DYFI അങ്കമാലി മേഖല കമ്മിറ്റി

  • Home
  • India
  • Angamaly
  • DYFI അങ്കമാലി മേഖല കമ്മിറ്റി

DYFI അങ്കമാലി മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI അങ്കമാലി മേഖല കമ്മിറ്റി, Political organisation, Angamaly.

17/07/2026



 #റാങ്ക്_ജേതാവിനെ_ആദരിച്ചുഎം ജി സർവകലാശാലയിൽ നിന്നും ബി.എഡ് ന് (കോമേഴ്‌സ്) ഒന്നാം റാങ്ക് നേടിയ മരിയ സാന്റിക്ക്‌ ഡി വൈ എഫ...
19/05/2026

#റാങ്ക്_ജേതാവിനെ_ആദരിച്ചു

എം ജി സർവകലാശാലയിൽ നിന്നും ബി.എഡ് ന് (കോമേഴ്‌സ്) ഒന്നാം റാങ്ക് നേടിയ മരിയ സാന്റിക്ക്‌ ഡി വൈ എഫ് ഐ സംസ്ഥാന കിറ്റിയംഗം ബിബിൻ വർഗ്ഗീസ് മൊമൻ്റൊ നൽകി ആദരിച്ചു.ജില്ലാ കമ്മിറ്റിയംഗം അനില ഡേവിഡ് .കൗൺസിലർ ദീപ ജയകുമാർ,മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ,മേഖലാ കമ്മിറ്റിയംഗങ്ങളായ ഡെന്നീസ് ദേവസ്സികുട്ടി,യദു വേലായുധൻ, ശരത്ത് പി വി ലോക്കൽ കമ്മിയംഗം പി എ അനീഷ് ,ബ്രാഞ്ച് സെക്രടറിമാരായ എം വി ജോസ്, എ ആർ വിനുരാജ് എന്നിവർ സന്നിഹിതരായി.

 #റാങ്ക്_ജേതാവിനെ_ആദരിച്ചുഎം ജി യൂണിവേഴ്സിറ്റി ബി എഡ് മാത്തമാറ്റിക്സിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ സ്‌നേഹ ബാബുവിനെ ഡി വൈ...
18/05/2026

#റാങ്ക്_ജേതാവിനെ_ആദരിച്ചു
എം ജി യൂണിവേഴ്സിറ്റി ബി എഡ് മാത്തമാറ്റിക്സിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ സ്‌നേഹ ബാബുവിനെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം ബിബിൻ വർഗ്ഗീസ് മൊമൻ്റോ നൽകി ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി സച്ചിൻ കുര്യാക്കോസ്' ജില്ലാ കമിറ്റിയംഗം അനില ഡേവിഡ്, മേഖല സെക്രട്ടറി രാഹുൽ രാമചന്ദ്രൻ. കൗൺസിലർമാരായ ടി വൈ ഏല്യാസ്,വിനിത ദിലീപ് ,യദു വേലായുധൻ ശരത്ത് പി.വി എന്നിവർ സന്നിഹിതരായി. ഡിവൈ എഫ് ഐ മേഖല കമ്മിയംഗവും ചെത്തിക്കോട് യൂണിറ്റ് സെക്രട്ടറിയുമാണ് സ്‌നേഹ ബാബു .

$ #പ്രിയസഖാവ്_കെകെ_രാജേഷ്_കുമാറിന്റെ_സ്മരണ_പുതുക്കിഅങ്കമാലി:ഡി വൈ എഫ് ഐ അങ്കമാലി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്...
27/04/2026

