മാൾ സ്കേൽ ഇൻഡസ്ട്രീസ് അസോസിയേഷൻ (ESSIA) സംഘടിപ്പിച്ച ബിസിനസ് മീറ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സംസ്ഥാനത്തിന...
31/05/2026

എടയാർ സ്മാൾ സ്കേൽ ഇൻഡസ്ട്രീസ് അസോസിയേഷൻ (ESSIA) സംഘടിപ്പിച്ച ബിസിനസ് മീറ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കും സംരംഭക സമൂഹത്തിന്റെ പുരോഗതിക്കുമായി പ്രവർത്തിക്കുന്ന ESSIA യുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേർന്നു.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കരുമാലൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതിചെയ്യുന്ന 128-ാം നമ്...
30/05/2026

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കരുമാലൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതിചെയ്യുന്ന 128-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കും സുരക്ഷിതവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇത്തരം അടിസ്ഥാന സൗകര്യ വികസനങ്ങൾ വലിയ പ്രാധാന്യമർഹിക്കുന്നതാണ്. ഭാവി തലമുറയുടെ ക്ഷേമത്തിനും വിദ്യാഭ്യാസ പുരോഗതിക്കും മുൻഗണന നൽകി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.

കടുങ്ങലൂർ ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡിൽ ഉൾപ്പെടുന്ന ഏലൂക്കര–ആത്തനാട് റോഡിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി ടൈൽ വി...
30/05/2026

കടുങ്ങലൂർ ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡിൽ ഉൾപ്പെടുന്ന ഏലൂക്കര–ആത്തനാട് റോഡിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി ടൈൽ വിരിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രദേശവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുന്നതിനും ഈ വികസന പ്രവർത്തനം സഹായകരമാകും. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി ഇത്തരം പദ്ധതികൾ തുടർന്നും നടപ്പാക്കും.

എറണാകുളം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാന മുഖവും, മുൻ ചാലക്കുടി എം.പിയും, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റു...
30/05/2026

എറണാകുളം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാന മുഖവും, മുൻ ചാലക്കുടി എം.പിയും, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, കെ.പി.സി.സി വൈസ് പ്രസിഡന്റുമായിരുന്ന കെ.പി. ധനപാലന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

പൊതുപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

ആദരാഞ്ജലികൾ.

27/05/2026

നന്മ ചാരിറ്റബിൾ ട്രസ്റ്റ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും, SSLC, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, വിവിധ മേഖലകളിൽ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

വിദ്യാഭ്യാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും കൈത്താങ്ങാകുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാണ്.

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.സ്വപ്നങ്ങൾക്ക് ചിറകേകുന്ന ഈ നേട...
26/05/2026

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

സ്വപ്നങ്ങൾക്ക് ചിറകേകുന്ന ഈ നേട്ടം കൂടുതൽ ഉയരങ്ങളിലേക്ക് നിങ്ങളെ കൈപിടിച്ചുയർത്തട്ടെ. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ലഭിച്ച ഈ അംഗീകാരം ഭാവി ജീവിതത്തിനുള്ള വലിയ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.

Address

Valiyaparambil House, Kongorppilly
Kochi
683517

Website

Alerts

Be the first to know and let us send you an email when Adv. V E Abdul Gafoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share