DYFI Choornikkara Mekhala

DYFI Choornikkara Mekhala ഇന്ത്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനം,വരുംനാളിൽ ഇന്ത്യയിലെ യുവജനത ഒരു കുടകിഴിൽ അണിചേരുന്ന പ്രസ്ഥാനം

22/08/2026
12/08/2026
ചൂർണിക്കര ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി ജനഹിത പ്രവർത്തനങ്ങളുമായി മുന്നോട്ട് പ്രവർത്തിക്കാൻ ഒട്ടും തന്നെ ശ്രദ്ധ പുലർത്തുന്നില...
26/07/2026

ചൂർണിക്കര ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി ജനഹിത പ്രവർത്തനങ്ങളുമായി മുന്നോട്ട് പ്രവർത്തിക്കാൻ ഒട്ടും തന്നെ ശ്രദ്ധ പുലർത്തുന്നില്ല എന്ന് മാത്രമല്ല ഇപ്പോൾ യുവജനങ്ങളെ വഞ്ചിക്കുന്ന നയങ്ങളുമായി മുന്നോട്ട് പോവുകയാണ്...

പഞ്ചായത്തിലെ ജനങ്ങൾക്ക് പണി പൂർത്തിയായ 17-ആം വാർഡ്ലെ ഹെൽത്ത്‌ സെന്റർ തുറന്നുകൊടുക്കാതെ, നിലവിൽ പ്രവർത്തിക്കുന്ന കുന്നത്തേരി 14ആം വാർഡ്ലെ ഹെൽത്ത്‌ സെന്റർലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ ശ്രമിക്കാതെ....എന്തിനു പറയണം ബഹുഭൂരിപക്ഷം വാർഡ്കളിലേയും, പഞ്ചായത്തിലെ പ്രധാനപെട്ട പൊതുഇടങ്ങളിലേയും മഴക്കാല ശുചീകരണ
പ്രവർത്തനങ്ങളിൽ പോലും കൃത്യമായ ശ്രദ്ധ പുലർത്താതെ പഞ്ചായത്തിൽ ഉള്ള താൽകാലിക നിയമനങ്ങളിൽ സ്വന്തം താല്പര്യത്തിന് അനുസരിച്ചു ഇഷ്ടക്കാരെ തള്ളി കയറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.
ഏകദേശം 2 മാസത്തിനു മുൻപ് നടന്ന പഞ്ചായത്ത്‌ കമ്മിറ്റി എംബ്ലോയമെന്റ് വഴി താൽകാലിക നിയമനക്കാരെ എടുക്കാൻ തീരുമാനം എടുത്തെങ്കിലും, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വന്തം താല്പര്യം മാത്രം കണക്കിലെടുത്തു ഇഷ്ടക്കാരെ നിലനിർത്താൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ തൊഴിലില്ലായ്മ രൂക്ഷമായ സമയത്ത് ഇത്തരം നിലപാട് യുവജന വഞ്ചനയായി മാത്രമേ കാണാൻ സാധിക്കുകയുള്ളു....

ഇത്തരം നിലപാടുകളുമായി മുന്നോട്ട് പോയാൽ ഉത്തരവാദിത്തപെട്ട യുവജനസംഘടന എന്ന നിലയ്ക്ക് DYFI വലിയ സമരങ്ങളുമായി മുന്നോട്ട് വരും. നിലവിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എടുത്ത നിലപാടിൽ നിന്ന് പിന്നോട്ട് പോയി,
പഞ്ചായത്ത്‌ കമ്മിറ്റി നേരത്തെ നിശ്ചയിച്ചതിൻ അടിസ്ഥാനത്തിലുള്ള തീരുമാനത്തോട് നീതി പുലർത്തുന്ന തരത്തിൽ- അർഹരായ യുവാക്കളെ താത്കാലിക ജോലികളിലേക്ക് നിയമിക്കണം എന്ന് ആവശ്യപ്പെടുന്നു.

സെക്രട്ടറി :സമീർ പാറക്കാട്ട്
പ്രസിഡന്റ്‌ :അഫ്സൽ മനക്കപ്പടി

08/04/2026

*അനിവാര്യമായ മാറ്റങ്ങൾ* ...

15 വർഷം തുടർച്ചയായി ഒരു മെട്രോ നഗരത്തെ അടക്കി ഭരിച്ചിട്ടും, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു മുട്ടുസൂചി അനക്കാൻ കഴിയാത്ത, അടിസ്ഥാന സൗകര്യ വികസനവും,ദീർഘവീക്ഷണവും എന്തന്ന് പോലും അറിയാത്തവർക്ക് ഇനിയും വോട്ട് നൽകണോ❓❓❓

*ആരിഫ് ജയിക്കും* ..❤️
*ആലുവ മാറും* 💯

Address

Dyfi Choornikkara Mekhala Committee, Companippadi, Aluva, Thaikkattukara Po. Pin
Alwaye
683106

Alerts

Be the first to know and let us send you an email when DYFI Choornikkara Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share