$
#പ്രിയസഖാവ്_കെകെ_രാജേഷ്_കുമാറിന്റെ_സ്മരണ_പുതുക്കി

അങ്കമാലി:ഡി വൈ എഫ് ഐ അങ്കമാലി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റി അംഗം എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ടെക്നോസ് പ്രഥമ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച പ്രിയസഖാവ് കെ കെ രാജേഷ് കുമാറിന്റെ പതിമൂന്നാമത് ചരമ വാർഷികം ഡി വൈ എഫ് ഐ നേതൃത്വത്തിൽ ആചരിച്ചു. മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നായത്തോട് സ്കൂൾ ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പ്രസിഡൻ്റ് അഡ്വ. നിഖിൽ ബാബു ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെപി റെജീഷ് അനുസ്മരണ പ്രഭാഷണം നടത്തി യൂണിറ്റ് പ്രസിഡൻ്റ് അർജ്ജുൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന കമ്മീഷൻ അംഗം അഡ്വ. ബിബിൻ വർഗ്ഗീസ് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, പ്രസിഡൻ്റ് റോജീസ് മുണ്ടപ്ലാക്കൽ മേഖല സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സിപിഐ എം ലോക്കൽ സെക്രട്ടറി സജി വർഗീസ് ടി വൈ ഏല്യാസ് യൂണിറ്റ് സെക്രട്ടറി ശരത് പി വിജയൻ തുടങ്ങിയവർ സംസാരിച്ചു.

       #അങ്കമാലിക്കൊരു_മാറ്റംLDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
17/11/2025


#അങ്കമാലിക്കൊരു_മാറ്റം
LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

 ിത_കൈകൊട്ടിക്കളി_മത്സരം  #അസ്ത്ര_ഞാറക്കൽ_ജേതാക്കൾ #അങ്കമാലി :-  ഡിവൈഎഫ്ഐ അങ്കമാലി മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ ഓണാഘ...
17/09/2025

ിത_കൈകൊട്ടിക്കളി_മത്സരം #അസ്ത്ര_ഞാറക്കൽ_ജേതാക്കൾ #
അങ്കമാലി :- ഡിവൈഎഫ്ഐ അങ്കമാലി മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നായത്തോട് സ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച വനിത കൈ കൊട്ടിക്കളി മത്സരത്തിൽ അസ്ത്ര ഞാറക്കൽ ജേതാക്കളായി കേരളത്തിലെ പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ മഹാദേവ നോർത്ത് പറവൂർ , ബാലമുരുകൻ കലാസമിതി പുല്ലൂറ്റ് എന്നീ ടീമുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി. ആയിരത്തിൽ പരം പേരാണ് മത്സരം വീക്ഷിക്കാൻ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഒത്തുകൂടിയത്. മത്സരത്തിൻ്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി വൈ എല്യാസ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗ്ഗീസ്, ജില്ലാ പ്രസിഡൻ്റ് നിഖിൽ ബാബു ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ് സിപിഐഎം ഏരിയ സെക്രട്ടറി കെ പി റെജീഷ് ചലചിത്ര അവാർഡ് ജേതാവ് മനോജ് അങ്കമാലി, യുവ ചലചിത്ര താരം മിഥുൻ എം ദാസ് സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് കലാമണ്ഡലം ശിശിര ശിവപ്രസാദ് , മഴവിൽ മനോരമ ഫെയിം കുമാരി കൽഹാരസംഘാടക സമിതി കൺവീനർ രാഹുൽ രാമചന്ദ്രൻ മേഖല പ്രസിഡൻ്റ് എബിൻ ചെറിയാൻ എന്നിവർ സംസാരിച്ചു


 #തിരു_നായത്തോട്_റോഡിലെ  #മരണക്കുഴി_ഡിവൈഎഫ്ഐ  #പ്രതിഷധിച്ചുഅങ്കമാലിനഗരസഭ 16-ാം വാർഡിലെ തിരുനായത്തോട് റോഡിൽ കാൽനടയാത്രക്ക...
08/06/2025

