03/08/2026
കനിവ് പെയിൻ & പാലിയേറ്റിവ് കെയർ ആമ്പല്ലൂർ മേഖലക്ക് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) പാലിയേറ്റീവ് ഉപകരണങ്ങൾ സംഭാവന നൽകി.
ചടങ്ങിൽ കനിവ് രക്ഷാധികാരി സ. ടി കെ മോഹനൻ ആധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ. കെ ജി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.FOMAA സ്റ്റേറ്റ് കോ-ഓ ഡിനേറ്റർ ശ്രീ സാബു കെ ജേക്കബ് ഉപകരണങ്ങൾ കൈമാറി. സഖാക്കൾ ടി കെ മോഹനൻ, പി കെ പ്രസാദ്(കനിവ് ഏരിയ സെക്രട്ടറി) , കെ എ മുകുന്ദൻ(കനിവ് രക്ഷാധികാരി ), വാർഡ് മെമ്പർമാരായ എം കെ സുരേന്ദ്രൻ,ഷീല സത്യൻ, ബിജോയ്കുമാർ, ശ്രീരാജ് കെ ആർ, കർണകി രാഘവൻ എന്നിവർ സംസാരിച്ചു. കനിവ് മേഖല സെക്രട്ടറി പി എ അജേഷ് സ്വാഗതവും മേഖല ട്രഷർ എം പി നാസർ നന്ദിയും പറഞ്ഞു.