President, Angadippuram Grama Panchayath

President, Angadippuram Grama Panchayath കൂടെയുണ്ട് അങ്ങാടിപ്പുറം
കൂട്ടിനുണ്ട് ഭരണസമിതി

ആരോഗ്യത്തോടെ അങ്ങാടിപ്പുറം, അഴകോടെ അങ്ങാടിപ്പുറം; നമുക്ക് കൈകോർക്കാം!മഴക്കാലം എത്തുന്നതിന് മുൻപായി പകർച്ചവ്യാധികളെ പ്രതി...
07/05/2026

ആരോഗ്യത്തോടെ അങ്ങാടിപ്പുറം, അഴകോടെ അങ്ങാടിപ്പുറം; നമുക്ക് കൈകോർക്കാം!

മഴക്കാലം എത്തുന്നതിന് മുൻപായി പകർച്ചവ്യാധികളെ പ്രതിരോധിക്കാനും നമ്മുടെ നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുമുള്ള വലിയൊരു ദൗത്യത്തിന് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ഇന്ന് തുടക്കം കുറിക്കുകയാണ്.

പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'മഴക്കാല പൂർവ്വ ശുചീകരണ' യജ്ഞത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ 9:30-ന് മദ്രസപ്പടിയിൽ (വാർഡ് 4) വെച്ച് നടക്കുകയാണ്.

നമ്മുടെ ഓരോരുത്തരുടെയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം പൂർണ്ണമായും കൈവരിക്കാൻ സാധിക്കൂ. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനും രോഗപ്പകർച്ച തടയാനും ഈ യജ്ഞത്തിൽ പങ്കാളികളാകാൻ എല്ലാ പഞ്ചായത്ത് നിവാസികളോടും അഭ്യർത്ഥിക്കുന്നു.

നമുക്ക് ഒന്നിച്ച് നിൽക്കാം, സുരക്ഷിതമായ ഒരു അങ്ങാടിപ്പുറത്തിനായി.

സ്നേഹപൂർവ്വം,
ഷബീർ കറുമുക്കിൽ
പ്രസിഡന്റ്, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്.

21/04/2026

തട്ടാരക്കാട് - കുരിശടി - ബഡ്സ് - സ്കൂൾ ലിങ്ക് റോഡ് തുറന്നു

അങ്ങാടിപ്പുറം: പരിയാപുരം തട്ടാരക്കാട് - കുരിശടി ബഡ്സ് സ്കൂൾ - ലിങ്ക് റോഡ് യാഥാർത്ഥ്യമാക്കി. പരിയാപുരം ബ്ലോക്ക് അംഗം അനിൽ പുലിപ്ര മുൻകൈയെടുത്ത് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് റോഡ് ഒരുക്കിയത്.

റോഡിനു വേണ്ടി പ്രദേശത്തെ 12 കുടുംബങ്ങൾ ആവശ്യമായ സ്ഥലം വിട്ടു നൽകി. പ്രദേശവാസികളായ റോയ് ജോസഫ്,ബാബു വർഗീസ്, ബിജു പുലിപ്ര, ഷാജി കാവനകുഴി തുടങ്ങിയവർ നേതൃത്വം നൽകി.പ്രദേശത്തെ മുതിർന്ന വനിത തെയ്യാമ അമ്മച്ചി റോഡ് ഗതാഗതത്തിന് തുറന്നു നൽകി.

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ,പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ,ബ്ലോക്ക് അംഗം അനിൽ പുലിപ്ര, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ അബ്ദുൽ സലാം സലാം ആറങ്ങോടൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രിയമുള്ളവരെ,നമ്മുടെ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തും മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജും (MES Medical College) സംയുക്ത...
15/04/2026

പ്രിയമുള്ളവരെ,

നമ്മുടെ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തും മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജും (MES Medical College) സംയുക്തമായി നാട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി 'ആരോഗ്യ ഗ്രാമം' (Family Adoption Program) എന്ന പേരിൽ ഒരു സുപ്രധാന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഈ ക്യാമ്പുകളിൽ എം.ഇ.എസ് മെഡിക്കൽ കോളേജിലെ വിദഗ്ധരായ ഡോക്ടർമാരുടെ പരിശോധനയും സേവനവും ലഭ്യമാകുന്നതാണ്. ഓരോ കുടുംബത്തിന്റെയും കൃത്യമായ ആരോഗ്യവിവരങ്ങൾ മനസ്സിലാക്കാനും ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താനുമാണ് ഈ ഫാമിലി അഡോപ്ഷൻ പ്രോഗ്രാം വഴി ലക്ഷ്യമിടുന്നത്.

വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയിക്കുകയും മുഴുവൻ ജനങ്ങളും ഈ പദ്ധതിയുടെ ഭാഗമാകണമെന്നും, ഡോക്ടർമാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,
ഷബീർ കറുമുക്കിൽ
പ്രസിഡന്റ്,
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്

വിഷു ആശംസകൾ! 🌼നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമൃദ്ധിയും നിറഞ്ഞൊരു വിഷു ആയിരിക്കട്ടെ. കണിക്കാഴ്ച പോലെ ജീവിതവും പ്രകാ...
15/04/2026

വിഷു ആശംസകൾ! 🌼

നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമൃദ്ധിയും നിറഞ്ഞൊരു വിഷു ആയിരിക്കട്ടെ. കണിക്കാഴ്ച പോലെ ജീവിതവും പ്രകാശമുള്ളതും മനോഹരവുമായിരിക്കട്ടെ.... 💛

നാടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റങ്ങളിൽ എക്കാലവും നിർണായക പങ്കുവഹിക്കുന്ന മണ്ണാറമ്പ് എ.എം.എൽ.പി സ്കൂളിന്റെയും എം...
15/04/2026

നാടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റങ്ങളിൽ എക്കാലവും നിർണായക പങ്കുവഹിക്കുന്ന മണ്ണാറമ്പ് എ.എം.എൽ.പി സ്കൂളിന്റെയും എം.വൈ.സി (MYC) ക്ലബ്ബിന്റെയും സംയുക്ത വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കുട്ടികളുടെയും നാട്ടുകാരുടെയും ഈ ഒത്തുകൂടൽ ഏറെ മികച്ച ഒരു അനുഭവമായിരുന്നു.

ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തിരൂർക്കാട് ഡിവിഷൻ മെമ്പർ ശ്രീ.ഹാരിസ് കളത്തിൽ, വാർഡ് മെമ്പർ ശ്രീ.നിസാർ കൈപ്പള്ളി,സ്കൂൾ ഹെഡ് മാസ്റ്റർ അജിത് കുമാർ, മുൻ എച്ച്.എം കദീജ ടീച്ചർ,പി ടി എ പ്രസിഡന്റ്‌ ഇല്യാസ്, എം വൈ സി ക്ലബ്‌ പ്രസിഡന്റ്‌ ജിംഷാദ് ലുട്ടു എന്നിവരും കൂടെ പങ്കെടുത്ത് സംസാരിച്ചു.

നമ്മുടെ വിദ്യാലയത്തിനും ക്ലബ്ബിനും തുടർന്നും നാടിന് വെളിച്ചമായി മാറാൻ സാധിക്കട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു.

സ്നേഹത്തോടെ,
ഷബീർ കറുമുക്കിൽ
പ്രസിഡന്റ്‌
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്

പുത്തനങ്ങാടിയിൽ പുതുതായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.​സാധാരണക്കാർക്ക് കു...
13/04/2026

പുത്തനങ്ങാടിയിൽ പുതുതായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

​സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

പ്രകൃതിയെ സംരക്ഷിച്ച് ആഘോഷിക്കാം: 'ഹരിത പൂരം' സ്റ്റാൾ സന്ദർശനത്തിൽ നിന്ന്!!ഐതിഹ്യപ്പെരുമയുള്ള തിരുമന്ധാംകുന്ന് പൂരനഗരിയെ...
29/03/2026

പ്രകൃതിയെ സംരക്ഷിച്ച് ആഘോഷിക്കാം: 'ഹരിത പൂരം' സ്റ്റാൾ സന്ദർശനത്തിൽ നിന്ന്!!

ഐതിഹ്യപ്പെരുമയുള്ള തിരുമന്ധാംകുന്ന് പൂരനഗരിയെ കൂടുതൽ ശുചിത്വമുള്ളതും പ്രകൃതി സൗഹൃദവുമാക്കാൻ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ഒരുക്കിയ 'ഹരിത പൂരം' സ്റ്റാൾ സന്ദർശിച്ചു.

ഇത്തവണത്തെ പൂരം പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ച്, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയാണ് ആഘോഷിക്കുന്നത്. ഈ ദൗത്യത്തിൽ പങ്കാളികളാകാനും പരിസ്ഥിതി സൗഹൃദപരമായ സമീപനം ഉറപ്പാക്കാനും സ്റ്റാൾ സജ്ജീകരിച്ചിട്ടുണ്ട്.

നമ്മുടെ പൂരപ്പറമ്പിനെ മാലിന്യമുക്തമായി നിലനിർത്താൻ എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കുടുംബശ്രീ പ്രവർത്തകർക്കും ഹരിതകർമ്മ സേനാംഗങ്ങൾക്കും ഈ സംരംഭത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഷബീർ കറുമുക്കിൽ
പ്രസിഡന്റ്,
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്

13/03/2026

വയോജനങ്ങളുടെ അനുഗ്രഹവും
റമദാനിന്റെ ഐക്യവും ഒരുമിച്ച സായാഹ്നം ✨

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ വയോജന സംഗമവും ഇഫ്താർ മീറ്റും.

അംഗൻവാടി പ്രവൃത്തി തല ഉദ്ഘാടനം നാളെ...!!
11/03/2026

അംഗൻവാടി പ്രവൃത്തി തല ഉദ്ഘാടനം നാളെ...!!

കർഷകർക്കൊപ്പം; ധാതുലവണ മിശ്രിതം വിതരണം ചെയ്യുന്നുനമ്മുടെ പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ആശ്വാസമായി, പശുക്കൾക്കുള്ള ധാതുലവണ ...
11/03/2026

കർഷകർക്കൊപ്പം;
ധാതുലവണ മിശ്രിതം വിതരണം ചെയ്യുന്നു

നമ്മുടെ പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ആശ്വാസമായി, പശുക്കൾക്കുള്ള ധാതുലവണ മിശ്രിതത്തിന്റെ വിതരണ ഉദ്ഘാടനം നാളെ ചരക്കാപറമ്പ് മൃഗാശുപത്രിയിൽ വെച്ച് നടക്കുകയാണ്.

ക്ഷീരമേഖലയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും കന്നുകാലികളുടെ ആരോഗ്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കാൻ സാധിക്കുന്നതിൽ സന്തോഷം. അർഹരായ അപേക്ഷ സമർപ്പിച്ച എല്ലാ കർഷകരും ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Address

Angadippuram

Website

Alerts

Be the first to know and let us send you an email when President, Angadippuram Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to President, Angadippuram Grama Panchayath:

Shortcuts

Share