#തിരു_നായത്തോട്_റോഡിലെ #മരണക്കുഴി_ഡിവൈഎഫ്ഐ #പ്രതിഷധിച്ചു

അങ്കമാലി

നഗരസഭ 16-ാം വാർഡിലെ തിരുനായത്തോട് റോഡിൽ കാൽനടയാത്രക്കാർക്കും ടൂവീലറിനും മരണക്കെണിയൊരുക്കി വശം ചേർന്ന് നീളത്തിൽ വൻ ഗർത്തം രൂപപ്പെട്ടതിൽ ജനങ്ങളുടെ വലിയ പ്രതിഷേധം.
എത്രയും വേഗം കുഴിയടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്
ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം അനില ഡേവിഡ് ഉദ്ഘാടനം ചെയ്തു. ചപ്പാത്ത് നിർമ്മിക്കാൻ വേണ്ടിയാണ് വലിയ ആഴത്തിൽ കുഴി വെട്ടിയിരിക്കുന്നത്.കഴിഞ്ഞ ഒരു ടൂ വീലർ യാത്രക്കാരൻ അപകടത്തിൽപ്പെട്ടു. സാങ്കേതിക വൈദഗ്ധ്യത്തിൻ്റെ അഭാവമാണ് പ്രതിസന്ധിക്ക് കാരണം.
അത് പരിഹരിക്കാൻ നഗരസഭ അധികൃതർ തയ്യാറാകണം.നഗരസഭ ചെയർമാൻ അഡ്വ.ഷിയോ പോൾ പ്രതിനിധീകരിക്കുന്ന വാർഡാണിത്. സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, പ്രസിഡൻ്റ് എബിൻ ചെറിയാൻ, സി.പി.ഐ.എം. ലോക്കൽ കമ്മിറ്റിയംഗം ജിജോ ഗർവാസീസ്, ബ്രാഞ്ച് സെക്രട്ടറി എം. എൻ. വിശ്വനാഥൻ, യൂണിറ്റ് സെക്രട്ടറി ശരത്ത് പി.വി., മേഖല കമ്മിറ്റിയംഗങ്ങളായ ജിഷ്ണു എൻ. പി., നവിൻ തോമസ് എന്നിവർ സംസാരിച്ചു.
എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി കോ ഓപറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയിൽ അർബൻ ബാങ്ക് തട്ടിപ്പിന് സമാനമായ ക്രമക്കേടോ?സമഗ...
19/04/2025

കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി കോ ഓപറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയിൽ അർബൻ ബാങ്ക് തട്ടിപ്പിന് സമാനമായ ക്രമക്കേടോ?
സമഗ്രമായി അന്വേഷിക്കണം-ഡിവൈഎഫ്ഐ

അങ്കമാലി:കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി കോ ഓപറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയിൽ ഓഡിറ്റ് വിഭാഗം വൻ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നു പ്രസിഡൻ്റിൻ്റെയും സെക്രട്ടറിയുടെയും ഭരണ സമിതി അംഗങ്ങളുടെയും ബിനാമികൾ വഴി കോടിക്കണക്കിന് രൂപയുടെ അനധികൃത ലോണുകൾ കണ്ടെത്തിയെന്നാണ് അറിയാൻ കഴിഞ്ഞത് സഹകരണ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട് ചെത്തിക്കോട് ബ്രാഞ്ച് ഓഫീസിന് വേണ്ടി സ്ഥലം വാങ്ങിയ വകയിൽ വൻ അഴിമതിയും കമ്മീഷൻ ഇടപാടും നടന്നതായി ആരോപണവുമുണ്ട് ഈ വിഷയം ഗൗരവത്തിൽ കണ്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് അങ്കമാലിയിൽ മറ്റൊരു അർബൻ ബാങ്ക് ആവർത്തിക്കാതിരിക്കാൻ വേണ്ട ഇടപെടൽ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അങ്കമാലി എംഎൽഎയും എംപിയും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തി വിഷയത്തിൽ ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് റോജിസ് മുണ്ടപ്ലാക്കലും സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസും പ്രസ്താവനയിൽ പറഞ്ഞു

Address

Angamaly

Website

Alerts

Be the first to know and let us send you an email when DYFI അങ്കമാലി മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share