CPI Arackal

CPI Arackal സിപിഐ അറയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ...
01/07/2026

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുകയാണ്.

• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടനടി നടപ്പിലാക്കുക!
• താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക!
• തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക!
• ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക: അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക!
എന്നി 8 ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരപരിപാടി സംഘടിപ്പിക്കുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമർത്ഥനായ സംഘാടകനും സംസ്ഥാന നിർവ്വാഹകസമിതി അംഗവും എംഎൽഎയും കിസാൻ സഭയുടെ പ്രമുഖനേതാവുമായിരുന്...
06/05/2026

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമർത്ഥനായ സംഘാടകനും സംസ്ഥാന നിർവ്വാഹകസമിതി അംഗവും എംഎൽഎയും കിസാൻ സഭയുടെ പ്രമുഖനേതാവുമായിരുന്ന സഖാവ് പി കെ ശ്രീനിവാസന്റെ 29-ാം ചരമവാർഷിക ദിനമാണ്. വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ അദ്ദേഹം ഏരൂർ അയിലറ സ്കൂളിൽ അദ്ധ്യാപകനായിരിക്കുമ്പോഴാണ് പൂർണസമയ പാർട്ടി പ്രവർത്തകനാകുന്നത്.

തൊഴിലാളികളേയും കർഷകരേയും സംഘടിപ്പിക്കുന്നതിൽ അസാമാന്യ വൈഭവം കാട്ടിയ നേതാവായിരുന്നു പി കെ ശ്രീനി വാസൻ. സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതറ്റംവരെ പോകാനും അദ്ദേഹം സന്നദ്ധനായിരുന്നു. എല്ലാ അർത്ഥത്തിലും ജനകീയ നേതാവായിരുന്നു. നിയമസഭാ സാമാ ജികനായപ്പോഴും പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിലായിരുന്നു താൽപ്പര്യം.

1977-80 കാലയളവിലും 1980 മുതൽ 82 വരെയും പുനലൂർ അസം ബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം പുനലൂരിന്റെ വിക സനത്തിനും മലയോരമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതി ലും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു. അടിയന്തിരാവസ്ഥയുടെ കാലത്ത് ജയിൽവാസം അനുഷ്ഠിച്ച പി കെ ശ്രീനിവാസൻ ഓയിൽ പാമിലെയും റീഹാബിലിറ്റേഷൻ പ്ലാൻ്റേഷനിലെയും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.

1996ലെ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ പുനലൂർ അസംബ്ലി മണ്ഡലത്തിൽ നിന്ന് വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം അറിയുന്നതിനുമുമ്പ് തന്നെ അദ്ദേഹം നമ്മെ വിട്ടുപിരിയുകയായിരുന്നു. അധികാരേച്ഛ അശേഷം തീണ്ടിയിരുന്നില്ല.

സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യം, തൊഴിലാളിവർഗ്ഗത്തിനുവേണ്ടി സമർപ്പിതമായ ജീവിതം- അതായിരുന്നു പി കെ ശ്രീനിവാസൻ. സഖാവിൻറെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു...🌹🌹
CPI Arackal

പ്രിയ സഖാവ് എം പി . പ്രദിപ്കുമാറിന് വിട🌹🌹🌹
28/04/2026

പ്രിയ സഖാവ് എം പി . പ്രദിപ്കുമാറിന് വിട🌹🌹🌹

പുനലൂർ അസംബ്ലി മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി സ : സി അജയപ്രസാദ്-ന്റെ സ്വീകരണ പരിപാടി നാളെ മുതൽ റോസ് മലയിൽ നിന്നും ആരംഭിക്കു...
26/03/2026

പുനലൂർ അസംബ്ലി മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി സ : സി അജയപ്രസാദ്-ന്റെ സ്വീകരണ പരിപാടി നാളെ മുതൽ റോസ് മലയിൽ നിന്നും ആരംഭിക്കുന്നു🚩❤️

കൂടെ ഉണ്ടാകണം............!!!!LDF സ്ഥാനാർഥി സഖാവ് സി. അജയപ്രസാദ് ശനിയാഴ്ച (മാർച്ച് 21) രാവിലെ നാമനിർദേശ പത്രിക സമർപ്പിക്ക...
19/03/2026

കൂടെ ഉണ്ടാകണം............!!!!
LDF സ്ഥാനാർഥി സഖാവ് സി. അജയപ്രസാദ് ശനിയാഴ്ച (മാർച്ച് 21) രാവിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു.

പുനലൂരിൽ മറ്റാരുണ്ട് LDF അല്ലാതെ...
തുടർ വികസനം സഖാവ് സി. അജയപ്രസാദിലൂടെ..

#അരിവാൾ_നെൽക്കതിർ #മറ്റാരുണ്ട്_ldf_അല്ലാതെ

ചെങ്കോട്ട കാക്കാൻ ഇവർ;ഇടതുമുന്നണിയുടെ ചെങ്കോട്ടയായ കൊല്ലത്തെ LDF സ്ഥാനാർത്ഥികൾ
17/03/2026

ചെങ്കോട്ട കാക്കാൻ ഇവർ;
ഇടതുമുന്നണിയുടെ ചെങ്കോട്ടയായ കൊല്ലത്തെ LDF സ്ഥാനാർത്ഥികൾ

Address

Thadicadu
Anchal

Website

Alerts

Be the first to know and let us send you an email when CPI Arackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share